ഇരുട്ടിലെ ആത്മാവ് – 5

അമ്മേ….. ഏട്ടനെന്ത്യേ…. ഞാൻ വന്നിട്ടിതുവരെ കണ്ടില്ലല്ലോ….
ങേ…. നീ വന്നദിവസം ഇവിടെ ഉണ്ടായിരുന്നു ല്ലോ….. ആള്

ആ…. ന്നാ…. അന്ന് ഉറങ്ങി പോയിക്കാണും വന്നപ്പോഴേക്കും ഇത്തിരി കഴിച്ചിട്ടാ വന്നത്… അതാ……
അതിന് ഇപ്പൊ ഷൊർണ്ണൂര് അവന്റെ സുഹൃത്തിന്റെ പെട്രോൾ പമ്പിൽ കണക്കെഴുതാൻ പോണുണ്ട്…..

അതാ കാലത്ത് പോണത്….. വൈകീട്ട് തിരിച്ചെത്തുമ്പോൾ ഇത്തിരി നേരാവും.

ഓഹോ… അപ്പൊ പതുങ്ങി നടപ്പാണല്ലേ…. !! കാണാം എത്ര ദിവസം പോകുമെന്ന്. എന്റെ മനോഗതം….

അതിന് ഞാൻ കൂടുതൽ ഗൗരവം ഉള്ളതായി കാണിച്ചില്ല.

അന്നും പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോൾ, ആൾ ഒച്ചയില്ലാതെ വന്നു കതക് തുറന്നു,

കയ്യിലെ ബാഗും ഫയലുകളും മായി വളരെ പതുക്കെ ഗോവണികൾ കയറി.

ഇടത്തെ അറ്റത്തെ മുറിയിലേക്ക്… ഭൂമിതൊടാതെ നടന്നു പോകുന്നത് ഞാൻ എന്റെ മുറിയിലെ ഇരുട്ടിൽ നിന്നും കൊണ്ടു ചാരിയ കതകിന്റെ ഇടയിൽ കൂടി നോക്കി നിന്നും….

എന്നെ ഫേസ് ചെയ്യാനുള്ള ചമ്മലോ, ധൈര്യക്കുറവോ,….. ആൾ രക്ഷപ്പെട്ടു നടക്കുകയാണ്…..

സ്വന്തം മുറിയിലെ സീറോ വോൾട് ലാമ്പ് മാത്രമേ കത്തിക്കാറുള്ളു, പുള്ളി ഇപ്പോൾ.

മുറിയിൽ ചെന്ന ഉടനെ കുപ്പായം മാറ്റി, തോർത്തും എടുത്തു വീണ്ടും താഴെ പോയാൽ, പിന്നെ കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ച ശേഷമേ, പിന്നെ മുകളിലോട്ടു വരാറുള്ളൂ…..

ഗോവണി ഇടനാഴിയിലെ ഇരുളിൽ ഞാൻ എന്റെ ഏട്ടന്റെ തിരുമുഖമൊന്നു ദർശിക്കാനായി കാത്തുനിന്നു….

അരമണിക്കൂർന് ശേഷം ഗോവണിയിൽ പതുക്കെയുള്ള പദന്യാസം ഞാൻ കേട്ടു…..

കതകിനടുത്തു തന്നെ ഞാൻ നിന്നും, ഏട്ടൻ മുകളിലേക്ക് എത്താറായപ്പോൾ ഞാൻ എന്റെ മുറിയിലെ ലൈറ്റിട്ടു……

ഏറ്റവും മുകളിലെ പടി ചവിട്ടികൊണ്ട് ചേട്ടൻ എന്നെ കണ്ടപ്പോൾ സ്തബ്ധനായി.

മുൻപോട്ട് കയറണമോ അതോ തിരികെ ഇറങ്ങി ഓടണമോ എന്ന കൺഫ്യൂഷനിൽ നിന്ന ഏട്ടനോട് ഞാൻ ഇടനാഴിയിലേക്കിറങ്ങി ചെന്ന് വിളിച്ചു…..
ഏട്ടാ…….. എന്തിനാ ഇരുട്ടത്തു നടക്കണേ…. ലൈറ്റിട്ടുടെ….. ??

ആകേ ചമ്മി വിളറിയ മുഖവുമായി നിൽക്കുന്ന ആ പാവത്താനെ ഞാൻ കണ്ടു….

മൂന്നാലു ദിവസം കൊണ്ടു ആകെ ഡൗണായിട്ടുണ്ട്, ആള്…..

ഭക്ഷണം കഴിച്ചോ ഏട്ടാ… ?
ഉവ്വ്…

ഗൗരവം വിടാതെയുള്ള മറുപടി.

ചോദിക്കാനും പറയാനും വേറെ വിശേഷങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട്….. തല താഴ്ത്തിയിട്ട് എനിക്ക് മുഖം തരാതെ ചേട്ടൻ തന്റെ മുറിയിലേക്ക് നടന്നു….

എയ്…. ചേട്ടാ…. അവിടെ നിക്ക്… എവിടെ ആയിരുന്നു ഇത്രേം ദിവസം… ?

ഷൊര്ണൂര്….. !

മൂന്നാല് ദിവസം കണ്ടില്ല അതാ ചോദിച്ചേ…. !!

ഇപ്പൊ കണ്ടില്ലേ…. ?

എന്താ,… ഏട്ടാ… ഇത്രയും ഗൗരവം….. ? എന്നോട് ഇപ്പോഴും പിണക്കമാ… ??

ഏയ്…. അങ്ങിനെന്നൂല്യ… !!
പിന്നെന്താ…. എന്നെ കണ്ടിട്ട് കാണാത്ത പോലെ നടന്നത്… ?

ഒന്നുല്ല്യ….. !

അതല്ല… എന്നോട് ഇപ്പഴും പിണക്കം തന്നെയാ… അതാ… !!?

ഗോവണിയുടെ മരം കൊണ്ട് നിർമ്മിച്ച സൈഡ് ഗാർഡിൽ അധികം ബലം കൊടുക്കാതെ ചാരി നിന്നുകൊണ്ട് തല താഴ്ത്തി, താഴോട്ടു നോക്കി നിൽക്കുന്ന ഏട്ടന്റെ അടുത്തു പോയി താടിക്ക് പിടിച്ചു ഞാൻ പൊക്കി….

ചേട്ടന്റെ നേരെ മുൻപിൽ പോയി നിന്ന എന്നെ നോക്കാതെ ഇടതു വശത്തെ ശൂന്യമായ ഇരുട്ടിലേക്ക് മുഖം തിരിച്ചു നോക്കി നിൽപ്പായിരുന്നു …

തുടരും………

Leave a Reply

Your email address will not be published. Required fields are marked *