എന്റെ ഡോക്ടറൂട്ടി – 3 13അടിപൊളി 

“”…കീത്തുവേച്ചീ… ഞാനമ്മ ചോയിച്ചപ്പ കൊടുത്തോയതാ… സോറി..!!”””

“”…സോറി.! ഒന്നു പോടാ.! ഇനിയെന്റോടെ മിണ്ടാമ്മരണ്ട..!!”””_ അവള് കൈകഴുകിക്കൊണ്ട് പറഞ്ഞു…

അമ്മയാണെങ്കിൽ എന്റെ വിഷമംകണ്ട് ചിരി കടിച്ചു പിടിയ്ക്കുന്നുണ്ടായിരുന്നു…

“”…പോടീ പട്ടീ..!!”””_ ആകെ മൊത്തത്തിൽ സെഡായിരുന്ന ഞാൻ ചേച്ചിയുടെപിണക്കവും അമ്മയുടെ കളിയാക്കലുമെല്ലാം കൂടിയായപ്പോൾ എന്റെകയ്യിലിരുന്ന മുട്ടായിയെല്ലാംകൂടി വലിച്ചെറിഞ്ഞുകൊണ്ട് ഞാൻ അമ്മയോട്ചീറി…

അതുകേട്ടതും ചേച്ചി തിരിഞ്ഞെന്റെ തോളിലൊരു തല്ലുതന്നു…

“”…എന്തിനാടീ… ന്റെ കുഞ്ഞിനെ തല്ലിയേ..?? നീ ചേച്ചികളിച്ചോ… പക്ഷേ കൊച്ചിന്റെ ദേഹത്തുതൊട്ടാലുണ്ടല്ലോ… ചോറുമെടുത്തപ്പറെ പോയിരുന്നുകഴിയ്ക്ക്… പോ..!!”””_ അത്രയുംനേരം ഞങ്ങളെ മാറിമാറി നോക്കിനിന്ന അമ്മ, എന്നെ തല്ലിയതിഷ്ടപ്പെടാതെ ചേച്ചിയോട് ചീറി…

പിന്നൊരക്ഷരം മിണ്ടാതെ പ്ലേറ്റുംകൈയിലെടുത്ത് എന്നെയുമൊന്ന് ചെറഞ്ഞു നോക്കിക്കൊണ്ടവൾ ഹോളിലേയ്ക്ക് പോയി…

“”…ഉണ്ണിയപ്പമുണ്ടാക്കാം..??”””_ അമ്മ ചെറിയൊരു പുഞ്ചിരിയോടെന്നെ തോണ്ടി…

ഞാനതിന് വലിയ സന്തോഷമൊന്നുമില്ലാതെ തലയാട്ടി സമ്മതം മൂളുകയുംചെയ്തു…

അങ്ങനെ അമ്മയോടുചേർന്നിരുന്ന്
ഓണപലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലകപ്പെട്ടപ്പോഴാണ് രണ്ടുകൈയിലുമായി ഓരോബക്കറ്റും തൂക്കിപ്പിടിച്ചുകൊണ്ട് ചെറിയമ്മ അടുക്കളപ്പുറത്തുകൂടി കയറിവരുന്നത്…

“”…നീയിതെവിടെ പോയിരുന്നെടീ..?? ഈ പലഹാരങ്ങളുണ്ടാക്കാനൊക്കെ സഹായിയ്ക്കാന്നു പറഞ്ഞേച്ച് മുങ്ങിയല്ലേ..??”””_ ചെറിയമ്മയെക്കണ്ടതും അമ്മപരിഭവപ്പെട്ടു…

അതുകണ്ടതും ഞാൻ ചെറിയമ്മയെ നോക്കിയൊന്നിളിയ്ക്കുകയും ചെയ്തു…

“”…അതേ… നീയെന്റോടെ ചിരിയ്ക്കണ്ട… മിണ്ടാനുമ്മരണ്ട..!!”””_ ചെറിയമ്മയെന്നെ നോക്കി മുഖംകെറുവിച്ചു…

“”…സോറി..! ഞാങ്കേട്ടില്ല… അതോണ്ടാ നിയ്ക്കാണ്ടിരുന്നേ..!!”””

“”…പോടാ..! നീ കേക്കൂല..!!”””_ ചെറിയമ്മ അമ്മയോടു ചേർന്നിരുന്നെന്നെ താറ്റിവിട്ടു…

“”…അല്ല നീയെന്തോത്തിനാ ഇപ്പോൾ ഇങ്ങോട്ടെഴുന്നള്ളിയേ..??”””

“”…അതേച്ചീ എനിയ്ക്കുറച്ച് വറുക്കാനും പൊടിയ്ക്കാനുമൊക്കെണ്ട്… അപ്പയിവനെയൊന്ന് കൂട്ടുവിളിയ്ക്കാമ്മേണ്ടി വന്നതാ..!!”””_ ചെറിയമ്മ ഇടയ്ക്കെന്നെയൊന്നു പാളിനോക്കിക്കൊണ്ട് പറഞ്ഞു…

“”…ശ്രീക്കുട്ടനാ..??”””

“”…ഓ..! അവൻ വരത്തൊന്നുല്ലേച്ചീ..!!”””

“”…ഓ.! നിനക്കപ്പയെന്റെ കുഞ്ഞിനെ വഴക്കുംപറയണം കൂടെക്കൊണ്ടുനടക്കേം വേണോല്ലേ..?? കൊള്ളാം..!!”””

“”…അതേ… വഴക്കു പറഞ്ഞെങ്കി കാര്യമുള്ളോണ്ടാ… എങ്കിലും നമ്മള് നല്ലകൂട്ടാ… അല്ലേ സിത്തൂ..?? വാടാ… വന്നാ കടലമുട്ടായി മേടിച്ചുതരാം..!!”””_ ചെറിയമ്മയൊന്നു കണ്ണുകാട്ടിയതും മറ്റെല്ലാംമറന്ന് ഞാൻ പെട്ടെന്ന് ബെഞ്ചിൽ നിന്നുമെഴുന്നേറ്റു…

“”…അഞ്ചിന്റെ മേടിച്ചുതരണം..!!”””_ ഞാൻ ഡിമാന്റ് വെച്ചു…

അതിന്,

“”…ആന്നേ… അപ്പൊ പോവാം..??”””_ ചോദിച്ചുകൊണ്ട് ചെറിയമ്മയും ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റതും ഞാൻ തലകുലുക്കി സമ്മതമറിയിച്ചു…

അങ്ങനെ ചെറിയമ്മ കൊണ്ടുവെച്ചതിൽ നിന്നൊരു ബക്കറ്റുമെടുത്ത് പുറത്തിറങ്ങിയപ്പോൾ മറ്റേബക്കറ്റും കയ്യിലേന്തി അവരും പിന്നാലെവന്നു…

അമ്മയും ചെറിയമ്മയുൾപ്പെടെ അവരഞ്ചു മക്കളാ…

അതിൽ നാല് പെണ്ണും ഒരാണും…

ഏറ്റവുമിളയതാണ് ചെറിയമ്മ അതിനുമേലെ ഉണ്ണിമാമനും അതിനുമേലെ അമ്മയുമാണ്…

അതുപോലെ ഇവരുമൂവരുടെയും സ്വഭാവവും ഒരുപോലെയാ…

അതേസ്വഭാവം കറതീർത്തു കിട്ടിയത് എനിയ്ക്കായതുകൊണ്ട് അവരെല്ലാമെന്നെ തറയിൽ വെയ്ക്കാതെയാണ് കൊണ്ടുനടന്നതും…

അന്നങ്ങനെ ചെറിയമ്മയ്‌ക്കൊപ്പം കഥയുംപറഞ്ഞ് മില്ലിലേക്കുചെല്ലുമ്പോൾ അവിടെ, ഇപ്പോൾ ബിവറേജിന്റെ മുന്നിലെ മാതിരി ക്യൂ…

അച്ഛൻ ഡോക്ടറും കൂട്ടത്തിലത്യാവശ്യം അറിയപ്പെടുന്ന കുടുംബവുമൊക്കെ ആയതിനാൽ ചെറിയമ്മയെക്കണ്ടതും ക്യൂവിൽനിന്നവരിൽ രണ്ടുമൂന്നുപേര് മാറിക്കൊടുത്തു…

ആ പറ്റ് മുതലെടുത്ത് ചെറിയമ്മയെന്റെ കയ്യിലിരുന്ന ബക്കറ്റുകൂടി വാങ്ങി മുന്നിൽകൊണ്ടുവെച്ചു…

എന്നിട്ട് പിന്നെ വന്നെടുത്തോളാമെന്നും പറഞ്ഞ് എന്നെയും കൂട്ടിയിറങ്ങാനൊരുങ്ങുമ്പോഴാണ് മീനാക്ഷിയുടെ വരവ്…

സത്യംപറഞ്ഞാൽ അവള് ചേച്ചിയോടൊന്നും പറഞ്ഞിട്ടില്ലെന്നറിഞ്ഞപ്പോൾ മനസ്സിനൊരു സമാധാനോക്കെ വന്നതായിരുന്നു…

പക്ഷേ വീണ്ടുമവളെക്കണ്ടപ്പോൾ ഉള്ളിന്റെയുള്ളിലൊരു പേടി…

ചേച്ചിയോടു പറയാത്തതിനി ചെറിയമ്മയോടെങ്ങാനും പറയോ..??

“”…ആ… ഇതാര് മീനുമോളോ..?? ഓണായ്ട്ട് വറുക്കാനും പൊടിയ്ക്കാനുമായിട്ടിറങ്ങിയതാല്ല..??”””_ ചെറിയമ്മയവളോട് കുശലംചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് തലയാട്ടി…

അപ്പോഴേയ്ക്കുമെന്റെ സ്ഥാനം ചെറിയമ്മയുടെ പിന്നിലായി… സ്വാഭാവികം.!

“”…ആന്റീടെ കഴിഞ്ഞോ..??”””_ അവള് തലചെരിച്ചെന്നെ എത്തിനോക്കിയാണ് ചെറിയമ്മയോടത് ചോദിച്ചത്…

സ്കൂളിൽ വന്നപ്പോളിട്ടിരുന്ന അതേ ചുരിദാറിലായിരുന്നു അവളപ്പോഴും…

എന്നാൽ ഷോള്ഫ്രീയായി കഴുത്തിൽ കയറ്റിയിട്ടിരുന്നു എന്നുമാത്രം…

“”…ഇല്ല മോളേ… അവിടെ വെച്ചിട്ടുണ്ട്..! വൈകുന്നേരം കൈയൊഴിഞ്ഞിട്ട് വന്നെടുക്കാന്നു കരുതി..!!”””

“”…ശെരിയെന്നാ ഞാനങ്ങോട്ട് ചെല്ലട്ടേ..??”””_ ഫോർമലായി ചോദിച്ചുകൊണ്ടൊന്നു പുഞ്ചിരിയ്ക്കുന്നതിനിടയിൽ അവളെന്നെ വീണ്ടുമൊന്ന് തുറിച്ചുനോക്കി കണ്ണുരുട്ടി…

ചെറിയമ്മോട് പറയട്ടേ എന്നമട്ടിൽ…

അതുംകൂടിയായപ്പോൾ ഞാനൊന്നും മിണ്ടാതെ ചെറിയമ്മയുടെ വശം ചേർന്നവൾക്കു മുഖംകൊടുക്കാതെ നടന്നു…

എങ്കിലും ഇടയ്ക്കവളെയൊന്നു തിരിഞ്ഞു നോക്കാതിരിയ്ക്കാൻ എനിയ്ക്കായില്ല…

ഞാൻ തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും അവളെന്നെ മൈൻഡുചെയ്യാതെ അകത്തേയ്ക്കു കയറിപ്പോയിരുന്നു…

അതെനിയ്ക്കുണ്ടാക്കിയ വിഷമമെത്രത്തോളമാണെന്ന് പറഞ്ഞറിയിയ്ക്കാൻ അറിയൂല…

അങ്ങനെ അവളേയും നോക്കിനിൽക്കുമ്പോൾ ചെറിയമ്മയെന്നേയും പിടിച്ചുകൊണ്ടു തിരിച്ചുനടന്നു…

പിന്നെ രണ്ടുദിവസം കഴിഞ്ഞാണ് ഞാൻ മീനാക്ഷിയെക്കാണുന്നത്…

പറയുമ്പോൾ അന്നൊരു തിങ്കളാഴ്ചയായിരുന്നു…

രാവിലെതന്നെ കീത്തുവേച്ചി കുളിച്ചൊരുങ്ങി ഹോളിലിരിയ്ക്കുമ്പോഴാണ് ഞാനുറക്കമെഴുന്നേറ്റ് അങ്ങോട്ടേയ്ക്ക് ചെല്ലുന്നത്…

സമയമേകദേശം ഒൻപതുമണിയടുപ്പിച്ചായി കാണും…

അച്ഛൻ ഹോളിലിരുന്ന് പത്രംവായിയ്ക്കുന്ന നേരമായിരുന്നത്…

“”…കീത്തുവേച്ചിയെവടെ പോവാ..??”””_ കുളിച്ചൊരുങ്ങി പച്ചയിൽ സ്വർണ്ണനിറത്തിലുള്ള ബോർഡർ പിടിപ്പിച്ച പട്ടുപാവാടയും ടോപ്പുമിട്ടുനിന്ന ചേച്ചിയോടു ഞാൻതിരക്കി…

“”…അമ്പലത്തിൽ എന്തേ..??”””_ ചേച്ചിയൊരു സംശയഭാവത്തിലെന്നെ നോക്കി…

“”…മ്ച്ചും..!!”””_ ഞാനൊന്നുമില്ലെന്ന അർത്ഥത്തിൽ തലകുലുക്കി തിരിയുമ്പോൾ അമ്മ ഡയനിങ്ടേബിളിൽ ഭക്ഷണമൊരുക്കി വെയ്ക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *