ആത്മസഖി – 1 17

മലപ്പുറത്തെ സമൂദിരിയുടെ സാമന്തന്മാരായി രുന്നു നിലമ്പൂർ കോവിലകം, അവരുടെ പടയ ണികളെ നിയന്ത്രിച്ചിരുന്നതും നയിച്ചിരിന്നതും മാളിയേക്കൽ കുടുംബമായിരുന്നു.

പോർച്ചുഗീസ്കാരോടും ഇഗ്ലീഷുകാരോടും പൊരുതി നിൽക്കുന്നതിൽ സാമൂദിരിക്ക് നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും നൽകിയ സംഭാവനകൾ വളരെ വലുതായിരുന്നു.

വെള്ളക്കാരോട് തോറ്റ് സാമൂദിരിയുടെ പല സാമന്ത രാജാക്കന്മാറും അടിയറവു പറഞ്ഞെങ്കിലും നിലമ്പൂർ കോവിലകവും മാളിയേക്കൽ കുടുംബവും ധീരമായി ചെറുത്തു നിന്നു . മലബാർ കലാപത്തിന്റെ പരാജയത്തോടെ അവർ ക്ഷീണിച്ചു

അങ്ങനെ ഒരു ദിവസം സ്വന്തം കുടുബത്തിലെ ഒരുത്തന്റെ ചതിയിൽ മാളിയേക്കൽ കുടുംബം സ്വന്തം വീട്ടിൽ വെള്ളക്കാരാൽ കശാപ്പു ചെയ്യപ്പെട്ടു.

അതിൽ നിന്നും ആകെ രക്ഷപെട്ടത് ഒരു പതിനഞ്ചു വയസ്സുകാരൻ മാത്രമായിരുന്നു, മാളിയേക്കൽ അബ്ദുറഹ്മാൻ.

തന്റെ കുടുംബത്തെ ഇല്ലാതാക്കിയ വെളക്കാ രോട് യുദ്ധം ചെയ്യാൻ വഴി അന്വേഷിച്ചു നടന്ന യവൻ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃ ഷ്ടനായി ഗാന്ധിജിയുടെ സമരങ്ങളിൽ പങ്കെടുത്തു.

സ്വാതന്ത്ര്യത്തിനു ശേഷം തന്റെ കാമുകി ആയിശയെ വിവാഹം ചെയ്ത് മലപ്പുറത്തിന്റെ മദ്ധ്യഭാഗത്തുള്ള വടക്കാങ്ങരയിലേക്ക് താമസം മാറ്റി.

അബ്ദുറഹ്മാന്റെ ഒരേ ഒരു പുത്രനായിരുന്നു അബ്ദുള്ള. അബ്ദുള്ളക്കും ഭാര്യ ഖദീജക്കും രണ്ട് മക്കളായിരുന്നു ആദ്യത്തേത് സൈനബ രണ്ടാമത്തേത് റഫീഖ്. റഫീഖിന്റെ ജനനത്തോടെ ഖദീജ ഇഹലോകവാസം വെടിഞ്ഞു.

സൈനബക്ക് അവളെ കോളേജിൽ പഠിപ്പിക്കുന്ന അസീസ് എന്ന അധ്യാപകനോട് പ്രണയം.

മകളുടെ ഇഷ്ടം മനസ്സിലാക്കിയ അബ്ദുള്ള അനാഥനായ അസീസിന് മകളെ കൈ പിടിച്ചു കൊടുത്തു.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അവർക്കുണ്ടായ മകനാണ് അമീൻ സൽമാൻ

അതേ ദിവസം തന്നെയാണ് റഫീഖിനും ഭാര്യ മറിയത്തിനും മകൾ അമാന ഫാത്തിമയും ജനിക്കുന്നത്

അമീന് രണ്ട് വയസ്സുള്ളപ്പോൾ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്ന അസീസ് കുഴഞ്ഞ് വീണ് മരിച്ചു പോയി

&&&&&&&&&&&&&&&&&&&&&&&&&&&&&

ജെ എസ് എം കൊമേഴ്സ് കോളേജ് , വേങ്ങര എന്നെഴുതിയ വലിയ കാവാടത്തിനുള്ളിലേക്ക് അമീൻ സൽമാൻ അവന്റെ ബൈക്ക് കയറ്റി

പാർക്കിങ്ങിൽ വണ്ടി നിർത്തി മിന്നുവിന്റെ അടുത്തെത്തിയ സലു കാണുന്നത് ചുറ്റിനും നോക്കുന്നവളെയാണ്

“നീ എന്താ ഈ നോക്കുന്നെ ……”

“ ഇന്ന് ഫസ്റ്റ് ഡേയല്ലേ ഇവിടെ റാഗിങ്ങൊന്നും ഇല്ലേ ”

“ ഇപ്പോ ആരും റാഗ് ചെയ്യാത്തതാണോ നിന്റെ പ്രശ്നം ”

“ആരെങ്കിലുമൊക്കെ ഒന്ന് റാഗീതാലല്ലേ ഒരു രസണ്ടാവാ…….” മന്നു ഒരിളം ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു

“നീ തൽക്കാലം ഉള്ള രസം വെച്ച് അഡ്ജസ്റ്റ് ചെയ്യ് ”

“ഡീ……ഇങ്ങ് പോരാൻ നോക്ക് ക്ലാസ് കണ്ടും പിടിക്കണം ”പിന്നേം അവിടെ മുട്ടി തിരിഞ്ഞ് നിൽക്കുന്നവളുടെ കൈ പിടിച്ചു കൊണ്ടവൻ പോയി

“സലൂ…….” കോളേജിന്റെ വരാന്തയിലൂടെ ക്ലാസ് നോക്കി നടക്കുന്ന അവരെയാരോ പുറകിൽ നിന്ന് വിളിച്ചു

മിന്നുവും സലുവും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്. ഏതോ ഒരു മൊഞ്ചത്തി പെൺകുട്ടിയുടെ കൈ പിടിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വരുന്ന അവരുടെ കൂട്ടുകാരൻ റാഷിദിനെയാണ്

“ഹന്ന …….. എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ് ഇത് ,സലു പിന്നെ ഇവള് ഇവന്റെ പെങ്ങൾ മിന്നു ” റാഷിദവരെ ആ പെൺകുട്ടിക്ക് പരിജയപെടുത്തി കൊടുത്തു

“പെങ്ങളല്ല …. കസിൻ ” അടുത്ത നിമിഷം തന്നെ മിന്നു അവനെ തിരുത്തി

“ രണ്ടും ഒന്നു തന്നെ ….., പിന്നെ മക്കളേ ഇതാണെന്റെ ഗേൾഫ്രണ്ട് ഹന്ന” അവൻ ഒരു പുഞ്ചിരിയോടെ ഹന്നയെ ചൂണ്ടി

“ നിന്റെ പഴയ കാമുകിയുല്ലേ അപ്പോ നിന്നെ തെരെഞ്ഞ് ഗേറ്റിന്റെ അവിടെ നിക്കുന്നത് …. ?” മിന്നു അവളുടെ സ്വരത്തിൽ ആശ്ചര്യം നിറച്ചു

“ആര് …… ആമിനയോ ” റാഷിദിന്റെ മുഖത്ത് വെപ്രാളം

മിന്നു അല്ലായെന്ന് തലയാട്ടി

“പിന്നെ ശ്രുതി ……”

Leave a Reply

Your email address will not be published. Required fields are marked *