ആ സംഭവങ്ങളൊക്കെ കഴിഞ്ഞ് ഒരു മാസത്തോളം ആകാറായി… അവനിട്ട് തല്ലു കൊടുത്തതിന് പകരം തനിക്ക് എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ എബിൻ നല്ല സന്തോഷത്തോടെ തുള്ളിച്ചാടി നടന്നു. അങ്ങനെ ഒരു ശനീയാഴ്ച രാവിലെ എഴുന്നേറ്റപ്പർൾ ആണ് എബിൻ ഓർത്തത് നാളെ പപ്പയുടേയും മമ്മിയുടേയും വെഡ്ഡിംഗ് ആനിവേയ്സറി ആണെന്ന്. ഓർമവെച്ച നാൾ മുതൽ വെഡിംഗ് ആനിവേയ്സറി പപ്പയും മമ്മിയും ഒരുമിച്ച് ആഘോഷിക്കുന്നത് എബിൻ കണ്ടിട്ടില്ല.. അന്നേ ദിവസം പപ്പക്ക് ജോലിത്തിരക്കുള്ള കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല.. എന്തായാലും ഈ പ്രാവശ്യം ഫ്രണ്ടസിനെയും മറ്റുള്ളവരെയും ഒക്കെ വിളിച്ചു നല്ലപോലെ ആഘോഷിക്കണമെന്ന് എബിന് തോന്നി… അവൻ മമ്മിയോട് പോയി കാര്യം പറഞ്ഞു… അതിന് നിന്റെ പപ്പ വരണ്ടേ.. അങ്ങേർക്ക് എപ്പൊഴും ജോലിത്തിരക്കല്ലേ.. മമ്മി മുഖം ഒന്ന് കോട്ടി കൊണ്ട് പറഞ്ഞു… പപ്പ വരും ഞാൻ വിളിച്ചു പറയാമെന്നും പറഞ്ഞ് എബിൻ ഫോണെടുത്ത് പപ്പയെ വിളിച്ചു.. പപ്പ നാളെ വരാന്നു പറഞ്ഞതും അവൻ സന്തോഷത്തോടെ പപ്പ വരാന്ന് പറഞ്ഞു മമ്മീന്നും പറഞ്ഞ് ഫോൺ ലൗഡ് സ്പീക്കറിലിട്ടു.
എന്തിനാ ഏട്ടാ വെറുതെ അവനെ ആശിപ്പിക്കുന്നേ.. ഏട്ടനെന്തായാലും വരില്ലാന്ന് എനിക്കറിയില്ലേ…
എടി ഞാൻ നാളെ വരും..
ഓം ഞാനിത് എത്ര തവണ കേട്ടതാ.. ഈ കമ്പനിയിൽ ജോലിക്ക് കേറിയിട്ട് ഇതുവരെ നമ്മളൊന്നിച്ച് വെഡ്ഡിംഗ് ആനിവേയ്സറി കൂടിയിട്ടില്ലല്ലോ..
എടി അത് ഞാനിവിടുന്ന്മാറി നിന്നാൽ ശരിയാകില്ലാന്ന് നിനക്കറിയില്ലേ… ജോസേട്ടന് (ജോണിന്റെ അങ്കിൾ) എല്ലാ കാര്യവും ഞാൻ തന്നെ നോക്കിയാലേ പറ്റൂന്നാ അതുകൊണ്ടല്ലേ..
ഉം..
എന്തായാലും നാളെ ഞായറാഴ്ച അല്ലേ.. ഓഫാണ്.. ഞാൻ ഇന്ന് വൈകിട്ട് ഇവിടുന്ന് ഫ്ലൈറ്റ് കേറും മറ്റന്നാൾ ഇങ്ങോട്ട് തിരിച്ചു പോരും. എന്തായാലും നമ്മുടെ എബിമോന്റെ സന്തോഷമല്ലേ.. നീയെന്തായാലും വിളിക്കേണ്ടവരെയൊക്കെ വിളിച്ചേക്ക്.. ഫുഡ് എവിടെയെങ്കിലും ഓർഡർ ചെയ്തു വെക്ക്.. ഇത്രയും. നാളായിട്ടും ഒരുമിച്ച് ആഘോഷിക്കാഞ്ഞതല്ലേ.. നല്ല ഗ്രാന്റ് ആയിക്കോട്ടെ… വേണേൽ നമ്മുക്ക് ഫസ്റ്റ് നൈറ്റ് ഒന്നുകൂടി ആഘോഷിക്കാന്നേ…
മമ്മിയത് കേട്ടതും.. പോ ഏട്ടാ കൊച്ച് അടുത്തുണ്ട്.. എന്നും പറഞ്ഞ് നാണിച്ച് നിന്നു..
ലൗഡ് സ്പീക്കറിലാണോ…
ഉം..
എന്നാ ഞാൻ വെക്കുവാ.. നീ എല്ലാവരെയും വിളിച്ച് പറഞ്ഞേക്ക്..
ആദ്യം ഏട്ടൻ ഫ്ലൈറ്റിൽ കേറി ഇങ്ങോട്ട് വരുമെന്ന് ഉറപ്പിച്ച് എന്നിട്ടേ ഞാൻ എല്ലാവരേയും വിളിച്ചു പറയൂ… എനിക്ക് വയ്യ നാണം കെടാൻ.. മമ്മിയോട് പറഞ്ഞതും… ഞാൻ വൈകുന്നേരത്തെ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ പോകുവാ പപ്പ
പറഞ്ഞൂ… എന്നാ ശരിയെന്നും പറഞ്ഞ് മമ്മി ഫോൺ വെച്ചു…
എബിനന്നേരം ഞാൻ ഫ്രണ്ട്സിനെയൊക്കെ വിളിച്ചു പറയട്ടേയെന്ന് പറഞ്ഞപ്പോൾപ്പ
.. നിനക്ക് വേറേ പണിയില്ലേ നിന്റെ പപ്പ വരത്തൊന്നും ഇല്ല.. വെറുതെ ആൾക്കാരെ ഒക്കെ വിളിച്ചു പറഞ്ഞാൽ നാണക്കേടാകും… പിന്നെ പപ്പ എനിക്ക് വാക്ക് തന്നതാ ഉറപ്പായും വരും..
ഉം.. എപ്പൊഴും ഇതേപ്പൊലെ വരാന്നു പറഞ്ഞിട്ട് നിന്റെ പപ്പ എന്തേലും വർക്ക് പെൻഡിംഗ് ഉണ്ടെന്നും പറഞ്ഞ് ഒഴിവാകും.. ഞാനിതെത്ര കണ്ടതാ… നീ വേണേൽ കൂട്ടുകാരെ വിളിച്ചു പറഞ്ഞോ.. അവസാനം പപ്പ വന്നില്ലെങ്കിൽ കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടൂന്നും പറഞ്ഞോണ്ട് വരരുത് ഞാനെന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പായാലേ ആൾക്കാരെ വിളിച്ചു പറയൂ… അതും പറഞ്ഞിട്ട് ഞാൻ കുളിച്ചിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് പോയി കതകടച്ചു… എബിനാണേൽ ഫ്രണ്ട്സിനോട് നാളെ വെഡ്ഡിംഗ് ആനിവേയ്സറിക്ക് പാർട്ടി ഉണ്ട് വീട്ടിലേക്ക് വരാൻ പറയണോ അതോ മമ്മി പറഞ്ഞപോലെ പപ്പ വരുമോന്ന് കൺഫോം ചെയ്തിട്ട് അവരെയൊക്കെ വിളിച്ചു പറയണോ എന്ന കൺഫ്യൂഷനായി… അപ്പോഴേക്കും മമ്മി റൂമിൽ നിന്നും അടുക്കളയിലേക്ക് പോയി തലയിൽ എണ്ണകുപ്പിയും എടുത്തു കൊണ്ട് വന്നു.. എടാ നീ പേനയും പേപ്പറും എടുക്ക് നമ്മുക്ക് ആരെയൊക്കെ വിളിക്കണമെന്ന് ലിസ്റ്റ് ഇട്ടു വെക്കാം എന്തായാലും നിന്റെ പപ്പ വരുമെന്ന് ഉറപ്പ് പറഞ്ഞതല്ലേ… ഞാൻ കുളിച്ചിട്ട് വന്നിട്ട് എല്ലാരെയും വിളിക്കാം.. മമ്മി അതും പറഞ്ഞ് മുടിയിൽ എണ്ണ തേക്കാൻ തുടങ്ങി.. അത് കേട്ടപ്പോൾ എബിന് സന്തോഷമായി പേപ്പർ വേണ്ട മമ്മി പറഞ്ഞോ ഞാൻ ഫോണിൽ ടൈപ് ചെയ്ത് വെക്കാം അവൻ ഫോണെടുത്തതും റൂമിൽ മമ്മിയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.. നീ കൂട്ടുകാരുടെ ലിസ്റ്റില് ഞാൻ ഫോണെടുത്തിട്ട് വരാന്നും പറഞ്ഞ് മമ്മി റൂമിലേക്ക് കയറി… ഞാൻ അപ്പൊഴേ ഏട്ടനോട് പറഞ്ഞതല്ലേ.. ഇതൊന്നും നടക്കില്ലാന്ന് മമ്മി കുറച്ച് ദേഷ്യത്തിൽ പറയുന്നകേട്ടാണ് എബിൻ റൂമിലേക്ക് ചെന്നത്.. എന്താ മമ്മീന്ന് ചോദിച്ചതും ദേ അവൻ വന്നിട്ടുണ്ട് ഏട്ടൻ തന്നെ പറഞ്ഞോന്നും അവനോട് പറയെന്നും പറഞ്ഞ് മമ്മി ഫോൺ ലൗഡ് സ്പീക്കറിലിട്ടു… പപ്പ നാളെ വരില്ലാന്ന് അറിഞ്ഞതും അവന് ആകെ സങ്കടമായി. പപ്പ നാളെ വരാന്ന് വാക്ക് തന്നെയല്ലേ നാളെ എങ്ങനേലും പപ്പ വന്നേ പറ്റൂ എന്നും പറഞ്ഞ് എബിൻ ശാഠ്യം പിടിക്കാൻ തുടങ്ങി..
