എന്റെ ഡോക്ടറൂട്ടി – 3 13അടിപൊളി 

വേറൊന്നുമല്ല, അവരോടാണ് ഞങ്ങളുടെ പ്രധാന മത്സരം.!

…പോയിട്ടുവരുമ്പോൾ ജീവനുണ്ടേൽ പറഞ്ഞാപ്പോരേ..??_ മനസ്സിലതുംപറഞ്ഞ് ഞാൻ കീത്തുവേച്ചിയുടെ ക്ലാസ്സുലക്ഷ്യമാക്കി നടന്നു…

ഞങ്ങളുടെ മൂന്നുനില കെട്ടിടത്തിൽനിന്നും കുറച്ചുമാറി അതേ കോംപൗണ്ടിൽ തന്നെയാണ് ഹയർസെക്കന്ററിയുടെ ബിൽഡിംഗും…

കുറച്ചു നടക്കാനുണ്ടെന്നു സാരം…

സാധാരണ ചേച്ചിയെന്നെ അങ്ങോട്ടേയ്ക്കു ക്ഷണിയ്ക്കാറോ എന്റെ ക്ലാസ്സിലേയ്ക്കുവരാറോ പതിവുള്ളതല്ല…

പക്ഷേ… ഇന്നിപ്പോൾ എന്നെയങ്ങോട്ടു വിളിപ്പിച്ചെങ്കിൽ അതിനുകാരണം മീനാക്ഷിയാണ്….

അവള് ചേച്ചിയോടെല്ലാം പറഞ്ഞതുകൊണ്ട് കൂട്ടിച്ചോദിയ്ക്കാൻ വിളിയ്ക്കുന്നതാണ് എന്നെനിയ്ക്കുറപ്പായി…

…എന്നാലും ഞാനാരും കേൾക്കാതെയല്ലേ പറഞ്ഞേ… അപ്പോൾ ഇഷ്ടായില്ലേൽ അവൾക്കാരോടും പറയാതിരുന്നാൽ പോരേ..?? എന്തിനാ ചേച്ചിയോടുപറഞ്ഞ് തല്ലുമേടിച്ചുതരാൻ നോക്കുന്നെ..?? ഒന്നൂല്ലേലും ചേച്ചിയോടുപറയല്ലേന്നു പറഞ്ഞതല്ലേ ഞാൻ..?? അപ്പൊയിനി എന്നോടുകാണിച്ച സ്നേഹമൊന്നും സത്യമല്ലായ്രിയ്‌ക്കോ..??_ മനസ്സിലോരോരോ കൂട്ടിക്കിഴിച്ചിലുകൾ നടത്തി കീത്തുവിന്റെ ക്ലാസ്സിലെത്തുമ്പോൾ അവിടത്തെ അത്തമേകദേശം പകുതിയായിരുന്നു…

ചേച്ചിയും മീനാക്ഷിയും അത്തപ്പൂവിടാനൊന്നും കൂടിയിട്ടില്ല…

രണ്ടുംകൂടി ഏറ്റവുംപിന്നിലെ ബെഞ്ചിലിരുന്ന് വർത്താനംപറയുവാണ്…

കൈമുട്ട് ഡെസ്കിൽ കുത്തിപ്പൊക്കി സപ്പോർട്ടിങ് സ്റ്റാന്റുപോലാക്കി അതിന്റെമേൽ തലയുംചാരിവെച്ച് ചേച്ചിപറയുന്നതും കേട്ടിരുന്ന മീനാക്ഷിയാണെന്നെ ആദ്യംകണ്ടത്…

ചെരിഞ്ഞിരുന്ന അവൾ എന്നെക്കണ്ടതും പെട്ടെന്നു നിർവർന്നെഴുന്നേറ്റ് ചേച്ചിയോടെന്തോ രഹസ്യംപറഞ്ഞു….

അതോടെ ചേച്ചിയും വാതിൽക്കലേയ്ക്കു നോക്കി…

ശേഷം, ട്യൂബഴിച്ചുവിട്ട അവസ്ഥയിൽനിന്ന എന്നെ അകത്തേയ്ക്കു കൈകാട്ടി വിളിയ്ക്കുകകൂടി ചെയ്തതും എനിയ്ക്കങ്ങടു കരച്ചിലുപൊട്ടി…

അപ്പോഴേയ്ക്കും
കീത്തുവെന്നെ കൈകാട്ടി അകത്തേയ്ക്കുവിളിച്ചു…

ഒന്നുമടിച്ചെങ്കിലും മറ്റുവഴിയില്ലാതെ ഞാനവൾടടുക്കലേയ്ക്കു നടന്നെങ്കിലും ചങ്കിടിപ്പുയർന്നു കേൾക്കാമായിരുന്നു…

“”…സിത്തൂ… ഡാ… നിങ്ങടവിടെ പായസം കൊടുക്കൂലേ… അപ്പൊ ഞങ്ങക്കൂടി രണ്ടു ഗ്ലാസ്സിലാക്കിക്കൊണ്ടു വരോടാ..??”””_ ചെന്നുകാലേ വീഴുന്നതിനുമുന്നേ ചേച്ചി വിളിച്ചകാര്യം ബോധിപ്പിച്ചതും എന്റെ കിളിപോയി…

അതിനൊപ്പം ആശ്വാസത്തിന്റെയൊരു നെടുവീർപ്പുകൂടി പുറത്തുവന്നപ്പോൾ ഞാനേറ്റുകൊണ്ട് തലകുലുക്കി…

തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാനൊരിയ്ക്കൽകൂടി മീനാക്ഷിയെ പാളിനോക്കുമ്പോൾ അവൾ രൂക്ഷമായൊരു നോട്ടമാണ് മറുപടിയായിതന്നത്…

ഇപ്പൊപ്പറയുമെന്ന മട്ടിലവൾ കണ്ണുകാട്ടിയിട്ട് ചേച്ചിയോട് ചേർന്നിരുന്നതും ഞാൻ പറയല്ലേയെന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ടവളുടെ കാലിൽവീണു…

“”…സിത്തൂ..!!”””_ ചേച്ചിയുടെ ശബ്ദമമർത്തിയുള്ള അടുത്ത വിളിവന്നതും നെഞ്ചിടിച്ചുപോയി…

ക്ലാസ്സിന്നിറങ്ങാനൊരുങ്ങിയ ഞാൻ പേടിച്ചുവിറച്ചുകൊണ്ട് അവരുടടുത്തേയ്ക്ക് കാലടിവെയ്ക്കുമ്പോഴും മീനാക്ഷിയെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു…

“”…ഡാ… അവടിവടെ കറങ്ങിനിയ്ക്കാതെ പെട്ടെന്നെടുത്തിട്ട് വരണം കേട്ടല്ലോ..!!”””_ചേച്ചിയുടെ വാക്കുകൾകേട്ടതും എനിക്കാശ്വാസമാണോ ദേഷ്യമാണോ തോന്നിയതെന്നറിയില്ല…

എന്തായാലും ഞാനൊന്നുകൂടി തലകുലുക്കിക്കൊണ്ട് സ്ഥലംകാലിയാക്കി…

എന്നാൽ ക്ലാസ്സിൽ നിന്നുമിറങ്ങുന്നതിനു മുന്നേ മൂന്നുപ്രാവശ്യമെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും അപ്പോഴെല്ലാം അവളെന്നെ തുറിച്ചു നോക്കിത്തന്നെ ഇരിപ്പുണ്ടായിരുന്നു…

“”…എടാ… നീയാ പത്തു ബീലെ അത്തങ്കണ്ടോ..??”””_ ഞാൻതിരികെ ക്ലാസ്സിലേയ്ക്കു കയറാനാഞ്ഞതും ശ്രീക്കുട്ടനെന്നെ തടഞ്ഞുനിർത്തി ചോദിച്ചു…

അതിന്,

“”…ങ്… ഹൂം…!!”””_ എന്നൊന്നു മൂളിയതും,

“”…എങ്കി വാ… നമക്കോയി നോക്കാം… സൂപ്പറാന്നെല്ലാരുമ്പറയണു..!!”””_ അവൻ മുണ്ടൊന്നുകൂടി മടക്കിക്കുത്തിക്കൊണ്ട് എന്നെ പിടിച്ചുവലിച്ചു…

അതിന്,

“”…ഡാ… നീയപ്പ അത്തമിടുന്നില്ലേ..??”””_ എനിയ്ക്കു സംശയമായി…

“”…ഇല്ലടാ… എല്ലാരുങ്കൂടിപ്പറഞ്ഞൂ, ഞാനാണ് അലമ്പാക്കണേന്ന്… അതോണ്ട് ഞാനിറങ്ങീങ്ങ് പോന്ന്..!!”””_ അവൻ കുറച്ചുകലിപ്പിൽ പറഞ്ഞുകൊണ്ട് മുന്നേനടന്നു…

ഞാൻ പിന്നാലേയും വെച്ചുവിട്ടു…

അങ്ങനോരോ ക്ലാസ്സിലും കയറിയിറങ്ങി അവിടുള്ള അത്തപ്പൂക്കളത്തേയും കുറ്റംപറഞ്ഞു നടക്കുന്നതിനിടയിലാണ് ഞാൻ കീത്തുവേച്ചിപറഞ്ഞ പായസത്തിന്റെ കാര്യമോർക്കുന്നത്…

ഉടനെ,

“”…ഡാ… നമ്മക്കോയി പായിസായോന്നു നോക്കിയാലോ..??”””_ ഞാനവനെ പിടിച്ചുനിർത്തി…

“”…ഇല്ല… ഇപ്പഴേയാവൂല… കുറച്ചൂടി കഴിഞ്ഞിട്ട്പോവാം..!!”””_ പറയുന്നതിനൊപ്പം അവനെന്നേയും വലിച്ചുകൊണ്ട് അടുത്തക്ലാസ്സിലേയ്ക്കു നടന്നു…

അന്നു സ്കൂൾവിട്ടതും ഞാൻ ശ്രീക്കുട്ടനെയും പിടിച്ചോണ്ടോടി സ്കൂളിന്റെ പുറത്തിറങ്ങി…

ചേച്ചിയും മീനാക്ഷിയും കാണുന്നതിനുമുന്നേ വീട്ടിലെത്തുകയായിരുന്നു ഉദ്ദേശം…

പായസംകൊടുക്കാൻ ചെല്ലുമ്പോൾ മീനാക്ഷിയുടെ കാര്യമറിഞ്ഞിട്ട് ചേച്ചിതല്ലുമോയെന്നുള്ള പേടികാരണം ഞാനതു ശ്രീക്കുട്ടന്റെകയ്യിൽ കൊടുത്തുവിടുകയാണ് ചെയ്തത്…

തിരികെവന്നപ്പോൾ നീയെന്ത്യേന്ന് കീത്തുവേച്ചി ചോദിച്ചൂന്നുകൂടെ കേട്ടപ്പഴേ ചേച്ചിയെല്ലാം അ അറിഞ്ഞെന്നെനിയ്ക്കുറപ്പായി..

അതുകൊണ്ടാണ് നേരത്തേ വീടുപിടിയ്ക്കാൻ ഞാൻപ്ലാനിട്ടതും…

“”…എന്ത്രാ..?? എന്തിനാ ഓടുന്നേ..??”””_ സ്കൂളിനു പുറത്തെത്തിയിട്ടും ഓട്ടംനിൽക്കാതെ വന്നതോടെ കിതച്ചുകൊണ്ടവൻ തിരക്കി…

“”…ഒന്നൂലാ… ഇന്നു നേരത്തേ… ചേച്ചിയൊക്കെ വരുന്നേനും മുന്നേ വീട്ടിപ്പോണം..!!”””

“”…അതെന്തിനാ..??”””

“”…അറിഞ്ഞൂട… സ്കൂള് വിട്ടാ നേരത്തേത്തണോന്നാ അമ്മ പറഞ്ഞേക്കണെ..!!”””_ ഇടയ്ക്കിടെ സ്കൂൾഗെയ്റ്റിലേയ്ക്കു പാളിനോക്കി അവനേയുംപിടിച്ചു ഞാൻ വേഗത്തിൽനടന്നു…

“”…ദേ ടാ… കീത്തുവേച്ചി വരണു..!!”””_ഗേറ്റിലേയ്ക്കു ചൂണ്ടിയവൻപറഞ്ഞതും ഞാൻ പെട്ടെന്നു തിരിഞ്ഞവന്റെ വിരൽപോയ ഭാഗത്തേയ്ക്കു നോക്കി…

കീത്തുവേച്ചിയേയും ചേച്ചിയുടെ പിന്നാലെയിറങ്ങിയ മീനാക്ഷിയേയും കണ്ടപ്പോൾതന്നെ എന്റെ പാതിബോധം പോയെന്നുതന്നെ പറയാം…

“”…ഓ.! ഇവളൂണ്ടോ..??”””_ മീനാക്ഷിയെക്കണ്ടതും ശ്രീക്കുട്ടന്റെ മുഖംചുളിഞ്ഞു…

പക്ഷേ ഞാനതു മൈൻഡാക്കിയില്ല…

എന്റെ നോട്ടമപ്പോഴും ഒറ്റത്തോളിൽ ബാഗുമിട്ട് മറുകൈയിൽ കുടയും നിവർത്തിപ്പിടിച്ചുവരുന്ന മീനാക്ഷിയിലായിരുന്നു…

“”…ഹ.! നിങ്ങള് പോയില്ലാർന്നോ..??”””_ അടുത്തെത്തിയതും
കീത്തുവേച്ചി ഞങ്ങളെ മാറിമാറി നോക്കി ചോദിച്ചു…

എന്നാലപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *