ആരാണ് നായിക 2

എന്താണ് ന്റെ താത്തക്കുട്ടിടെ മുഖത്തൊരു വല്ലാത്ത നിറം

എന്ത് നിറം

അല്ലെ ഒരു ചുവപ്പു നിറം

ചുവപ്പു നിറോ , ന്താടി പെണ്ണെ കാര്യം പറ

ആ ഒരു തുടിപ്പും ചിരിയും നിറവും …

ഡി ഡി പോയെ

ഇപ്പോഴാ കത്തിയെ പെണ്ണിന്

ഉമ്മച്ചി കണ്ടോ ഇവള്

ഡി പെണ്ണെ മര്യാദക്കിരിക്ക് ന്റയിന് നല്ലതു കിട്ടും പറഞ്ഞേക്കാം

അതിനു ഞാനിപ്പോ ന്ത് പറഞ്ഞു

ഞാനിപ്പോ ന്തു പറഞ്ഞു ….നീ ഒന്നും പറയണ്ട ന്താ പറഞ്ഞെന്നു ഞങ്ങൾക്ക് മനസ്സിലായി

ഞാനൊരു തമാശ പറഞ്ഞതല്ലേ അതിനെന്തിനാ ഇങ്ങനെ ചൂടാവുന്നെ

നിനക്കും വരുടി ഇങ്ങനെ ഒരവസ്ഥ അപ്പൊ കാണിച്ചു തരാം

അതിനു ഞാൻ ഗൾഫ് കാരനെ കെട്ടിട്ട് വേണ്ടേ

അതാ നല്ലത്

അപ്പോഴേക്കും ടോൺ മാറിലോ ന്റെ താത്തെടെ

ഏയ് ഇല്ലെടി

സോറി പൊന്നെ ഞാൻ വെറുതെ പറഞ്ഞതാ ഫീൽ ആയോ

ഫീൽ ഒന്നുല്ലെടി ,ഞാൻ പറയുമ്പോ നീ നാട്ടിലുള്ള ഒരാളെ തന്നെ കെട്ടിക്കോ ചിലസമയം അവർ കൂടെയില്ലാത്തതിന്റെ ഒരു വിഷമം എങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കും എന്നെനിക്കറിയില്ല ഒറ്റപ്പെട്ടു പോയോ എന്നൊരു തോന്നൽ വരും ഇടക്ക് .ഷെയർ ചെയ്യാൻ ആരും ഇല്ലന്ന് തോന്നും ചിലപ്പോൾ .ആ നെഞ്ചിന്റെ ചൂടുപറ്റി കിടന്ന് നമ്മുടെ വിഷമം പറയുമ്പോൾ കിട്ടുന്ന ഒരിതുണ്ടല്ലോ അത് വേറാരൊടു പറഞ്ഞാലും കിട്ടില്ല
അയ്യോ ഇങ്ങനെ സെന്റി ആകലെ

പൊടി അതൊക്കെ മനസ്സിലാക്കണമെങ്കിൽ നീയൊരു കല്യാണം കഴിക്കണം

ഞാനൊന്നും ഇല്ല ഇപ്പോഴേ കെട്ടാൻ

ഇപ്പോഴേ വേണ്ടെടി സമയാവുമ്പോ കെട്ടിയ മതി

നിന്നോടല്ലേ പറഞ്ഞെ അവളെ കളിയാക്കാതെ എന്ന്

ഓ ഈ ഉമ്മച്ചി ..ഞാൻ കളിയാക്കിയൊന്നുമില്ല വേണേൽ ചോദിക്ക് പുന്നാര മോളോട്

അതേടി പുന്നാര മോളാ ..നിന്നെക്കൊണ്ടു എന്ത് ഗുണ എനിക്ക് കിട്ടാ …വല്ല വീട്ടിലേക്കും കെട്ടിപോകും എന്നെ നോക്കാൻ എന്റെ മോള് തന്നെ ഉണ്ടാകു

ഓഹ് അങ്ങനെ ആവട്ടെ , എന്നും കണ്ട മതി ഇതൊക്ക

എന്തിനാ ഉമ്മ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കണേ

ഇപ്പൊ നാത്തൂനും നാത്തൂനും ഒന്നായി ഞാൻ പുറത്തും

അപ്പൊ കാര്യങ്ങൾ ഏകദേശം മനസ്സിലായല്ലോ ഉമ്മയും മകളും മരുമോളും ,സക്കറിന്റെ ഉമ്മ സൈനബ ബീവി ലീന പെങ്ങൾ ഹണി .സകീർ വിദേശത്താണ് ഉപ്പ കുറച്ചുകാലം മുൻപ് മരിച്ചു അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള തറവാട്ട് കാരാണ് അത് കൊണ്ട് തന്നെ സാമ്പത്തികമായി അതികം ബുദ്ധിമുട്ടില്ല തുണിക്കച്ചവടം ആയിരുന്നു സൈനുദ്ധീന് സക്കറിന്റെ വാപ്പച്ചി ..ഹൃദയാഘാദം മൂലം മരണമടഞ്ഞു.തുണികളുടെ മൊത്തവ്യാപാരമാണ് സൂറത് ഡൽഹി കൽക്കട്ട ഗുജറാത്ത് ബോംബെ അങ്ങനെ എല്ലാ സ്ഥലത്തുനിന്നും തുണികൾ ഇറക്കി നാട്ടിലെ ചില്ലറ വില്പനക്കാർക്ക് വിതരണം നടത്തുന്ന കച്ചവടം സൈനുക്കന്റെ കൂടെ കച്ചവടത്തിൽ സഹായിക്കാൻ സൈനബയും ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ സൈനുക്കന്റെ മരണം കച്ചവടത്തെ സാരമായി ബാധിച്ചില്ല .മകൻ സകീർ എഞ്ചിനീയർ ആണ് ഗൾഫിൽ നല്ല ജോലിയും ഉയർന്ന ശമ്പളവും .

ഭാര്യ ലീന ഡോക്ടർ ആണ് വിവാഹം കഴിഞ്ഞു 2 വർഷം ആകുന്നു അങ്ങോട്ട് കൊണ്ടുപോകാൻ കഴിയാഞ്ഞിട്ടല്ല ഉമ്മയും സഹോദരിയും തനിച്ചല്ലേ പിന്നെങ്ങനെ ..വിവാഹം കഴിഞ്ഞു മധുവിധു ആഘോഷിച്ചു 2 മാസം കഴിഞ്ഞു പോയി 6 മാസം കഴിഞ്ഞു പിന്നെ വന്നു അത് കഴിഞ്ഞു 2 മാസം കഴിഞ്ഞു വന്നു 10 ദിവസം നിന്ന് പോയി ..അങ്ങനെ സാധാരണ ഗൾഫ് കാരെപോലെയല്ല ടിക്കറ്റ് നമ്മൾ അറിയണം അത്രേള്ളൂ ലീവ് പ്രശ്നമല്ല അതികം കിട്ടില്ല എന്നാലും കിട്ടും എപ്പോ വേണേലും വന്നുപോകാം എന്നുവച്ചു ഇപ്പോഴും കേറിവരേം പോവേം ഒന്നുല്ല മൂന്നോനാലോ മാസം കൂടുമ്പോ വരും പത്തുദിവസം നിക്കും പോകും .പിന്നെ പെങ്ങൾ ഹണി ഡിഗ്രി ഫൈനൽ ഇയർ .ലക്‌ഷ്യം ഐ പി എസ് …

നേരത്തെ കേട്ട സംവാദം സക്കറിന്റെ വരവിനെ ചുറ്റിപ്പറ്റിയാണ് ..2 ദിവസത്തിനുള്ളിൽ പുള്ളിക്കാരൻ നാട്ടിലെത്തും ഇത്രയും അതികം നാൾ മാറിനിന്നിട്ടില്ല കെമിക്കൽ എൻജിനിയർ ആണ് സകീർ ..ദുബായിൽ ആണെങ്കിലും കമ്പനി ജർമൻ കാരുടെ ആണ് ട്രെയിനിങ് ആവശ്യങ്ങൾക്കായി യൂറോപ്പ്‌ സന്ദർശനം നാട്ടിലേക്കുള്ള വരവ് ധീർക്കിപ്പിച്ചു എന്ന് പറഞ്ഞാമതിയല്ലോ ..
ഇരുനില വീടാണ് താഴെ മൂന്നും മുകളിൽ രണ്ടും മുറികൾ …സകീർ വന്നാൽ മുകളിൽ ആണ് കിടത്തം അല്ലെങ്കിൽ എല്ലാവരും താഴെ തന്നെ ..താഴെയുള്ള മൂന്നുമുറികളിൽ ഒന്നിൽ ഉമ്മ ഒന്നിൽ ഹണി മറ്റേതിൽ ലീന ..അങ്ങനെയാണെങ്കിലും അധികവും ഉമ്മയും ഹണിയും ഒരുമിച്ചവും കിടത്തം അവരവരുടെ വസ്ത്രങ്ങളും മറ്റും അവരവരുടെ മുറികളിൽ തന്നെ ..ലീന പിന്നെ സകീർ രാത്രി വിളിക്കുന്നതുകൊണ്ട് തനിച്ചു തന്നെയാണ് കിടത്തം ..ചിലദിവസങ്ങളിൽ ബന്ധുക്കളുടെ വിസിറ്റ് ഉണ്ടാവും അപ്പൊ മുകളിലേക്ക് താമസം മാറും ലീനയും ഹണിയും ..

Leave a Reply

Your email address will not be published. Required fields are marked *