ആരതി – 9 Like

 

അതും പറഞ്ഞു അവൾ ഒരു തോക്ക് അർച്ചനയുടെ കയ്യിലും കൊടുത്തു അർജുൻ കൊടുത്ത തോക്ക് അവളും കയ്യിൽ പിടിച്ചു. ഇതൊക്കെ കണ്ട അർച്ചന ആകെ വിരണ്ടു നിൽപ്പായിരുന്നു. അവളെയും കൂട്ടി സൂസൻ ആരതിയുടെ മുറിയിലേക്ക് പോയി അവിടെ എത്തിയ രചനയും സൂസനും അവിടെ ഇരിക്കുന്ന സാധനം കണ്ട് ഒന്നുകൂടി ഞെട്ടി…

 

ഇതേ സമയം പുറത്ത് അർജുന്റെ നായകൾ വന്ന ഗുണ്ടകളിൽ പകുതിയോളം പേരുടെ ജീവൻ എടുത്തു കഴിഞ്ഞിരുന്നു അവിടെ പല ഭാഗങ്ങളിൽ ആയിട്ട് പലരുടെയും ശരീര ഭാഗങ്ങൾ കൈകൾ കാൽക്കൽ ചെവി എന്നിങ്ങനെ ചിതറി കിടപ്പുങായിരുന്നു. മനുഷ്യരെ കാൾ നന്നായി തങ്ങളുടെ യജമാനാനെയും കുടുംബത്തെയും അവർ സംരക്ഷിച്ചു. എന്നാൽ ഈ സമയം ഗേറ്റിന്റെ പുറത്ത് നിന്നിരുന്നവർ വീടിന്റെ പുറകിലത്തെ മതിൽ ചാടി ഉള്ളിൽ കടന്നു. അവർ പിണഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറി വീടിനകം മുഴുവനും അരിച്ചു പെറുക്കാൻ തുടങ്ങി.

 

വീട്ടിൽ ആരോ കയറി എന്ന് മനസ്സിലാക്കിയ അവർ മൂന്നു പേരും (ആരതി, സൂസൻ, അർച്ചന ) ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ ആ മുറിക്കുള്ളിൽ അവർ വരുന്നത് കാത്തിരുന്നു. മുകളിലേക്ക് ആരൊക്കെയോ കയറി വരുന്ന ശബ്ദം അവരുടെ കാത്തുകളിലേക്ക് തുളഞ്ഞു കയറി. ആരതി കിച്ചു പറഞ്ഞത് പ്രകാരം കാത്തിരിക്കുന്ന ആ ആയുധത്തിന്റെ അടുത്തേക്ക് നീങ്ങി. അവൾ ഡോറിന്റെ നേരെ മുൻപിലായി അതുറപ്പിച്ച ശേഷം വെയിറ്റ് ചെയ്തു. സൂസനും കയ്യിൽ ഉള്ള pistol മുറുകെ പിടിച്ചു എന്നാൽ ഇതൊക്കെ കണ്ട് ആകെ ഭയന്നിരിക്കുക ആയിരുന്നു അർച്ചന. പാവം അതിനു എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു. അവൾ അഭി മോനെയും ആമി മോളെയും നെഞ്ചോടു ചേർത്ത് അവിടെ ഒരു മൂലയിൽ തന്നെ ഇരുന്നു. പുറത്തെ ശബ്ദങ്ങൾ ഒക്കെ കേട്ടു ഭയന്നിട്ടാവണം കുട്ടികൾ കരയുവാൻ തുടങ്ങി.

 

കുട്ടികളുടെ ശബ്ദം കേട്ട അകത്തു കയറിയവർ മുഴുവനും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അവർ ആ അടച്ചിട്ട മുറിക്കുമുന്നിൽ എത്തിയ ശേഷം വാതിൽ ശക്തമായി അടിച്ചു തകർക്കാൻ തുടങ്ങി. ഈ ശബ്ദങ്ങൾക്ക് ഒക്കെ കുട്ടികൾ പേടിച്ചു കരയുന്നുണ്ടായിരുന്നു. ആരതി കുട്ടികളുടെ രണ്ടാളുടെയും ചെവിയിൽപഞ്ഞി വെച്ചുകൊടുത്ത ശേഷം വീണ്ടും തന്റെ സ്ഥാനത് നിലയുറപ്പിച്ചു.

 

വാതിൽ പൊളിച്ചുകൊണ്ടിരുന്ന ഗുണ്ടകൾ അത് പൊളിച്ചു ഉള്ളിലേക്ക് കയറി. കയറിയ ഉടനെ തന്നെ ആദ്യം കേറിയ ആൾക്കാർ ഒരു അലർച്ചെയുടെയും വേറെ എന്തോ ഒരു ഭീകര ശബ്ദത്തിന്റെ അകമ്പടിയോടെയും പുറത്തേക്ക് തെറിച്ചു വീണു ജീവൻ വെടിഞ്ഞു. അവരുടെ ശരീരത്തിൽ നിന്നും ചോര അവിടെ ആകെ പരന്നു.

 

ബാക്കി ഉണ്ടായിരുന്ന ഗുണ്ടകൾ ഭയത്തോടെ തന്നെ തങ്ങൾ ഇതുവരെ നേരിൽ പോലും കണ്ടിട്ടില്ലാത്ത ആ ഭീകരനെ കണ്ടു വിറച്ചു. അതെ L7A2 JENERAL PURPOSE MECHINEGUN

ലോകത്തിലെ തന്നെ ഏറ്റവും പവർഫുൾ ആയ തോക്കുകളിൽ പ്രധാനി. ഒരു ട്രിഗറിൽ തന്നെ നൂറുകണക്കിന് ബുള്ളറ്റുകൾ തുപ്പുന്നവൻ. ജീവൻ പോകും എന്ന് ഉറപ്പായി നിൽക്കുന്ന സമയത്തും ആ കൂട്ടത്തിൽ ഒരുവൻ അതിൽ എഴുതിയിരുന്ന പേര് വായിച്ചു “ഡ്രാഗൺ”

ബാക്കിയുള്ളവരെ കണ്ട ആരതി ഒന്നുകൂടി കിച്ചു പഠിപ്പിച്ചു തന്ന പ്രകാരം അതിലെ ട്രിഗ്ഗർ വലിച്ചു പേരുപോലെ തന്നെ അൽപ്പം തീയും കൂടി കലർത്തി അതിൽ നിന്നും ബുള്ളറ്റുകൾ പാഞ്ഞു ചെന്ന് അവന്മാരുടെ തല തുളച്ചു കയറി. അൽപ്പം സമയം കൊണ്ട് തന്നെ അവിടെ എല്ലാവന്മാരും ചത്ത്‌ വീണു കഴിഞ്ഞിരുന്നു. ഇതൊക്കെ കണ്ടു കുട്ടികൾ എന്തോ കളിപ്പാട്ടം ആണെന്ന് കരുതി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. അപ്പോഴേക്കും പുറത്ത് ഉണ്ടായിരുന്നവരിൽ മുഴുവൻ ആൾക്കാരെയും നായ്ക്കലും കൊന്നിരുന്നു.

 

ഇതുമുഴുവനും സ്‌ക്രീനിൽ കൂടി കണ്ടു കൊണ്ടിരുന്ന ജോണും മാർക്കസും അൽപ്പം ഭയത്തോടെ തന്നെ അർജുനെയും കിച്ചുവിനെയും നോക്കി. അത് കണ്ട അർജുൻ അതെ പൈശാചിക ഭാവത്തോടെ തന്നെ അവരോടു ചോദിച്ചു

 

അർജുൻ : ഇനി പറ ആരുടെ മരണം?!