എന്റെ ഡോക്ടറൂട്ടി – 5 11അടിപൊളി 

അങ്ങനെയിരിയ്ക്കേ ഒരുദിവസമാണ് തന്നെക്കാൾ മുതിർന്നപെണ്ണിനെ കല്യാണംകഴിയ്ക്കുന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന എനിയ്ക്ക് അതും പോസിബിളാണെന്ന് മനസ്സിലായത്…

അതോടെ മീനാക്ഷിയുടെമുഖം വീണ്ടും മനസ്സിൽ പതിയുകയുംചെയ്തു…

അതൊരു ഇന്ത്യാ-ബംഗ്ലാദേശ് ടൂർണമെന്റ് നടക്കുന്ന സമയമായിരുന്നു…

ക്ലബ്ബിലെ ചേട്ടൻമാർക്കൊപ്പമിരുന്ന് മാച്ച് വീക്ഷിയ്ക്കുമ്പോഴാണ് സച്ചിന്റെ സ്ട്രെയിറ്റ്ഡ്രൈവ് കണ്ട് ഗ്യാലറിയിലിരുന്ന അഞ്ജലിമാം കൈകൊട്ടുന്നതും ക്യാമറാകണ്ണുകൾ പുള്ളിക്കാരിയെ ക്ലോസ്അപ്പിൽ ഒപ്പിയെടുക്കുന്നതും ശ്രെദ്ധയിൽപ്പെടുന്നത്…

അതുകണ്ടതും എന്റെ ക്രിക്കറ്റ്‌ഗുരുവായ അഭിയേട്ടൻ, ദേ… അതാണ്‌ സച്ചിന്റെഭാര്യയെന്നും അവര് സച്ചിനെക്കാളും നാലഞ്ചുവയസ്സിന് മൂത്തതാണെന്നുമൊക്കെ ഞങ്ങളോടുപറയുന്നത്…

“”…അപ്പൊ ആണിനെക്കാ മൂത്ത പെണ്ണിനെയൊക്കെ കേട്ടാവോ..??”””_ എന്റെ മനസ്സിലുദിച്ചചോദ്യം ശ്രീക്കുട്ടൻചോദിച്ചതും അതിന്റെ മറുപടിയ്ക്കായി ഞാനുമവനൊപ്പം കാതോർത്തു…

“”…അങ്ങനൊരു നാട്ടുനടപ്പൊന്നൂല്ല… പിന്നെ സച്ചിനൊക്കെ വല്യ ക്രിക്കറ്റ്‌കളിക്കാരനല്ലേ… അവർക്കൊക്കെ എന്തുവേണേലുമാവാലോ…. ആരു ചോദിയ്ക്കാൻ..??”””_ അന്നുവരെ പെണ്ണുകിട്ടാത്തവിഷമം സച്ചിനെ പഴിച്ചുകൊണ്ടയാൾ മറക്കാൻശ്രെമിച്ചപ്പോൾ എനിയ്ക്കതൊരു പിടിവള്ളിയായി…

…അപ്പൊ ക്രിക്കറ്റ്‌ കളിക്കാരനായാൽ മൂത്തപെൺകുട്ട്യോളെ കെട്ടാം, ആരും ചോദിയ്ക്കാനുംവരൂല… അതുകൊള്ളാം.!

അന്നു രാത്രിയിലുറക്കംവരാതെ തിരിഞ്ഞുംമറിഞ്ഞും കിടക്കുന്നതിനിടയിലും എന്റെ ചിന്ത മുഴുവനതായിരുന്നു…

അതുവരെയും ക്രിക്കറ്റ്‌ ഇഷ്ടമാണെങ്കിലും ഇത്തരത്തിലൊരടങ്ങാത്ത ആഗ്രഹമായി മാറിയിരുന്നില്ല…

മുന്നേപറഞ്ഞപോലെ പൊക്കം കുറവായതുകൊണ്ടും ക്ലാസ്സിലെ കോമഡിപീസായതുകൊണ്ടും നമ്മളെയാരും കളിയ്ക്കാൻ കൂട്ടില്ല…

ശ്രീയൊക്കെ കളിയ്ക്കുമ്പോൾ കാട്ടിൽപോണ ബോളു പെറുക്കാൻനിൽക്കും… അപ്പോളൊക്കെ ആരേലും അടിച്ചുകളയുന്ന ബോള് കയ്യിൽകിട്ടുന്നതുപോലും പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷമാണ്…

കളിച്ചു കഴിഞ്ഞശേഷം ക്രിക്കറ്റ്‌കിറ്റ് തിരികെ സ്റ്റോർറൂമിൽ വെയ്ക്കാൻപോകുമ്പോൾ ആ ബാറ്റിലൊന്നു പിടിച്ചുനോക്കാൻപോലും കെഞ്ചിയിട്ടുണ്ട്…

അതുകൊണ്ടുതന്നെ സ്കൂൾടീമിൽ കളിയ്ക്കാൻ കഴിയില്ലെന്നുറപ്പാണ്…

പിന്നെയുള്ളൊരു വഴി ക്ലബ്ബുമാത്രം…

എങ്ങനെയെങ്കിലും അഭിയേട്ടനെ ചാക്കിട്ടുപിടിച്ച് ടീമിൽകേറണം…

അന്നൊന്നും ഞങ്ങടെക്ലബ്‌ വലിയമാച്ചുകളൊന്നും പിടിച്ചുതുടങ്ങിയിരുന്നില്ല…

വലിയ കളിയ്ക്കുപറ്റിയ ഗ്രൗണ്ടുകളും കുറവായിരുന്നു…

ഉളള ചെറിയൊരുപാടത്ത് വൈകുന്നേരങ്ങളിൽ ചേട്ടന്മാർവന്ന് ഡിഫെൻസിങ് ഷോട്ട്സ് പ്രാക്ടീസ്ചെയ്യും പോകും ഇതായിരുന്നു ആകെയുള്ളപതിവ്…

അങ്ങനെ സമയംനോക്കി ഒരുവിധം നേരംവെളുപ്പിച്ചശേഷം വീട്ടിലാരുമറിയാതെയിറങ്ങി അഭിയേട്ടന്റെ വീട്ടിലേയ്‌ക്കോടി…

എങ്ങനെയെങ്കിലും ക്രിക്കറ്റ്‌ കളിയ്ക്കാൻ പഠിപ്പിച്ചുതരണമെന്നും വേണമെങ്കിൽ അമ്മയോടുപറഞ്ഞ് പൈസമേടിച്ചു തരാമെന്നുമൊക്കെ പറഞ്ഞപ്പോൾ പുള്ളിക്കാരന് ചിരിവന്നു…

അതോടെപഠിത്തവും ക്ലബ്ബിൽപോക്കുമൊക്കെ സൈഡാക്കി ക്രിക്കറ്റിലും അതുവഴി മീനാക്ഷിയിലുമായി എന്റെ മുഴുവൻശ്രദ്ധയും…

അങ്ങനെ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കുന്നതിനിടയിൽ ആ അധ്യയന വർഷവുമവസാനിച്ചു…

ആ അവധി കഴിയുമ്പഴേ ഇന്ത്യൻടീമിൽ കയറിപ്പറ്റി പിറ്റേന്നുതെന്നെ മീനാക്ഷിയെ കെട്ടണമെന്ന തീരുമാനത്തോടെ തുള്ളിച്ചാടി വീട്ടിലെത്തുമ്പോഴാണ് വിധി വാക്കത്തിയുമായി എന്നെയും കാത്തുനിന്നത്…

ചേച്ചിയുടെയൊക്കെ ക്ലാസ്സ്കഴിഞ്ഞെന്നും ഇനിയവർക്ക് ആ സ്കൂളിൽ പഠിയ്ക്കാൻ പറ്റില്ലാന്നുമുള്ള മഹാസത്യമുൾക്കൊള്ളുന്നതിനു മുന്നേയറിഞ്ഞു, മീനാക്ഷി എൻട്രൻസ്കോച്ചിങ്ങിനായി പോകുകയാണെന്നും ഇനിമുതൽ ഹോസ്റ്റലിൽനിന്നുമാണ് പഠിയ്ക്കുന്നതെന്നും…

“”…അപ്പൊയിനി… അപ്പൊയിനി മീനുവേച്ചീനെ കാണാമ്പറ്റൂലേ..??”””_ മുഖമുയർത്തി കീത്തുവേച്ചിയോടങ്ങനെ ചോദിയ്ക്കുമ്പോൾ കണ്ണുകൾനിറഞ്ഞിരുന്നു…

“”…യ്യ്യോടാ.! മീനുവേച്ചിയോടത്ര സ്നേഹായ്രുന്നോ ന്റെ വാവയ്ക്ക്..??”””_ കീത്തുവെന്നെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചതിനു മറുപടിപറയാതെ നിൽക്കുമ്പോൾ അവൾതുടർന്നു;

“”…മീനുവേച്ചിയിടയ്ക്കു വരും… നമുക്കപ്പപ്പോയി കാണാട്ടോ..!!””” _ അവളെന്നെ ആശ്വസിപ്പിയ്ക്കാൻ പറഞ്ഞതൊന്നും ഉൾക്കൊള്ളാൻകഴിയാതെ ഞാൻ റൂമിലേയ്‌ക്കോടി…

ബെഡ്ഡിലേയ്ക്കു കവിഴ്ന്നുവീണ് തലയിണയെ കടിച്ചുപിടിച്ചു ഞാൻ പൊട്ടിക്കരഞ്ഞു…

അന്നു മീനാക്ഷിയെ എൻട്രൻസ്കോച്ചിങ്ങിനായി പറഞ്ഞുവിടുമ്പോൾ യാത്രയയയ്ക്കാനായി കീത്തുവേച്ചിയ്ക്കൊപ്പം ഞാനുംപോയിരുന്നു…

അന്നെനിയ്ക്കു റ്റാറ്റയൊക്കെപ്പറഞ്ഞു പോയ മീനുവേച്ചിയുടെ മുഖവുമോർത്ത് രണ്ടുദിവസം നടന്നിട്ടുണ്ടാവും…

എന്നാൽ കണ്ണകന്നാൽ മനസ്സകന്നൂന്നു പറയുമ്പോലെ അതൊക്കെ മെല്ലെ ഞാൻ മറക്കാൻതുടങ്ങി…

അതിനൊരു മുഖ്യകാരണം ക്രിക്കറ്റു തന്നായ്രുന്നു…

ആദ്യം അഭിയേട്ടനൊപ്പം തുടങ്ങിയ കളി
മെല്ലെമെല്ലെ ഗ്രൗണ്ടിൽവരുന്ന വല്യചേട്ടന്മാർക്കൊപ്പമായി…

അവരു കാശുതരുമ്പോൾ വെള്ളവും സിഗരറ്റുമൊക്കെ മേടിച്ചുകൊടുക്കുന്നതുകൊണ്ട് ചുമ്മാതെയാണെങ്കിലും അവരു ടീമിലിട്ടേക്കും…

…എങ്ങനെയെങ്കിലും കളിപഠിച്ചിട്ട് മീനാക്ഷി ലീവിനുവരുമ്പോൾ പോയി ഇഷ്ടംപറയണം… ക്രിക്കറ്റുകളിക്കാർക്ക് മൂത്തപെൺകുട്ട്യോളെ കെട്ടുന്നത് പ്രശ്നമല്ലെന്നു മീനുവേച്ചിയെ പറഞ്ഞു മനസ്സിലാക്കുവേം വേണം…

അതിനായി, അന്നേവരെ ഒന്നിനോടും കാണിച്ചിട്ടില്ലാത്ത ആത്മാർത്ഥത ഞാൻ ക്രിക്കറ്റിനോടു കാണിയ്ക്കാനായി തുടങ്ങി…

അതിനിടയിൽ അമ്മയുംകീത്തുവും കഷ്ടപ്പെട്ടു പഠിപ്പിച്ചതുകൊണ്ട് പത്താംക്ലാസ്സെന്ന കടമ്പകടന്നെങ്കിലും, മോനെ ഡോക്ടറാക്കണമെന്ന കാർന്നോരുടെ അത്യാഗ്രഹത്തിനുമുന്നിൽ
ചുവപ്പുവരവീണു…

പ്ലസ്ടുവിന് ബയോളജി സയൻസെടുക്കാതെ കമ്പ്യൂട്ടർകൊമേസിലേയ്ക്കു കാലെടുത്തുചവിട്ടീതും തന്തപ്പടിയെന്നെ പൂർണ്ണമായും ഡ്രൈവാഷ്ചെയ്തു…

“”…ഇനി ഇവനായി ഇവന്റെപാടായി… ഞാനിവന്റെ കാര്യത്തിലിനി ഇടപെടില്ല..!!”””_ എന്നുംപറഞ്ഞു പുള്ളി കൈകഴുകിയത് പിന്നീടു ഞാനങ്ങോട്ട് ആസ്വദിയ്ക്കുവായ്രുന്നു…

അത്രയുംനാൾ കൂട്ടിലിട്ടുവളർത്തിയ കിളിയെ ഒരു സുപ്രഭാതത്തിൽ പൂർണ്ണസ്വാതന്ത്ര്യംകൊടുത്തു തുറന്നുവിട്ടാൽ എങ്ങനിരിയ്ക്കും..?? അതായ്രുന്നൂ പിന്നീടുസംഭവിച്ചത്…

പ്ലസ്സ് വണ്ണിലും പ്ലസ്ടൂവിലും ഓരോലൈനിട്ടു… രണ്ടും നല്ലന്തസ്സായി പൊട്ടിയപ്പോൾ ഇനിലൈഫിൽ പെണ്ണേയില്ലെന്ന ദൃഢപ്രതിജ്ഞയോടെയാണ് സ്പോർട്സ്ക്വാട്ടയുടെ മെച്ചത്തിൽ കോളേജിലെത്തുന്നത്…

Leave a Reply

Your email address will not be published. Required fields are marked *