എന്റെ അനുമോൾ – 1 38

 

 

ആഴ്ചകൾ കഴിഞ്ഞു. മാമിയുടെ വിശേഷങ്ങൾ ഒന്നും ആരും പറയുന്നുമില്ല. സ്കൂളും കാര്യങ്ങളുമായി ദിവസങ്ങൾ കഴിഞ്ഞു. മുറ്റത്തെ തിണ്ണയിലിരുന്നു മൊബൈലിൽ ഷോർട്സും കണ്ടിരിക്കുമ്പോഴാണ് സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് അമ്മ വരുന്നത്. ദേ മനുഷ്യ നമുക്ക് കിച്ചുവിനെയും അനുവിനെയും ഒന്ന് ഇങ്ങോട്ട് വിളിക്കണ്ടേ.

എന്തോ അത്ഭുതം കേട്ട പോലെ ഞാൻ അങ്ങോട്ടേക്ക് ചെവി കൂർപ്പിച്ചു. നീ വിളിച്ചോ പെണ്ണെ നീ ഇപ്പോൾ എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ. അച്ഛൻ അങ്ങനെയാണ് എല്ലാത്തിനും എപ്പോഴും അമ്മയോടൊപ്പം ഉണ്ടാവും. അതല്ല മനുഷ്യ. അമ്മ വീണ്ടും തുടങ്ങി.

കിച്ചുവിന് അടുത്ത മാസം ഗൾഫിൽ പോകാൻ ഡേറ്റ് കിട്ടുമെന്ന അറിഞ്ഞേ. അതിനു മുൻപ് വിളിക്കണ്ടേ. അത് കേട്ടതും ഞാൻ മൊബൈൽ ക്ലോസ് ചെയ്ത്. എന്തോ എന്റെ മനസ്സിൽ പെരുമ്പറ ആയിരുന്നു.

ആദ്യമായി ഉത്സവത്തിന് പോകുന്ന ഒരു കുട്ടിയുടെ അവസ്ഥ. അത് ശെരിയാ നീ അവരെ ഞായറാഴ്ച ഉച്ചക്ക് ഇങ്ങോട്ട് വരാൻ പറ. നിന്റെ അച്ഛനെയും വിളിച്ചോ. അമ്മയുടെ അച്ഛൻ മാമന്റെ കൂടെയാണ്. ആളിപ്പോഴും ആരോഗ്യത്തിനു വലിയ കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു. പാവം. ആ വീട് വിട്ടു എങ്ങും പോവില്ല. അമ്മ ഒരുപാട് നിർബന്ധിച്ചതാ. ഇങ്ങോട്ട് വരാൻ. എവിടെ വരാൻ. അമ്മച്ചന് അവിടെയാണ് ഇഷ്ടം.

 

എന്തായാലും ഞായറായ്ച അവർ ഇങ്ങോട്ട് വരും. മാമിയെ നേരിട്ട് ഒന്ന് സംസാരിക്കാൻ പറ്റിയെങ്കിൽ. അവർ ഒന്ന് ചിരിച്ചു കണ്ടിട്ടേയില്ല. കല്യാണം കഴിഞ്ഞിട്ട് കണ്ടിട്ടേയില്ല പിന്നല്ലേ ചിരിച്ചു കാണുന്നത്. ഞാൻ സ്വയം കളിയാക്കി.

എന്റെ സന്തോഷം ആരോടും പറയാൻ പറ്റില്ലല്ലോ. രേഷ്മയോട് പോലും. ഇന്ന് ഞായറാഴ്ച ഇനി അടുത്ത ആഴ്ച. 7 ഡേയ്‌സ്. ഒന്ന് വേഗം തീർന്നാൽ മതിയായിരുന്നു.

 

അമ്മ അവർക്കു ഫോൺ വിളിച്ചു സൺ‌ഡേ പ്രോഗ്രാം ഉറപ്പിച്ചു. ദിവസങ്ങൾ പോകുന്നെയില്ല. ഞാൻ എണ്ണി എണ്ണി കാത്തിരുന്നു. ക്ലാസ്സുകളിലും ശ്രദ്ദിക്കാൻ പറ്റുന്നില്ല. വല്ലാത്ത ഒരു അവസ്ഥ. ഒന്നും ചെയ്യാൻ കഴിയുന്നില്ല.

 

അങ്ങനെ ആ ദിവസം വന്നെത്തി. അവന്റെ മാമിയെ സംസാരിക്കാൻ അവൻ കാത്തു നിന്നു. മുമ്പിൽ മാമന്റെയും അച്ഛന്റെയും ശബ്ദം കേട്ടു ഞാൻ പുറത്തിറങ്ങി ഒരു നെഞ്ചിടിപ്പോടെ. മുന്നിൽ വന്ന് നോക്കിയപ്പോൾ അവരെ കണ്ടതും എന്റെ നെഞ്ചിടിപ്പ് കൂടി.. അത്രയ്ക്ക് സുന്ദരിയായിരുന്നു മാമി. എന്നോട് ചിരിച്ചു. ഞാനും ചിരിച്ചു.

 

 

തുടരും…

 

നിങ്ങളുടെ പ്രോത്സാഹനമാണ് എനിക്കഴുതാനുള്ള കരുത്തു. തെറ്റുകളുണ്ടെകിലും നല്ലത് ഉണ്ടെങ്കിലും കമന്റ്സിലൂടെ അറിയിക്കൂ pleas.

Leave a Reply

Your email address will not be published. Required fields are marked *