ഇനി ഫുഡ് കഴിച്ചിട്ട് കൂടുതൽ പരിചയപ്പെടാം . നന്നായി വിശന്നിരുന്ന ഞാൻ
ഓക്കേ പറഞ്ഞു കഴിച്ചു തുടങ്ങി.
വൗ !!! നല്ല ഫുഡ് .സൂപ്പർബ് ഞാൻ അല്പം ഉച്ചത്തിൽ ആണ് അത് പറഞ്ഞത് . ഇത്
കേട്ട അയാൾ താങ്ക്സ് എന്ന് പറഞ്ഞു ചായ ഒരു കപ്പിൽ പകർന്നു തന്നു . കൂടുതൽ
ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല . ഭക്ഷണം കഴിഞ്ഞു അയാൾ പ്ലേറ്റ് എടുത്തു
പോയി . 5 മിനിറ്റു കഴിഞ്ഞു അയാൾ വന്നു . ഞങ്ങൾ സംസാരിച്ചു തുടങ്ങി :
ലിയോ : ഹായ്,എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ?
ഞാൻ : നന്നായിരുന്നു , ആൻഡ് താങ്ക്സ് ഫോർ വാട്ട് യു ഡിഡ് യേസ്റ്റർഡേ
ലിയോ: നോ മെൻഷൻ പ്ളീസ്, ഇറ്റ് വാസ് മൈ ഡ്യൂട്ടി,.
ഞാൻ : ഓ അത്ര എളിമ ഒന്നും വേണ്ടാട്ടോ .(ഇത് കേട്ട് ലിയോ ചിരിച്ചു, കൂടെ ഞാനും ) ബൈ ദി ബൈ ലിയോ എന്ത് ചെയുന്നു?
ലിയോ : ഞാൻ നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു. 17ആം വയസിൽ NDA എക്സാം
എഴുതി ഏഴിമല നേവൽ അക്കാദമിയിൽ ചേർന്നു . പിന്നെ ഉള്ള 18 കൊല്ലം
നേവിയിൽ ആരുന്നു . ഇതിനിടയിൽ marcos (marine commando force ), Navi Intelligence,
തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്തു. ഒരു ഓപ്പറേഷൻ ഇടയിൽ പറ്റിയ
ചെറിയ ആക്‌സിഡന്റലിൽ എൻറെ കണ്ണിന് പരിക്ക് പറ്റി . കാഴ്ചക്ക് കാര്യമായി
ഒന്നും പറ്റി ഇല്ലേലും , എനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് പിടിപെട്ടു. ആംഡ് ഫോഴ്സ്
അല്ലെ ,പ്രതിയേകിച്ചു നേവി ,സൊ റിട്ടയർ ചെയേണ്ടി വന്നു.പക്ഷെ എതു രാത്രി
ആയാലും ഒരു കത്തി തിരിച്ചറിയാൻ എനിക്ക് ഇപ്പോഴും പറ്റും . (ലിയോ ചിരിച്ചു
) റബേക്ക ഒരു സിസ്റ്റം സെക്യൂരിറ്റി കമ്പനിയുടെ ഹെഡ് ആണല്ലേ ?
അത്രെയും നേരം കൗതുകത്തോടെ കഥ കേട്ടിരുന്ന ഞാൻ അവസാനത്തെ അയാളുടെ ചോദ്യം എന്നെ ഞെട്ടിച്ചു .
ഞാൻ : അത് ലിയോക്കു എങ്ങനെ അറിയാം ?
ലിയോ : ഇന്നലെ ഞാൻ ആ പെഗ് തന്നപ്പോ ഒരു കോൺവെർസേഷൻ സ്റ്റാർട്ട്
ചെയാനാ തന്നേ . ബട്ട് യു പാസ്സ്‌ഡ് ഔട്ട് . നിങ്ങടെ കൂടെ ആരെയും കണ്ടില്ല . സൊ
ആരാ എന്താ എന്ന് അറിയാണ്ട് എന്ത് ചെയ്യും എന്ന് ഓർത്തു നില്കുമ്പോളാണ്
നിങ്ങടെ പേഴ്‌സ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതിൽ നിങ്ങളുടെ ഓഫീസ്
ഐഡിയും ഡ്രൈവിംഗ് ലൈസൻസും കിട്ടി . ഒപ്പം കാർ കീയും . ഒരു തരത്തിൽ
നിങ്ങളുടെ കാർ കണ്ടു പിടിച്ചു ഞാൻ എന്നെ ഇവിടെ എന്റെ വീട്ടിൽ കൊണ്ട്
വന്നു. നിങ്ങളുടെ വീടിൻറെ അറ്റ്മോസ്ഫിയർ എങ്ങനെ ആയിരിക്കും എന്ന്
അറിയാത്തകൊണ്ടാ അങ്ങോട്ട് പോകാഞ്ഞത്. റ്റ്കൂടാതെ ഞാൻ ബാറിൽ
പോകുമ്പോ എന്റെ വണ്ടി എടുക്കില്ല . സൊ ഞാൻ നേരെ ഇങ്ങോട്ടു പൊന്നു .
ഞാൻ: ഇറ്സ് ഓക്കേ, ഇൻഫെക്ട് ഐ ആം ഇമ്പ്രെസ്സ്ഡ് . ലിയോ ഇ വീട്ടിൽ ഒറ്റക്കാണോ താമസിക്കുന്നത് ? പരെന്റ്സ്? വൈഫ് ?
ലിയോ : ഇൻഫെക്ട് ഐ ആം ആൻ ഓർഫൻ .ഒരു ക്രിസ്ത്യൻ അനാഥാലയത്തിൽ
ആണ് വളർന്നത് . അവിടുത്തെ അച്ചനും ആയമാരും ആണ് പേരെന്റ്സ് . പിന്നെ
രാജ്യസ്നേഹം തലയ്ക്കു പിടിച്ചുകൊണ്ട് കല്യാണം കഴിച്ചില്ല . ആൻഡ്
റബേക്കയുടെ പേരെന്റ്സ് ?
ഞാൻ : അവർ റെയ്ൽവേയിൽ ആരുന്നു .തനി മലയാളികൾ ആരുന്നത്കൊണ്ട്
റിട്ടയർ ചെയ്തപ്പോ നാട്ടിലെ തറവാട്ടിൽ സെറ്റിൽഡ് ആയി . ഐ അപ്പ്രീഷിയേറ്റ് ദ
വേ യു കീപ് യുവർ ഹോം . വിഷയം മാറ്റാൻ ഞാൻ പറഞ്ഞു.
ലിയോ: ചെറുപ്പം മുതൽ സെല്ഫ് റെലെന്റ് ആയ കൊണ്ടും ഓർഫനേജിലെ
ജീവിതരീതിയും എന്നെ അങ്ങനെ ആക്കി. അതുകൊണ്ട് താന്നെ ഒറ്റയ്ക്ക് കുക്ക്
ചെയ്യാനും , അലക്കാനും,റൂം ക്ലീൻ ചെയാനും ഒക്കെ ശീലിച്ചു . വീട് ചെറുതോ
വലുതോ ആകട്ടെ . അവിടെ താമസിക്കുന്നവർ ആണ് അത് നല്ലതോ മോശമോ
ആക്കുന്നത് .
ലിയോയുടെ സ്ട്രൈറ്നെസ്സ് എന്നെ ഫ്ലാറ്റ് ആക്കി . സ്ട്രൈറ് ആയി വർത്തമാനം
പറയുന്നവർ എന്റെ വെൿനെസ്സ് ആണ്ലി.യോയുടെ കൂടെ കൂടുതൽ ടൈം
സ്പെൻഡ് ചെയ്യണം എന്ന് ഒരു ഫീൽ. ഹി ഈസ് എ ജന്റിൽമാൻ .ഞാൻ എന്നോട്
തന്നെ പറഞ്ഞു. വരൂ,ലെറ്റ് മി ഷോ യു മൈ ഹോം . ലിയോയുടെ വാക്കുകൾ എന്നെ
ഉണർത്തി . ലിയോ മുന്നേയും ഞാൻ പിന്നെയും . സംസാരം തുടരാൻ ഞാൻ
ചോദിച്ചു . എന്താ ലിയോയുടെ ഭാവി പ്ലാൻ.?
