ഒരു മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ചു. എന്റെ പരീക്ഷ പ്രത്യേക അനുമതിയോടെ എഴുതി. രാജിയുടെ 10 th ക്ലാസ്സ് ആയതോണ്ട് അതുപോലെ പ്രത്യേക അനുമതി കിട്ടി. ഇപ്പോൾ മാമിയുടെ വീട് അനാഥമാണ്. മാമിയും മാമനും തറവാട്ടിൽ തന്നെ നിന്നു. 4 മാസത്തോളം റസ്റ്റ് പറഞ്ഞ ഞങ്ങളെ അച്ഛൻ പൊന്നുപോലെ നോക്കി. അച്ഛന്റെ കഷ്ടപ്പാട് കണ്ടു ഒരാളെ പണിക്കു നിർത്താൻ മാമൻ തീരുമാനിച്ചു. ആളെ അന്വേഷിച്ചു നടന്നു. അങ്ങനെ പലചരക്കു കടയിലെ യുസുഫ് ഇക്ക പറഞ്ഞത് പ്രകാരം തെങ്ങുകയറ്റക്കാരൻ ഷാജിയേട്ടന്റെ ഭാര്യ പാർവതിയെ 6 മാസത്തേക്ക് വീട്ടിൽ പണിക്കു നിർത്താൻ തീരുമാനിച്ചു. അങ്ങനെ നാളെ മുതൽ പാർവതി ചേച്ചി വരും. മാമൻ ലീവ് നേരത്തെ എടുത്തു വന്നതാണ്. ഇനി ഒരു മാസം കൂടിയുള്ളൂ ലീവ്. കുട്ടേട്ടൻ ഇടയ്ക്കു വരാറ് ഉണ്ടെങ്കിലും കാഴ്ച കണ്ടു സഹിക്കാൻ അദ്ദേഹത്തിന് കൂടുതൽ നിൽക്കാൻ സാധിക്കില്ല.
അങ്ങനെ ഞങ്ങൾക്ക് കഞ്ഞിയോക്കെ തന്നു അമ്മയെ കിടത്തിയ മുറിയിൽ അച്ഛൻ ചെന്ന് കിടന്നു. രാജി എന്റെ മുറിയിൽ ആണ്. ഞാൻ കിടപ്പിൽ ആണെങ്കിലും രാജിക്ക് എഴുനേറ്റ് നടക്കാം. പക്ഷെ കൈ ഒടിഞ്ഞത് കൊണ്ടു പണിയൊന്നും എടുക്കാൻ സാധിക്കില്ല. ഞങ്ങൾ വീട്ടിൽ എത്തിയതറിഞ്ഞ രേഷ്മയും അമ്മ അമ്മിണി ചേച്ചിയും വന്നു. കിടക്കാൻ പോയ അച്ഛൻ വാതിൽ തുറന്നു കൊടുത്തു. ആദ്യം അമ്മയെ കണ്ട അവർ എന്റെ അടുത്തേക്ക് വന്നു. എന്നെ കണ്ടതും രേഷ്മ അമ്മയുടെ പുറകിൽ നിന്നും പൊട്ടികരയാൻ തുടങ്ങി. അത് കണ്ടു അച്ഛൻ അകത്തേക്ക് പോയി. അമ്മിണി ചേച്ചി എന്റെ അടുത്ത് വന്നു കുറെ സമാധാനിപ്പിച്ചു. രാജിയുടെ അടുത്തിരുന്നു വർത്തമാനം പറയാൻ തുടങ്ങി. രേഷ്മ കരഞ്ഞു കൊണ്ട് എന്റെ ഒടിഞ്ഞ കാലിൽ കൈ വച്ചു മുഖം പൊത്തി കരഞ്ഞു. അതുകണ്ട രാജിയും കരയാൻ തുടങ്ങിയിരുന്നു. ഞാൻ എന്റെ കണ്ണീർ തുടച്ചു കൊണ്ടു അവളെ നോക്കി.
” ഞങ്ങൾ ഹോസ്പിറ്റലിൽ വന്നിരുന്നു മോനെ. ആർക്കും ബോധം തെളിഞ്ഞിട്ടില്ലായിരുന്നു ‘
ഒരു നെടുവീർപ്പോടെ അമ്മിണി ചേച്ചി പറഞ്ഞു നിർത്തി. പാവം രേഷ്മ എന്റെ വിവരങ്ങൾ അറിയാതെ ഒരുപാട് വിഷമിച്ചിട്ടുണ്ടാവും. അവൾ കണ്ണ് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു എന്റെ അഭിമുഖമായി നിന്നു. അമ്മയും രാജിയും കാണാതെ ഞാൻ അവളുടെ ഉള്ളം കയ്യിൽ പിടിച്ചു. അവൾ എന്നെ മുറുകെ പിടിച്ചു. എന്തോ ഇരുന്നു ആശ്വാസം കിട്ടിയത് പോലെ. എന്നെ കണ്ടു നിൽക്കാൻ പറ്റാത്തത് കൊണ്ടാവാം അവൾ കരഞ്ഞു കൊണ്ടു പുറത്തിറങ്ങി.
” ഏത് നേരവും കരച്ചിലാണ് അവൾ. ഭക്ഷണം പോലും ശരിക്കും കഴിക്കുന്നില്ല. പറഞ്ഞാൽ കേൾക്കണ്ടേ ”
അവൾ ഓടി പോകുന്നത് കണ്ട അമ്മിണി ചേച്ചി പറഞ്ഞു. ഞാൻ മുഖം ചെരിച്ചു കരഞ്ഞു. അതും പറഞ്ഞു അമ്മിണി ചേച്ചിയും രേഷ്മയും പോയി. രാജി എന്റെ അടുത്ത് വന്നിരുന്നു. എന്റെ കണ്ണീരിൽ തലയണ നനഞ്ഞു എന്റെ മുഖത്തു തണുപ് അനുഭവപ്പെട്ടു.
എല്ലാരുടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. ആയതിനാൽ ആർക്കും വിളിക്കാനും മെസ്സേജ് അയക്കാനും സാധിച്ചില്ല. പിന്നെ ഒരുപാട് പേര് കാണാൻ വന്നു. കൂട്ടുകാർ നാട്ടുകാർ കുടുംബം അങ്ങനെ.. Tv യിലൊക്കെ വാർത്ത വന്നത് കൊണ്ട് എല്ലാവരും അറിഞ്ഞിരുന്നു. കോളേജിലെ കൂട്ടുകാരും ടീച്ചേഴ്സും ഒരുപാട് സാധനങ്ങളും പൈസയും തന്നു. അതിനിടക്ക് കുട്ടേട്ടൻ ഒരു ഫോൺ എനിക്ക് വാങ്ങി തന്നു. പുതിയ സിമ്മും ഉണ്ടായിരുന്നു. അച്ഛന് പിന്നെ പഴയ ഏതൊരു ഫോൺ വീട്ടിലുണ്ടായിരുന്നു. അമ്മക്ക് ഇനി ഫോൺ ആവശ്യമില്ലല്ലോ. അപ്പോൾ മാമിക്ക്. ഞാൻ ആലോചിച്ചു കിടന്നു. മാമിയെ വിളിക്കണമെങ്കിൽ നമ്പറും ഇല്ല.
കുറെ കഴിഞ്ഞു മാമൻ വന്നു. മാമിക്കു കുഴപ്പമൊന്നുമില്ല എന്ന് അച്ഛനോട് പറയുന്നത് കേട്ടപ്പോൾ സമാധാനമായി.
പിറ്റേന്ന് രാവിലെ പാർവതി ചേച്ചിയുടെയും ഷാജി ഏട്ടന്റെയും ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അവർ അച്ഛനോട് സംസാരിക്കുകയായിരുന്നു. അച്ഛൻ ചെയ്യേണ്ട കാര്യങ്ങൾ ഓരോന്ന് പറഞ്ഞു കൊടുത്തു. ഞങ്ങൾക്ക് ഭക്ഷണം വെക്കുന്നതും അമ്മയെ കുളിപ്പിക്കുന്നതും ഡ്രസ്സ് changing മെഡിസിൻ അങ്ങനെ കുറെ…എന്നെ വന്നു കണ്ട ഷാജിയേട്ടൻ സമാധാനിപ്പിച്ചിട്ടു പോയി. പാർവതി ചേച്ചി നേരെ രാജിയുടെ റൂമിൽ പോയി അവിടെ കിടക്കാൻ തീരുമാനിച്ചു. പിന്നീട് ഞങ്ങൾക്ക് ഭക്ഷണം എല്ലാം ഉണ്ടാക്കി തന്നു.
