ആത്മസഖി – 1 12

“ രാവിലത്തെ സംഭവത്തിന്റെ പേരിൽ ഇനി കരയരുത് പ്ലീസ് ……” സലു സൗമ്യമായി പറഞ്ഞു

“ഡീ ….. ഇനി നീ വായ തുറന്നാ നിന്റെ പല്ല് ഞാൻ അടിച്ചു പൊളിക്കും ” വീണ്ടും എന്തോ പറയാൻ തുടങ്ങിയ ഹന്നയുടെ നേരെ മിന്നു ദേശ്യത്തോടെ വിരൽ ചൂണ്ടി

ഹന്നയുടെ മുഖത്ത് പേടി വന്ന് മൂടി അവൾ നിശബ്ദയായി

“നീ സോറി പറഞ്ഞ് കഴിഞ്ഞില്ലേ ….”

സലു തല കുലുക്കി

“ന്നാ ….. പോര് ” എന്ന് പറഞ് മിന്നു മുമ്പിൽ നടന്നു

സനയോടും അവരോടുമെല്ലാം ഒന്ന് ചിരിച്ച് കൊടുത്ത് സലുവും

“ന്നാ പിന്നെ കാണാം വാവേ …..” റാഷി ഹന്നക്കൊരു ഫ്ലൈയിങ് കിസ്സ് കൊടുത്തു തിരിച്ചു നടന്നു

“പോടാ …….. പട്ടി ”റാഷി തിരിച്ചു നടക്കുന്നതിനിടയിൽ അവളുടെ മറുപടി കേൾക്കാമായിരുന്നു

&&&&&&&&&&&&&&&&&&&&&&&&&&&&&

“ഞാനെന്തിനാ മിന്നു ലൈബ്രറിക്ക് പോരുന്നത് ……..” ലൈബ്രറിയിലേക്ക് മിന്നു സലുവിനെ വലിച്ചു പോവുന്നതിനിടക്ക് സലു ചോദിച്ചു

“എനിക്ക് ഒരു പുസ്തകം വേണം …..”

“അതിനെന്താ നിനക്ക് പോയി അങ്ങ് എടുത്താ പോരേ…….”

“നീ എന്താ ചെയ്തത് ….”മിന്നുവിന്റെ മുഖത്തെ ഒരു ഇളം ചരി സലുവിനത്ര പന്തിയായി തോന്നിയില്ല

“അതുണ്ടല്ല ഇന്നലെ ഞാൻ ലൈബ്രറിയിലേക്ക് പോന്നില്ലെ…. ” മിന്നു വാക്കുകൾ പെറുക്കിയെടുക്കാൻ തുടങ്ങി

സലു ഒന്ന് മൂളി

“ അങ്ങനെ ഞാൻ ബുക്കെടുക്കാൻ വേണ്ടി ഒരു സ്റ്റൂളിൽ കയറിയതായിരുന്നു, ഞാൻ തിരഞ ബുക്ക് ഏറ്റവും മുകളിലായിരുന്നു അത് കിട്ടാൻ വേണ്ടി ഞാനൊന്ന് ചാടി നോക്കി ബാലൻസ് തെറ്റി ഞാനും ആ മരത്തിന്റെ മേശയും പുസ്തകങ്ങൾ എല്ലാം തവിടുപൊടി, ഇത് കണ്ട് വന്ന ആ ലൈബ്രേറിയൻ എന്നോട് ചൂടായി ”

“നിനക്ക് ദേശ്യം വന്നു നീയും ചൂടായി ഇനി അങ്ങോട്ട് കയറാൻ പറ്റില്ല അല്ലേ …….”സലു ആ കഥ പൂർത്തിയാക്കി

അവൾ സൈക്കിളിൽ നിന്ന് വീണ ഒരു ചിരിചിരിച്ചു കൊണ്ട് തലയാട്ടി

സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി

മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി

ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി

ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു ……

തുടരും……..

അഭിപ്രായങ്ങൾ അറിയിക്കണേ…….

Leave a Reply

Your email address will not be published. Required fields are marked *