പിന്നെ ഒരു കാര്യം
എന്താ ഏട്ടാ
രണ്ടു ദിവസത്തേക്ക് ഞാൻ വരുന്നുണ്ട്
ആണോ
അതെ പതിനാലു വര്ഷം ആയില്ലേ നമ്മൾ
എപ്പോ എത്തും
നാളെപുലർച്ചെ
ഇങ്ങോട്ട് എപ്പോഴാ
നേരെ അങ്ങോട്ട റെഡിയായി നിന്നോ
കൊതിയായി എന്റെ ഏട്ടനെ കാണാൻ
വരുവല്ലേ പൊന്നെ
അന്ന് ഞാൻ പതിവില്ലാതെ സന്തോഷവതി ആയിരുന്നു വൈകിട്ട് മകൾ വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു
മോളെ അച്ചു ഏട്ടൻ വരുന്നുണ്ട്
ഏട്ടനോ അതോ അച്ഛനോ ബാഗ് അകത്തു മേശപ്പുറത്തു വച്ച് കൊണ്ടവൾ ചോദിച്ചു
ഞാൻ പെട്ടെന്ന് അത് കേട്ടപ്പോൾ വല്ലാതായി അവൾ എന്റെ അടുത്ത് വന്നു എന്റെ താടിയിൽ പിടിച്ചു
എന്താ പുഷ്പകുട്ടി ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ
ഉം … ഞാൻ മൂളി
ചാറ്റ് കണ്ടു
അവൾ എല്ലാം അറിഞ്ഞ സന്തോഷമാണോ പേടി ആണോ അറിയില്ല എന്റെ കണ്ണ് നിറഞ്ഞു
അയ്യേ എന്താ ഇത് കരയുവാണോ അവളെന്നെ കെട്ടിപിടിച്ചു എനിക്ക് അമ്മയോട് വെറുപ്പില്ല കേട്ടോ അച്ഛൻ നാളെ എപ്പോഴാ വരുന്നേ
പുലർച്ചെ
ഞാൻ അറിഞ്ഞത് പറയണ്ട കേട്ടോ
അന്ന് രാത്രി ഞങ്ങൾ ഒന്നിച്ചാണ് കിടന്നത്
ശരിക്കും നമ്മൾ അങ്ങോട്ട് പോകുമോ
മോൾക്കിഷ്ടണോ
എനിക്കിഷ്ടാ അവിടെ എന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കലോ
ഞാനവളെ ഉമ്മ വച്ചു
അച്ഛൻ വലുതായപ്പോൾ എന്നെ നേരിട്ട് കണ്ടിട്ടില്ലല്ലോ
ഇല്ല മോളെ
ബന്ധുക്കളോടൊക്കെ എന്ത് പറയും
അവൻ ചേച്ചിയോട് സംസാരിച്ചിട്ടുണ്ട് എനിക്കവിടെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട് വരുമോ എന്നോ ചോദിക്കാൻ ചേച്ചി വിളിച്ചിരുന്നു ഞാൻ സമ്മതിച്ചു അപ്പൊ കുഴപ്പം ഇല്ല നിന്റെ പരീക്ഷ കഴിയും വരെ നീ അവിടെ നിൽക്കുമോ
ഒരു മാസത്തെ കാര്യം അല്ലെ അമ്മെ ഞാൻ നിന്നോളം എന്റെ അച്ഛന്റെ വീട്ടിൽ
അത്രയ്ക്ക് പിടിച്ചോ അച്ഛനെ
അതിന് എന്തെ ഇഷ്ടപ്പെട്ടില്ല
ഓ ഒരച്ഛനും മോളും
അമ്മയേക്കാൾ ചെറുപ്പമല്ലേ അച്ഛൻ
അതെ മൂന്ന് വയസിനു
എങ്ങനെ ഒപ്പിച്ചെടുത്തു
പൊടി
പറ പുഷ്പകുട്ടി
ഞാൻ അല്ല അവനാ എന്നെ
‘അമ്മ ഒന്നും പറഞ്ഞില്ലേ
ഞാനും ഒരു പെണ്ണല്ലേ
അപ്പൊ തന്നെ ഞാൻ ഉണ്ടായോ
ഇല്ല രണ്ടു വര്ഷം കഴിഞ്ഞു
അതുവരെ നിങ്ങൾ ഒന്നിച്ചായിരുന്നു
അല്ല ആദ്യത്തെ ഒരു മാസം ഒന്നിച്ചായിരുന്നു പിന്നെ വല്ലപ്പോഴും നീ ഉണ്ടാകും മുന്നേ ഒരാഴ്ച ഞങ്ങൾ ഒന്നിച്ചായിരുന്നു
പിനീട് ഒരിക്കലും
ഇല്ല
അച്ഛൻ നേരെ ഇങ്ങോട്ട് ആണോ വരുന്നേ
അതെ എന്നിട്ട് എപ്പോ പോകും
അറിയില്ല വീട്ടിൽ പറഞ്ഞിട്ടില്ല
അപ്പൊ എന്തായാലും നാളെ പോകില്ല
അപ്പോൾ പുറത്തൊരു വണ്ടി വന്നു നിന്നു എന്റെ ഫോണും ബെല്ലടിച്ചു ഞാൻ ഫോൺ എടുത്തു
ഞാൻ എത്തി വാതിൽ തുറന്നെ
മോളെ അച്ചു വന്നു
ഞങ്ങൾ രണ്ടാളും എഴുന്നേറ്റു വാതിൽ തുറന്നു
മുറ്റത്തൊരു കാർ അതിൽ നിന്നും അച്ചു ഇറങ്ങി വര്ഷങ്ങള്ക്കു ശേഷം ആണ് ഞാൻ അവനെ കാണുന്നത് അവൻ ഉമ്മറത്തേക്ക് കയറി കൈയിൽ ഒരു ബാഗും കവരും ഉണ്ട് അവനതു മോൾക്ക് കൊടുത്തു
എന്താ രണ്ടാളും ഇങ്ങനെ നോക്കുന്നെ
നീ ആളാകെ മാറി
മാറ്റം ഒക്കെ വേണ്ടേ
നീ കഴിച്ചായിരുന്നോ
കഴിച്ചു എന്നാലും ഇവിടെ എന്തേലും ഉണ്ടേൽ വേണം
എന്താ മീനു ഇങ്ങനെ നോക്കുന്നെ അവൻ മോളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു
ഹേ ഒന്നൂല്ല അവൾ പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി ചൊറി എടുത്തു വച്ച് പെട്ടെന്നു തന്നെ അവനിഷ്ടമുള്ള ചമ്മന്തിയും ഉണ്ടാക്കി
അവൻ മോളെയും കൂട്ടി ഹാളിലേക്കു വന്നു അവൾ എന്നെ നോക്കി ചിരിച്ചു
അവൻ ഫുഡ്‌ടൊക്കെ കഴിച്ചു ഞാൻ പത്രം എടുത്തു വെക്കുമ്പോൾ മോൾ വന്നു
ഞാൻ സർപ്രൈസ് പൊളിക്കട്ടെ
നിന്റെ ഇഷ്ടം പോലെ
അല്ലേൽ ഇപ്പൊ വേണ്ട ഞാൻ ഉറങ്ങാൻ പോകുവാ ഭാര്യയും ഭർത്താവും അപ്പുറഹ് കിടന്നോ ചിരിച്ചു കൊണ്ട് അവൾ പോയി അവൻ ഉമ്മറത്ത് ഇരികുവയ്യിരുന്നു ലൈറ്റ് ഞാൻ ഇട്ടിരുന്നില്ല ഉമ്മറത്ത്
ഞാൻ അങ്ങോട്ട് ചെന്ന് .. കിടക്കണ്ടേ
അവൻ ഒന്നും പറയാതെ എന്നെ വലിച്ചു ചേർത്ത് നിർത്തി
മോൾ ഉറങ്ങിയില്ല ഞാൻ പതിയെ പറഞ്ഞു
നമ്മുടെ മോൾ വലുതായി
ഏട്ടനെ പോലെ തന്നെ ഇല്ലേ അവൾ
ആർക്കും സംശയം തോന്നിയില്ലേ
ഒരാൾക്ക്
ആർക്കു
നിന്റെ ചെറിയച്ഛന്
എന്നിട്ട്
ഞാൻ എല്ലാം പറഞ്ഞു പിന്നെ കുറെ കാലം മിണ്ടാട്ടം ഇല്ലാതായി അസുഖം ആയി
