എന്റെ ഡോക്ടറൂട്ടി – 5 11അടിപൊളി 

അവൾടെനോട്ടം കണ്ടൊന്നുപേടിച്ചെങ്കിലും ഞാൻ കുറച്ചു വെയ്റ്റൊക്കെയിട്ടുനിന്നു…

നുള്ളുംപിച്ചുമൊക്കെ ആവശ്യത്തിനു കിട്ടിബോധിച്ചെങ്കിലും ആറ്റിറ്റ്യൂഡിന് ഒരുകുറവും വരുത്താൻ പാടില്ലല്ലോ…

“”…ഇങ്ങോട്ടു നീങ്ങിനിയ്ക്ക് ചെർക്കാ… ഓരോ വേണ്ടാത്തരോക്കെ കാട്ടിക്കൂട്ടീട്ടു വന്നനങ്ങാപ്പാറപോലെ നിയ്ക്കുന്ന കണ്ടില്ലേ..!!”””_ പിറുപിറുത്തുകൊണ്ട് എന്നെ പിടിച്ചടുത്തേയ്ക്കു വലിച്ച മീനാക്ഷി, നിലത്തുവെച്ചിരുന്ന ബാഗിൽനിന്നും വോട്ടർബോട്ടിൽ പുറത്തെടുത്തു…

അതിലെ കാൽഭാഗത്തോളമവശേഷിച്ച വെള്ളം കൈകുമ്പിളിലെടുത്തെന്നെയൊന്ന് തുറിച്ചുനോക്കിയിട്ട് റ്റാറ്റുവിലേയ്ക്കു തളിച്ചു…

“”…സ്സ്സ്സ്..!!”””_ വെള്ളംവീണു കൈനീറിയപ്പോൾ ഞാനൊന്നെരിവു വലിച്ചുകൊണ്ട് കൈ പിൻവലിയ്ക്കാനൊരു ശ്രെമം നടത്തിയെങ്കിലും കൈയ്യെ വിട്ടുതരാതെ കടന്നു പിടിച്ചുകൊണ്ടവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ ഞാനടങ്ങി…

“”…എന്താടാ നീറുന്നുണ്ടോ..??”””

“”…മ്മ്മ്..!!”””_ ഞാനവൾടെ ചോദ്യത്തിനു മറുപടിയായൊന്നു മൂളിയതും മീനാക്ഷിയുടെ മുഖം ദേഷ്യങ്കൊണ്ട് ചുവന്നു…

“”…നീറുന്നുണ്ടെങ്കി കാര്യായ്പ്പോയി… ഓരോന്നൊപ്പിച്ചുവെച്ചിട്ടല്ലേ..!!”””_ അവളായിരുപ്പിലിരുന്ന് ഇടതുകൈ വലിച്ചുപിടിച്ചെന്റെ ചന്തിയ്‌ക്കൊരടികൂടി തന്നു…

…പ്രണയം വെളിപ്പെടുത്താൻ കൈയ്യിലൊരു റ്റാറ്റുകുത്തിയതിന് കാമുകിയുടെ കയ്യീന്ന് ചന്തിയ്ക്കടികൊണ്ട ആദ്യത്തെ കാമുകനായി നടുറോഡിൽ നിൽക്കുമ്പോഴും കണ്ണുകൾമുഴുവൻ മീനാക്ഷിയിലായിരുന്നു…

റ്റാറ്റു മായ്ച്ചതിലവളോടു നീരസമുണ്ടായിയെങ്കിലും അത്രയും നേരമവൾടടുത്ത് നിൽക്കാൻ സാധിച്ചത് ഇതിൽപ്പരമില്ലാത്ത സന്തോഷവുമുളവാക്കി…

“”…ഇതു നോക്കിയ്ക്കാണ് ചെയ്തുവെച്ചേക്കുന്നെ..?? നിന്റ തലയ്ക്കെന്തേലുങ്കുഴപ്പമുണ്ടോ ചെർക്കാ..?? ങേ..??”””_ അവൾ വീണ്ടും കലിപ്പെടുത്തെന്നെ നോക്കിയതും ഞാനൊന്നുമ്മിണ്ടാതെ മുഖം കുനിച്ചു നിന്നു…

…അല്ലെങ്കിൽതന്നെ വേറെന്തു ചെയ്യാൻ..??!!

“”…ദൈവമേ… നല്ല മുറിവുണ്ടെന്നുതോന്നുന്നു… വാ… വീട്ടിപ്പോയി മരുന്നുവെയ്ക്കാം… മ്മ്മ്..!!”””_ മീനാക്ഷി വോട്ടർബോട്ടിലടച്ച് ബാഗിനകത്തുവെച്ച് സിപ്പിടുന്നതിനിടയിൽ പറഞ്ഞു….

പിന്നധികംതാമസിയാതെ റോഡിൽനിന്നെഴുന്നേറ്റ് ബാഗെടുത്തിടതു തോളിലിട്ട് അതേകൈയിൽ മടക്കിയനിലയിൽ വെച്ചിരുന്ന കുടയുമെടുത്തശേഷം വലതുകൈകൊണ്ടെന്റെ കൈപിടിച്ചു വലിച്ചു…

എന്നാൽ ഞാനവൾക്കൊപ്പം പോകാൻ കൂട്ടാക്കാതെ ബലംപ്രയോഗിച്ചു നിന്നതും അവളെന്നെ ചോദ്യഭാവേനെ നോക്കി;

“”…മ്മ്മ്.! വാ..!!”””

“”…വേണ്ട..!!”””

“”…എന്റേന്നിനീം തല്ലുവാങ്ങാതെ മര്യാദയ്ക്കു വന്നോട്ടോ നീയ്..!!”””

“”…വേണ്ട.! ഞാമ്മീട്ടിപ്പോയി മരുന്നോയ്ക്കാം..!!”””

“”…കൊഴപ്പോല… ഞാമ്മെച്ചുതരാടാ..!!”””

“”…ങ്ഹൂം.! വേണ്ട..!!”””_ ഞാൻ വാശി പിടിച്ചവൾടെ കൈതട്ടി മാറ്റി…

ഇതുംകൊണ്ടവൾടെ വീട്ടിൽചെന്നാൽ മീനാക്ഷിയുടമ്മയിതു കാണുകയോ ചോദിയ്ക്കുകയോ ചെയ്യുകയാണെങ്കിൽ അവിടെ തീരൂലേയെല്ലാം..??

അതാണെത്ര നിർബന്ധിച്ചിട്ടും സമ്മതിയ്ക്കാതിരുന്നത്…

“”…എന്നാ വീട്ടിപ്പോയി മരുന്നുവെയ്‌ക്കോ..??”””_ അവൾ മുഖംകുനിച്ചെന്നെനോക്കി ചോദിച്ചതും ഞാൻ തലകുലുക്കി സമ്മതിച്ചു…

“”…ഒറപ്പല്ലേ..?? മരുന്നു വെയ്ക്കോലോ..?? അതോ ഞാൻ വീട്ടിവിളിച്ചു പറയണോ..??”””

“”…വേണ്ട.! ഞാമ്പോയി വെച്ചോളാം..!!”””

“”…മ്മ്മ്.! എന്നാ പൊയ്ക്കോ… പിന്നൊരുകാര്യം, നാളെ മര്യാദയ്ക്കെന്നെ കൈ കൊണ്ടുവന്നു കാണിച്ചോണം… മരുന്നുവെച്ച് മുറുവുണക്കീതെനിയ്ക്കു കാണണം… കേട്ടല്ലോ..??”””_ മീനാക്ഷി പുരികമുയർത്തിയെന്നെ നോക്കിയതും ഞാനെല്ലാം തലകുലുക്കി സമ്മതിച്ചുകൊണ്ട് വീട്ടിലേയ്‌ക്കോടി…

“”…നീ വന്നിട്ടിതെവിടെ പോയതാടാ ചെക്കാ..??”””_ അമ്മയുള്ളതോർക്കാതെ അടുക്കളവഴി വന്നുകേറിയതും പിന്നാലെ അമ്മയുടെ ചോദ്യവുമെത്തി…

അമ്മയപ്പോഴേയ്ക്കും കുളിയൊക്കെകഴിഞ്ഞ് മുടിയിൽ തോർത്തുവെച്ചു കെട്ടി നിന്ന് പച്ചക്കറികൾക്കൊക്കെ വെള്ളമൊഴിയ്ക്കുകയായിരുന്നു…

അടുക്കളവശത്തു കുറച്ചുമാറി അമ്മയൊരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കിയിട്ടുണ്ട്… അതിപ്പോഴും നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്നുമുണ്ട്…

“”…ഞാൻ… ഞാങ്കീത്തുവേച്ചീനെ വിളിയ്ക്കാൻ..!!”””_ അമ്മയുടെ ചോദ്യത്തിലൊന്നു ഞെട്ടിയെങ്കിലും ഞാൻ പെട്ടെന്നു വായിൽവന്നൊരു കള്ളമങ്ങ് തട്ടിവിട്ടു…

“”…പിന്നേ… നീചെന്നു വിളിയ്ക്കാതെ അവളിങ്ങു വരത്തില്ലല്ലോ… അല്ലേത്തന്നെ അവളെപ്പോഴേയെത്തി..!!”””_ അമ്മയുടെ പറച്ചിൽ കേട്ടപ്പോൾതന്നെന്റെ കള്ളം പൊളിഞ്ഞെന്നുറപ്പായി…

പിന്നെ നേരേ അമ്മയുടെ അടുത്തേയ്ക്കു വെച്ചുപിടിച്ചു, സോപ്പിടലാണുദ്ദേശം…

“”…എന്നോടൊന്നും പറയാണ്ട് എവിടേയ്ക്കാ പോയേ..??”””_ അടുത്തുചെന്ന് പുള്ളിക്കാരിയുടെ ഇടുപ്പിന്റെഭാഗത്തെ നൈറ്റിത്തുണിയിൽ കൈകോർത്തു പിടിച്ചുകൊണ്ട് ചൊതുങ്ങിയതും അമ്മ പയറു ചെടിയിലേയ്ക്കു വെള്ളം കുടയുന്നതിനിടയിൽ എന്നോടുതിരക്കി…

“”…സത്യായ്ട്ടും കീത്തുവേച്ചീനെ വിളിയ്ക്കാമ്മേണ്ടി പോയെയാ… മുട്ടായി വേണോ..??”””_ പറഞ്ഞശേഷം വിഷയംമാറ്റാനായി അമ്മയുടെ മുഖത്തേയ്ക്കുനോക്കി…

മിഠായിയാണമ്മയുടെ വീക്ക്പോയിന്റെന്ന് നമ്മളെയാരും പഠിപ്പിയ്ക്കേണ്ടതില്ലല്ലോ…

സംഗതിയേറ്റമാതിരി അമ്മ കൈനീട്ടിയതും സ്കൂളിൽവെച്ചൊരു കൂട്ടുകാരൻ വാങ്ങിത്തന്ന രണ്ടുമിഠായിലൊരെണ്ണം പോക്കറ്റിൽനിന്നുമെടുത്ത് അമ്മയ്ക്കുകൊടുത്തു…

അതോടെ ആ വിഷയമവിടെ സോൾവ്…

അതാണ്‌ ഞാനുമമ്മയും തമ്മിലുള്ള ഇരിപ്പുവശം…

“”…അതേ… വാവപോയി കുളിച്ചേച്ചു വാ… നമുക്കു ചോറുകഴിയ്ക്കാം..!!”””_ മിഠായിയുടെ തോലുകളഞ്ഞു വായിലേയ്ക്കിട്ടമ്മ പറഞ്ഞതും ഞാനോടി അകത്തേയ്ക്കുകയറി…

വലിയ മുറിവൊന്നുമല്ലെങ്കിലും കൈ നനയ്ക്കാതൊരുവിധത്തിൽ കുളികഴിഞ്ഞ് തോർത്തുമുടുത്ത് റൂമിൽവന്ന ഞാൻ, അലമാരയിൽ നിന്നുമൊരു ഷോർട്ട്സും ഒരു ഫുൾസ്ലീവ് ടീഷർട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി…

ടീഷേർട്ടിന്റെ സ്ലീവ് കൈത്തലത്തോളം വലിച്ചുതാഴ്ത്തി വിരലുകൾമുറുക്കി പിടിവിടാതെ പിടിച്ചിട്ടുണ്ടായിരുന്നു…

റ്റാറ്റുപുറമേ കാണാതിരിയ്ക്കാനുള്ള പെടാപ്പാടേ…

“”…സിത്തൂ… വാ… ചോറ് കഴിയ്ക്കാം..!!”””_ അമ്മമാര് വിളിയ്ക്കുന്ന സ്ഥിരമീണത്തിൽ അമ്മയുടെ വിളിവന്നപ്പോൾ ഇപ്പൊ വരാന്നൊക്കെപ്പറഞ്ഞ് നേരേ താഴെ അച്ഛന്റെയുമമ്മയുടെയും ബെഡ്റൂമിലേയ്ക്കു പതുങ്ങിക്കയറി…

അവിടുത്തെ ഷെൽഫിൽനിന്നും ഫസ്റ്റ്എയ്ഡ് ബോക്സൊക്കെ ചൂണ്ടിയെങ്കിലും കുറേയേറെ ഓയിൻമെന്റ്സും മരുന്നുകളുമൊക്കെ കണ്ടപ്പോൾ ഫുൾ കൺഫ്യൂഷനായി…

നമുക്കുവേണ്ടിയ സാധനമേതാണെന്ന് ഒരു പിടീമില്ല…

Leave a Reply

Your email address will not be published. Required fields are marked *