ആത്മസഖി – 1 12

ആത്മ സഖി – 1

Aathma Sakhi | Author : Jibril


മുഴവൻ കമ്പിയുള്ള ഒരു കഥയല്ലാ എന്ന് വിനയപൂർവം ആദ്യമേ അറിയിച്ചു കൊള്ളുന്നു…….


 

“ഡാ …… അമീനെ നിന്റെ ഫോൺ കിടന്ന് അടിക്കാൻ തുടങ്ങിയിട്ട് കൊറെ നേരമായി ”

ഹോസ്റ്റ്ലിന്റെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അമീൻ സൽമാനെ അവന്റെ ഒരു സുഹൃത്ത് വന്ന് വിളിച്ചു

അത് കേട്ടെങ്കിലും അവൻ വീണ്ടും ഫുട്ബാളിലേക്ക് തിരിഞ്ഞ് കളി തുടർന്നു

കുറേ സമയം കഴിഞ്ഞ് തിരിച്ച് ഹോസ്റ്റലിലെത്തിയ അമീൻ അവന്റെ ഫോണെടുത്ത് നോക്കി

അൻപതിനു മേലെ മിസ്സിഡ് കാളുണ്ട്, അവൻ കാളുകൾ വന്ന മിന്നു എന്ന് സേവ് ചെയ്ത നമ്പറിലേക്ക് തിരിച്ചു വിളിച്ചു

“എന്താഡി …… ഞാൻ പറഞ്ഞിരുന്നില്ലേ നിന്നോട് ഇന്ന് മാച്ച് ഉണ്ടെന്ന് .” ഫോണറ്റന്റായ ഉടനെയവൻ ചൂടായി

അപ്പുറത്ത് നിന്നും അവൾ പറഞ്ഞത് കേട്ട് അവന്റെ കയ്യിൽ നിന്നും ഫോൺ നിലത്തേക്കു വീണു

&&&&&&&&&&&&&&&&&&&&&&&&&&&&&

നാലര വർഷങ്ങൾക്കു മുമ്പ്

രണ്ടു തട്ടുള്ള വിശാലമായ ഒരു വീട് പുറത്തെ ഗേറ്റിൽ മാളിയേക്കൽ എന്നെഴുതിയിട്ടുണ്ട്

“മിന്നു …. കോളേജിലെങ്കിലും നീ അടങ്ങി നിൽക്കണം അറിയാലോ ഉപ്പ പറഞ്ഞത് ഇനിയൊരു പ്രശ്നമുണ്ടായാ …….”

“എനിക്കറിയാ ന്റെ ഉമ്മ …… ന്റെ പഠിപ്പു നിർത്തുമെന്നല്ലെ ” മാളിയേക്കൽ തറവാടിന്റെ വലിയ ഹാളിലിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടി രിക്കുകയായിരുന്ന അമാന ഫാത്തിമയെന്ന മിന്നു തന്റെ ഉമ്മ മറിയം ബീവിയെ മുഴുവനാ ക്കാൻ സമ്മദിച്ചില്ല

“ അയ്യടാ …….. പഠിപ്പ് നിർത്തൊന്നുല്ല പകരം നിന്നെ അറബി കോളേജിൽ ചേർക്കും ………” മറിയം ബീവി ചൂടായി

“ഞാൻ പോയതന്നെ …….” മിന്നുവിന്റെ മുഖത്തും ദേശ്യം

“ഞാൻ നിന്റെ തള്ളയാ എനിക്കറിയാം നിന്നെ എന്താ ചെയ്യണ്ടെതെന്ന് ”

മിന്നു ദേശ്യത്തോടെ ഡൈനിങ് ടേബിളിൽ നിന്നും എഴുന്നേറ്റു അവളുടെ ബാഗുമെടുത്ത് പുറത്തേക്ക് കുതിച്ചു

പുറകിൽ നിന്നും ഉമ്മാന്റെ വിളിയവൾ കേൾക്കുന്നുണ്ടെങ്കിലും അവൾ നിന്നില്ല

അവൾ വീടിന്റെ ഗേറ്റ് കടന്ന് മുമ്പിലെ ചെറിയ റോഡ് ക്രോസ് ചെയ്ത് മാളിയേക്കൽ വീടിന്റെ നേരെ എതിർ വശത്തുള്ള വീട്ടിലേക്ക് നടന്നു

അവളുടെ നടത്തം ചെന്നവസാനിച്ചത് രണ്ട് നിലയുള്ള ഇളം പച്ചകളർ പെയിന്റടിച്ച ഒരു വീട്ടിലാണ്

“അമ്മായീ…….. ”അവളുള്ളിലേക്കു കയറി ഉറക്ക വിളിച്ചു

“ഞാനിവിടെയുണ്ടെടി പെണ്ണെ ………. ഇങ്ങനെ കിടന്ന് കാറാതെ ” അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന അവളുടെ അമ്മായി സൈനബ അവളുടെ തലക്ക് കളിയായി ഒന്നു കൊടുത്തു കൊണ്ട് പറഞ്ഞു

“അവനെവിടെ അമ്മായി എണീറ്റില്ലെ ഇതുവരെ …… ” അടി കിട്ടിയ തലയിൽ പതിയെ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു

“മുകളിലുണ്ട് ചായ കുടിച്ച് കഴിഞ്ഞ് ഡ്രസ്സ് മാറാൻ കയറിയതാ …….”

“അപ്പോ അവനിതു വരെ റെഡിയായില്ലേ …… ഇന്നവന്റെ അവസാനമാണ് …….” അവൾ മുകളിലേക്ക് ഓടി കയറാൻ നിന്നപ്പോഴാണ്

ഒരു ലൈറ്റ് ബ്ലൂ ജീൻസും കറുത്ത ഫുൾ സ്ലീവ് ടീ ഷർട്ടും ധരിച്ച് അമീൻ സൽമാൻ എന്ന സലു ഇറങ്ങി വരുന്നത്. ടീ ഷർട്ട് ലൂസാണെങ്കിലും അതിനകത്തുള്ള അവന്റെ ശരീരത്തിന്റെ കരുത്ത് മനസ്സിലാക്കാൻ പറ്റും. അവന്റെ തോളോടപ്പമുളള മുടിയും കറുത്ത കണ്ണുകളും അവന്റെ ഇളം വെള്ള നിറമുള്ള മുഖത്തിന് പ്രത്യേക ശോഭ നൽകിയിരുന്നു

“പോവാം …….” മേശയിൽനിന്നും ചാവി കൈയ്യിലെടുത്തവൻ ചോദിച്ചു

“സൂക്ഷിച്ച് പോണേ………” അമീൻ തന്റെ വണ്ടിയെടുത്തപ്പോൾ സൈനബ ഓർമിപ്പിച്ചു

അതിന് തലയാട്ടി കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു ……..

&&&&&&&&&&&&&&&&&&&&&&&&&&&&&

പണ്ട് കാലത്ത് മലബാർ മുഴുവൻ കോഴിക്കോട് ആസ്ഥാനമാക്കി അടക്കി ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു സാമൂദിരിമാർ

മലപ്പുറത്തെ സമൂദിരിയുടെ സാമന്തന്മാരായി രുന്നു നിലമ്പൂർ കോവിലകം, അവരുടെ പടയ ണികളെ നിയന്ത്രിച്ചിരുന്നതും നയിച്ചിരിന്നതും മാളിയേക്കൽ കുടുംബമായിരുന്നു.

പോർച്ചുഗീസ്കാരോടും ഇഗ്ലീഷുകാരോടും പൊരുതി നിൽക്കുന്നതിൽ സാമൂദിരിക്ക് നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

വെള്ളക്കാരോട് തോറ്റ് സാമൂദിരിയുടെ പല സാമന്ത രാജാക്കന്മാറും അടിയറവു പറഞ്ഞെങ്കിലും നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും ധീരമായി ചെറുത്തു നിന്നു . മലബാർ കലാപത്തിന്റെ പരാജയത്തോടെ അവർ ക്ഷീണിച്ചു

അങ്ങനെ ഒരു ദിവസം സ്വന്തം കുടുബത്തിലെ ഒരുത്തന്റെ ചതിയിൽ മാളിയേക്കൽ കുടുംബം സ്വന്തം വീട്ടിൽ വെള്ളക്കാരാൽ കശാപ്പു ചെയ്യപ്പെട്ടു.

അതിൽ നിന്നും ആകെ രക്ഷപെട്ടത് ഒരു പതിനഞ്ചു വയസ്സുകാരൻ മാത്രമായിരുന്നു, മാളിയേക്കൽ അബ്ദുറഹ്മാൻ.

തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വെളക്കാ രോട് യുദ്ധം ചെയ്യാൻ വഴി അന്വേഷിച്ചു നടന്ന യവൻ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃ ഷ്ടനായി ഗാന്ധിജിയുടെ സമരങ്ങളിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷം തന്റെ കാമുകി ആയിശയെ വിവാഹം ചെയ്ത് മലപ്പുറത്തിന്റെ മദ്ധ്യഭാഗത്തുള്ള വടക്കാങ്ങരയിലേക്ക് താമസം മാറ്റി.

അബ്ദുറഹ്മാന്റെ ഒരേ ഒരു പുത്രനായിരുന്നു അബ്ദുള്ള. അബ്ദുള്ളക്കും ഭാര്യ ഖദീജക്കും രണ്ട് മക്കളായിരുന്നു ആദ്യത്തേത് സൈനബ രണ്ടാമത്തേത് റഫീഖ്. റഫീഖിന്റെ ജനനത്തോടെ ഖദീജ ഇഹലോകവാസം വെടിഞ്ഞു.

സൈനബക്ക് അവളെ കോളേജിൽ പഠിപ്പിക്കുന്ന അസീസ് എന്ന അധ്യാപകനോട് പ്രണയം.

മകളുടെ ഇഷ്ടം മനസ്സിലാക്കിയ അബ്ദുള്ള അനാഥനായ അസീസിന് മകളെ കൈ പിടിച്ചു കൊടുത്തു.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവർക്കുണ്ടായ മകനാണ് അമീൻ സൽമാൻ

അതേ ദിവസം തന്നെയാണ് റഫീഖിനും ഭാര്യ മറിയത്തിനും മകൾ അമാന ഫാത്തിമയും ജനിക്കുന്നത്

അമീന് രണ്ട് വയസ്സുള്ളപ്പോൾ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്ന അസീസ് കുഴഞ്ഞ് വീണ് മരിച്ചു പോയി

&&&&&&&&&&&&&&&&&&&&&&&&&&&&&

ജെ എസ് എം കൊമേഴ്സ് കോളേജ് , വേങ്ങര എന്നെഴുതിയ വലിയ കാവാടത്തിനുള്ളിലേക്ക് അമീൻ സൽമാൻ അവന്റെ ബൈക്ക് കയറ്റി

പാർക്കിങ്ങിൽ വണ്ടി നിർത്തി മിന്നുവിന്റെ അടുത്തെത്തിയ സലു കാണുന്നത് ചുറ്റിനും നോക്കുന്നവളെയാണ്

“നീ എന്താ ഈ നോക്കുന്നെ ……”

“ ഇന്ന് ഫസ്റ്റ് ഡേയല്ലേ ഇവിടെ റാഗിങ്ങൊന്നും ഇല്ലേ ”

“ ഇപ്പോ ആരും റാഗ് ചെയ്യാത്തതാണോ നിന്റെ പ്രശ്നം ”

Leave a Reply

Your email address will not be published. Required fields are marked *