ആത്മസഖി – 1 12

പക്ഷേ അവരടങ്ങുന്നുണ്ടായിരുന്നില്ല,

“നിർത്ത് …….നിർത്താൻ ……..” മൈക്കിലൂടെ കോളേജ് ചെയർമാൻ അഭിനവിന്റെ ശബ്ദമുയർന്നു

സീനിയേഴ്സ് ഒന്നടങ്ങി

അഭിനവ് അവളുടെ അടുത്തേക്കെത്തി. മിന്നുവിന്റെ മുഖത്ത് പേടിയുടെ യാതൊരു ലാഞ്ചനയുമില്ല, അവൾ സലുവിന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട് അവളുടെ കണ്ണിൽ വെല്ലുവിളിയാണുണ്ടായിരുന്നത്.

“ നീ ഇവിടെ മനപ്പൂർവം പ്രശ്നമുണ്ടാക്കാൻ വന്നതാണോ ….” അഭിനവ് കുറച്ച് ദേശ്യത്തിൽ ചോദിച്ചു

“അവൾക്കൊരു അബദ്ധം പറ്റിയതാണ് ചേട്ടാ ……” സലു അഭിനവിനൊട് വളരെ താഴ്മയായി പറഞ്ഞു

“നീയല്ല……ഇവൾ മറുപടി പറയട്ടെ….”

“ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കാൻ വന്നതല്ല. എന്റെ കൈയ്യില് പിടിച്ചതു കൊണ്ടാ ഞാൻ തല്ലിയത് ”അവൾ വീറോടെ പറഞ്ഞു

അഭിനവ് കുറച്ച് നേരം നിശബ്ദനായി നിന്നു

“ നിങ്ങള് നിങ്ങളുടെ സീറ്റില് പോയി ഇരിക്ക് ……..”

“ഡാ ….. എല്ലാരും വഴി മാറി കൊടുക്ക് ……” അഭിനവവന്റെ സുഹൃത്തുക്കളോടാക്ഞാപിച്ചു

ചുറ്റും കൂടി നിന്നവർക്കും അടികിട്ടിയവന്റേയു മെല്ലാം മുഖത്ത് അമർഷമുണ്ടെങ്കിലും അവർ മാറി കൊടുത്തു

“പരിപാടി നടക്കട്ടെ …….” അഭിനവ് മൈക്ക് ആങ്കർ പെൺകൊച്ചിനു കൊടുത്തു

“ കലാ പരിവാടികളൊക്കെ കഴിഞ്ഞു ഇനി ടാസ്ക്കുകളാണ് പേരു വായിക്കുന്ന ആളുകൾ ഇവിടെ വന്ന് സീനിയേഴ്സ് പറയുന്ന ടാസ്ക്ക് ചെയ്യണം ” മിന്നു ഉണ്ടാക്കിയ പ്രശ്നം പതിയെ ഒന്നടങ്ങിയതും ആങ്കർ അറിയിച്ചു

“സന ബഷീർ …….. ബിബിഎ ഫിനാൻസ് ആൻഡ് അമീൻ സൽമാൻ ബികോം ഫിനാൻസ് ”മൈക്കിലൂടെ അടുത്ത പേരുകൾ മുഴങ്ങി

സലു സ്റ്റേജിലെത്തിയിട്ടും അവന്റെ ഒപ്പം വിളിച്ച മറ്റേയാൾ വന്നിട്ടില്ല

“സന ബഷീർ ……..” വീണ്ടും ആ പേര് പറയപ്പെട്ടു

രണ്ടാമത്തെ വരിയിൽ നിന്നും ഇളം ചുവപ്പ് ചുരിദാർ ധരിച്ചൊരു പെൺകുട്ടി എഴുന്നേറ്റു അവളുടെ മുഖത്ത് മുഴുവൻ പരിഭ്രമവും പേടിയും നിറഞ്ഞിട്ടുണ്ട്.

അവൾ വളരെ മെല്ലെ നടന്ന് നടന്ന് സ്റ്റേജിലെത്തി

“ അപ്പോ ഇവർക്കുള്ള ടാസ്ക്കിതാണ്,” ആങ്കർ ഒന്നു നിർത്തി

“ഇവനൊരു പാട്ട് പാടും അതിനനുസരിച്ച് ഇവൾ ഡാൻസ് കളിക്കണം, പാട്ട് ‘ഏഴി മല പൂഞ്ചോല ….’ ”

സലു മൈക്കെടുത്ത് പാടാൻ തുടങ്ങി പക്ഷേ സന നിന്നിടത്തു നിന്ന് ഒരടി അനങ്ങിയില്ല

“എന്താ ഇത്…… മര്യാദക്ക് ഡാൻസ് കളിക്കടി ” സ്റ്റേജിൽ അഭിനവിന്റെ അലർച്ച അലയടിച്ചു

പെട്ടന്ന് തന്നെ ഞെട്ടി തരിച്ച സന ഡാൻസ് കളിക്കാൻ തുടങ്ങി,ഡാൻസെന്ന് പറയാൻ കഴിയില്ല കയും കാലും അങ്ങോട്ടും ഇങ്ങോട്ടുമിട്ട് ആട്ടുന്നു. ഇടക്കിടക്ക് അവൾ അവളുടെ കണ്ണീർ തുടക്കുന്നുമുണ്ട്

സലു പാടി അവസാനിപ്പിച്ചു.

സന അപ്പോഴും കരഞ്ഞോണ്ടിരിക്കുകയാണ്

അപ്പോഴേക്ക് സീനിയേഴ്സ് ഒരു വലിയ പേപ്പർ മാല കൊണ്ടു വന്ന് സലുവിനെയും സനയെയും ചേർത്ത് നിർത്തി ഇട്ടു കൊടുത്തു

താഴെ നിന്നും കൂക്കി വിളികളും ആർപ്പു വിളികളും ഉയർന്നു.

തന്റെ അടുത്തു നിൽക്കുന്നവളുടെ തേങ്ങൽ സുലുവിന് കേൾക്കാം. സുലുവിനവളോട് പാവം തോന്നി.

“ ആ…….. ഇനി പൊക്കോ……”

അത് കേട്ട് ഉടനെ കഴുത്തിൽ മാലയുണ്ടെന്നോ ർക്കാതെ അവൾ ഓടി പോവാൻ ശ്രമിച്ചു പക്ഷേ അടുത്ത നിമിഷം അവൾ പുറകോട്ടു മലച്ചു

അവൾ നിലം പതിക്കുന്നതിനു മുമ്പ് തന്നെ സലു അവളെ ഒറ്റ കയ്യിൽ താങ്ങിയിരുന്നു.

സലു അവളെ ഒറ്റ കൈ കൊണ്ടു തന്നെ ഉയർത്തി, അവന്റെ കൈ അപ്പോഴും അവളുടെ അരയിലായിരുന്നു

ഞെട്ടലിൽ നിന്ന് ആദ്യം ബോധം വന്ന സന അവന്റെ കൈ തട്ടി മാറ്റി ഓടി പോയി

സലു അമ്പരന്നു പോയി. പതിയെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുമായി അവൻ സ്റ്റേജിൽ നിന്നിറങ്ങി

&&&&&&&&&&&&&&&&&&&&&&&&&&&&&

കോളേജ് കഴിഞ്ഞ് സലുവും മിന്നുവും റാഷിയും കുറച്ച് സൂര്യാസ്തമയം കാണാൻ വേണ്ടി ബീച്ചിലെത്തി

“അതാ ….. പെണ്ണല്ലെ ……” ബീച്ചിലെ മണലിലിരുന്ന് ഐസ്ക്രീം തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് റാഷി ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടിയത്

മിന്നുവും സലുവും ഒരുമിച്ച് അവിടേക്ക് നോക്കി

അവിടെ കുറച്ചു പെൺകുട്ടികൾ തിരയിൽ കളിക്കുന്നുണ്ട്. അവരിൽ നിന്നും കുറച്ചു മാറി സന തിരകളെ നോക്കി ഇരിക്കുന്നു അവൾ കരയുകയാണെന്ന് ഇടക്കിടക്ക് കണ്ണ് തുടക്കാൻ വേണ്ടി ഉയർത്തുന്ന അവളുടെ കൈകൾ സാക്ഷ്യ പെടുത്തുന്നു

മറുപടിയായി മിന്നു ഒന്നു മൂളി, സലു മറുപടിയൊന്നും പറഞ്ഞില്ല

“ഇവളെന്തിനാ ഇങ്ങനെ കിടന്ന് മോങ്ങുന്നത്….. ” റാഷിയാണത് ചോദിച്ചത്

“എനിക്കെങ്ങനെ അറിയാം ……” മിന്നു അവനെ നോക്കി കണ്ണുരുട്ടി

“സോറി …… ഞാനൊരാത്മകഥം പറഞതാ …..” റാഷി സൈക്കിളിൽ നിന്നും വീണ ഒരു ചിരി ചിരിച്ചു

“നീ എങ്ങോട്ടാ …….” അവര് സംസാരിക്കുന്നതിനിടയിൽ എഴുന്നേറ്റ സലുവിനോട് മിന്നു ചോദിച്ചു

“ഞാന് അവളോട് ഒരു സോറി പറഞ്ഞു വരാം……”

“എന്തിന് …..” റാഷിയുടെ മുഖത്ത് അത്ഭുതം

“ഇനി ഞാൻ കാരണമാണെങ്കിലോ കരയുന്നത് …..”

“നീ കാരണോ …..” മിന്നു അമ്പരന്നു

“ രാവിലത്തെ പരിപാടി കാരണമാണെങ്കിലോ ന്ന് …..” സലു വ്യക്തമാക്കി

“അതിന് നീ ഒന്നും ചെയ്തില്ലല്ലോ ……”- റാഷി

“ഇല്ലാ ….. പക്ഷേ ഒരു സോറി പറഞ്ഞേക്കാം ” എന്നു പറഞ്ഞ് സലു മുന്നോട്ട് നടന്നു

“ഡാ …….നിക്ക് ഞങ്ങളുണ്ട് ” അവന്റെ പുറകെ അവരും വച്ച് പിടിച്ചു

“ എസ്ക്യൂസ്മി ”

പുറകിൽ നിന്നും ശബ്ദം കേട്ട സന തിരിഞ്ഞു നോക്കി,പുറകിൽ നിൽക്കുന്ന സലുവിനെയും മിന്നുവിനെയും കണ്ട് അവൾ ഒന്ന് ഞെട്ടി.

“എന്തിനാ കരയുന്നെ……” സലുവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്

“രാവിലത്തെ സംഭവത്തിന്റെ പേരിലാണെങ്കിൽ കരയേണ്ട സീനിയേഴ്സിനെ വെറുപ്പിക്കണ്ടന്ന് വിചാരിച്ച് ചെയ്തതാണ്. പിന്നെ അതൊക്കെയൊരു തമാശയാക്കി എടുത്താൽ മതി ” അവളുടെ കയ്യിൽ നിന്നും മറുപടിയൊന്നും ഇല്ലാത്തതുകൊണ്ട് സലു തുടർന്നു

അപ്പോഴേക്ക് തിരകളിൽ കളിച്ചുകൊണ്ടിരിക്കുന്ന അവളുടെ കൂട്ടുകാര് തിരിച്ചെത്തിയിരുന്നു.

“എന്താ…. എന്താ സന പ്രശ്നം ”ഒരാഴ്ച റാഷിയുടെ കാമുകിയായിരുന്ന ഹന്നയാണത് ചോദിച്ചത്

“പ്രശ്നമൊന്നുമില്ല ഞങ്ങൾ ഈ കുട്ടിയോട് സോറി പറയുകയായിരുന്നു….. ”സലു മറുപടി പറഞ്ഞു

“ഇനി നിങ്ങൾ സോറി പറയാഞ്ഞിട്ടാണോ ഇവൾ അപ്പോൾ മുതൽ തുടങ്ങി കരച്ചിലാ” ഹന്ന സലുവിനോട് ചൂടായി

“അതിനിവനൊന്നും ചെയ്തില്ലല്ലോ മോളെ….” റാഷി അവളോട് കൊഞ്ചികൊണ്ട് ചോദിച്ചു

“ഇവന് ഒപ്പം ഉണ്ടായതു കൊണ്ടാ സീനിയേഴ്സ് ഇവളെ ഇത്ര അഭമാനിച്ചത്…… ഇവള് സീനിയറെ തല്ലിയതിന്റെ ദേശ്യം ഇവരോട് തീർത്തു” റാഷിയെ ഒന്ന് തറപ്പിച്ചു നോക്കി ഹന്ന പറഞ്ഞു നിർത്തി

സനയുടെ കണ്ണ് ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്

സലു ഹന്നയെ പൂർണ്ണമായും അവഗണിച്ച് സനയുടെ അടുത്തേക്ക് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *