സോറി എന്ന് … ഞാൻ കുറച്ചു ക്കുടെ ഉച്ചത്തിൽ പറഞ്ഞു:
എന്തിന്… അവിടിന് തിരിച്ചു വീണ്ടും ഒരു ചോദ്യം കൂടി
അ..ത്.. പി.ന്നെ… ഞാൻ ….
എന്ത് ഉണ്ടെങ്കിലും മുഖത്ത് നോക്കി പറയണo…. മായ ഇച്ചിരി ഘനത്തിൽ ഇടയ്ക്ക് കേറി പറഞ്ഞു … ഇത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി ഞാൻ ശ്രദ്ധിച്ചിരിന്നു….
ഞാൻ മെല്ലെ എന്റെ മുഖത്തേക്ക് നോക്കി… എന്റെ കണ്ണുകൾ ആദ്യം ഒടക്കിയത് മായയുടെ ചെച്ചുണ്ടിൽ ആയിരുന്നു… നല്ല ചുവന്ന തുടുത്ത ചുണ്ട് …
പെട്ടന്നാണ് അമ്മയുടെ വിളി ക്കേട്ടത് … അത് കേട്ടതും ഞാൻ താഴെക്ക് പോയി … ആ സമയം ഞാൻ ദൈവത്തോട് ഒരായിരം നന്ദിയും പറഞ്ഞു. ആ സമയം എന്റെ ഉളളിൽ അമ്മ ഒരു മാലാഖ ആയി തോന്നി …
ഞാൻ താഴെക്ക് ചെല്ലുമ്പോൾ പൊന്നു അലുവ കണ്ടിച്ച് ഒരു പാത്രത്തിൽ ആക്കി കഴിക്കാൻ ആരംഭിച്ചിരുന്നു… ഞാൻ താഴെ ചെന്ന് അവളുടെ പ്ലെറ്റിൽ നിന്ന് ഒരു അലുവ കക്ഷണം എടുത്ത് കഴിക്കാൻ ആരംഭിച്ചു….
(മായ റൂമിൽ ഞാൻ വന്ന് കാര്യം ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.. പറയില്ലായിരിക്കും? അതോ ഇന്നി പറയുമോ?… പറഞ്ഞാൽ ഇപ്പോൾ എന്താ ഞാൻ തെറ്റ് ഒന്നും ചെയ്തില്ലലോ … അവൾക്ക് റൂം ക്ലോസ്സ് ചേയ്തിട്ട് ഡ്രസ്സ് മാറി കൂടായിരുന്നോ ….) എങ്ങനെ ഒരോന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ തോളത്ത് ഒരു കൈ വന്ന് വീണത്… അമ്മ ആയിരുനു അത്…
എന്താ അമ്മേ ?…
ടാ അതേ….. എന്തോ അമ്മ അത്രയും പറഞ്ഞ് കൊണ്ട് നിർത്ത്ക്കുണ്ട് സ്റ്റെയർ കേസിലേക്ക് നോക്കിക്കോണ്ട്… ആ വാ മോളേ … എന്നു പറഞ്ഞു …
ഞാൻ നോക്കുമ്പോൾ മായ എന്റെ അനിയത്തിയുടെ ഒരു ചുരിദാറും ഇട്ട് പടികൾ ഇറങ്ങി വരുന്നു …
(മായയും എന്റെ അനിയത്തിയും ഏകദേശം ഒരേ പോലെ ആണ് തടി ഒക്കെ … എന്നാൽ മായക്ക് അവളെക്കാട്ടി നീളം കൂടുതൽ ആണ് …)
അങ്ങനെ മായ പടികൾ ഇറങ്ങി വന്ന് എനിക്ക് എതിർവശത്ത് അനിയത്തിയുടെ കൂടെ വന്നിരിന്നു.. പൊന്നു അവൾക്ക് ഒരു അലുവ കക്ഷണം എടുത്ത കൊടുത്തു.
(അമ്മ എന്തായിരിക്കും ചോദിക്കാൻ വന്നത് ?… എത്തിയിരിക്കും മായ വന്നപ്പോൾ അമ്മ അത് ചോദിക്കാതിരുന്നത് ?…
ഇന്നി മായ എന്തെങ്കിലും പറഞ്ഞു കാണുമോ?… എയ് ഇല്ലായിരിക്കും …)
ഇങ്ങനെ കുറെ ചിന്തകൾ മനസ്സിൽ ഉത്തരം കിട്ടാതെ കടന്നു കൂടി…
ആകെ ഒരു അസ്വസ്തതപ്പോലെ ….
ഇതെല്ലാം മനസ്സിൽ കിടന്നു മായയ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വേണ്ടി ഞാൻ അവളെ ഒന്ന് ഒളിക്കണ്ണ് ഇട്ടു നോക്കി… അതാ അവൾ എന്നെയും നോക്കി ഇരുന്ന അലുവ കഴിക്കുന്ന്.. അവൾ എന്നെ നോക്കുന്ന് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിച്ചു. എന്നാൽ മായ ഞാൻ നോക്കുന്നത് കണ്ട്…
പിന്നെ ഞാൻ അവളെ നോക്കാതെ എന്റെ ഫോൺ എടുത്ത് വെറുതെ തോണ്ടി കൊണ്ട് ഇരുന്ന് … എന്നാല്ലും രണ്ട് മുന്ന് തവണ മായയെ ഞാൻ നോക്കി.. അപ്പോഴെല്ലാം അവൾ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുവായിരുന്നു… അപ്പോൾ തന്നെ ഞാൻ എന്റെ കണ്ണു പിൻവലിക്കും …
ഒരു രണ്ടു മിനിറ്റിന് ഷേഷം എന്റെ കാലിൽ എന്തോ തട്ടിയതുപോലെ തോന്നി… നോക്കിയപ്പോൾ അത് മായയുടെ കാല് ആയിരുന്നു… ഞാൻ അപ്പോൾ തന്നെ മായയെ നോക്കി … അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… എന്നിട്ട് എന്നോട് പറയട്ടെ എന്ന് ശബ്ദമില്ലാതെ ചോദിച്ചു … ഞാൻ ആകെ ഒന്ന് ഞെട്ടി പൊയി… (അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.. ഇതുവര അവൾ ഈ കാര്യം ആരോടും പറഞ്ഞിട്ടില്ല… അപ്പോൾ അമ്മ പറയാൻ വന്നത് എന്തായിരുന്നു…) ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മുടെ വിളി …
മോനെ ഒന്ന് ഇഞ്ഞ് വന്നേ…
എന്താ അമ്മേ … ഞാൻ അടുക്കളയിൽ ചെന്നിട്ട് ചോദിച്ചു…
മോനേ അ സതീഷ് ഏട്ടന്റെ കടയിൽ പോയി 2 പാക്കറ്റ് തൈര് വാങ്ങിച്ചോണ്ട് വാടാ…
എന്തുവാ അമ്മേ ഇത് .. ഞാൻ ഇപ്പോഴല്ലേ പുറത്തു പോയിട്ട് വന്നത് … എന്തേലും വാങ്ങിക്കണം എങ്കിൽ അന്നേരം പറഞ്ഞുടായിരുന്നു… ഞാൻ അലപം ദേഷ്യത്തിൽ ചോദിച്ചു …
ഞാൻ മറന്നുപ്പോയാടാ കുട്ടി ….
