എന്റെ ഡോക്ടറൂട്ടി – 5 11അടിപൊളി 

“”…സിത്തൂ… നീയെവിടാ..?? കുറേനേരായി ഞാഞ്ചോറിട്ടുവെച്ചിട്ടീ നിൽപ്പു തുടങ്ങീട്ട്… വരുണുണ്ടോ നീയ്..??”””

“”…ആ.! വരണു..!!”””_ അമ്മയുടെ അടുത്ത വിളിവന്നതും ഞാനൊന്നുമോർക്കാതെ അവിടിരുന്നു വിളികേട്ടു…

പിന്നെയാണബദ്ധം മനസ്സിലായത്… പക്ഷേ പറഞ്ഞിട്ടെന്തുകാര്യം..??

അമ്മയപ്പോഴേയ്ക്കും പാഞ്ഞങ്ങെത്തിയിരുന്നു;

“”…എന്താ..?? എന്താ നെനക്കിതിനകത്തു കാര്യം..??”””_ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പുരികമുയർത്തിയെന്നെ നോക്കി കക്ഷിചോദിച്ചതും,

“”…ഒന്നൂല്ല.! ഞാനീ മരുന്നൊക്കെ…”””_ ഞാൻ കട്ടിലിലേയ്ക്കു വിരൽചൂണ്ടി വാക്കുകൾമുറിച്ചു…

എന്നാലെന്റെ കൈപോയ ഭാഗത്തേയ്ക്കുനോക്കീതും
അമ്മയുടെ കണ്ണുനിറഞ്ഞു…

കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരെപ്പോലെ അങ്ങോളമിങ്ങോളം ചിതറിക്കിടന്ന
സാധനസാമഗ്രഹികൾ…

എന്റീശ്വരാന്ന് നെഞ്ചിൽ കൈയുംവെച്ചു വിളിച്ചോണ്ടോടിവന്ന് എന്റെ കയ്യിലിരുന്നതും കട്ടിലിൽകിടന്നതുമെല്ലാം വാരി ബോക്സിനകത്താക്കുന്നതിനിടയിൽ അമ്മയെന്നെയൊന്നു തുറിച്ചു നോക്കി;

“”…എന്റെ കൊച്ചേ… നെനക്കിതെന്തോത്തിന്റെ സൂക്കേടാ..?? വെറുതെയങ്ങേരുടെ കയ്യീന്നെനിയ്ക്കു തല്ലുവാങ്ങിത്തരാൻ മെനക്കെട്ടിറങ്ങിയേക്കുവാല്ലേ..?? എന്റെ താലിമാലയറുക്കാനുണ്ടായ സന്താനം..!!”””_
അമ്മ ബോക്സോടുകൂടി അതെടുത്തു ഷെൽഫിലേയ്ക്കുവെച്ചിട്ട് എന്നെനോക്കുമ്പോൾ ഞാൻ മുഖം വീർപ്പിച്ചുകൊണ്ട് തലകുനിച്ചു…

“”…ഓ.! പെണങ്ങിയോ..?? അതൊക്കെയെടുത്ത് വലിച്ചുവാരിയിട്ടാൽ അച്ഛൻവന്നു വഴക്കു പറയോന്നറിഞ്ഞൂടേ..?? ഇവടെക്കിടന്നീ വഴക്കൊക്കെ കേക്കുന്നതും തല്ലുകൊള്ളുന്നതും മൊത്തം നീയല്ലേ..?? പിന്നെന്തോത്തിനാ വേണ്ടാത്ത പണിയ്ക്കുപോണേ..??”””_ എനിയ്ക്കു വിഷമമായെന്നുകണ്ടതും അമ്മ അടുത്തുവന്നിരുന്ന് ആശ്വസിപ്പിയ്ക്കുന്നതിനിടയിൽ ചോദിച്ചു…

“”…ഞാനതൊക്കെ ഏതിന്റെ മരുന്നാന്ന് നോക്കുവായ്രുന്നു..!!”””

“”…അറിഞ്ഞിട്ടെന്തിനാ…??”””_ അമ്മയൊരു കള്ളച്ചിരിയോടെചോദിച്ചപ്പോൾ ആദ്യമൊന്നു പെട്ടെങ്കിലും കള്ളത്തരം കൂടെപ്പിറപ്പായ നോമിന് ഐഡിയകൾക്കാണോ ക്ഷാമം..??!!

പെട്ടെന്നുതന്നെ കാലുനിവർത്തി കൊതുകുകടിച്ച് ചൊറിഞ്ഞു പൊട്ടിയിടത്തെ പാട് അമ്മയെകാണിച്ചു…

“”…ഇതിമ്മേല് മരുന്നുവെയ്ക്കണ്ടേ..?? അതിനാ നോക്കിയേ..??”””_ അതിനുമറുപടിയായി എന്തോ പറയാൻതുടങ്ങിയ അമ്മയെ വിലക്കികൊണ്ട് പുറത്തുനിന്നും ചെറിയമ്മയുടെ വിളിവന്നു…

അതുകൊണ്ട് പറയാൻതുടങ്ങിയ മറുപടിയുംവിഴുങ്ങി പെട്ടെന്ന് ബീറ്റഡിനെടുത്തു കയ്യിൽത്തന്നിട്ടമ്മ പുറത്തേയ്‌ക്കുനടന്നു…

അമ്മപോയ തക്കത്തിന് ഞാനാ ഓയിൻമെന്റിനേം കിഡ്നാപ്പുചെയ്ത് റൂമിലേയ്ക്കും വലിഞ്ഞു…

പിറ്റേദിവസംതന്നെ മരുന്നുപുരട്ടി മുറിവുണക്കിയതവളെ കാണിയ്ക്കാനും ഞാൻമറന്നില്ല…

അന്ന് കൈയൊക്കെ കൊണ്ടുപോയി കാണിച്ചെല്ലാം സെറ്റാക്കിയേപ്പിന്നെ കൂടുതലായി അടുത്തുകാണാനോ മിണ്ടാനോ ഒന്നുംസാധിച്ചിരുന്നില്ല…

എപ്പോഴെങ്കിലുമൊക്കെയൊന്നു കാണുമ്പോൾ ചിരിയ്ക്കുവോ എന്തെങ്കിലുമൊക്കെ ചോദിയ്ക്കുകയോ അല്ലാതെ കൂടുതൽ വർത്താനവുമില്ല…

എങ്കിലും സ്ഥിരമവൾടെ വീട്ടിനു മുന്നിലൂടെയുള്ളനടപ്പും ഏന്തിവലിഞ്ഞുള്ള നോട്ടവുമെല്ലാം പുരോഗമിച്ചുകൊണ്ടിരുന്നു…

അങ്ങനെയിരിയ്ക്കേ ഫൈനലെക്സാം നടക്കുന്ന സമയത്തൊരുദിവസം മീനാക്ഷി വീട്ടിലേയ്ക്കുവന്നു…

അവള് ഗേറ്റും തള്ളിത്തുറന്നുള്ളിലേയ്ക്കു കയറുമ്പോൾ ഞാൻ സിറ്റ്ഔട്ടിലെ അത്യാവശ്യം നല്ലവീതിയുള്ള സോപാനത്തിലിരുന്ന് പഠിയ്ക്കുവായിരുന്നു…

സംഗതിയവിടെ വന്നിരിയ്ക്കുന്നതിന്റെ പ്രധാനകാരണം റോഡിലൂടെപോകുന്ന വണ്ടിയൊക്കെ കാണാനും കാക്കയോടും പൂച്ചയോടുമൊക്കെ വർത്താനം പറയാനുമൊക്കെയാണ്…

അന്ന് ആകാശനീലനിറത്തിലുള്ള ചുരിദാർടോപ്പും അതേ നിറത്തിൽതന്നെയുള്ള പാന്റും ഷോളുമൊക്കെയായി പൊന്മാന്റെമാതിരി വന്നുകയറിയ മീനാക്ഷിയെനോക്കി ഞാനുൾപ്പുളകത്തോടെ തന്നൊന്നു ചിരിച്ചുകാട്ടി…

“”…ഓ.! സാറ് പഠിയ്ക്കുവായ്രുന്നോ..??”””_ അവള് കുടമടക്കി മൂലയിലേയ്ക്കു ചാരിവെച്ചശേഷം സ്റ്റെപ്പിനോടുചേർത്ത് ചെരുപ്പൂരിക്കൊണ്ടെന്നോട് ചോദിച്ചു…

ഞാനതിനും പുഞ്ചിരി മറുപടിയായിനല്കിയപ്പോൾ അവളകത്തേയ്ക്കുകയറി എന്റെ അടുത്തായിവന്നിരുന്ന് എന്തൊക്കെയോ കുശലമായിചോദിച്ചു…

അതോടെ വീണ്ടുമെന്റെ മനസ്സിൽ ലഡ്ഡുപൊട്ടി…

എന്നോടിഷ്ടമില്ലെങ്കിൽ ചേച്ചീനെ കാണാൻവന്നവള് അവളെ കാണുംമുന്നേ എന്റടുത്ത് വന്നിരിയ്ക്കില്ലല്ലോന്ന ചിന്തയായ്രുന്നൂ എനിയ്ക്ക്…

അവളുടെ ചോദ്യത്തിനൊക്കെ മൂളുകമാത്രം ചെയ്യുമ്പോൾ അകത്തുനിന്നുമവളുടെ ശബ്ദം കേട്ടിട്ടെന്നോണം കീത്തുവേച്ചിയിറങ്ങി വരുകയും അവളെയും കൂട്ടിയുള്ളിലേയ്ക്കു പോകുകയുംചെയ്തു…

അതോടെ വീണ്ടുമൊറ്റയ്ക്കായ ഞാൻ കയ്യിലിരുന്ന നോട്ട്ബുക്കിന്റെ പേജുകൾമറിച്ച് ഏറ്റവും പിന്നിലെപേജെടുത്തു…

എന്തായാലും മീനാക്ഷിയുമായുള്ള ബന്ധമിത്രത്തോളം വളർന്നസ്ഥിതിയ്ക്ക് അതു കല്യാണത്തിലെത്തുമോ എന്നറിയാണമല്ലോ…

അതായിരുന്നു അടുത്ത ഉദ്ദേശം…

വരച്ചുകുറിച്ച് നാശമാക്കിയ അവസാനപേജിന്റെ മൂലയിലെ ഒഴിഞ്ഞവശത്തായി എന്റെപേരും അവൾടെപേരും ചേർത്തെഴുതി ഫ്ലെയിംസ് നോക്കുകയായിരുന്നു മനസ്സിലിരിപ്പ്…

മീനാക്ഷിയുടെ സ്പെല്ലിങ് കൃത്യമായി അറിയാത്തതുകൊണ്ടോ അതോ എണ്ണമെടുത്തതിലുള്ള പിഴവുകൊണ്ടോ എന്നറിയില്ല സംഗതി മേരേജൊന്നും വന്നില്ല…

അതോടെനിയ്ക്കു ദേഷ്യവുംവന്നു….

പിന്നെയങ്ങോട്ടുമിങ്ങോട്ടുമൊക്കെ അക്ഷരങ്ങളെ മാറ്റിയും മറിച്ചുമൊക്കെയിട്ടു നോക്കിയെങ്കിലും ഭാഗ്യദേവതയെന്നെ തുണയ്ക്കില്ലെന്ന വാശിയിലായ്രുന്നൂ…

ഫുൾകലിപ്പിലായ ഞാൻ പിന്നൊന്നുമാലോചിച്ചില്ല, ബുക്ക്‌ വലിച്ചൊരൊറ്റയേറായിരുന്നു…

എന്തു പറയാൻ..?? കഷ്ടകാലം ചങ്ങാത്തംകൂടാനായി പിന്നാലെയുള്ളതുകൊണ്ടാവണം നോട്ട്ബുക്ക്‌ ചെന്നുവീണത് പുറത്തേയ്ക്കിറങ്ങിവന്ന മീനാക്ഷിയുടെ കൃത്യം കാൽചുവട്ടിൽ… അതും ഭാഗ്യംപരീക്ഷിച്ച പേജുതന്നെ മുകളിൽ വരത്തക്കവിധത്തിലും…

കാര്യംമനസ്സിലാകാതെ മീനാക്ഷി എന്നെയും ബുക്കിനെയും മാറിമാറി നോക്കിക്കൊണ്ട് നോട്ട്ബുക്ക്‌ കുനിഞ്ഞെടുത്തു…

പിന്നൊരുനിമിഷമാ പേജിലേയ്ക്കു കണ്ണുപൂഴ്ത്തുന്നതും അവൾടെമുഖം വലിഞ്ഞുമുറുകുന്നതും ഞാനായിരിപ്പിടത്തിലിരുന്നു തന്നെ വീക്ഷിയ്ക്കുവായ്രുന്നു…

അവൾ കലിതുള്ളി എന്റെനേരേ പാഞ്ഞടുത്തപ്പോൾ ഞാൻ സംഭ്രമത്തോടെ ചുറ്റുംനോക്കി…

“”…ഇങ്ങോട്ടു വാടാ..!!”””_ തോളിലൊന്നു നുള്ളിക്കൊണ്ടെന്റെ കൈയ്ക്കു പിടിച്ചവൾ പുറത്തേയ്‌ക്കിറങ്ങിയ ശേഷം,

“”…എന്താടാ..?? എന്തായീ കാണിച്ചുവെച്ചേക്കുന്നേ..??”””_ ന്ന് ചുറ്റുംനോക്കി ആരുമില്ലെന്നുറപ്പു വരുത്തിയിട്ട് അമർഷത്തോടെന്നോട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *