ഇനി എന്റെ പ്ലസ്ടു കാലഘട്ടത്തെ കുറിച്ച് കൊറച്ചു പറയാം. സാധാരണ എല്ലാരും പോകുന്നത് പോലെ തന്നെ നാട്ടിലെ രണ്ട് കൂട്ടുകാരുടെ കൂടെ ആയിരിന്നു ഞാൻ അപ്ലിക്കേഷൻ കൊടുക്കാനും മറ്റും പോയത് ഞങ്ങൾക്ക് ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടുകയും ചെയ്തു. കോമേഴ്‌സ് ആണ് ഞങ്ങൾ എടുത്തത്.
ഞാൻ അങ്ങനെ വായ്‌നോക്കി അല്ലെങ്കിലും സൗന്ദര്യം അശ്വതിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അതായത് പെൺകുട്ടികളെ നോക്കും എന്നല്ലാതെ അവരെ കൊത്തിവലിക്കുന്ന സോഭാവം എനിക്ക് ഇല്ലാരുന്നു.
ആദ്യത്തെ ഒന്നുരണ്ട് മാസം സാധാരണ രീതിയിൽ പോയി ഞാൻ അതികം ആരോടും കമ്പനി ഒന്നും ആയില്ലാരുന്നു എന്റെ അടുത്ത് ഇരിക്കുന്ന കൂട്ടുകാരോടല്ലാതെ അങ്ങോട്ട് പോയി സംസാരിക്കുക ഒന്നും ഇല്ലാരുന്നു. എന്നാൽ ആരേലും എന്നോട് സംസാരിക്കാൻ വന്നാൽ ഞാൻ നന്നായി തന്നെ അവരോട് സംസാരിക്കുവായിരുന്നു.
ഞാൻ ക്ലാസ്സിൽ ഇരിക്കുന്നതും എഴുതുന്നതും ഒക്കെ കാണുമ്പോൾ ഞാൻ ഒരു പടുപ്പി ആണ് എന്നായിരുന്നു എല്ലാരുടെയും വിശ്വാസം. ഒരു ക്ലാസ്സ് ടെസ്റ്റ് മാത്രം മതിയാരുന്നു അതൊക്കെ മാറ്റി മറിക്കാൻ. ഞാൻ സാധാരണ പോലെ തന്നെ എട്ടുനെലെ പൊട്ടി.
ഇതൊക്കെ സാധാരണ ആണെന്ന് ബാക്കി ഒള്ളോർക്ക് അറിയില്ലല്ലോ…
എന്റെ മാർക്ക് ഒക്കെ കണ്ടതോട് കൂടെ എനിക്ക് കൂട്ടുകാരുടെ എണ്ണം കൂടി ക്ലാസ്സിൽ ഞാൻ സൈലന്റ് ആണെങ്കിലും പുറത്ത് ഞാൻ അവരുടെ കൂടെ കുടുമായിരുന്നു.
സിഗററ്റ് വലിക്കുന്നവരും ചെറുതായി കുടിക്കുന്നവരും എല്ലാം എന്റെ കൂടെ ഒണ്ടാരുന്നു. ഉച്ചക്ക് അവർ വലിക്കാൻ പോകുമ്പോളൊക്കെ ഞാനും കൂടെ പോകുവാരുന്നു. ഇടക്ക് അവർ ചോദിച്ചപ്പോൾ ഞാനും ഒന്ന് വലിച്ചു നോക്കി… എന്റമ്മോ അന്ന് ചുമച്ച ചുമ…. അതോടെ ഞാൻ തീരുമാനിച്ചു ഇത് എനിക്ക് പട്ടിയ പണി അല്ലാ എന്ന്. അത് പറഞ്ഞപ്പോളാ ഞാൻ ആദ്യമായി കുടിക്കുന്നതും ഇവൻ മാരുടെ കൂടെ തന്നെ ആയിരിന്നു. അന്ന് പ്ലസ്ടു പഠിക്കുമ്പോ ടൂർ പോകാൻ തീരുമാനിച്ചു സാധാരണ പോലെ തന്നെ ഒള്ള ടൂർ ആയിരിന്നു ഒന്നാമത്തെ ദിവസം രാത്രി റൂമിൽ വെച്ച് അവന്മാർ കുപ്പി പൊട്ടിച്ചു നല്ല കീറ് കീറാൻ തുടങ്ങി. ഞാൻ ടെച്ചിങ്‌സും തിന്ന് കൂടെ ഇരുന്നു
ഇടക്ക് ഒരുത്തൻ എന്നോട് കുടിക്കുന്നോ എന്ന് ചോദിച്ചു പിന്നെ എനിക്ക് ലേശം കൗതുകം കൂടുതൽ ആയിരുന്നത് കൊണ്ടും ഞാൻ ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി.
നല്ല പേരക്കേടെ ഒക്കെ രുചി അത് തൊണ്ട വഴി ഇറങ്ങി പോകുന്ന വഴി അറിഞ്ഞു അമ്മോ വല്ലാത്ത ഒരു അനുഭവം പക്ഷെ എനിക്ക് ഇഷ്ട്ടായി പിന്നെ വിടുവോ കൊറേ അങ്ങ് കുടിച്ചു.
.
ഇടക്ക് അളിയാ ശർദിക്കാൻ തോന്നുന്നു എന്ന് പറഞ്ഞത് ഓർമ്മ ഒണ്ട് പിന്നെ കണ്ണ് തുറക്കുമ്പോ ഞാൻ ബെഡില ഞാൻ എത്ര വാള് വെച്ചെന്ന് അവന്മാർക്ക് പോലും അറിയില്ല പക്ഷെ ആരും എന്നെ കുറ്റം പറഞ്ഞില്ല കേട്ടോ കാരണം എന്താ അവർ തന്നെ അല്ലെ എന്നെ കുടുപ്പിച്ചേ.
പക്ഷെ എനിക്ക് നല്ല തലവേദന ആയിരിന്നു അടുത്ത രണ്ട് ദിവസം അതുകൊണ്ട് ടൂർ എനിക്ക് നന്നായി ആസ്വദിക്കാൻ പറ്റിയില്ല അതോടെ ഞാൻ കുടിയും നിർത്തി അത് വേറെ കാര്യം.
അങ്ങനെ തട്ടി മുട്ടി ഞാൻ പ്ലസ്ടു പാസ്സ് ആയി 67% മാർക്കേ ഒണ്ടാരുന്നോളു അതുകൊണ്ട് തന്നെ ഡിഗ്രിക്ക് എനിക്ക് എവിടേം സീറ്റ് കിട്ടിയില്ല.
അങ്ങനെ ഇല്ലാത്ത പൈസ ഉണ്ടാക്കി അച്ഛൻ എനിക്ക് അടുത്തുള്ള ഒരു
കോളേജിൽ മാനേജ്മെന്റ് സീറ്റ് വാങ്ങി തന്നു ആരും തിരിഞ്ഞ് നോക്കാത്ത ഒരു കോളേജ് ആയതുകൊണ്ട് തന്നെ അവിടെ ഡോനേഷൻ ഒക്കെ കൊറവായിരുന്നു.
*****†***************†********†*******
അങ്ങനെ കുളി കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് ചെന്ന് അപ്പോളേക്കും അച്ഛൻ കാപ്പി കുടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുക ആയിരിന്നു എന്നെ കണ്ടപ്പോ ഒരു ചോദ്യം വേറെ ഒന്നും അല്ല
അടുത്ത ആഴ്ച ക്ലാസ്സ് തൊടങ്ങും അല്ലെ……
ആ… തൊടങ്ങും… ഞാൻ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു..
അച്ഛൻ കീശയിൽ നിന്ന് കൊറച്ചു പൈസ എടുത്ത് എനിക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു.
