എന്റെ ഡോക്ടറൂട്ടി – 3 13അടിപൊളി 

“”…മീനുവേച്ചീ… പ്ളീസ്… ചേച്ചീനോട് പറയല്ലേ..!!”””_ വീണ്ടും വിളിച്ചുപറഞ്ഞപ്പോൾ അവളെന്നെ തിരിഞ്ഞുനോക്കി;

“”…ഞാനേ… ഞാനിതിപ്പോത്തന്നെ നിന്റെ ചേച്ചീടെ കയ്യിക്കൊണ്ടോയി കൊടുക്കും… നോക്കിയ്‌ക്കോ..!!”””_
കത്തെന്റെ മുഖത്തിനുനേരേ രണ്ടു പ്രാവശ്യമുയർത്തിക്കാട്ടി, അവളെന്നെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതും ഞാനിപ്പോൾ കരയുമെന്ന അവസ്ഥയിലായി…

“”…മീനുവേച്ചീ… പ്ളീസ് മീനുവേച്ചീ… ചേച്ചീന്റടുക്കെ പറയല്ലേ… പറഞ്ഞാ ചേച്ചി വീട്ടിപ്പോയിപ്പറയും… പിന്നെന്നെ കളിയ്ക്കാമ്മിടൂല..!!”””_ സ്കൂൾ കോംപൗണ്ടിനുള്ളിലെ മതിലിനോടുചേർന്ന് നിലത്തുപാകിയ സിമന്റിന്റെ നടപ്പാതയിലൂടെ നടന്നുനീങ്ങിയ മീനാക്ഷിയുടെ പിന്നാലെ ഞാനോടിക്കൊണ്ട് കെഞ്ചി…

“”…എന്നാലിനിമുതൽ നീ കളിയ്ക്കാമ്പോണ്ട..!!”””_ എന്നൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞവൾ നടന്നപ്പോൾ, അതുകണ്ടു നിസ്സഹായനായി നോക്കിനിൽക്കാനേ പാവം എനിയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ…

ചേച്ചിയറിയുവാണെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്നുറപ്പുള്ളതു കൊണ്ടാണോ, അതോ… അവൾക്കെന്നെ ഇഷ്ടമല്ലെന്നു തോന്നീതു കൊണ്ടാണോന്നറിയില്ല, ഞാൻ മൊത്തത്തിൽ സെഡായി…

ഇപ്പോൾ നിങ്ങളു ചിന്തിയ്ക്കുന്നുണ്ടാവും പ്രായത്തിൽമൂത്ത പെമ്പിള്ളാരുടെ പിന്നലെനടക്കാൻ എന്റെ തലയ്ക്കെന്താന്ന്… ലേ..??

എന്നാലെന്നെ സംബന്ധിച്ചിടത്തോളം അതിനുമൊരു കാരണമുണ്ടന്നേ…

സംഗതി, വയസ്സന്നു പതിമൂന്നായെങ്കിലും ആ പ്രായത്തിൽവേണ്ടത്ര പൊക്കമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല…

പോരാത്തതിന് ആവശ്യത്തിലധികം തടിയും…

കണ്ടാലൊരു തക്കിടിമുണ്ടൻ…

അതുകൊണ്ടുതന്നെ
ഞാനും ശ്രീക്കുട്ടനുംകൂടി നടന്നുപോകുമ്പോൾ “പത്ത്” നടന്നുപോകുന്ന പോലിരിയ്ക്കും…

അന്നും ക്രിക്കറ്റിനോട് നല്ല താല്പര്യമായിരുന്നെങ്കിലും ശരീരഘടനയിതായതുകൊണ്ട് ആരുമെന്നെ ടീമിലെടുക്കില്ലായ്രുന്നു…

മൊത്തത്തിൽ എങ്ങോട്ടുതിരിഞ്ഞാലും വെറുമൊരു കോമഡി പീസാവാനായിരുന്നു യോഗം…

ക്ലാസ്സിൽ ശ്രീക്കുട്ടനുൾപ്പെടെ ഒരുവിധമെല്ലാപേർക്കും അഫെയറുള്ളപ്പോൾ അവർക്കൊപ്പം പിടിയ്ക്കാൻ ഞാനും പലപെൺപിള്ളാരുടെയും പിന്നാലെയിഷ്ടവും പറഞ്ഞുനടന്നു…

എന്നാൽ ക്ലാസ്സിലെ കോമഡി പീസിനെയൊക്കെ ആരാപ്രേമിയ്ക്കുന്നെ..??

പ്രേമിയ്‌ക്കുകപോയിട്ട് ഒന്നുമിണ്ടാൻകൂടി ആരുമടുത്തേയ്ക്കു വരാറില്ലാത്ത ഞാൻ അവസാനം കണ്ടുപിടിച്ച പോംവഴിയാണ് മീനാക്ഷി…

മറ്റാരുമല്ല, എന്റെ ചേച്ചിയുടെ ബെസ്റ്റ്ഫ്രണ്ട്…

അതിലുപരി എന്നെക്കണ്ടാൽ ഒരിയ്ക്കലും കളിയാക്കിച്ചിരിയ്ക്കാത്ത, എന്നോട് ഏറ്റവുമധികം ഇഷ്ടമുണ്ടെന്നു ഞാൻതന്നെ ഗവേഷണത്തിൽ കണ്ടെത്തിയ എന്റെ മീനുവേച്ചി…

സംഗതിയുടെ കിടപ്പിപ്പോൾ ഏകദേശം മനസ്സിലായി കാണോലോ..??

അടിവയറ്റീന്നുവന്ന ഉൾപ്രേരണയോ ഇടനെഞ്ചിലെപിടപ്പോ കണ്ണിലെ തിരയിളക്കമോ, ഒരു മണ്ണാങ്കട്ടേമല്ല…

ക്ലാസ്സിലെല്ലാർക്കും കൊഞ്ചിക്കുഴയാനാളുണ്ട്…
അപ്പോളെനിയ്ക്കും വേണം അതായിരുന്നു മനസ്സിലിരിപ്പ്…

അന്നു മീനാക്ഷിമാത്രമേ കണ്ടാൽമിണ്ടുള്ളൂ…

അതുകൊണ്ടാണ് അവളെത്തന്നെ ചൂസ്ചെയ്തതും…

കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി അതായിരുന്നൂ അന്നു നമ്മടെലൈൻ…

പക്ഷേ… അതിങ്ങനെയൊരു ഏണിയാവോന്ന് കരുതീല… വീണ്ടും പാവംഞാൻ…

അങ്ങനെ പേടിച്ച് കിടുമ്പനടിച്ച് വിയർത്തുനാശമായി ക്ലാസ്സിൽചെല്ലുമ്പോൾ
അവിടെയതിലും വലിയഅടി…

എന്നാലതിന്റെ കാര്യമെന്താണെന്നുകൂടി ചോദിയ്ക്കാൻ നിൽക്കാതെ അവരുടെയിടയിലൂടെ പൂക്കളത്തിന് സ്ഥലമുണ്ടാക്കാനായി പിന്നിലേയ്ക്ക് മാറ്റിയിട്ടിരുന്നകൂട്ടത്തിലെ മുന്നിലെ ബെഞ്ചിനടുത്തേയ്ക്ക് നടന്നു…

ക്ലാസ്സ്റൂമിന്റെ ഒത്തമധ്യത്തിൽ,
ഒരു ചെറിയകോലിൽ നൂലുകെട്ടി അതിന്റെ മറ്റേഅഗ്രത്തിലെ ചോക്കുകൊണ്ട് വലിയവൃത്തവും വരച്ചിട്ട് ബാക്കിയെന്തു ചെയ്യണമെന്നറിയാതെനിന്ന ശ്രീക്കുട്ടനെയുംനോക്കി ഞാൻ ബെഞ്ചിലിരിപ്പുറപ്പിച്ചു…

വൃത്തത്തിന്റെ വലിപ്പം കൂടിപ്പോയെന്നും അതിനുവേണ്ടുന്ന പൂക്കളില്ലെന്നുംപറഞ്ഞ് ക്ലാസ്സ്‌ലീഡറ്, ഒരുപെണ്ണ്…

ആ..?? പേരൊക്കെ മറന്നുപോയി… അവള് ഫുൾകലിപ്പ്… അവൾക്കപ്പോൾ അതുമായ്ക്കണം…

ശ്രീക്കുട്ടനാണെങ്കിൽ കൊന്നാലും സമ്മതിയ്ക്കില്ലെന്നമട്ടും…

ഇതിനിടയിൽ പ്രേമംപൊളിഞ്ഞ് ആപ്പീസുംപൂട്ടിച്ചെന്ന ഞാനെന്തോ കാണിയ്ക്കാൻ..??

ഓടിച്ചെന്ന് കൂട്ടിയിട്ടിരിയ്ക്കുന്ന പൂക്കളൊക്കെവാരി എങ്ങോട്ടേലും എറിഞ്ഞുകളഞ്ഞാലോ..??_ രണ്ടുമൂന്നു പ്രാവശ്യം ആലോചിച്ചതാ…

പക്ഷേ, മീനാക്ഷി കീത്തുവേച്ചിയോട് സംഗതിവല്ലതും പറയുവാണേൽ വീട്ടിൽചെല്ലുമ്പോൾ പൂക്കളെറിയുമ്പോലെ അച്ഛനെന്നെ വാരിയെറിയും…

…വേണ്ട… പൂക്കളവിടെ ഇരുന്നോട്ടേ… ഹല്ല പിന്നെ.!

അപ്പോഴേയ്ക്കും
ക്ലാസ്സിലെഗേൾസൊക്കെ ക്ലാസ്സ്‌ലീഡറ് പെണ്ണിന്റെ സൈഡായി…

ബോയ്സിലെ അലമ്പ് ടീംസുമുഴുവൻ ശ്രീക്കുട്ടനൊപ്പവും…

അതിൽ ചിലപഠിപ്പികൾ രണ്ടിലുംതൊടാതെയും കുറേ കോഴിക്കുട്ടന്മാർ എവിടെത്തൊടണമെന്നറിയാതെയും നിന്നു താളംചവിട്ടുന്നുണ്ട്…

ക്ലാസ്സ്ലീഡറു പെണ്ണിന്റെനേരേ ചൂരലെടുത്തു വീശുന്നതിനിടയിലും ശ്രീയെന്നെ തിരിഞ്ഞുനോക്കാൻ മറന്നില്ല…

എന്നാലതൊരു സഹായാഭ്യർത്ഥനയായിരുന്നില്ല, മറിച്ച് അമ്പരന്നുള്ള നോട്ടമായിരുന്നു…

എല്ലാ ഉടായിപ്പിനും കട്ടയ്ക്കു കൂടെയുണ്ടായിട്ടുള്ള ഞാനവിടെ നോക്കുകുത്തിയായി ഇരിക്കുന്നതിനുള്ള കാരണമവന് അജ്‌ഞമായിരുന്നല്ലോ…

“”…സിത്താർത്തേ… നിന്നെ നിന്റെചേച്ചി വിളിയ്ക്കണു… പെട്ടെന്നങ്ങോട്ട് ചെല്ലാമ്പറഞ്ഞു..!!”””_ക്ലാസ്സിലെ തല്ലുപിടുത്തത്തിനിടയിലൂടെ അകത്തേയ്ക്കുവന്നൊരു പെണ്ണതുപറഞ്ഞതും നെഞ്ചൊന്നുകാളി…

ശരീരം മൊത്തത്തിലൊന്നുലഞ്ഞു.!

“”…ന്നെയോ..?? എ.. എന്തിന്..??”””_ പതറിക്കൊണ്ടു തിരക്കിയതിന് കൈമലർത്തി അറിയില്ലെന്നു നടിച്ചുകൊണ്ടവൾ മാറിപ്പോയപ്പോൾ ഞാനിരുന്നുരുകി…

ഒറ്റ നിമിഷംകൊണ്ട് നാടുവിട്ടുപോയി അധോലോകത്തിൽ ചേർന്നാലോന്നുപോലും ഞാനപ്പോൾ ആലോചിച്ചു…

കുറേക്കാലം കഴിയുമ്പോൾ കുറെ കാശുമായി കാറിൽ കൂളിംഗ് ഗ്ലാസൊക്കെവെച്ചു തിരിച്ചുവന്നാൽ മതിയല്ലോ…

പക്ഷേ, നാടുവിട്ടുപോകാൻ വണ്ടിക്കൂലി..??

ശരീരംമുഴുവൻ വിയർത്തുകുളിച്ച അവസ്ഥയിലും ഞാനൊന്നു ചുറ്റുംനോക്കി…

ക്ലാസ്സിലെ ഭൂരിപക്ഷംപേരും ചേരി തിരിഞ്ഞുനിന്ന് തല്ലുപിടിയ്ക്കുമ്പോൾ കുറച്ചുപേര് അത്തപ്പൂക്കളത്തിന്റെ ഡിസൈൻകംപ്ലീറ്റ് ചെയ്യാൻ ശ്രെമിച്ചിരുന്നു…

അതിനിടയിൽ
ആരുമെന്നെ ശ്രെദ്ധിയ്ക്കുന്നില്ലെന്ന് ഉറപ്പായതോടെ ഞാനിരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു…

…എന്തായാലും പോവുകതന്നെ..!!_ എന്നുറപ്പിച്ചുകൊണ്ട് ഞാൻ ക്ലാസ്സിൽനിന്നും പുറത്തേയ്ക്കിറങ്ങി…

എന്നാൽ ഞാൻ പോകുന്നതുകണ്ടതും ഒരുത്തി പരമരഹസ്യമായി എന്റെയടുത്തേയ്ക്കുവന്ന് എട്ടാംക്ലാസ്സിന്റെയും പത്താംക്ലാസിന്റെയും
പൂക്കളമെങ്ങനെയുണ്ടെന്നു നോക്കിവരണമെന്നുകൂടി ഉപദേശിച്ചുവിട്ടു…

Leave a Reply

Your email address will not be published. Required fields are marked *