ആക്ഷൻ ഹീറോ ബൈജു – 1

മനുവും ബൈജുവും ജോലിക്കും പഠിത്തത്തിനും ഒക്കെ ആയി പോയിക്കഴിഞ്ഞാൽ വീട്ടിൽ ഉള്ള ഒറ്റപ്പെടൽ രമ്യക്ക് വല്ലാത്ത വീർപ്പുമുട്ടൽ ആയിരുന്നു. കല്യാണം കഴിഞ്ഞ സമയത്ത് ഇടക്കിടക്ക് ബൈജുവിനെ വിളിച്ചുകൊണ്ടിരിക്കുമായിരുന്നു. പിന്നെ കുറച്ച് പക്വത വന്ന ശേഷം ജോലി സമയത്ത് ബൈജുവിനെ ആവശ്യമില്ലാതെ വിളിച്ച് ശല്യം ചെയ്യാറില്ല. അയാൾ ഒരിക്കൽപോലും അതൊരു ശല്യമാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും കൂടി. അവൾ മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന പണികൾകൂടി തീർത്തു. ചെയ്യാൻ വേറെ പണികളൊന്നും ഇല്ലാത്തത്കൊണ്ട് അവൾ കുറച്ച് സമയം ഉറങ്ങാം എന്ന് കരുതി. റൂമിലേക്ക് ചെന്ന് കിടക്കയുടെ വിരിപ്പ് ശെരിയാക്കുന്നതിനിടയിൽ കിടക്കയിൽ നിന്നും ബൈജുവിന്റെ ഒരു ഷർട്ട് കിട്ടി. അവൾ അത് എടുത്ത് മൂക്കിനോട് ചേർത്തു. ബൈജുവിന്റെ വിയർപ്പിന്റെ മണം അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ ആ ഷർട്ടിൽ മുഖം പൂഴ്ത്തി ചുംബിച്ചു. താൻ ചെയ്തത് കണ്ണാടിയിൽ തന്നെ അവൾക്ക് കാണാമായിരുന്നു. അവൾക്ക് ചെറിയ നാണം തോന്നി.
“ഡിങ് ഡോങ്” ഡോർ ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിപ്പോയി. ബൈജു ആയിരിക്കും എന്ന് അവൾ കരുതി. കുസൃതി ചിരിയോടെ ഉമ്മറത്തേക്ക് നടന്നു..

ജീപ്പ് സ്റ്റേഷന്റെ ഉമ്മറത്ത് പാർക്ക് ചെയ്ത് ബൈജു സ്റ്റേഷന്റെ അകത്തേക്ക് കയറി. കോൺസ്റ്റബിൾ മാത്യൂസ് എന്തൊക്കെയോ തിരഞ്ഞുകൊണ്ട് ഷെൽഫിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു. “എന്താ മാത്യൂസേ ? രാവിലെ തന്നെ?” ബൈജുവിനെ കണ്ടപ്പോൾ അയാൾ കയ്യിലിരുന്ന ഫയൽ കക്ഷത്തിൽ വെച്ചുകൊണ്ട് ഒരു സല്യൂട്ട് പാസ്സാക്കി. “സർ അത് CI സർ വരുന്നുണ്ടെന്ന് മെസ്സേജ് വന്നിരുന്നു. പഴയ ഭാസ്കരൻ കേസ് വീണ്ടും ആരോ റീ-ഓപ്പൺ ചെയ്തിട്ടുണ്ട്. അതിന്റെ കാര്യത്തിന്. അപ്പൊ അതിന്റെ ഫയൽസ് ഒക്കെ ഒന്ന് തപ്പി എടുക്കാമെന്ന് കരുതി“ “ങാ നടക്കട്ടെ”

CI ഷേർളി തോമസ് എന്ന് കേട്ടപ്പോൾ ബൈജുവിന് ഒരു താല്പര്യം തോന്നി. ജോയിൻ ചെയ്യാൻ പോയപ്പോൾ കണ്ടതാണ്. അധികം പ്രായം ഒന്നുമില്ല. വെളുത്തിട്ട്, കണ്ണുകൾ ഇരുണ്ട മഷികൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. മുടി കെട്ടി വെച്ച് യൂണിഫോം ധരിച്ച് നിൽക്കുന്നത് കണ്ടാൽ തന്നെ ഒരു പെർഫെക്റ്റ് ഓഫീസർ എന്ന് പറയാം. അയാൾ അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി ഇരുന്നുപോയി.

“ഗുഡ് മോർണിംഗ് മിസ്റ്റർ ബൈജു”

ഒരു സ്ത്രീ ശബ്ദം കേട്ട് അയാൾ തിരിഞ്ഞ് നോക്കി.

(തുടരും)

ഇത് ഞാൻ ആദ്യമായിട്ട് എഴുതുന്ന കഥയാണ്. നിങ്ങളുടെ കമ്മന്റ്സ് അനുസരിച്ച് ഇനി എഴുതാണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അഭിപ്രായങ്ങൾ എന്തായാലും തുറന്നു പറയണം. അപ്പോൾ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *