എന്റെ ഡോക്ടറൂട്ടി – 3 13അടിപൊളി 

“”…എനിയ്ക്കൊന്നുമ്മേണ്ട..!!”””_ എടുത്തടിച്ചതുപോലെ മീനാക്ഷി മുഖംവെട്ടിച്ചതും ഞാനാകെ വല്ലാണ്ടായി…

അതു കീത്തുവേച്ചി കാണുകേംചെയ്തു…

“”…ഒന്നൂല്ലേലും അവന്തന്നതല്ലേ… ഒരെണ്ണം മേടിച്ചോടീ..!!”””_ എന്റെമുഖത്തെ വിഷമംകണ്ടതും കീത്തുവേച്ചിയെന്റെ കയ്യിൽനിന്നും ചോക്ലേറ്റുവാങ്ങി അവൾക്കു കൊടുത്തു…

ചേച്ചി കൊടുത്തതുകൊണ്ടാകണം അവൾ മറുത്തൊന്നുംപറയാതെ വാങ്ങി…

അതോടെ ഞാനൊന്നു പുഞ്ചിരിച്ചു… എന്നാലതിനും ദേഷ്യത്തോടെയുള്ളൊരു നോട്ടമായിരുന്നു മറുപടി…

“”…മുട്ടായി കിട്ടീലേ… ഇനി തിരിച്ചുപൊയ്ക്കോ… വെറുതെ വെയിലുകൊള്ളണ്ട..!!”””_ ചേച്ചിപറഞ്ഞതും അതുകേൾക്കാൻ കാത്തുനിന്നതുപോലെ ശ്രീക്കുട്ടനെന്നെയും പിടിച്ചു വലിച്ചുകൊണ്ട് തിരിഞ്ഞുനടന്നു…

“”…എടാ… മുട്ടായി വാങ്ങിത്തന്നകാര്യം വീട്ടിപ്പറയല്ലേട്ടോ..!!”””_ മീനാക്ഷിയെ ഒരിക്കൽകൂടി നോക്കി തിരിഞ്ഞുനടന്നയെന്നെ ചേച്ചിയോർമ്മിപ്പിച്ചു…

കൂടെച്ചെല്ലാൻ സമ്മതിയ്ക്കാതിരുന്ന ദേഷ്യത്തിൽ ഞാനതിന് അമർത്തിയൊന്നു മൂളുക മാത്രമാണപ്പോൾ ചെയ്തത്…

എന്നാൽ മീനാക്ഷിയെന്നെ മൈന്റുപോലുംചെയ്യാതെ നടന്നുനീങ്ങിയതോടെ എന്റെവിഷമവും ഇരട്ടിച്ചു…

പിന്നീടൊന്നും മിണ്ടാതെയാണ് ശ്രീക്കുട്ടനൊപ്പം വീട്ടിലേയ്ക്കുനടന്നത്…

അതിനിടയിൽ അവനെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല…

“”…സിത്തൂ… വാടാ ഉണ്ണിയപ്പം കഴിച്ചേച്ചുപോവാടാ..!!”””_ ശ്രീക്കുട്ടന്റെ വീട്ടിനുമുന്നിലെത്തിയപ്പോൾ ചെറിയമ്മവിളിച്ചെങ്കിലും നിന്നില്ല…

സത്യത്തിലപ്പോൾ ഉണ്ണിയപ്പംകഴിയ്ക്കാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ…

മീനാക്ഷി മൈന്റു ചെയ്യാതെപോയ സങ്കടമൊരുവശത്ത്…

ഇനിയവളെല്ലാം ചേച്ചിയോടുപറയോന്നുള്ള പേടിമറുവശത്ത്…

അതുകൊണ്ട് ചെറിയമ്മപറഞ്ഞതു കേട്ടെന്നുകൂടി നടിയ്ക്കാതെ ഞാൻ ഞങ്ങടെ പറമ്പിലേയ്ക്കുകയറി…

അപ്പുറവുമിപ്പുറവുമാണ് ഞങ്ങൾടെ വീടുകൾ…

അതിനിടയിൽ ചെറിയൊരു തിട്ടമാത്രമേയുള്ളു കേട്ടോ…

മുഖവും വലിച്ചുമുറുക്കിയ അവസ്ഥയിൽ വീട്ടിൽ ചെന്നുകയറി ബാഗും ഹോളിലെ സോഫയിലേയ്ക്കിട്ടുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു…

“”…ആഹാ.! ഇന്നുസാറ് നേരത്തെയാണല്ലോ…
എന്തുപറ്റി..??”””_ അടുക്കളയിൽ ഏതൊക്കെയോ പലഹാരങ്ങളുണ്ടാക്കാനുള്ള പരിശ്രമത്തിലായിരുന്ന അമ്മ എന്നെക്കണ്ടതും ആക്കിയചോദ്യമിട്ടു…

ഞാനതിനു തിരിച്ചു മറുപടിയൊന്നുംപറയാതെ അമ്മയുടടുത്തുചെന്ന് ബെഞ്ചിലിരുന്നു…

“”…മ്മ്മ്..?? എന്തുപറ്റി..?? ഇവിടന്നുപോയപ്പോഴുള്ള സന്തോഷോന്നുല്ലല്ലോ… തോറ്റുപോയോ..??”””_ അമ്മ ചെറിയൊരുപുഞ്ചിരിയോടെ തിരക്കുമ്പോഴാണ് അത്തപ്പൂക്കളത്തിന്റെ കേസുതന്നെ ഞാനോർക്കുന്നേ…

“”…എന്നിട്ടുപറ ജയിച്ചോ..??”””_ അമ്മ മാവിൽ ശർക്കരയുംതേങ്ങയും ചേർത്തു കുഴയ്ക്കുന്നതിനിടയിൽ ഒരുകഷ്ണം ശർക്കരയെന്റെ കയ്യിൽ വെച്ചുതന്നു…

“”…മ്മ്മ്..!!”””_ അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാനൊന്നുമൂളി…

അതിനൊപ്പം കയ്യിലിരുന്ന ശർക്കര വായിലേയ്ക്കിടുകയും ചെയ്തു…

“”…ചുമ്മാ… നിങ്ങള് ജയിച്ചോ..??”””_ എന്റെമൂളലുകേട്ടതും അമ്മ വിശ്വാസംവരാത്ത പോലെയെന്നെനോക്കി…

“”…അറിഞ്ഞൂടാ..!!”””_ അപ്പോഴത്തെയെന്റെ മറുപടികേട്ടതും അമ്മയ്ക്കു ചിരിവന്നു;

“”… ഒരു സംശയോമില്ല… എന്റെമോൻ തന്നെ..!!”””_ ശേഷം അമർത്തി ചിരിച്ചുകൊണ്ടെഴുന്നേറ്റ അമ്മ;

“”…സിത്തൂ… ചോറെടുക്കട്ടേ..??”””_ ന്ന് കൈകഴുകുന്നതിനിടയിൽ ചോദിച്ചു…

അതിന്,

“”…ഇപ്പ വേണ്ട… പിന്നക്കഴിയ്ക്കാം..!!”””_ ന്നു മറുപടിപറഞ്ഞതും,

“”…നീയതിനെന്തേലുമിടയ്ക്കു കഴിച്ചോ..?? ഇല്ലല്ലോ..?? പിന്നെ സമയത്തുവന്ന് വല്ലതുങ്കഴിയ്ക്ക് ചെക്കാ..!!”””_ ന്നും കൂട്ടിച്ചേർത്തുകൊണ്ടമ്മ ചോറുവിളമ്പാനായി പ്ലേറ്റെടുത്തതും ഞാനെഴുന്നേറ്റോടി അടുത്തേയ്ക്ക്ചെന്നു;

“”…ഇപ്പ വേണ്ട..!!”””

“”…അതെന്താ..?? വരണവഴിയ്ക്ക് എന്തേലുങ്കഴിച്ചോ..??”””_ അമ്മ രൂക്ഷമായിചോദിച്ചതും ഞാൻ ഉവ്വെന്നുതലകുലുക്കി…

“”…എന്താ കഴിച്ചേ..??”””

“”…മുട്ടായി..!!”””_ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടിപറഞ്ഞതോടെ അമ്മയുടെമുഖത്ത് വീണ്ടും ചിരിപടർന്നു…

“”…എന്നിട്ടെനിയ്ക്കെവിടെ..??”””_ അമ്മ കണ്ണുകളുയർത്തി…

“”…തരാം..! പക്ഷേ… ചേച്ചീനോട് പറയരുത്..!!”””

“”…ഇല്ല… പറയൂല… നീ താ..!!”””_ അമ്മ പുഞ്ചിരിയോടെ ഉറപ്പുതന്നതും ഞാൻ പോക്കറ്റിൽനിന്നും രണ്ടുചോക്ലേറ്റെടുത്ത് അമ്മയ്ക്കുകൊടുത്തു…

“”…അമ്മേ…. സിത്തുയിങ്ങെത്തിയോ..??”””_ പുറത്തുനിന്നും വിളിച്ചുകൊണ്ട് കീത്തുവേച്ചി അകത്തേയ്ക്കുകയറിയതും ഞാനൊന്നുഞെട്ടി…

പക്ഷേ വരുന്നത് ചിരിയോടെയാണെന്ന് കണ്ടതും ഒന്നുമറിഞ്ഞില്ലെന്ന ധൈര്യംവന്ന ഞാൻ അമ്മയോട് ചോക്ലേറ്റ് ഒളിപ്പിയ്ക്കാൻ ആംഗ്യംകാട്ടി…

അമ്മ അതേപടി കൈപിന്നിലേയ്ക്കു മാറ്റിപ്പിടിയ്ക്കുകയും ചെയ്തു…

“”…ആ.! ഇങ്ങെത്തിയാരുന്നോ..??
പിന്നെ ചെറിയമ്മവിളിച്ചിട്ട് നീ നിന്നില്ലെന്നു പറഞ്ഞല്ലോ… എന്തുപറ്റി..??”””_ കീത്തുവേച്ചി അടുക്കയിലേയ്ക്കു വന്നെന്നെക്കണ്ടതും ചോദ്യമിട്ടു…

“”…ഞാ… ഞാങ്കേട്ടില്ല..!!”””

“”…കള്ളമ്പറയല്ലേ സിത്തൂ… ചെറിയമ്മയ്ക്കെന്തോരം സങ്കടായെന്നോ..?? അല്ലെങ്കി അവരെന്നോടു പറയത്തില്ലാരുന്നു..!!”””_ ചേച്ചി ശാസനയുടെസ്വരത്തിൽ പറഞ്ഞ് ഡ്രെസ്സ്പോലുംമാറാതെ അമ്മയെനിയ്ക്കായി എടുത്തുവെച്ച പ്ലേറ്റിലേയ്ക്കു ചോറിടാനായിതുടങ്ങി…

“”…വന്നിട്ട് ചോറു കഴിച്ചാരുന്നോ നീ..??”””_ ചോറിലേയ്ക്കു തന്നെ കറിയൊഴിയ്ക്കുന്നതിനിടയിൽ അവളെന്നെനോക്കി…

“”…ങ്ഹൂം… വേണ്ട..!!”””_ അവളുടെ ചോദ്യത്തിന് വിലങ്ങനെ തലയാട്ടുമ്പോഴും മനസ്സിനൊരാശ്വാസം തോന്നിയിരുന്നു, ചേച്ചിയോട് മീനാക്ഷിയൊന്നും പറഞ്ഞിട്ടില്ല…

“”…അതെന്താ വേണ്ടാത്തേ..??”””_ അവളെന്നെ നോക്കി പുരികമുയർത്തി…

“”…അവമ്പിന്നെ കഴിച്ചോളും… നീ നിന്റെ കാര്യന്നോക്ക്..!!”””_അമ്മയെന്റെ സഹായത്തിനായി മുന്നിൽകേറിയതും ചേച്ചിയുടെ മുഖംചുളിഞ്ഞു…

“”…അല്ല… അമ്മയെന്താ കൈ പിന്നിൽ പിടിച്ചേക്കുന്നേ…?? കയ്യേലെന്താ..??”””_ ചേച്ചി കയ്യിലിരുന്നപ്ലേറ്റ് സ്ലാബിനുപുറത്തു വെച്ചിട്ട് അമ്മയുടടുത്തേയ്ക്കു ചെന്നു…

“”…എന്റേ… എന്റേലൊന്നൂല്ല..!!”””_ പറഞ്ഞുകൊണ്ടമ്മ ചെരിഞ്ഞുനിന്നതും ചേച്ചിയ്ക്കു സംശയമടിച്ചു… അവൾ നേരേ കൈപിന്നിലേയ്ക്കെടുത്ത് അമ്മയുടെ കൈ പിടിച്ചുവാങ്ങി…

മുറുകെപിടിച്ചിരുന്ന കൈയ്ക്കുള്ളിൽ പുറത്തേയ്ക്കു തല നീട്ടിയിരുന്ന ചോക്ലേറ്റിനെകണ്ടതും കീത്തുവേച്ചി തലതിരിച്ചെന്നൊരു നോട്ടം…

“”…ഞാനപ്പഴേ നിന്റടുക്കെ പറഞ്ഞയല്ലേ വീട്ടിവന്നു പറയല്ലേന്ന്… എന്നിട്ട് വന്നപാടെ വിളമ്പികൊടുത്തല്ലേ..?? ഇനി നീ മുട്ടായി… കിട്ടായിന്നുമ്പറഞ്ഞ് എന്റടുക്കെ വാ… കാണിച്ചുതരാം..!!”””_ തുറിച്ചു നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞപ്പോളെനിയ്ക്ക് നാവാട്ടമില്ലാത്ത അവസ്ഥയിലായി…

Leave a Reply

Your email address will not be published. Required fields are marked *