“”ആ പറഞ്ഞാരുന്നു… അയിന്???””
“”എന്ന ഞാൻ ഇന്ന് ഇറങ്ങും… വൈകിട്ട് 5:30 ആണ് ഫ്ലൈറ്റ് “”അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി.. വേറെ ഒന്നും അല്ല, അമ്മ പോയി കഴിഞ്ഞാൽ ഞാനും ഇവളും മാത്രം ആവില്ലേ ഇവിടെ.. അത് പറ്റില്ല.. ഇവളെ എനിക്ക് പേടിയാ… ചെലപ്പോ എന്നെ വല്ലതും ചെയ്യും… ഇപ്പൊ ഇവള്ടെ ഉണ്ടാക്കണ്ണ് കാണുമ്പോ തന്നെ ഒരു യക്ഷിയെ പോലെ ഉണ്ട്…
“”അത് പറ്റില്ല… ഞാൻ ഇവിടെ ഒറ്റക്കാവ്വില്ലേ “”
“”ഒറ്റക്കോ?? വൃന്ദ മോള് ഉണ്ടാവൂലോ ഇവിടെ..””വൗ പ്രെഡിക്റ്റബിൾ ആയിരുന്നു..
“”അത് എങ്ങനെ ശെരിയാവും “”
“”അതെന്താ ശെരിയാവാത്തെ??””അമ്മ എന്നെ സംശയത്തോടെ നോക്കി… ഒപ്പം അവളും..
“”അതുപിന്നെ… അത്… ആ.. ഒരു യുവാവിനോപ്പം ഒരു അന്യ യുവതി നില്കുന്നത് ശെരിയല്ല “” ഞാൻ അത് പറഞ്ഞു തീർന്നതും അവിടെ മൊത്തം നിശബ്ധത പറന്നു… പിന്നെ അമ്മ ഒരൊറ്റ ചിരിയായിരുന്നു…
“”കേട്ടോ മോളെ അവൻ പറഞ്ഞത്.. ഒരു യുവാവ് വന്നിരിക്കുന്നു… മര്യാദക്ക് മീശ പോലും വന്നിട്ടില്ല.. അപ്പോളാ അവന്റെ ഒരു യുവാവ്..”” ഇതുകേട്ടതും അവളും ചിരിക്കാൻ തുടങ്ങി… ഇങ്ങനെ ചിരിക്കല്ലേ പുന്നാരമോളെ.. മുട്ട തൊണ്ടേകുടുങ്ങി ചാവും… സംഭവം ശെരിയാ എനിക്ക് പറയാൻ മാത്രം മീശയില്ല😅😅… പോടീ മീശയെ ഒള്ളു… അതുകൊണ്ടെന്താ എനിക്കൊക്കെ പ്രായം ആയാലും യുവത്വം തുള്ളി തുളുമ്പിനിക്കും… 😅
“”അപ്പൊ എന്നെ ആര് നോക്കും.. എനിക്ക് 20 വയസായിട്ടേ ഒള്ളു..””നിന്റെ വയസ്സ് ഇപ്പൊ എന്തിനാ മൈരേ നീ ഇവടെ പറഞ്ഞെ എന്ന് നിങ്ങൾ ഇപ്പൊ ആലോചിക്കും😅😅.. ചുമ്മ അറിഞ്ഞിരിക്കാൻ…
“”അതിനല്ലേ മണ്ട ഇവൾ… ഇവൾ നോക്കും നിന്നെ… നോക്കില്ലേ മോളേ നീ??””
“”ആഹ് നോക്കാം ആന്റി.. ഞാൻ നല്ലമ്പോലെ നോക്കിക്കൊള്ളാം “”എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ള ചിരിച്ചിരിച്ചോണ്ട് കണ്ണിറുക്കി…
“”കേട്ടല്ലോ… മോളേ നിനക്ക് ഇവന്റെ പുറത്ത് പൂർണ്ണ സ്വതദ്ര്യം ഞാൻ തന്നിരിക്കുന്നു… വേണ്ടി വന്ന നല്ല തല്ലു വെച്ചുകൊടുത്തോ.. “”അവൾ എന്നെ നോക്കികൊണ്ട് അമ്മക്ക് യെസ് മൂളി…
“”നോട്ട് പൈസിബിൾ… അത് പോട്ടെ നിങ്ങൾ എന്ന തിരിച്ചുവര??””അമ്മ ഒരു പീസ് ചപ്പാത്തി വായേൽ വച്ചുകൊണ്ട് മറുപടി പറയാൻ തുടങ്ങി…
“”മിനിമം ഒരു 2 ആഴ്ച്ച പിടിക്കും.. ചിലപ്പോ അതിലും കൂടും “”അത് കിടുകി ഞാൻ ക്രിദാർത്താനായി 👌👌… തിരിച്ചു വരുമ്പോ ഞാൻ ബാക്കി ഉണ്ടായി എന്ന് വരില്ല തള്ളേ…
തുടരും….
