ദേവനെ തട്ടി വീഴ്ത്തിയ ആൾ വാതിൽ തുറന്നതും ചായ മുഖത്തേക്ക് ഒഴിച്ചു.. അലറി വിളിച്ചു കൊണ്ട് മുഖം പൊത്തി നിന്നവൻ്റെ പാൻ്റിൽ പിടിച്ച് വലിച്ച് അതിലേക്ക് ഒഴിച്ചു..
കാപ്പിയിലെ ചൂടിൽ പൊള്ളിയപ്പോൾ പൊത്തി പിടിച്ചു നിലത്ത് ഇരുന്നു.. ജോയൽ തിരികേ വരുമ്പോൾ ഇതെല്ലാം കണ്ട് നിന്ന് സന്തോഷിച്ച ആ പെണ്ണ് അവിടെ ഉണ്ടായിരുന്നു.. അവളെ സൈറ്റ് അടിച്ചു കാണിച്ചു ചുമ്മാ എന്നു പറഞ്ഞു ദേവൻ്റെ അരികിൽ പോയിരുന്നു..
അത് കണ്ട് ചിരിച്ച് അവളും അവളുടെ സീറ്റിൽ ഇരുന്നു.. ശ്രീദേവിനെ കുറിച്ച് നിങ്ങൾക്ക് ഇപ്പൊ അറിയാം.. അമ്മ പഠിപ്പിച്ച പാഠങ്ങൾ കൊണ്ട് എല്ലാം കൊണ്ട് നല്ല വഴിയിൽ നടക്കുന്ന ആൾ.. ഇനി ശ്രീദേവിൻ്റെ ഫ്രണ്ട് ജോയൽ.. നല്ല ഒന്നാന്തരം കോട്ടയം കാരൻ അച്ചായൻ..
ജോയൽ ഡേവിഡ്.. കുരിശിങ്കൽ തറവാട്ടിലെ ഡേവിഡിൻ്റെയും അന്നയുടെയും ഒരേ ഒരു മകൻ.. ആ തറവാട്ടിലെ കാരണവർ ആയ വക്കച്ചൻ്റെ കൊച്ചുമകൻ.. കോട്ടയത്തുള്ള ഏറ്റവും വലിയ തറവാട്ടുകാർ.. നാട്ടിലെ ജനങ്ങൾക്ക് പേടിയും ബഹുമാനവും സ്നേഹവും ഉള്ള തറവാട്.. അളവില്ലാത്ത പാരമ്പര്യമായതും അല്ലാതെ വക്കച്ചനും ഡേവിഡും കൂടെ ധാരാളം സമ്പാദിച്ചു കൂട്ടിയിരുന്നു.. കാരണം സൗജന്യമായി ചികിത്സയും വിദ്യാഭ്യാസവും കൊണ്ട് അവരുടെ സമ്പാദ്യത്തിൽ നിന്ന്
അത്യാവശ്യം ചിലവാക്കിയിരുന്നൂ.. അത് കൊണ്ട് തന്നെ കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും നാട്ടുകാർ സ്നേഹിച്ചിരുന്നു..
ജോയെ കുറിച്ച് പറഞാൽ നാട്ടിലെ തല്ലിപ്പൊളി , തെമ്മാടി എന്നൊക്കെ പറയുമെങ്കിലും അന്യായത്തിന് അല്ലാതെ ആരെയും തല്ലിയിട്ടുമില്ല , സ്ത്രീകളോട് ബഹുമാനം ഉള്ളവനും ആണ്. ജോയലിന് 25 വയസ്സ് ആണ്.. കാർ ആക്സിഡൻ്റിൽ മരിച്ച ജോയലിൻ്റെ അപ്പയും മമ്മയും വിട പറഞ്ഞിട്ട് നാല് വർഷം ആയി.. ആ സങ്കടത്തിൽ നിന്നും മാറി നിൽക്കാൻ ആണ് ബാംഗ്ലൂരിൽ വന്നത്.. അങ്ങനെ കിട്ടിയ ഒരു കൂട്ട് ആയിരുന്നു ശ്രീദേവ്..
ജോ തൻ്റെ ഫോണിൽ നിന്നും അപ്പച്ചനെ വിളിച്ചു…
കുരിശിങ്കൽ തറവാട് ,കോട്ടയം.. രാത്രി ഏഴ് മണി.
കാര്യസ്ഥൻ തോമസ് ഫോണുമായി ഉമ്മറത്തേക്ക് വരുമ്പോൾ ചാരു കസേരയിൽ ഇരുന്ന് പഴയ ഗാനം കേട്ട് കിടക്കുക ആയിരുന്നു വക്കച്ചൻ.. വക്കച്ചനെ തട്ടി വിളിച്ചു.. പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ…
” മുതലാളി.. ജോ കുഞ്ഞു വിളിക്കുന്നു..”
വക്കച്ചൻ കണ്ണു തിരുമ്മി നിവർന്നു ഇരുന്നു.. ഫോൺ വാങ്ങി പാട്ട് നിർത്താൻ തോമസിനോട് പറഞ്ഞ ശേഷം അവനെ വിളിച്ചു..
” കൊച്ചു കുഞ്ഞേ…”
അപ്പച്ചൻ്റെ വിളി കേട്ടതും ജോയലിന് കാര്യം മനസിലായി.
” എന്നതാ അപ്പച്ചാ.. വിരഹ ഗാനം കേട്ട് കുറ്റി ആയിരിക്കുന്നത്.. ”
” ഡാ കൊച്ചെ.. എൻ്റെ മേരി നിൻ്റെ അപ്പനായ എൻ്റെ ഇളയ മോനേ തന്നിട്ട് അങ്ങു പോയി.. മൂത്ത മോള് അങ്ങു അമേരിക്കയിലും ഭർത്താവും കുട്ടികളും ആയി അവിടെ സെറ്റിൽ ആയി.. നിൻ്റെ അപ്പനും അമ്മയും പോയതോടെ.. നീ ഇവിടം വിട്ട് മാറി നിന്നു.. ആകെ ഒറ്റപ്പെട്ട് പോയ പോലെ
ആണെടാ… ആരുമില്ല എന്ന തോന്നൽ.. നീ വേഗം വാടാ…”
” എൻ്റെ അപ്പച്ചാ ഇങ്ങനെ സെൻ്റി ആകാതെ. ഞാൻ പാലക്കാട് ബ്രഹ്മപുരത്തേക്ക് ട്രെയിൻ കയറി.. കൂട്ടുകാരൻ്റെ നാട്ടിലേക്ക്.. അവിടുത്തെ ഉത്സവം കണ്ട് കഴിഞ്ഞ് ഒരാഴചയ്ക്കുള്ളിൽ ഞാൻ തറവാട്ടിൽ എത്തും.. കാരണം ഞാനും അവനും ജോലി കളഞ്ഞിട്ട ട്രെയിൻ കയറിയത്.. ഞാൻ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ഇനി അപ്പച്ചൻ്റെ കൂടെ ആയിരിക്കും… പോരായോ..”
അത് കേട്ട വക്കച്ചൻ സന്തോഷത്തോടെ കർത്താവിനു സ്തുതി പറഞ്ഞു കൊണ്ട്…
” നീയാടാ വക്കച്ചൻ്റെ കൊച്ചു മോൻ..വേഗം വാടാ ഉവേ…ഡാ കൊച്ചു കുഞ്ഞേ.. വെറുതേ പോയി പ്രശ്നം ഉണ്ടാക്കാൻ നിൽക്കണ്ട.. നിവൃത്തി ഇല്ലെങ്കിൽ മാത്രം ജീവൻ ബാക്കി വെച്ചാൽ മതി കേട്ടല്ലോ.. ബാക്കി വരുന്നിടത്ത് വെച്ച് കാണാം..”
” ഹ… അപ്പച്ചാ എല്ലാം കേട്ട്.. ഞാൻ നോക്കിയും കണ്ടും ചെയ്തോളാം. പിന്നെ ഒരു കാര്യം.. അപ്പച്ചൻ്റെ ഒറ്റപ്പെടൽ മാറ്റാൻ അപ്പച്ചന് പറ്റിയ പീസ് കിട്ടുമോ എന്ന് നോക്കാം..കിട്ടിയാൽ എനിക്ക് ഇഷ്ടമായാൽ അപ്പച്ചൻ കെട്ടിക്കോണം..”
അത് കേട്ട വക്കച്ചൻ ആദ്യം കലി കയറി സംസാരിച്ചതും പിന്നീട്..
