ആന്റി ഹോം – 5 5അടിപൊളി  

 

അണ്ണൻ : അതിനെന്താ വരാം..

( പുള്ളി കൂട്ടുകാരനെ നോക്കി ചിരിച്ചു )

 

ഞാൻ : കൂട്ടുകാരനേം വിളിച്ചോണം..

 

അണ്ണൻ : ആഹ് ഞങ്ങൾ രണ്ടാളും വന്നേക്കാം…

 

ഞാൻ : ആഹ്… മറക്കാതെ വരണം മമ്മിയെ കൊണ്ട് വിളിപ്പിക്കണ്ടല്ലോ..

 

അണ്ണൻ : വേണ്ട.. ഞങ്ങൾ വരും..

 

ഞാൻ : ആഹ് … മമ്മി പുറത്ത് പോയിരിക്കുന്നത് കൊണ്ടാ ഇല്ലേ ഇവിടെ അലക്കാൻ വന്നേനെ അപ്പൊ നിങ്ങളെ നേരിട്ട് വിളിച്ചേനെ.. ഇനി ഇപ്പോ അലക്ക് നാളെ നടക്കു…

 

അണ്ണൻ : ആണോ ഞാൻ ഇന്ന് രാത്രി തിരിച് പോകും… നാളെ അലക്കാൻ വരുവോ..

 

ഞാൻ : അഹ് നാളെ വരും..

 

(പുള്ളി ആകെ സങ്കട പെട്ടു നിന്നു)

 

ഞാൻ : എന്നാ ശരി ഞാൻ പോകുവാ.. കുറച്ചു പരുപാടി ഉണ്ട്.

 

അണ്ണൻ : അഹ് ശെരി മോനെ..

 

ഞാൻ വീട്ടിലേക്ക് പൊയ്..

 

അവിടെ ചെന്നപ്പോ എല്ലാവരും ഉഷാറായി ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു..

 

ഡെലിവറി ബോയ് കേക്ക് ആയി വന്നു..

 

പിന്നീട് ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ഹാൾ മുഴുവൻ അലങ്കരിച്ചു… ബലൂണും, തോരണങ്ങളും,, അവന്റെ ഫോട്ടോസും ഒക്കെകൊണ്ട് ഹാള് നിറച്ചു…

 

സമയം ഒരു 5 മണി ആയി..വിളിച്ചവർ എല്ലാം വന്നു..

 

ശരത് അണ്ണനും കൂട്ടുകാരനും വന്നു..

 

അണ്ണൻ ആദ്യം ചോദിച്ചത് മമ്മിയെ ആണ്..

 

ഞാൻ : അവര് പുറത്ത് പൊയിട്ട് വന്നില്ല.. അവന് അറിയില്ല ബർത്തഡേ കാര്യം സർപ്രൈസ് ആണ്.

 

അണ്ണൻ : ആഹാ.. അത് ശെരി.

 

ഞാൻ : വാ അകത്തേക്ക് പോകാം.

 

ഞാൻ അവരെ കൂട്ടി അകത്തേക്ക് വന്നു..

ഹാള് നിറയെ ആളാണ്..

എല്ലാവര്ക്കും അവര് വന്നാൽ പാടാൻ ഉള്ള പാട്ട് ഒക്കെ പറഞ്ഞു കൊടുത്തു..

 

ഞാൻ : എല്ലാരും ശ്രദ്ധിക്കണം.!

എല്ലാരുടേം മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് ഓണാക്കി വെക്കണം, അവര് വന്നു കേറിയാൽ ഉടനെ ലൈറ്റ് മുകളിലേക്ക് പൊക്കിപിടിച്ചു കൈകൾ ആട്ടി ഞാൻ പറഞ്ഞ പാട്ട് പാടണം…

 

പിന്നെ ഒരു കാര്യം അവര് വരുമ്പോ എല്ലാവരും ഒച്ച ഉണ്ടാക്കാതെ മറഞ്ഞു നിക്കണം.. നമ്മൾ ഇവിടെ ഉണ്ടന്ന് അവർക്ക് മനസിലാവരുത് കേട്ടല്ലോ…

 

അപ്പൂപ്പൻ : ഓ ശെരി സർ…

 

ഉടനെ എല്ലാരും പൊട്ടി ചിരിച്ചു…

 

അപ്പൂപ്പൻ : എല്ലാരും സാറ് പറയുന്നത് പോലെ കേൾക്കുക.

 

ഞാൻ : അതാണ്‌ .

ഞാൻ എല്ലാവരുടേം ചെരുപ്പുകൾ മുറ്റത്തുനിന്നും മാറ്റി അവർക്ക് മനസിലാവാതെ ഇരിക്കാൻ..

 

എല്ലാം ഞങ്ങൾ സെറ്റ് ആക്കി..

സമയം 6:30 കഴിഞ്ഞു സന്ധ്യയായ്..

 

ഞങ്ങൾ എല്ലാവരും അകത്ത് തയ്യാറായി നിന്നു.. പെട്ടന്ന് ഓട്ടോ വന്ന ഒച്ച കേട്ടു..

 

അവര് വന്നു എന്ന് ഞാൻ ആംഗ്യം കാണിച്ചു എല്ലാവരും മറഞ്ഞു നിന്നു…

 

കേക്ക് ഫ്രണ്ടിൽ ടേബിളിൽ വച്ച്.. ലൈറ്റ് എല്ലാം കെടുത്തി..

 

ഞാൻ ബര്ത്ഡേക്ക് പൊട്ടിക്കുന്ന പടക്കം പോലത്തെ ഐറ്റം ആയി ഡോറിന്റെ മറവിൽ നിന്നു..

 

പുറത്ത് നിന്നും നോക്കിയാൽ വീട്ടിൽ ആരും ഇല്ലന്നെ പറയൂ..

 

അവൻ : എന്നാ മമ്മി ഇവിടെ ആരും ഇല്ലേ ലൈറ്റ് പോലും ഇട്ടിട്ടില്ലല്ലോ..

 

അവനും മമ്മിയും ഡോർ തുറന്നു. ഒന്നും കാണാൻ മേല മൊത്തം ഇരുട്ട്…

 

അവൻ ലൈറ്റ് ഇടനായ് സ്വിച്ചിൽ കൈ വെക്കുകയും ഞാൻ കൈയിൽ ഇരുന്ന സാധനം എടുത്ത് പൊട്ടിച്ചു.. വലിയ ഒരു ശബ്ദം കേട്ടു അവര് രണ്ടാളും ഞെട്ടി..

 

അപ്പോൾ തന്നെ എല്ലാവരും ഫ്ലാഷ് ലൈറ്റ് ഓണാക്കി ഒരേ സൗണ്ടിൽ ഉറക്കെ പാട്ട് പാടി…

Happy bday appu…. Happy baday appu…

Happy bday 2 you dear appu….

പാടി…

എല്ലാവരും ഹാളിലേക്കു വന്നു… ഞാൻ പൊട്ടിച്ച സാധനത്തിൽ നിന്നും വർണ്ണ കടലസുകൾ മുകളിലേക്ക് ചാടി താഴേക്ക് മഴ പോലെ വന്നോണ്ടിരുന്നു…

 

ഞാൻ മെഴുകു തിരികൾ കത്തിച്ചു… അപ്പോൾ ഹാള് മുഴുവൻ വെട്ടമായി..

 

ഹാളിലെ അലങ്കാരങ്ങളും,, വർണങ്ങളും.,, ആളുകളെയും ഒക്കെ കണ്ട്.. മമ്മിയും മോനും ഞെട്ടി തരിച്ചു നിന്നു…

 

മോന് സർപ്രൈസ് കൊടുക്കാൻ പറഞ്ഞ മമ്മിയെയും ഞാൻ സർപ്രൈസ് ആക്കി.

Leave a Reply

Your email address will not be published. Required fields are marked *