മമ്മി അപ്പോഴേക്കും കരച്ചിലും തുടങ്ങി .. ഞാനും കുറെ സെന്റി ഒക്കെ അടിച്ചു നോക്കിയപ്പോ ..
എസ്ഐ : അഹ് .. ഞാൻ നോക്കട്ടെ എന്ത് ചെയ്യാൻ പറ്റുമെന്ന് .. എന്തായാലും നിങ്ങൾ വൈകിട്ട് വാ ഇപ്പൊ ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുകയ രാവിലെ തൊട്ട് വെയിലത്ത് നിക്കുവ .. നിങ്ങടെ നമ്പർ ഇവിടെ കൊടുത്തേര് .ഞാൻ സ്റ്റേഷനിൽ വരുമ്പൊ വൈകിട്ട് നിങ്ങളെ വിളിക്കാം അപ്പൊ വന്ന മതി ..എടൊ പിസി ഇവരുടെ നമ്പർ വാങ്ങി വെച്ചോ
പിസി : ശരി സർ
ഇതും പറഞ്ഞ് എസ്ഐ ഇറങ്ങി പോയി അപ്പോഴേക്കും
പിസി : മാഡം വിഷമിക്കണ്ട വൈകിട്ട് എല്ലാം ശരിയാകും ഇപ്പൊ നിങ്ങൾ പൊയ്ക്കൊ രാവിലെ തൊട്ടുള്ള കുറെ പണി ബാക്കി ഉണ്ട് എല്ലാവരും നല്ല തിരക്കില്ല …
ഞാൻ : എന്തായാലും ഞങ്ങളെ വൈകിട്ട് വിളിക്കണേ സാറെ മറക്കല്ലെ ..
ഇതും പറഞ്ഞ് ഞാനും മമ്മിയും സ്റ്റേഷനിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി ഒരു ഓട്ടോ വിളിച്ച് നേരെ ഹോട്ടലിനു അടുത്തുള്ള ഒരു റെസ്ററൗറന്റിൽ കേറി ഊണ് കഴിച്ചിട്ട് റൂമിലേക്ക് പോയി പോകുന്ന വഴി മമ്മി ആകെ മൂഡ് ഓഫായിരുന്നു ഞാൻ എന്തൊക്കെയൊ ചോദിച്ചിട്ടൊന്നും മമ്മി ഒന്നും മിണ്ടിയില്ല ബിബിന്റെ കാര്യം ഓർത്തിട്ട് ആയിരിക്കുമെന്ന് കരുതി ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.. റൂമിൽ എത്തിയപ്പൊ മമ്മി നേരെ ബാത്റൂമിലേക്ക് പോയി ഞാൻ ഡ്രസ്സ് ഒക്കെ മാറി ടീവി ഓൺ ആക്കിയിട്ട് സോഫയിലോട്ട് കിടന്ന് അങ്ങ് ഉറങ്ങി പോയി ഇന്നലെ രാത്രിയിൽ ഇച്ചിരി നേരം അല്ലെ ഉറങ്ങിയുള്ളു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു …
പിന്നീട് മൊബൈലിന്റെ ബെല്ല് കേട്ടാണ് ഉണർന്നത് .. എഴുന്നേറ്റ് മമ്മിയെ നോക്കിയപ്പൊ മമ്മി കിടക്കയിൽ പുതച്ച് കിടന്ന് ഉറങ്ങുന്നു.. പാവം നല്ല ക്ഷീണം കാണും ഞാൻ മനസ്സിൽ ചിന്തിച്ചു എന്നിട്ട് ഫോൺ നോക്കിയപ്പൊ പരിചയമില്ലാത്തൊരു നമ്പർ പിസി ആയിരിക്കും എന്ന് കരുതി എടുത്തു … സാറെ ഞാനാ രാവിലെ സ്റ്റേഷനിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലൊ ..പിസി ആണെന്ന് മനസ്സിലായ ഞാൻ
ഞാൻ : അഹ് .. സാറെ എസ്ഐ സാർ എത്തിയോ ഞങ്ങൾ വരട്ടെ
പിസി : അത് പറയാന സാറെ ഞാൻ വിളിച്ചത് എസ്ഐ സർ വൈകിട്ട് സ്റ്റേഷനിൽ വന്നിട്ട് പെട്ടന്ന് അങ്ങ് പോയി സാറിന് രാവിലെ വെയിലത്ത് നിന്നിട്ടായിരുക്കും ഭയങ്കര തലവേദനയെന്ന് നിങ്ങളോടു പറയാനുള്ള കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞേൽപ്പിച്ചിട്ട പോയെ അതും കൂടി പറയാന ഞാൻ ഇപ്പൊ വിളിച്ചെ ..സാറെ എന്നെ ഒന്ന് തിരിച്ച് വിളിക്കാമോ എന്റെ ബാലൻസ് തീരാറായി അതുകൊണ്ട .
ശരി സാറെ എന്നും പറഞ്ഞ് ഞാൻ മമ്മിയെ നോക്കിയപ്പൊ മമ്മി ഉണർന്നിരുപ്പുണ്ട്
മമ്മി : ക്ഷീണം കൊണ്ട് അങ്ങ് ഉറങ്ങി പോയി മോനെ രാവിലെ പോയതല്ലേ എന്തുവാ മോനെ അയാൾ പറഞ്ഞത്ത്
ഞാൻ മമ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ട് പിസിയെ തിരിച്ച് വിളിച്ചു
പിസി : അഹ് സാറെ പിന്നെ നിങ്ങൾക്കു ഭാഗ്യം ഉണ്ട് കേട്ടൊ എസ്ഐ സാറിന് നിങ്ങളെ പിടിച്ചെന്ന് തോന്നുന്നു നിങ്ങളെ സഹായിക്കാമെന്ന് എന്നോട് പറഞ്ഞു
എനിക്ക് സന്തോഷമായി വീണ്ടും അയാൾ തുടർന്നു
പിസി : സാറെ പിന്നെ സാറിനെ കണ്ടപ്പോഴെ എനിക്ക് തോന്നി ഇച്ചിരി കാര്യവിവരം ഒക്കെ ഉള്ള ആളാണ് എന്ന് അതുകൊണ്ട് തുറന്ന് അങ്ങ് പറയുവ എസ്ഐക്കു ഒരു ലക്ഷം രൂപ കൊടുക്കണം
ഞാൻ : അയ്യോ സാറെ ഞങ്ങൾ പാവങ്ങള വലിയ പണക്കാരൊന്നുമല്ല ഒരു ലക്ഷം രൂപ എന്നൊക്കെ പറഞ്ഞ അതൊരു വലിയ എമൗണ്ട് അല്ലെ സാറെ
പിസി : സാറെ വധശ്രമ കുറ്റമാണ് കേസ് ഇത് തീരെ കുറവല്ലെ ചോദിച്ചത്
പിന്നെ ഞാൻ കുറെ സെന്റി ഒക്കെ അടിച്ചപ്പോ
പിസി : എന്ന ഞാൻ എസ്ഐ സാറിനെ ഒന്ന് കൂടി വിളിച്ചിട്ട് നിങ്ങളെ വിളിക്കാം
ഞാൻ മമ്മിയോട് കാര്യം എല്ലാം പറഞ്ഞോണ്ടിരുന്നപ്പൊ അയാൾ വീണ്ടും മിസ് കാൾ ഇട്ടു ഞാൻ തിരിച്ച് വിളിച്ചപ്പൊ
പിസി : സാറെ ഞാനാ .. എസ്ഐ സാറിനോട് സംസാരിച്ചു എഴുപത്തിഅയ്യായിരം രൂപ മതിയെന്ന് പുള്ളി സമ്മതിച്ചു ഞാൻ അതുപോലെ നിങ്ങളുടെ വിഷമങ്ങളൊക്കെ പറഞ്ഞതുകൊണ്ട കുറച്ചത
