ഒരു അവധി കാലം – 2 2

***************************

രാവിലെ ഞാൻ എഴുന്നേറ്റത് എന്റെ ഫോൺ കാൾ കെട്ടിട്ടാണ്. ഞാൻ ഉറക്കം എഴുന്നേറ്റു മൊബൈൽ നോക്കിയപ്പോൾ വിളിക്കുന്നത് അമ്മയാണ്.

“ഹലോ അമ്മ. ഗുഡ് മോർണിംഗ് ”

“ഗുഡ് മോർണിംഗ് മോളെ… നീ എണീറ്റോ..? ”

“ഇല്ല അമ്മ. ഞാൻ എണീക്കാൻ അലാറം ഒക്കെ വച്ചിട്ടുണ്ടായി. പക്ഷെ അതിനു മുൻപേ അമ്മ വിളിച്ചു ”

“എന്നാൽ വേഗം എഴുന്നേറ്റു ചെല്ല്. അച്ഛമ്മ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇരിപ്പുണ്ടാകും ”

“ഇത്രയും നേരത്തെ എഴുനേക്കാനോ. എന്താ അമ്മേ ”

“അവിടെ അങ്ങനെയാ വേഗം പൊയ്ക്കോ. ഇല്ലെങ്കിൽ അച്ഛമ്മ ദേഷ്യപെടുട്ടോ ”

“ഹമ്മ് ശെരി. ഞാൻ പിന്നെ വിളിക്കാട്ടോ ”

“ആഹ് ശെരി ”

ഞാൻ മടിച്ചു മടിച്ചു എഴുന്നേറ്റു….. പുറത്ത് നല്ല തണുപ്പുണ്ട്. അമ്പലത്തിൽ മണിയടിക്കുന്ന ശബ്ദം

“നിർമ്മാല്യ പൂജ കഴിഞ്ഞു…. ”

അച്ഛമ്മ രാമായണം വായിക്കുന്നതിനിടെ പറഞ്ഞു. ഞാൻ പതുക്കെ അച്ഛമ്മയുടെ അടുത്തേക് പോയി.

“ആഹാ എഴുന്നേറ്റോ. ഇത്രയും നേരത്തെയൊക്കെ എഴുനേൽക്കോ നീയ് ”

“രാവിലെ തന്നെ അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു ”

“അത് നന്നായി വേഗം പോയി കുളിച്ചിട്ട് വരൂ. നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം ”

ഈ തണുപ്പത് കുളിക്കാനോ.ദൈവമേ ഞാൻ എന്താ ചെയ്യാ….

“നോക്കി നിൽക്കണ്ട പോയി കുളിക്കാൻ നോക്ക് കുട്ട്യേ ”

ഞാൻ മുറിയിൽ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തിട്ട് വന്നു. കുളിക്കാൻ ആയി കുളിമുറിയിലേക്ക് നടന്നു. സുമ ചേച്ചി കുളി കഴിഞ്ഞ് ഇറങ്ങിയിട്ടില്ല. ഞാൻ അവിടെ കാത്തു നിന്നു. നല്ല തണുപ്പ് ഉണ്ട്. അടുക്കളത്തിൽ തീയൊന്നും കത്തിച്ചിട്ടില്ല. അപ്പോ ഉറപ്പായി ഞാൻ ഇന്ന് തണുത്തവെള്ളത്തിൽ തന്നെ കുളിക്കണം. ഇവിടെ ഒരു വാട്ടർ ഹീറ്റർ പോലുമില്ല.

“വേഗം കുളിച്ചിട്ട് വരുട്ടോ….. അകത്തു തോർത്തും സോപ്പും ഒക്കെ ഉണ്ട് ”

“ചേച്ചി തണുത്ത വെള്ളത്തിൽ കുളിക്കണോ “.”ആഹ് പിന്നല്ലാതെ. രാവിലെ അമ്പലത്തിൽ പോയി വന്നിട്ടേ ഇവിടെ അടുപ്പ് കത്തിക്കുള്ളൂ. ”

“ഓഹ് എനിക്ക് വയ്യ തണുത്ത വെള്ളത്തിൽ കുളിക്കാൻ…. ”

“ആഹ് അതാണോ കാര്യം അതിനു ഒരു വഴിയിണ്ട് ”

“എന്താ….? ”

“കുളിക്കാൻ നേരത്ത് ഓം നമഃ ശിവായ എന്ന് പറഞ്ഞിട്ട് വെള്ളം ഒഴിച്ചാൽ മതി തണുക്കില്ല “

“ശെരിക്കും… തണുക്കില്ലേ. ”

“ഇല്ല മോളെ ഞാൻ ദിവസവും കുളിക്കണതല്ലേ.. ”

സുമ ചേച്ചി തന്ന ധൈര്യത്തിൽ ഞാൻ കുളിക്കാൻ തുടങ്ങി. വെള്ളം മേലെ വീണപ്പോ ഞാൻ അറിയാതെ തന്നെ ഓം നമഃ ശിവായ എന്ന് പറഞ്ഞു… സുമ ചേച്ചി പറഞ്ഞത് പോലെ എനിക്ക് തണുത്തതേയില്ല…. കുളി കഴിഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി…. ഞാൻ ഇട്ടിരുന്ന ഡ്രസ്സ്‌ ഇപ്പോ കഴുകണോ അതോ പിന്നീട് കഴുകണോ….

“തുണിയൊക്കെ അവിടെ ഇട്ടേക്കു ”

കുറേ തുണികൾ കൂട്ടി ഇട്ടിരിക്കുന്ന ഒരിടം കാണിച്ചിട്ട് പറഞ്ഞു. ഞാൻ തുണിയെല്ലാം അവിടെ ഇട്ടു…

“കുളിച്ചപ്പോ തണുത്തോ നിനക്ക്…? ”

സുമ ചേച്ചി എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു…

“ആദ്യം തണുത്തെങ്കിലും ഓം നമഃ ശിവായ പറഞ്ഞപ്പോ തണുത്തില്ല ”

“അഹ് അതാ ശിവന്റെ ശക്തി….

“വേഗം പോയി റെഡി ആയിട്ട് വാട്ടോ… ”

ഞാൻ റൂമിൽ കയറി റെഡി ആകാൻ തുടങ്ങി. അമ്പലത്തിൽ പോകാൻ അമ്മ സാധാരണ സാരി ആണ് ഉടുക്കാറുള്ളത്. എന്റെ കൈയിൽ സാരി ഇല്ല ഉണ്ടായാൽ തന്നെ ഉടുക്കാനും അറിയില്ല… വേണ്ട ഒരു സാഹസത്തിനു പോകണ്ട. ചുരിദാർ ഉണ്ട് അതിടാം…

ഞാൻ ഒരുങ്ങി ഉമ്മറത്തേക് വന്നു. അച്ഛമ്മ നേരത്തെ തന്നെ അവിടെ നിൽപ്പുണ്ടായി. ഞാൻ ഇറങ്ങി കഴിഞ്ഞ് സുമ ചേച്ചി വാതിൽ അടച്ചു

“നീ എന്താ മുടി കെട്ടാതെ വരുന്നേ…? ”

അച്ഛമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു

“ഞാൻ മുടി അങ്ങനെ കേട്ടറില്ല അച്ചമ്മേ… ”

“അമ്പലത്തിൽ പോകുമ്പോ മുടി അഴിച്ചിട്ടുടാ ”

ഇനി ഞാൻ മുകളിൽ പോയി മുടി കെട്ടേണ്ടി വരും. എന്താ ചെയ്യാ ഓരോരോ ആചാരങ്ങൾ.

“ഇങ്ങോട്ട് വരൂ ഞാൻ മുടി കെട്ടി തരാം ഇനി മുകളിലേക്ക് പോകണ്ട… ”

സുമ ചേച്ചി enne വിളിച്ച് അടുത്ത് നിർത്തി. രണ്ടു വശത്തു നിന്നും കുറച്ചു മുടിയെടുത്ത് നടുക്കായി കെട്ടി.

Leave a Reply

Your email address will not be published. Required fields are marked *