ഇക്കയുടെ ഭാര്യ റസിയാത്ത – 15 1

അപ്പോഴാ ആണ് റാഫിയും പിന്നെ ആരൊക്കെയോ ഇതേ കാര്യം ഹാളിൽ ഇരുന്നു പറയുന്നത് കേൾക്കുന്നത്..റസിയ മെല്ലെ അങ്ങോട്ട് പോയി…അപ്പോഴാണ് റസിയ അറിയുന്നത് ഇന്നലെ റാഫി യുടെ വീട്ടിൽ പോലീസ് വന്നിരുന്നു എന്ന്….

റസിയ യുടെ കൈ കാലുകൾ പേടിച്ച് വിറക്കാൻ തുടങ്ങി…അതെ സമയം ഫാത്തിമയും അവിടെ ഉള്ള പെൺ പടയും ഈ വിഷയം ഏറ്റെടുത്തു ആളി കത്തിക്കാൻ തുടങ്ങി ..

ഇനി ഇവിടേക്ക് പോലീസ് വരും എന്നൊക്കെ എല്ലാവരും പറയുന്നുണ്ട് എന്ന് കേട്ടപ്പോൾ റസിയ വർക്ക് ഏരിയ യിൽ പോയി 3 ദോശയും അതിൽ കുറച്ച് ചമ്മന്തി യും എടുത്തു പൊതിഞ്ഞു…എന്നിട്ട് അവളുടെ ടോപ്പ് ന് ഉള്ളിൽ ആരും കാണാതെ വെച്ച് ഫോൺ എടുക്കാൻ എന്ന് പറഞ്ഞു മുകളിലേക്ക് അവള് പോയി ..

അവിടെ ആരും ഇല്ല…റാഫി യും കൂട്ടരും വെള്ളമടി ക്ക് വേണ്ടി കൊണ്ട് വെച്ച വലിയ വെള്ള കുപ്പിയും എടുത്തു റസിയ ടെറസിൽ ഉള്ള മുറിയിൽ കയറി വാതിൽ അടച്ചു. ചെറിയലൈറ്റ് ഇട്ടു…അത് ഓൺ ആയാൽ ജമാൽ വരേണ്ട സമയം കഴിഞ്ഞു ..

ഇക്കാ ഇക്കാ…

റസിയ ചെറിയ വെളിച്ചത്തിൽ കൂടി നടന്നു അലമരകൾക്ക് പിറകിൽ ഉള്ള സോഫയുടെ അവിടേക്ക് ഇരുട്ടിൽ എത്തി…

ഇക്കാ..

ജമാൽ ഉറക്കത്തിൽ നിന്ന് ഉണർന്നു…സോഫയുടെ മുകളിൽ കൂടി ചാടി റസിയയുടെ അടുത്തേക്ക് വന്നു…രണ്ട് പേരും ലൈറ്റ് ഉള്ള ഭാഗത്തേക്ക് വന്നു . റസിയ ടോപ് പൊക്കി കയ്യിലെ പൊതിയും വെള്ളവും ജമാലിന് കൊടുത്തു..

എന്ത് പറ്റി റസിയ..മുഖം വല്ലാതെ ഇരിക്കുന്നു..

പേടിച്ചിട്ട് വയ്യ..പത്രത്തിലും താഴെ ഉള്ളവരും എല്ലാവരും ഇക്ക ജയിൽ ചാടിയത് ആണ് സംസാരിക്കുന്നത്..പിന്നെ റാഫിക്ക യുടെ വീട്ടിൽ ഇന്നലെ പോലീസ് വന്നിരുന്നു ..അവിടെ ഒക്കെ സെർച്ച് ചെയ്താ പോയത് ന്ന്…

അത് ആണോ..ഇങ്ങോട്ട് വന്നാലും എന്നെ ഒന്നും കാണാൻ പോകുന്നില്ല..അതും ഇതിന് ഉള്ളിൽ..നീ ഇങ്ങനെ പേടിച്ചാലോ..

ഇക്കാ..നല്ല പേടി ഉണ്ട്…ഇവിടേക്ക് പോലീസ് വരുമോ..

അവര് ഒന്ന് വന്നു പോകും..എനിക്ക് അത് ഉറപ്പാ…നീ പേടിക്കണ്ട..ഞാൻ ഇവിടെ ഒന്നുടെ റെഡി ആക്കും…എന്നെ കാണില്ല…അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു .

എങ്ങനെ..

ഈ അലമാര യും ഇവിടെ ഉള്ള സാധനങ്ങളും എല്ലാം എടുത്തു ഞാൻ ഇവിടെ സോഫ ഉള്ള ഇത്രയും ഭാഗം അങ്ങോട്ട് മറക്കും..ഒരു മുറി പോലെ .ആർക്കും അറിയാൻ പറ്റില്ല..

ഉറപ്പാണോ..എന്നാൽ എനിക്ക് കുറച്ചു എങ്കിലും ആശ്വാസം ആകും..

നീ പോയിട്ട് കര്യങ്ങൾ അപ്പോ അപ്പോ അറിയിക്കണം..ഞാൻ ഇവിടെ ഇതൊക്കെ ഒതുക്കി വെച്ച് കഴിക്കാം..

ഹും..ശെരി…ഇക്കാ…ശ്രദ്ധിക്കൂ ട്ടോ..

ഹും…

റസിയ താഴേക്ക് പോയപ്പോൾ ജമാൽ എല്ലാ അലമാരയും അവിടെ ഉള്ള വലിയ പാനെലും തുണിയും ഒക്കെ എടുത്തു പറഞ്ഞ പോലെ ഒരു റൂം തന്നെ ആക്കി…

ഒരു സോഫയും താഴെ നടന്നു പോകാനും കിടക്കാനും ഉള്ള വീതിയിൽ വലിയ മുറിയുടെ അറ്റത്ത് ആയി മറച്ചു… അലമാരകൾക്ക് പിറകിൽ കുറെ പാനെൽ വെച്ചു..പിന്നെ കുറെ കട്ടിൽ അതിനു പിറകിൽ ആയി ഒരുമിച്ച് വരി വരി ആയി വെച്ചു… ഒരു വാതിൽ ഉള്ളിലേക്ക് കയറാൻ ആയി ഒരു സൈഡിൽ ജമാൽ അകത്ത് നിന്ന് ജനലിൽ കെട്ടി വെച്ച് റെഡ്ഡി ആക്കി..അതിനു മുന്നിൽ ആയി ഒരു ഡ്രസ്സിംഗ് ടേബിൾ കൊണ്ട് വന്നു വെച്ചു…

മുറിക്ക് ഉള്ളിൽ ജമാൽ അലമർകൾക്ക് പിറകിൽ ആയി കട്ടി ഉള്ള വലിയ പഴയ കർട്ടൻ ബെഡ്ഷീറ്റ് ഒക്കെ വെച്ച് മറച്ചു കെട്ടി ഇട്ടു… ചുരുക്കം പറഞാൽ ആർക്കും അവിടെ നിന്ന് അയാളെ കാണാൻ കഴിയില്ല…പുറത്തേക്ക് ഒരു ചെറിയ ഒരു ജനൽ മാത്രം..അതും പുറത്ത് നിന്നും അകത്തു നിന്നും ഗ്ലാസ്സ് വഴി ഒന്നും കാണാൻ കഴിയില്ല…അത് ചെറുതായി തുറന്നാൽ പുറത്ത് ഗേറ്റ് ൻ്റെ ഭാഗം കാണാം…. ജമാൽ ഫൂഡ് കഴിച്ചു കിടന്നു..ഉണ്ടാക്കിയ മുറിയിൽ ഇപ്പൊൾ ഒരു വലിയ സോഫ ഉണ്ട്..പിന്നെ അതെ വീതിയിൽ ഒരു മേശയും…പിന്നെ യും ഉണ്ട് കുറച്ചു നടക്കാനും കിടക്കാനും നിലത്ത് സ്ഥലം..ഒരു കിടക്ക കൂടി വേണേൽ അതെ വീഥിയിൽ ഇട്ടു കിടക്കാം…അതും അവിടെ ചാരി വെച്ചിട്ട് ഉണ്ട്……

ജമാൽ അകത്ത് സോഫയിൽ കിടന്നു ഉറങ്ങുക ആണ്..താഴെ റസിയ എല്ലാവരും പറയുന്നത് ശ്രദ്ധിക്കുന്നു..ഇടക്ക് റാഫി യുടെ അടുത്ത പോയി വീട്ടിൽ പോലീസ് വന്നത് ഒക്കെ ചോദിച്ചു.. അവള് ഷാഫി യെ ഫോൺ വിളിച്ച് നോക്കി എങ്കിലും അവൻ എടുത്തില്ല…ഉമ്മയെ വിളിച്ച് കര്യങ്ങൾ തിരക്കി..