ആരതി – 12 2

 

ഇതൊക്കെ കണ്ട ഷോക്കിൽ നിന്നും വിട്ടുമാറാതെ നിന്ന അർച്ചനയെ ആരതിയും സൂസനും കൂടി എല്ലാം പറഞ്ഞു മനസ്സിലാക്കി. അവൾ വീണ്ടും പഴയപോലെ തന്നെ ആക്റ്റീവ് ആയി. എല്ലാം നഷ്ടപ്പെട്ട ഇടത്തുനിന്ന് ഇന്ന് ഒരു നല്ല കുടുംബം കുട്ടികൾ ഒക്കെ ആയി ജീവിക്കാൻ തീരുമാനിച്ചത് പ്രമാണിച്ച് ഇനി അടിയും ഇടിയും ഉണ്ടാക്കാൻ പോവില്ല എന്ന് ഭാര്യമാരുടെ തലയിൽ തൊട്ട് സത്യം ചെയ്ത് അവർ പുതിയ ജീവിതത്തിലേക്ക് കടന്നു.

 

പുതിയതായി അവർ തുടങ്ങിയ ജീവിതത്തിന്റെ ഉയർച്ച എന്നാവണം അവരുടെ സൂപ്പർ മാർക്കറ്റ് ബിസ്സിനെസ്സ് പെട്ടന്ന് തന്നെ വളർന്നു. കേരളത്തിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും പുറമെ പുറം രാജ്യങ്ങളിലും അവർ തങ്ങളുടെ സാനിധ്യം തെളിയിച്ചു. തങ്ങളുടെ കൂടെ ആദ്യം മുതൽ ഉള്ള ഓരോരുത്തരെയും അർജുനും കിച്ചുവും കൂടി ഓരോ സ്ഥലങ്ങളിലും ഉള്ള ബിസ്സിനെസ്സ് നോക്കി നടത്തുവാൻ ഏൽപ്പിച്ചു. കേരളത്തിൽ അർജുനും ദുബൈയിൽ കിച്ചുവും തങ്ങളുടെ ബിസ്സിനെസ്സ് ഏറ്റെടുത്തു. കുട്ടികളെ നാട്ടിൽ തന്നെയുള്ള ഉയർന്ന ഒരു ബോര്ഡിങ് സ്കൂളിൽ ചേർത്ത്. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കണം എന്നും അത് കിട്ടിയാൽ ഒരിക്കലും തന്നെ പോലെ ആയുധം എടുക്കില്ല എന്നും ആയിരുന്നു അർജുന്റെ വാദം.

 

ഇതേ സമയം ആരതി പോണ്ടിച്ചേരിയിൽ ഒരു ഹോസ്പിറ്റൽ ഓപ്പൺ ചെയ്തു. “Arun memorial multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ” അവിടെ എത്തുന്ന ആർക്കും ഒരു പൈസ പോലും ഉണ്ടാക്കാതെ ചികിത്സ അതായിരുന്നു അവളുടെ ഹോസ്പിറ്റലിന്റെ പ്രത്യേകത. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ മാസവും തന്റെ കുടുംബത്തെ കാണാൻ അവളും കേരളത്തിലേക്ക് എത്തും. അർജുൻ തന്നെയായിരുന്നു അവളെ കൂട്ടികൊണ്ട് വരുന്നത്. തനിച്ചു വരാം എന്ന് പറയും എങ്കിലും അവൻ അതിനു സമ്മതിച്ചിരുന്നില്ല.

 

അങ്ങനെ വർഷങ്ങൾ കടന്നുപോയി എല്ലാം പഴയതുപോലെ തന്നെ കടന്നുപോവുന്നു. ഇടക്ക് യാത്രകൾ പോവുന്നത് ഇഷ്ടമുള്ള സൂസനെ യാത്രകൾ കൊണ്ടുപോകുന്നത് അവനും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പണ്ട് ചെയ്തതിനൊക്കെ ഒരു പരിഹാരം അതായിരുന്നു എല്ലാവരുടെയും മുന്നിൽ അർജുന്റെ ജീവിതം. അങ്ങനെ പതിവുപോലെ തന്നെ ഊട്ടിക്ക് യാത്രപോവാൻ തയ്യാറാവുന്ന അർജുനെയും സൂസനെയും ആണ് ആദ്യം കണ്ടത്

 

ഫ്ലാഷ്ബാക്ക് എന്റെ

 

” അല്ല പെണ്ണെ ഞാൻ എണീക്കാൻ കുറച്ചു വൈകിയതിനു കിടന്ന് കയർ പൊട്ടിച്ചിട്ട് നീ ഇതെന്ത് കാണിക്കുവാ വരുന്നില്ലേ? ”

 

കാത്തുനിന്നിട്ടും സൂസൻ വരാത്തത് കൊണ്ട് നിന്ന് മുഷിഞ്ഞ അർജുൻ അവളെ വിളിച്ചുകൊണ്ടു ചോദിച്ചു.

 

“ദേ വരുവാ അജു. ഒരു അഞ്ചു മിനിറ്റ് അച്ചു ചേച്ചി വിളിച്ചു സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല.”

 

അവൾ അവനോട് ആയി പറഞ്ഞു.

ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഇരുവരും പോവാൻ ആയിറങ്ങി. വാതിൽ പൂട്ടിയ ശേഷം അവളെ തന്നെ നോക്കി നിക്കുന്ന അർജുൻ കണ്ട അവൾ അവനോട് ചോദിച്ചു.

 

“എന്താ ഒരു നോട്ടം പോവണ്ടേ? ”

 

“ആ അല്ലേലും എവിടെ എങ്കിലും പോവുന്ന ദിവസങ്ങളിൽ ഒന്നും ഓർക്കത്തില്ലല്ലോ. പതിവ് തരുന്നത് പോലും ഓർക്കത്തില്ല 🥲”

 

അൽപ്പം പരിഭവത്തോട് കൂടി അവൻ അവളോട് പറഞ്ഞു.

 

“അയ്യോ സോറി ഡാ ഞാൻ ഓർത്തില്ല ” അതും പറഞ്ഞു അവനരികിലേക്ക് ഓടി എത്തിയ അവൾ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. ഒരു കുഞ്ഞിനെ പോലെ തന്നെ അത് ഏറ്റുവാങ്ങിയ ശേഷം ഇരുവരും പോവാൻ ഇറങ്ങി. അർജുൻ ആയിരുന്നു കാർ ഓടിച്ചത്. വൈകുന്നേരത്തോട് കൂടി ഊട്ടിയിൽ അവർ ബുക്ക്‌ ചെയ്തിരുന്ന റിസോർട്ടിൽ അവരെത്തി.

 

“അജു ഇതെന്താ ഇവിടെ ആരും ഇല്ലാത്തത് എന്തേലും പ്രശ്നം ഉണ്ടോ? റീസെപ്ഷനിൽ പോലും ആരുമില്ലല്ലോ? ”

 

എത്തിയ റിസോർട്ടിൽ വേറെ ആരെയും കാണാത്തത് കൊണ്ട് ചെറിയ പേടിയോടു കൂടി തന്നെ സൂസൻ അർജുനോട് ചോദിച്ചു.

 

” നീ വെറുതെ പേടിക്കല്ലേ പൊന്നു. ഈ റിസോർട് മുഴുവൻ മൂന്ന് ദിവസത്തേക്ക് നമ്മളുടേത് മാത്രം ആണ് ഇഷ്ടമുള്ളത് ഒക്കെ ചെയ്യാം എവിടെ വേണേലും കിടക്കാം ആരും ഒന്നും ചോതിക്കാൻ വരത്തില്ല. ഞാൻ മൂന്നുദിവസത്തേക്ക് ഇതിന്റെ ഓണർ ചോദിച്ച തുക അങ്ങ് കൊടുത്ത് ഇതങ്ങു എടുത്തു. ”