എന്റെ അനുമോൾ – 2 93

 

ഞാൻ പതിയെ റൂമിൽ പോയി. എന്തൊരു ശബ്ദമായിരുന്നു. ഞാൻ വീണ്ടും മാമിയുമായുള്ള സംഭാഷണം ഓർത്തെടുത്തു കിടന്നുറങ്ങി.

 

ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു. മാമിയുമായി സംസാരിക്കാനുള്ള അവസരങ്ങൾ ഒന്നും ലഭിക്കുന്നില്ല. ഒന്ന് കാണാൻ പോലും കിട്ടുന്നില്ല. പോകണമെന്നുണ്ട്. പക്ഷെ എന്ത് പറഞ്ഞു ചെല്ലും. അങ്ങനെ വെറുതെ ചെന്ന് എന്റെ ഇമേജ് കളയാൻ ഞാൻ തയ്യാറല്ലായിരുന്നു.

 

ഒരു ദിവസം അമ്മയെയും കൂട്ടി അമ്പലത്തിൽ പോയിവന്ന ക്ഷീണത്തിൽ അങ്ങനെ ഇരിക്കുമ്പോഴാണ് രേഷ്മയുടെ മെസ്സേജ്. നീ ബിസി ആണോ.

ഞാൻ : അല്ല എന്താടീ.

 

രേഷ്മ : എടാ അമ്മക്ക് തീരെ സുഖമില്ല നീ ഒരു മെഡിസിൻ കൊണ്ടുവരുമോ.

 

ഞാൻ : എന്താടീ എന്ത് പറ്റി.

 

രേഷ്മ : അറിയില്ലെടാ, ഒരു നെഞ്ച് വേദന പോലെ. ഗ്യാസിന്റെ ആണെന്ന അമ്മ പറയുന്നേ.

 

ഞാൻ : ഞാൻ കാറെടുത്തു വരണോ. ഹോസ്പിറ്റലിൽ പോകാം.

 

രേഷ്മ : വേണ്ട, അമ്മക്ക് ഈ ഗുളിക കഴിച്ചാൽ മാറുമെന്ന പറയുന്നേ. ഞാൻ മെഡിസിന്റെ പേര് അയക്കാം. നീ ഒന്ന് കൊണ്ട് വാ.

 

ഞാൻ : ഒക്കെ നീ വേഗം അയക്കു.

ഞാൻ വേഗം ബൈക്ക് എടുത്തു മെഡിക്കൽ ഷോപ്പിൽ പോയി. അപ്പോഴേക്കും രേഷ്മ ഒരു ഫോട്ടോ അയച്ചിരുന്നു. ഒരു പഴയ മരുന്ന് ചീട്ടിന്റെ ഫോട്ടോ. ആകെ ഒരു മുഷിഞ്ഞ ഫോട്ടോ. എങ്ങനെയോ അതിൽ നിന്നും ഗ്യാസിന്റെ മരുന്ന് തപ്പിപിടിച്ചു കടക്കാരൻ തന്നു. ഞാൻ അവളുടെ വീട്ടിലേക്കു പോയി.

 

ഒരു പഴയ വീടാണ് അവളുടേത്‌. എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഓടി വന്നു. വീട്ടിലിടുന്ന ഒരു പാവാടയും ബനിയനും ആയിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ വേഗം അവളെയും കൂട്ടി അകത്തേക്ക് പോയി. അവൾ ഗുളികയെടുത്തു അമ്മക്ക് കൊടുത്തു. ആ പാവം വേദന കൊണ്ട് കിടക്കയിൽ കണ്ണടച്ചു കിടക്കുകയാണ്. ഞാൻ അവരുടെ കയ്യിൽ പിടിച്ചു പെട്ടെന്ന് മാറും സാരമില്ല എന്ന് പറഞ്ഞു.

രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. ഗുളിക കുടിച്ചിട്ടല്ലേയുള്ളു 10 മിനുട്ടിനുള്ളിൽ മാറിക്കോളും ഞാൻ അവളോട്‌ പറഞ്ഞു. അവൾ ഒന്ന് മൂളിയതേയുള്ളു. പാവം അച്ഛൻ മരിച്ചിട്ടു 10 കൊല്ലത്തോളം ആയി. അമ്മ ഏതോ കട്ട കമ്പനിയിൽ പോകുന്നത് കൊണ്ടാണ് അവർ ജീവിക്കുന്നത്. അവളുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഏതോ നാട്ടിൽ നിന്നും ഒളിച്ചോടി വന്നതാണ്. പിന്നെ എങ്ങെനെയോ പുള്ളിക്കാരൻ ഒരു വീടുണ്ടാക്കി. പക്ഷെ വിധി അയാളെ ഒരു ക്യാൻസറിന്റെ രൂപത്തിൽ കൊണ്ടുപോയി. ഇപ്പോൾ ഇവർ ഒറ്റകെയൊള്ളു. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നു. ഗുളിക കുടിച്ചത് കൊണ്ടാകാം അവളുടെ അമ്മ ഉറങ്ങി പോയിരുന്നു. പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു. ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പെരുമാറുന്നത്. ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് എന്താടീ ഇങ്ങനെ എന്തിനാ കരയുന്നെ. അവളാണെങ്കിൽ മറുപടിയൊന്നും തന്നില്ല. എന്നെ മുറുകെ കെട്ടി പിടിച്ചു എന്റെ തോളിൽ തല വെച്ചു കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് സാരമില്ലെടീ കണ്ടില്ലേ അമ്മയുടെ വേദന കുറഞ്ഞില്ലേ. ഇനി മാറിക്കോളും. നീ പേടിക്കണ്ട.

അത് കേട്ടു കരഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു. അമ്മയും കൂടെ പോയാൽ എനിക്കാരുമില്ല. അച്ഛൻ മരിച്ചത് പോലെ അമ്മയ്ക്കും എന്തെങ്കിലും സംഭവിക്കും എന്ന പേടിയാനവൾക്ക്. ഡീ പെണ്ണെ പിന്നെ ഞാൻ എന്തിനാ ഇവിടെ. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എനിക്ക് ജീവനുള്ളടത്തോളം കാലം ഞാൻ ഉണ്ടാവും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട്. അത് കേട്ടു അവൾ അവന്റെ ദേഹത്ത് നിന്നും കൈകൾ എടുത്തു അവന്റെ കണ്ണിൽ നോക്കി. അവൻ അവളെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. നീ പേടിക്കണ്ട. അമ്മ ഉറങ്ങിക്കോട്ടെ ഞാൻ പോയിട്ട് വരാം. അവൾ വിതുമ്പി കൊണ്ട് ഒന്ന് മൂളി. ഞാൻ പോകുന്നതും നോക്കി അവൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എനിക്കും കരച്ചിൽ വന്നിരുന്നു. ഞാൻ പിടിച്ചു നിന്നു. നമ്മൾ ആൺകുട്ടികൾ അങ്ങനെയാണല്ലോ ആരുടേയും മുമ്പിൽ കരയില്ല. എന്റെ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *