ആനിയുടെ പുതിയ ജോലി – 1 1

 

“ആ ടിന്റുക്കുട്ടാ.. അമ്മയുടെ പൊന്നുമോനിങ്ങു എത്തിയോ..” 8 വയസ്സുള്ള തന്റെ മകനോട് ഒരു പുഞ്ചിരി സമ്മാനിച്ച് ആനി ചോദിച്ചു.

 

“മ്മ്മ് അച്ഛനാ എന്നെ വിളിച്ചോണ്ട് വന്നത്. സ്കൂൾബസിനോട് പൊയ്ക്കോളാൻ പറഞ്ഞു.”

 

എന്ന് പറഞ്ഞു ടിന്റു അവന്റെ പുറകെ വരുന്ന റോഷനെ ചൂണ്ടിക്കാണിച്ചു. റോഷൻ അകത്തേക്ക് കയറിയെങ്കിലും അവന്റെ മുഖത്തും അത്ര തെളിച്ചമില്ലായിരുന്നു. ഹാളിൽ വന്ന് സോഫയിൽ പോയിരുന്ന് അവൻ തന്റെ പ്രിയപത്നിയെ കെട്ടിപ്പിടിച്ചു. ആനിയും അവനെ തിരികെ പുണർന്നു. അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീരൊഴുകാൻ തുടങ്ങി. ടിന്റുമോനവിടെ ഒന്നും മിണ്ടാതെ അവർ രണ്ടുപേരെയും അന്തം വിട്ട് മാറിമാറി നോക്കികൊണ്ട് മിണ്ടാതെ നിന്നു. കുറച്ച് മിനിറ്റ് അങ്ങനെ തുടർന്ന ശേഷം,

 

“ഇത് പോട്ടെ ആനി.. ഇവിടെ വേറെ കമ്പനി ഒന്നും ഇല്ലാഞ്ഞിട്ടാണോ. ഇതിലും മികച്ച നല്ലൊരു കമ്പനിയിൽ നിനക്ക് ജോലി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്.” അവളുടെ മുഖം കൈകളിലെടുത്ത് ആ കരഞ്ഞുകലങ്ങിയ കണ്ണിലേക്ക് കൊണ്ട് റോഷൻ പറഞ്ഞു.

 

“മ്മ്..” ആനി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മൂളി. “വിഷമിക്കാതെ ആനി.. നിനക്കതിനു കഴിയും! ഞാനല്ലേ പറയണേ..” റോഷൻ പുഞ്ചിരിച്ചുകൊണ്ട് ഉറപ്പ് നൽകി. അവളും പിന്നെ നോർമലായി പുഞ്ചിരിച്ചു. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ടിന്റുമോനും അവരെ നോക്കി ചിരിച്ചു.

 

“ശരി ശരി.. ഞാൻ ട്രൈ ചെയ്യാം. ഏട്ടൻ പോയി ഫ്രഷ് ആവ്. ആകെ മുഷിഞ്ഞിരിക്കയാ, നാറിയിട്ട് വയ്യ!” ആനി ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റിയിട്ട് പറഞ്ഞു. ടിന്റുവും റോഷനും അതുകേട്ട് പൊട്ടിച്ചിരിച്ചു..

 

അവൾ നിർദ്ദേശിച്ചതുപോലെ റോഷൻ ടിന്റുവിനെയും കൂട്ടി രണ്ടു പേരും ഫ്രഷ് ആവാൻ പോയി. അതിനുശേഷം, ടിന്റുമോൻ വന്ന് ടിവി ഓൺ ചെയ്ത് അവന്റെ ഇഷ്ടപ്പെട്ട ഡോറയെയും ബുജിയെയും കാണാൻ തുടങ്ങി. ആനി തന്റെ (പഴയ)ഓഫീസും അവിടത്തെ കാര്യങ്ങളും മറക്കാൻ ശ്രെമിച്ചുകൊണ്ട് വീണ്ടും അടുക്കള ജോലികളിൽ മുഴുകി. റോഷൻ അവന്റെ ബാങ്കിലെ കണക്കുകളിലേക്കും.

 

“ഡിന്നർ കഴിക്കാനുള്ള സമയമായി.” ആനി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.

 

“ദാ എത്തിപ്പോയി അമ്മക്കുട്ടീ!..” റോഷനും ടിന്റുവും കൂടി ആനി ഉണ്ടാക്കിയ രുചികരമായ അത്താഴം കഴിക്കാൻ ഓടിയെത്തി. അങ്ങനെ അവർ മൂന്നുപേരും കൂടി ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചു. അതിനു ശേഷം ആനി പാത്രമെല്ലാം കഴുകി വൃത്തിയാക്കിയപ്പോൾ ടിന്റുമോൻ ശാന്തനായി അവന്റെ അച്ഛന്റെ മടിയിലിരുന്ന് ഉറക്കത്തിനുള്ള ആരംഭമായി. നല്ല പോലെ ഉറങ്ങിയപ്പോൾ ആനി മോനെ എടുത്ത് അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കിടത്തി. ഗുഡ്‌നൈറ്റ് പറഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ ചുംബിച്ചു. ശേഷം ആനി വീണ്ടും ഹാളിലേക്ക് വന്നു.

 

“നീ ok ആണോ ആനീ?..” അവൾ തന്നെ ഫേസ് ചെയ്യാതെ ഹാളിലെ മേശയുടെ അടുത്തേക്ക് നടക്കുന്നതു കണ്ട റോഷൻ ചോദിച്ചു.

 

“മ്മ്, എനിക്ക് കുഴപ്പമില്ല റോഷേട്ടാ.” മേശയിലിരുന്ന എച്ചിലൊക്കെ വൃത്തിയാക്കിക്കൊണ്ട് ആനി മറുപടി പറഞ്ഞു. രാവിലത്തെ കാര്യത്തെ കുറിച്ച് അധികമൊന്നും പറയാനില്ലായിരുന്നു അവൾക്ക്. അതേക്കുറിച്ച് ഇനി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി.

 

“ആനി, നിനക്ക് ജോലി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ സാരമില്ല. നമുക്ക് എങ്ങനെയെങ്കിലുമൊക്കെ അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോവാം”, റോഷൻ പറഞ്ഞു

 

ഒന്ന് ആലോചിച്ച ശേഷം..

 

“എനിക്കിനിയും ജോലി ചെയ്യണം..” ആനി പതിയെ പറഞ്ഞു.

 

“എന്താ ആനി? നീ എന്തെങ്കിലും പറഞ്ഞോ?”

 

ആനി അവന്റെ നേരെ തിരിഞ്ഞുകൊണ്ട്, “റോഷേട്ടാ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരാളുടെ ജോലി കൊണ്ടു മാത്രം കഴിയില്ല.. ടിന്റുമോനും ഇനി വളർന്നു വരുവാ. അതുകൊണ്ട് ഞാൻ തീരുമാനിച്ചു, എനിക്കിനിയും ജോലിക്ക് പോണം..”

Leave a Reply

Your email address will not be published. Required fields are marked *