“എന്താടാ വായും പൊളിച്ചു നിൽകുന്നേ മാറി പോ ഇവിടെ വലിയ വലിയ ആൾക്കാർ ഒക്കെ വരുന്നത് ആണ് അവനും അവന്റെ ഒരു തുക്കട സൈക്കിളും ”
ഗേറ്റിങ്ങൾ ആർച്ചിനു താഴെ വായും പൊളിച്ചു നിൽകുന്ന എന്നെ കണ്ട സെക്യൂരിറ്റി ആയിരുന്നു
“അല്ല ചേട്ടാ ഞാനിവിടെ ഈ കാറ്ററിങ് രാജൻ ചേട്ടന്റെ കൂടെ ഉള്ളത” അവസാനം കാര്യം പറഞ്ഞപോ പുള്ളി കയറ്റി വിട്ടൂ
ഞാൻ കാറ്ററിങ് ന്റെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്ഥലം തപ്പി നടന്നു അപ്പോഴാണ് വീടിന് മുന്നിൽ ഒരു ബഹളം കണ്ടത് എന്താ ന്ന് അറിയാൻ പോയി നോക്കിയപ്പോ ഒരു പെണ്ണ് കൂറെ ആൾക്കാരേ ഇട്ട് ചാടിക്കുകയാണ് അവിടുത്തെ ജോലിക്കാരെ ആണെന്ന് തോന്നുന്നു , അവർ എല്ലാം അവൾ പറയുന്നത് ഒക്കെ ഭയഭക്തിയോടെ കേട്ട് നിൽക്കുന്നു നടക്കാൻ പോകുന്ന ചടങ്ങിന്റെ കാര്യങ്ങൾ നന്നായി നടത്താൻ ഉള്ള നിർദ്ദേശങ്ങൾ എന്തോ ആണെന്ന് എനിക് മനസിലായി പെട്ടെന്ന് അവൾ എന്തോ പറഞ്ഞപ്പോ അവർ എല്ലാം പല വഴി അവരവരുടെ ജോലി നോക്കാൻ പോയി ഇപ്പോൾ ഞാൻ മാത്രം അവിടെ ബാക്കി . അപ്പോഴാണ് ഞാൻ അവളെ മര്യാദക്ക് ഒന്ന് കണ്ടത് സ്ത്രീ വിഷയത്തിൽ വലിയ താൽപ്പര്യം ഒന്നും ഇല്ലാത്ത സ്ത്രീ സുഹൃത്തക്കൾ പോയിട്ട് സുഹൃത്തക്കൾ പോലും ഇല്ലാത്ത ഞാൻ ആദ്യമായ് ആണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കി നിന്ന് പോകുന്നത്
വലിയ ഉണ്ട കണ്ണുകൾ ഐശ്വര്യമുള്ള വട്ട മുഖം കാതിൽ കോലു പോലെ എന്തോ സ്വർണ കമ്മൽ ഞാന്ന് കിടക്കുന്നു സാരിയാണ് ഉടുത്തിരിക്കുന്നത് കഴുത്തിൽ ഒരു നെക്ലസ് ഞാൻ വേറെ ഏതോ ലോകത്ത് പെട്ട പോലെ നിൽക്കുന്നു
“ഡോ…. ആരാ താൻ എന്താ ഇവിടെ കാര്യം ”
മുഷിഞ്ഞ ഒരു ബാഗും തൂക്കി നിൽകുന്ന എന്നോട് ആണ് അവൾ ചോദിച്ചത്
ഞാൻ ഉണ്ടോ വല്ലോം അറിയുന്നു എന്തോ മായാ ലോകത്ത് പെട്ട പോലെ അവളെ തന്നെ നോക്കി നില്കുവാ
“ഡാ ….” ദേഷ്യത്തോടെ ഉള്ള അവിളടെ വിളി കേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“ആരാ നീ എന്താ ഇവിടെ കാര്യമെന്ന്”
എന്നെ അടിമുടി നോക്കി പുച്ഛം നിറഞ്ഞ മുഖത്തോട് ആണ് അവൾ ചോദിക്കുന്നത്
“ഞാൻ ഈ കാറ്ററിങ് നു വിളമ്പാൻ”
“ഓഹോ നീ വിളമ്പാൻ വന്നത് ആണല്ലേ ന്നിട്ട് നിനക്ക് എന്താ ഈ വീട്ട് മുറ്റത്ത് കാര്യം പോയ് ഭക്ഷണം കൊടുക്കുന്ന പന്തലിൽ നിൽക്കട അവൻ കാണാൻ വന്നേക്കുന്നു ”
ഞാൻ ആകെ ചൂളി പോയി ഫങ്ഷൻ തുടങ്ങിയില്ല എങ്കിലും നേരത്തെ എത്തിയ അവിടെ ഇവിടെ ഒക്കെ ആയി നിന്ന ആളുകൾ എല്ല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നു
“നിന്നോട് പറഞ്ഞ കേട്ടില്ലേ … പോയ് പന്തലിൽ നിക്കാൻ” അവൾ വീണ്ടും അലറുകയാണ്
ശബ്ദം കേട്ടു രാജൻ ചേട്ടൻ അങ്ങോട്ടെക്ക് വന്നിരുന്നു
“കിരണേ നീ ഇവിടെ നിലക്കാ…? വാ വാ ”
ടാ നീ എന്തിനാ വീട്ട് മുറ്റത്തേക്ക് ഒക്കെ പോയത് അത് കല്യാണ പെണ്ണിന്റെ അനിയത്തി ആണ് ഭയങ്കര സാധനം ആണ് അഹങ്കാരത്തിന് കയ്യും കാലും വച്ചത് ന്നൊക്കെ പറയില്ലേ അത് തന്നെ”
“ഞാൻ ബഹളം കേട്ട് ഒന്ന് പോയ് നോക്കിയതാ ചേട്ടാ അല്ലാതെ”
“അറിയാം ടാ നിന്നെ എനിക്ക് അറിയില്ലേ.വാ പോയ് ഡ്രസ് ഇട് നമുക്ക് പടിപത് പണി ഉള്ളതാണ് , അവരൊക്കെ വലിയ വലിയ ആൾക്കാർ ആണ് കാശിന് മുകളിൽ കിടന്ന് ഉറങ്ങും നമ്മൾ നാളെ ചില്ലി കാശ് എവിടുന്ന് ഉണ്ടകാൻ പറ്റും ന്ന് ആലോചിച് ഉറക്കം ഇല്ലാതെ കിടക്കും … വ നിനക്ക് കോളേജിൽ പോവേണ്ടത് അല്ലെ നമുക്കു ഡ്രസ് വാങ്ങണ്ടേ ??? ”
ഞാൻ പുള്ളിക് അത് എങ്ങനെ മനസിലായി ന്ന് പുള്ളിടെ മുഖത്തേക്ക് നോക്കി
അവിടെ ഒരു ചിരി മാത്രം ഉണ്ട് എല്ലാം അറിയാം ന്ന് ഉള്ള ഭാവം ഞാൻ ഒരു പുഞ്ചിരി യോടെ മുന്നോട്ട് നടന്നു . കുറച്ചു പോയ് തിരിഞ്ഞു അവളെ ഒന്നു നോക്കിയപ്പോ എന്നെ തന്നെ നോക്കി ഭദ്രകാളി ഭാവത്തോടെ അവൾ നില്കുന്നത് അന്തം വിട്ട് ഞാൻ ഓടി കലവറ യിൽ കേറി ഡ്രസ് മാറി . പിന്നെ ഒരു അങ്കം ആയിരുന്നു സ്ഥിരം ചെയ്യുന്ന ജോലി ആയത് കൊണ്ട് ഭയങ്കര കൂൾ ആയി ഞാൻ
വിളമ്പൽ തുടങ്ങി . സമയം 7 മണി ഒക്കെ കഴിഞ്ഞപ്പോൾ ആളുകൾ ഇരച്ചു വരാൻ തുടങ്ങി ഇടക്ക് ചിക്കൻ ന്റെ കസരോൾ ൽ തീർന്നപ്പോൾ ചിക്കൻ ഫിൽ ചെയ്യാൻ വേണ്ടി ഞാൻ. ആ പാത്രവും എടുത്ത് പോയി കലവറ യിൽ നിന്ന് ചിക്കനും എടുത്ത് ബഫെ സെറ്റ് ചെയ്ത് ഡസ്ക് നോക്കി നടന്നു വന്നപ്പോൾ പെട്ടെന്ന് എവിടുന്നോ അവൾ കേറി വന്നു തമ്മിൽ ഒറ്റ ഇടി ആയിരുന്നു .എന്റെ കയ്യിൽ ഇരുന്ന കാസരോൾ മറിഞ്ഞു ചിക്കൻ ഫുൾ അവളുടെയും എന്റെയും മെത്തും താഴെയും ഒക്കെ ആയി മറിഞ്ഞു
‘പ്ഠേ’
അടിയുടെ സൗണ്ട് ആയിരുന്നു കൂടെ അവിടെ നടന്ന ലൈറ്റ് മ്യൂസിക്ക് പരിപാടി നിന്നു എല്ലാവരും ഞങ്ങളെ നോക്കി കവിളും പൊത്തി കണ്ണു നിറഞ്ഞു നിൽക്കുന്ന ഞാൻ എന്നെ തല്ലി ദേഷ്യം നിറഞ്ഞ മുഖവുമായി അവൾ
“ആരാണ് ഇവനെ ഒക്കെ പണിക്ക് വിളിച്ചത് കൾച്ചർ ഇല്ലാത്ത ജന്തു നോക്കിക്കേ എന്റെ ഡ്രസ് ഒക്കെ കറി ആയി ,എഡോ അയ്യരെ … പറഞ്ഞു വിടടോ ഇവനെ ഒക്കെ ” അവൾ കിടന്ന് അലറുവാണ്.
പെട്ടെന്ന് നരച്ചു കുറി ഒക്കെ തൊട്ട് ഒരു ബാഗും തൂക്കി കാൻഗാരു നെ പോലെ നടക്കുന്ന ഒരാൾ ഓടി വന്നു അവരുടെ മാനേജരോ വല്ലോം ആവും
“മാഡം ഇപോ പറഞ്ഞു വിട്ടാൽ ബാക്കി കാര്യങ്ങൾ ഇവിടുത്തെ ചെയ്യണ്ടേ??”
അയാൾ ടെ ഭാവം ഭയം ഒക്കെ കണ്ടു ഞാൻ ഞെട്ടി നില്കുവാണ്
“ഒന്നും കേൾക്കണ്ട ഇപോ പറഞ്ഞു വിടണം ചില്ലി കാശ് കൊടുത്ത് പോവരുത് എത്ര രൂപ യുടെ ഡ്രസ് ആണ് ഈ നാശം ആയത് ന്ന് അറിയാമോ” അവൾക്ക് ഒരു കുലുക്കവും ഇല്ല ഞാൻ തിരിഞ്ഞു രാജൻ ചേട്ടനെ നോക്കി പുള്ളി എന്ത് ചെയ്യണം ന്ന് അറിയാതെ നില്കുവാണ്
“പറഞ്ഞത് കേട്ടില്ലന്ന് ഉണ്ടോ ഇറങ്ങി പോകുക” അയ്യർ ആണ് പറഞ്ഞത്
ഞാൻ തലയും താഴ്ത്തി നടന്നു
