അൽത്താഫിന്റെ പ്രതികാരം 6അടിപൊളി  

ഞാൻ : ഇങ്ങനെ ഓക്കേ നടന്നാൽ മതിയോ കുട്ടികൾ ഓക്കേ വേണ്ടേ…

മിഥുൻ പെട്ടന്  നിശബ്ദനായി എനിക്ക് തന്ന  കൈ വിട്ടു

” ആ വേണം” …എന്ന് മാത്രം പറഞ്ഞു എന്നെ നോക്കി ഇരുന്ന ശരണ്യ ഇത് കേട്ട ഉടനെ ഗേറ്റിന്റെ അടുത്തേക് നടന്നു തുടങ്ങി അവർ മടങ്ങിയ ശേഷം അനിയത്തി പറഞ്ഞു

അനിയത്തി : ഇക്ക എന്താ ഈ കാണിച്ചേ അവരോടു അങ്ങനെ ചോദിക്കണ്ടായിരുന്നു…

ഞാൻ : എന്ത് പറ്റി..

അനിയത്തി : അവരുടെ വിവാഹം കഴിഞ്ഞിട്ടു മൂന്ന് കൊല്ലം ആയി കുട്ടികൾ ആയില്ല അവർ എന്തോ ചികിത്സാ ഓക്കേ ചെയുന്നുണ്ട്, ഇക്ക ചോദിച്ചപ്പോൾ അവർക്കു വിഷമം ആയി കാണും…

മിഥുനു വിഷമം ആയതിൽ എനിക്ക് സങ്കടം ഒന്നും തോന്നില്ല പക്ഷെ ശരണ്യ അവൾക്കും സങ്കടം ആയി കാണും എന്ന് കരുതി അവളോട്‌ ഒരു സോറി പറയണം എന്ന് കരുതി, അവളുടെ നമ്പർ അനിയത്തിയോട് ചോദിക്കാൻ എനിക്ക് ഒരു മടി ഞാൻ എന്റെ ഫേസ്ബുക് അക്കൗണ്ട് എടുത്തു മിഥുന്റെ പ്രൊഫൈൽ നോക്കി എന്നിട്ടു അതിൽ നിന്നും ശരണ്യയുടെ അക്കൗണ്ട് എടുത്ത് ഞാൻ നോക്കിയപ്പോൾ എനിക്ക് റിക്വസ്റ്റ് ഇട്ടേക്കുന്നു അവൾ… ഞാൻ അക്‌സെപ്റ്റ് ചെയ്തു, ഞാൻ അവളുടെ ഇൻബോക്സിൽ കയറിയപ്പോൾ അവൾ എനിക്ക് മെസ്സേജ് ഇട്ടേക്കുന്നു ഹായ് എന്ന് ഞാൻ റിപ്ലൈ കൊടുത്തു ഹെലോ അവൾ ഇട്ടേക്കുന്ന മെസ്സേജ് ഒരുകൊല്ലം മുൻപ് ഉള്ള ഒരു മെസ്സേജ് ആണ്. മോഡലിംഗ് കാരിയർ മുന്നോട്ടു കൊണ്ട് പോകുമ്പോൾ ഒരുപാടു ആളുകൾ എനിക്ക് റിക്വസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു അതുകൊണ്ട് ഞാൻ ശ്രെദ്ധിച്ചിലായിരുന്നു…..

അവൾ ഓൺലൈനിൽ ഇല്ല, ഞാൻ റുബീനയുമായി ഐ എം ഓ വഴി വിളിച്ചു സംസാരിച്ചു , അവളോട്‌ ഞാൻ ഈ കാര്യങ്ങൾ പറഞ്ഞു കുറച്ചു കഴിഞ്ഞു ലാപ്പിൽ എനിക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു ഫബിയിൽ നിന്നും ശരണ്യയുടെ മെസ്സേജ് ആണ് ഹെലോ എന്ന്. ഞാൻ സമയം നോക്കി 12.30 ഞാൻ റുബീനയുമായി സംസാരം നിർത്തി ഫോണിൽ മെസ്സന്ജർ ആപ്പ് യൂസ് ചെയ്തു അവളുമായി സംസാരിക്കാം എന്ന് കരുതി..

ഞാൻ : ഹായ് ഐ ആം അൽത്താഫ്..

ശരണ്യ : അറിയാം..

ഞാൻ: ഉറങ്ങീലെ…

ശരണ്യ : ഉറങ്ങിയാൽ ഇതിൽ ഇപ്പോ ഓൺലൈനിൽ കണ്ടില്ലലോ..

ഞാൻ : ദേഷ്യത്തിൽ ആണോ എന്നോട്..

ശരണ്യ : എന്തിനു…

ഞാൻ : മെസ്സേജ് വായിച്ചപ്പോൾ അങ്ങനെ ഉള്ളത് പോലെ തോന്നി…

ശരണ്യ : ഇംഗ്ലീഷിൽ അയകാതെ ചെയ്യാതെ മലയാളത്തിൽ അയക്കാൻ പറ്റുമോ..

ഞാൻ  അപ്പോഴാണ് ശ്രേദ്ധിച്ചത് അവളുടെ ചാറ്റ് എല്ലാം മലയാളത്തിൽ ആണ് എനിക്ക് വന്നത്, ഞാൻ മലയാളം ഫോണ്ട് ഓപ്പൺ ആക്കി വീണ്ടും മെസ്സേജ് ഇട്ടു….

ഞാൻ :എന്നോട്  ദേശ്യം ഉണ്ടോ മെസ്സേജ് വായിച്ചപ്പോൾ അങ്ങനെ ഉള്ളത് പോലെ തോന്നി…

ശരണ്യ : ഞാൻ അങ്ങനെ ആണ് എല്ലാരോടും സംസാരിക്കുന്നത്…

ഞാൻ : ഇംഗ്ലീഷ് അറിയില്ലേ..

ശരണ്യ : അറിയാം എന്നാലും ചില അർഥങ്ങൾ കുറച്ചു പാടാണ് മനസിലാക്കാൻ..

ഞാൻ : ശരണ്യ എത്ര വരെ പഠിച്ചു…

ശരണ്യ : ബി എ മലയാളം..

ഞാൻ : എന്നിട്ടു ആണോ ഇംഗ്ലീഷ് മനസിലാക്കാൻ പാട്…

ശരണ്യ : എസ് എസ് എൽ സി വരെ മലയാളം മീഡിയും ആയിരുന്നു…അതുകൊണ്ട് കുറച്ചു പാടുണ്ട്

ഒരു നിമിഷം ഞാൻ ആലോചിച്ചു റൂബിനയുടെ സ്കൂൾ അല്ലായിരുന്നോ ഇവൾ, ശെരിയാ അവിടെ 2 മീഡിയും പഠിപ്പിക്കും…

ഞാൻ : സോറി ഫോർ ദിസ്‌ ഈവിനിംഗ്…

ശരണ്യ : മലയാളത്തിൽ പറയാമോ…

ഞാൻ : സോറി..

ശരണ്യ : എന്തിനാ സോറി…

ഞാൻ : അല്ല രാത്രി ഞാൻ പറഞ്ഞ കാര്യം ഇയാൾക്കു സങ്കടം ആയെങ്കിൽ അതിനു സോറി പറയുന്നു…

ശരണ്യ : സാരമില്ല എനിക്ക് ഇപ്പോ ഇത് ശീലം ആയി..

ഞാൻ : ഉറങ്ങാറായില്ലേ 12.30 കഴിഞ്ഞല്ലോ..

ശരണ്യ : നിങ്ങൾ ഉറങ്ങാറായില്ലേ…

ഞാൻ : എനിക്ക് ഒരു വീഡിയോ കാൾ ഉണ്ടായിരുന്നു ഓഫീസിൽ സ്റ്റാഫിനെ വിളിക്കാൻ ഉണ്ടായിരുന്നു…

ശരണ്യ : പെൺകുട്ടി ആയിരിക്കും..

ഞാൻ : ആയെ അല്ല എന്റെ ബോസിനെ ആണ് വിളിച്ചത് ( ഞാൻ നുണ പറഞ്ഞു)

ശരണ്യ : ഓ ഞാൻ കരുതി കാമുകിമാർ ആയിരിക്കും എന്ന്…

ഞാൻ : എനിക്ക് അങ്ങനെ ആരും ഇല്ലെടോ…

ശരണ്യ : അങ്ങനെ കള്ളം ഒന്നും പറയണ്ട മിഥുനെട്ടൻ പറഞ്ഞിട്ടുണ്ടേലോ ഇയാളുടെ പ്രണയത്തെ പറ്റി സ്കൂൾ കോളേജ് സമയത്തുള്ളത് പിന്നെ അത് ഇല്ലാതെ ആയതുമൊക്കെ…