എന്റെ ഡോക്ടറൂട്ടി – 3 13അടിപൊളി 

അങ്ങനെ വലിയൊരു തൂക്കുപാത്രത്തിൽ തന്നുവിട്ട പായസവുമായി ഞാനോടി…

ചേച്ചി കൊണ്ടോയി കൊടുക്കാന്നുപറഞ്ഞിട്ട് സമ്മതിയ്ക്കാതെ കർത്തവ്യമേറ്റെടുത്തതാട്ടോ…

പാവം അന്നെനിയ്ക്ക് ഒടുക്കത്തെ നല്ല മനസ്സായിരുന്നെന്നേ…

അതൊക്കെ ഓർക്കുമ്പോൾത്തന്നെ ചിരിവരും…

അന്നോടിപ്പിടഞ്ഞ് അവളുടെ വീട്ടിൽചെന്നു കയറിയപ്പോൾ രേവുആന്റി മുറ്റത്തുണ്ടായിരുന്നു…

മീനാക്ഷിയുടെ അമ്മയാ…

മുഴുവൻപേര് രേവതിയെന്നായിരിയ്ക്കണം…

അതേക്കുറിച്ചൊന്നും വലിയപിടിയില്ല…

എല്ലാരും രേവൂന്നാ വിളിയ്ക്കാറ്…

അതുകൊണ്ട് നമ്മളതിലൊരു ആന്റി കൂടിയങ്ങ്ചേർത്തു… ദാറ്റ്‌സ് ഓൾ.!

“”…ആഹാ… ഇതെന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??”””_
അങ്ങറ്റമിങ്ങറ്റം കെട്ടിയ വലിയവരാന്തയിൽ സ്റ്റെപ്പിന്റെ മുകളിലായിരുന്ന് ഏതോ മാഗസിനോ മറ്റോ വായിച്ചിട്ടിരുന്ന ആന്റയെന്നെനോക്കി ചോദിച്ചു…

അച്ഛനെ നാട്ടില് മുഴുവനറിയുമ്പോൾ സ്വാഭാവികമായും മകനെയും അറിയണമല്ലോ…

മാത്രോമല്ല കീത്തുവേച്ചിയ്‌ക്കൊപ്പം ഞാൻ പലപ്രാവശ്യം അവിടേയ്ക്കു പോയിട്ടുമുണ്ട്…

അതുകൊണ്ട് ആന്റിയ്ക്കെന്നെ നന്നായിട്ടറിയുവേം ചെയാം…

“”…പായിസന്തരാമ്മന്നെയാ..!!”””_ കൈയിലിരുന്ന തൂക്കുപാത്രം അവരുടെനേരേ നീട്ടിക്കൊണ്ടു പറയുമ്പോഴും കണ്ണുകൾ വീട്ടിനുള്ളിലായിരുന്നു…

“”…മ്മ്മ്…?? എന്താ വിശേഷിച്ച്..??”””

“”…ബെർത്ത് ഡേ..!!”””

“”…ആരുടെ..??”””_ അവരു പുരികമുയർത്തി…

“”…ശ്രീക്കുട്ടീടെ… ഇവടെ മീനുവേച്ചിയില്ലേ..??”””_ അവര് മുട്ടുകാലിൽ കൈകൊടുത്തെഴുന്നേറ്റപ്പോൾ അടുത്ത ചോദ്യത്തിന് ഇടംകൊടുക്കാതെ ഞാൻകേറി അങ്ങോട്ടറ്റാക്കു ചെയ്തു…

“”…ഇല്ല… മീനുവേച്ചി ഇവടില്ല… മോളിലാ..!!”””_ അവരെന്നെ ആക്കിക്കൊണ്ട് ഒരൊഴുക്കൻമട്ടിൽ പറഞ്ഞു…

അതിനു മറുപടിപറയാതെ നിന്നപ്പോൾ,

“”…എന്തേയ് മീനുവേച്ചീനെ വിളിയ്ക്കണോ..??”””_ അവർ കൂട്ടിച്ചേർത്തു…

അതിന്, വേണോന്നോ വേണ്ടെന്നോ പറഞ്ഞില്ല…
വെറുതെ നോക്കിനിന്നു…

ഉടനേ,

“”…മീനുവേച്ചീ… മീനുവേച്ചീനെ തിരക്കി ദേ ഇവടൊരാള് വന്നുനിയ്ക്കുന്നൂ..!!”””_ അവരകത്തേയ്ക്കെത്തിക്കൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു…

എന്നിട്ടെന്നെ നോക്കിയൊരു ചിരിയും…

സംഭവമെന്നെ കളിയാക്കിയതാണെന്നൊക്കെ എനിയ്ക്കു മനസ്സിലായി…

പക്ഷേ അന്നു തിരിച്ചൊന്നും പറയാനുള്ള ഗട്ട്സ് നമുക്കില്ലാതെ പോയി…

അങ്ങനെ നിൽക്കുമ്പോഴാണ് ആരാ മമ്മീന്നുള്ള മറുപടി മോളിലെവിടുന്നോ കേട്ടത്…

അതുകേട്ടതും എന്റെ രോമങ്ങൾക്കൊക്കെയൊരു ഉണർവുപോലെ…

“”…അല്ല… എന്താ അവിടെത്തന്നെ നിന്നുകളഞ്ഞേ… വാ..!!”””_ആന്റി അകത്തേയ്ക്കു കയറുന്നതിനൊപ്പം എന്നെയും ക്ഷണിച്ചു…

ഞാനവർക്കൊപ്പം റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോംപോലുള്ള ഹോളിലേയ്ക്കു കയറിയതും,

“”…മീനൂ… നിന്നെത്തിരക്കിയിതാരാ വന്നേക്കുന്നേന്ന് നോക്കിയേ..!!”””_ ന്നും പറഞ്ഞ് മുകളിൽനിന്നും സ്റ്റെയറിങ്ങി താഴേയ്ക്കുവന്ന മീനാക്ഷിയ്ക്ക് എന്നെ കാണിച്ചുകൊടുത്തു…

“”…ഹ.! ഇവനോ..?? ഇവനെ കാണിയ്ക്കാനാണോ മമ്മിയെന്നെ വിളിച്ചേ..??”””_ അവള് ഒട്ടും താല്പര്യമില്ലാത്തമട്ടിൽ ആന്റിയെനോക്കി ചോദിച്ചപ്പോൾ ഞാനിളിഭ്യതയോടെ ഒന്നുചിരിച്ചു…

ചിരിച്ചെന്നേയുള്ളൂ, ഉള്ളില് ഭയങ്കരസങ്കടംവന്നു കേട്ടോ…

വെറുതെയെടുത്തു കളയാനൊരുങ്ങിയ പായസം വലിയ ഐഡിയയൊക്കെ പറഞ്ഞ് കൊണ്ടുവരുമ്പോൾ അവൾക്കിഷ്ടമാവില്ലെന്ന് അറിയാമെങ്കിലും ഒന്നുകാണാനുള്ള കൊതിയായിരുന്നേ മനസ്സിൽ…

അപ്പോൾ മുഖത്തു നോക്കിയങ്ങനെയൊക്കെ പറയുമ്പോൾ സ്വാഭാവികമായും ചെറിയൊരു സങ്കടമൊക്കെ വരൂലേ..??!!

“”…അല്ല… നിന്റെ ചേച്ചിയെവിടെ..??”””_ എനിയ്ക്കതു വിഷമമായെന്നു കണ്ടിട്ടാവണം അവളെന്നെനോക്കി ചിരിച്ചുകൊണ്ടങ്ങനെ ചോദിച്ചത്…

“”…അമ്പലത്തിപ്പോയി..!!”””

“”…അമ്പലത്തിലോ..?? എന്നിട്ടവളെന്നെ വിളിച്ചില്ലല്ലോ..!!”””_ ഞാൻപറഞ്ഞതു വിശ്വാസം വരാത്തതുപോലെ മീനാക്ഷിനിന്നതും,

“”…ഇന്നു ശ്രീക്കുട്ടീടെ ബെർത്ത്ഡേയാ…. അപ്പൊയെല്ലാരുങ്കൂടി പോയതാ..!!”””

“”…എന്നിട്ട് പായസമല്ലാതെ വേറൊന്നും വെച്ചില്ലേടാ വീട്ടിൽ..??”””_ചോദ്യം രേവുആന്റീടെ വകയായിരുന്നു…

“”…മ്ച്ചും..!!”””_ ഞാൻ ചുമൽകൂച്ചിയപ്പോൾ പിന്നെയുമവരെന്തൊക്കെയോ ചോദിച്ചു…

ഞാനതിനൊക്കെ ഒഴുക്കൻമട്ടിൽ എന്തൊക്കെയോ മറുപടിയുംപറഞ്ഞു…

അതിനിടയിൽ ആന്റി പായസംപകർന്ന് മീനാക്ഷിയ്ക്കു നീട്ടിയെങ്കിലും,

“”…എനിയ്ക്കെങ്ങുമ്മേണ്ട..!!””” _ എന്നു പറഞ്ഞവളാ ഗ്ലാസ്സ് നിഷ്കരുണം തള്ളുന്നതുകൂടിക്കണ്ടതേ എനിയ്ക്കു സങ്കടമിരട്ടിച്ചു…

ഇത്രേംപാടുപെട്ട് കൊണ്ടുവന്നു കൊടുത്തപ്പോൾ ഒന്നുടേസ്റ്റ് ചെയ്തെങ്കിലും നോക്കാമായിരുന്നെന്നു തോന്നിയതും ആ സങ്കടം മൂത്തുമൂത്തുവന്നു…

അതോടെന്റെ കണ്ണുകളുംനിറഞ്ഞു…

പിന്നീടൊന്നും പറയാനോ കേൾക്കാനോ നിന്നില്ല…

കൊണ്ടുവന്ന തൂക്കുപാത്രംപോലും തിരികെവാങ്ങാൻ നിൽക്കാതെ ഞാമ്പോകുവാ എന്നൊരു വാക്കുംപറഞ്ഞ് കരഞ്ഞുംകൊണ്ട് ഞാനിറങ്ങി വീട്ടിലേക്കോടി…

…തുടരും.!

❤അർജ്ജുൻ ദേവ്❤