ഒരു അവധി കാലം – 1 Like

പക്ഷെ ഇതൊന്നും അല്ല എന്നെ അലട്ടിയ പ്രശ്നം എന്നെ ഇവിടുന്ന് കൊണ്ടുപോകാൻ ആരാ വരുന്നതെന്ന് എനിക്ക് അറിയില്ല. ദൈവമേ ഞാൻ ഇനി ഒറ്റയ്ക്കു പോകേണ്ടി വരോ എന്നായി എന്റെ ചിന്ത…… ഒരുപാട് മുഖങ്ങൾ എന്റെ മുന്നിലൂടെ കടന്നുപോയി പക്ഷെ ആരാണ് എന്നെ കൊണ്ടുപോകാൻ വന്നേക്കുന്നുത് എനിക്ക് അറിയില്ലല്ലോ. ഞാൻ അവിടെയൊക്കെ നടന്നു കൊണ്ടിരുന്നു… പെട്ടെന്ന് എന്റെ മുന്നിൽ എന്റെ അച്ഛനെ ഞാൻ കണ്ടു. ഇതെന്താ അച്ഛൻ ഇവിടെ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ ഒന്നുകൂടെ സൂക്ഷിച്ചു നോക്കി അല്ല അച്ഛൻ അല്ല പക്ഷെ അച്ഛനെ പോലെ തന്നെ ഉണ്ട്. വെളുത്തിട്ട് അല്പം ഉയരം കുറവാണ്, മുടികൾ നരച്ചു തുടങ്ങിയിരിക്കുന്നു, കണ്ടാൽ അച്ഛനെ പോലെ തന്നെ. ഞാൻ രണ്ടുംകല്പിച്ചു അയാളുടെ അടുത്തേക് നടന്നു. എന്നെ പക്ഷെ അയാൾ കണ്ടിട്ടില്ല. ഞാൻ ചെന്ന് മുന്നിൽ നിന്നു.

“ആഹ് രാഖി വാ മോളെ ഞാൻ കുറെ അന്വേഷിച്ചു നടന്നു കുറച്ചു നേരം ഇവിടെ നിന്നതാ ”

ഹാവു ഭാഗ്യം എന്നെ കൊണ്ടുപോകാൻ തന്നെ വന്നതാണ്. പക്ഷെ ഇപ്പോളും ഇത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. ആരാന്നു ചോദിച്ചാൽ അത് അച്ഛന് തന്നെ ആണ് കുറവ്. വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് കരുതും. വേണ്ട ആളെ അറിയുന്ന പോലെ തന്നെ നിൽക്കാം. ഞാൻ ചിരിച്ചു സംസാരിക്കാൻ തുടങ്ങി

“ആഹ് ഞാനും നോക്കുവായിരുന്നു ആരും വന്നിട്ടില്ലേ എന്ന് ”

“മോൾ വരു ബാഗ് ഒക്കെ ഞാൻ എടുക്കാം “

“അയ്യോ അത് സാരില്ല ഞാൻ വായ്ക്കാം ”

“നല്ല ക്ഷീണം കാണും ഇത്രേം ദൂരം വന്നതല്ലേ. നമുക്ക് അവിടെ എത്താൻ എന്തായാലും കുറേ നേരം എടുക്കും മോൾക് വേണേൽ ഉറങ്ങിക്കോ ”

ഞാൻ എങ്ങനെ ഉറങ്ങാൻ എനിക്ക് ഈ നാട് കാണണ്ടേ പക്ഷെ കാണാൻ ആയിട്ട് മുഴുവൻ ഇരുട്ടല്ലേ ശെരി എന്തായാലും ഒന്ന് ഉറങ്ങാം എഴുന്നേൽക്കുമ്പോൾ നേരം വെളുത്തിട്ട് ഉണ്ടാകും. അങ്ങനെ ഞാൻ ഉറങ്ങി പുറത്തു നല്ല കാറ്റ് ഉണ്ട്.

“മോളെ എഴുന്നേൽക്ക രാഖി ”

ഞാൻ ഞെട്ടി എഴുന്നേറ്റു “എന്താ….?”

“വാ ഒരു ചായ കുടിക്കാം ”

“വേണ്ട ഞാൻ ട്രാവൽ ചെയ്യുമ്പോ ഒന്നും കഴിക്കില്ല വോമിറ്റ് ചെയ്യും ”

“അതെയോ എങ്കിൽ വേണ്ട ഞാൻ പോയിട്ട് വരാം ”

ഞാൻ പുറത്തേക്കു നോക്കി സൂര്യൻ ഉദിച്ചു വരുന്നു മുന്നിൽ ഒരു പുഴ ഒഴുകുന്നു എത്ര മനോഹരമായ കാഴ്ച്ച ആണ് ഇത്…. അങ്ങ് അകലെ ഏതോ ഒരു അമ്പലത്തിൽ നിന്നും വച്ചിരിക്കുന്ന പാട്ട് കേൾക്കാം, കിളികളുടെ ഒച്ചയും ഒക്കെ എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു ഞാൻ എന്റെ ഫോൺ എടുത്തു ചെറുപ്പം മുതൽ ഫോട്ടോ എടുക്കുക എനിക്ക് ഒരു ശീലം ആയിരുന്നു ക്യാമറ ചാർജ് ചെയ്യാത്ത കാരണം ബാഗിൽ ഇരിക്കുകയാണ്. ഞാൻ ഫോണിൽ ഫോട്ടോ എടുത്തു..

അപ്പൊ ഇതാണ് കേരളം ശെരിയ നല്ല ചന്തം ഉള്ള നാട് തന്നെ. അപ്പോളേക്കും അച്ഛന്റെ കാൾ വന്നു

“ഹലോ അച്ഛാ ഞാൻ ഇവിടെ എത്തിട്ടോ ”

“ആഹ് ആരാ വന്നത് എയർപോർട്ടിൽ…? ”

“ആവോ എനിക്കറിയില്ല അച്ഛാ. കാണാൻ അച്ഛനെ പോലെ ഉണ്ട് അച്ഛൻ ഒന്ന് പൊക്കം കുറഞ്ഞാൽ എങ്ങനെ ഇരിക്കും അതാ ആൾ ”

“രാഖി അത് പ്രകാശൻ ആണ് നിന്റെ ഏറ്റവും ഇളയ ഇളയച്ഛൻ ”

“ആണോ അത് ശെരി പക്ഷെ ഇളയച്ഛൻ എന്നോട് ആരാണ് എന്ന് ഒന്നും പറഞ്ഞില്ല ഞാൻ ഒട്ടു ചോദിച്ചുമില്ല ”

“കൊള്ളാം നിനക്ക് അറിയില്ല എങ്കിൽ ചോദിക്കണം. അവിടെ ആരും നിന്നോട് വന്നു പരിചയപെടില്ല കേട്ടോ ”

“ശെരി അച്ഛാ…. ആഹ് അച്ഛാ ഇളയച്ഛൻ വരുന്നുണ്ട് ഞാൻ ഫോൺ കൊടുക്കാം ”

ഞാൻ ഫോൺ ഇളയച്ഛന്റെ കൈയിൽ കൊടുത്തു അവർ സംസാരിക്കുന്നത് എന്നെ കുറിച് ആയിരിക്കും….

ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി ആകാശം മുട്ടി നിൽക്കുന്ന മലകൾ, താഴെ ഒഴുകുന്ന പുഴകൾ , കതിരണിഞ്ഞു നിൽക്കുന്ന നെല്ല് വയലുകൾ, പച്ചയും സ്വർണ നിറത്തിലും…. സൂര്യ കിരണങ്ങൾ അവയക്ക് മുകളിൽ പതിച്ചു നിൽക്കുന്നു…. എത്ര മനോഹരം ആണ് ആ കാഴ്ച്ച….. പാരിസിലെ വസന്തത്തിനു പോലുമില്ല ഈ ചേൽ. ഞാൻ ഓരോ കാഴ്ചകൾ കണ്ണുനിറച്ചു കാണുവാൻ തുടങ്ങി…..

****************************

Leave a Reply

Your email address will not be published. Required fields are marked *