ചിലപ്പോളൊക്കെ എന്റെ ബാല്യകാലം ഓർമ്മയിലെത്തും. നഗര ജീവിതത്തിൽനിന്നും ഒരു മോചനമെന്നപോലെ ഞാൻ നാട്ടിലേക്ക് തിരിച്ചു. എങ്ങും പച്ചപ്പുമാത്രമുള്ള പ്രശാന്തസുന്ദരമായ എന്റെ ഗ്രാമം നല്ല മനസ്സുള്ള നാട്ടുകാർ. എല്ലാം എല്ലാം ഓർമ്മയിലെത്തും. ദൈവത്തിന്റെ സ്വന്തം ഗ്രാമം. ദൈവത്തിന്റെ സ്വന്തം നാട്ടുകാർ, എനിക്കുന്നും ഇന്നും എന്നും അവരൊടൊക്കെ അസൂയ കലർന്ന ഒരു ആരാധനയാണ്.
ജീവിതത്തോട് കാപട്യത്തിന്റെയും വഞ്ചനയുടെയും മുഖം ഒരു നരച്ച ചിരിയിൽ ഒതുക്കുന്ന നാഗരികതയോട് താൽകാലിക മായെങ്കിലും വിടചൊല്ലി, നാട്ടിലേക്കു വണ്ടികയറി.
കഴിഞ്ഞ എട്ടുകൊല്ലക്കാലം ഇവിടെ, ഈ നഗരത്തിൽ എന്റെ കാൽപ്പാടുകൾ പതിയാത്ത സ്ഥലങ്ങളില്ല. അറിയാത്ത അനുഭവങ്ങൾ ഇല്ല. പി-ഡിഗ്രി സെക്കൻറിയറിനു പഠിക്കുമ്പോൾ ബാറിൽ വെച്ച് ആദ്യമായി തീ എക്സ് റമ്മിന്റെ രൂചി അറിഞ്ഞത്. സെക്കൻ ഷൊ സിനിമയും. കാബറെയും മറ്റും കാണാൻ, ഹോസ്റ്റൈൽ വാർഡന്റെ കണ്ണു വെട്ടിച്ച്, അടുത്തുള്ള പാരലൽ കോളെജിന്റെ സൈൻബോർഡിൽ കോഴിവളർത്തു കേന്ദ്രം എന്നെഴുതിയതും അതു വലിയ പുകിലായതും ഒക്കെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇതിനിടയിൽ ചിലർ വെടികളെ പൊക്കാൻ പോയ വീരകഥകളും, എല്ലാം എല്ലാം ഇനി ഓർമ്മ മാത്രം. നഗരമെ നന്ദി. . നഗരമെ വിട തൽക്കാലത്തേക്കെങ്കിലും…
അർധ നിദ്രയിലും ദിവാ സ്വപ്നങ്ങളിലും മുഴുകിയുരുന്ന ഞാൻ, നാടെത്തിയതറിഞ്ഞില്ല. കണ്ടക്ടർ വന്നു തട്ടിവിളിച്ചപ്പോഴാണ് അറിഞ്ഞതു തന്നെ
നീണ്ട എട്ടു വർഷത്തെ ഇടവേളക്കു ശേഷം ഞാൻ എന്റെ ഗ്രാമത്തിൽ കാലുകുത്തി. ഇവിടെയും ഒരുപാടു മാറ്റങ്ങൾ. എങ്ങും പുതിയ പുതിയ ബിൽഡിംങ്ങുകൾ, പുതിയ വീടുകൾ, കടകൾ, ഗൾഫ് പൂത്തൻ പണത്തിന്റെഒഴുക്കിലുള്ള വളർച്ചു. ബസ്സിറങ്ങി ഓട്ടോ വിളിച്ചു. ഓട്ടൊക്കാരൻ അസ്‌ലം അവൻ എന്റെ ബാല്യകാലസുഹ്രത്തായിരുന്നു. വീടെത്തും വരെ അവൻ നാട്ടുകാര്യങ്ങൾ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു.
വീടിനും വീടു നിൽക്കുന്ന പരിസരത്തിനും ഒരു മാറ്റവും ഇല്ല. പഴയ നാലുകെട്ടും പടിപ്പുരയും എല്ലാം, എല്ലാം അങ്ങനെതന്നെ നിലനിർത്തിയിരിക്കുന്നു. ഒക്കെ പെയിന്റ് ചെയ്ത് മോടിപിടിപ്പിച്ചിരിക്കുന്നു എന്നു മാത്രം.
ഈ എട്ടുവർഷക്കാലം ഒരിക്കൽ പോലും ഞാൻ വീട്ടിൽ വന്നില്ല. അച്ചനും അമ്മയും വല്ലപ്പോഴും ഹോസ്റ്റലിൽ വന്നു കാണും. അത്രമാത്രം. ബോർഡിങ്ങിൽ ആയിരുന്നപ്പോഴും അങ്ങനെ തന്നെ. എന്നെ ബോർഡിംങ്ങിൽ ആക്കാനുള്ള കാരണം… അന്ന് സൂസന്റെ സീല് പൊട്ടിച്ചത് അമ്മ കണ്ട് പിടിച്ചു. അത് പ്രശ്നമാക്കി. അച്ഛനും അമ്മയും അറിഞ്ഞു. സൂസന്റെ അച്ചനും അമ്മയും അറിഞ്ഞു. അങ്ങനെയാണ് അവർ എന്നെ രായ്ക്കുരാമാനം നാടുകടത്തിയത് .
പടിപ്പുരവാത്തിൽക്കൽ തന്നെ അമ്മ കാത്തു നിൽക്കുന്നു. എന്നെ കണ്ട ഉടനെ കൂട്ടാ എന്നു വിളിച്ച് ഓടിവന്നു കെട്ടിപ്പിടിച്ചു.
വീട്ടിലെത്തി രണ്ടു മൂനാഴ്ച കഴിഞ്ഞു. ഞാൻ വല്ലപ്പൊഴും പുറത്തെക്കിറങ്ങും പഴയ കൂട്ടുകാരൊടൊത്ത് നഗരത്തിലെ വീര സാഹസിക കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് പറയും. ഇടക്കെപ്പൊഴൊ സൂസനെ കൂറിച്ചന്വേഷിച്ചു. പഴയ സംഭവത്തിനു ശേഷം അവർ കുടുംബ സഹിതം മറ്റെങ്ങോട്ടൊ പോയിരുന്നു.
മാസം രണ്ടു കടന്നുപോയി. ഡിഗ്രി റിസൾട്ട് ഇതുവരെ വന്നില്ല. അതിനിടയിലാണ് വല്ല്യച്ചന്റെ മൂത്ത മോളുടെ കല്യാണം ഉറപ്പിച്ചത്. എല്ലാം പെട്ടന്നായിരൂന്നു. ഒരു ഗൾഫുകാരൻ, ലീവ് കൂറവായതു കൊണ്ട് എല്ലാം വളരെ വേഗത്തിൽ വേണമായിരുന്നു. ഒരാഴ്ച സമയം മാത്രം. കാര്യങ്ങൾ എല്ലാം ഓടിനടന്നു ചെയ്തു തീർത്തു കൊണ്ടിരുന്നു. കല്ല്യാണം വിളിക്കലും, സാധനങ്ങൾ വാങ്ങലും, പന്തൽ കെട്ടലും അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. വല്യച്ചന്റെ വീടും ഞങ്ങളുടെ വീടും തമ്മിൽ ഒരു മതിലിന്റെ വ്യത്യാസം മാത്രം. അതുകൊണ്ട് തന്നെ പാതിര വരെ കാര്യങ്ങളും നോക്കി ഞാൻ അവിടെതന്നെ നിൽക്കും. രാത്രി പത്തു പന്ത്രണ്ട് മണിയൊടെയെ വീട്ടിൽ പോകു.
കല്യാണത്തിന് ഇനി മൂന്നു ദിവസങ്ങൾകൂടി ബാക്കിയുള്ളൂ. വേണ്ടപ്പെട്ടവരും അടുത്ത ബന്ധുക്കളൂം ഒക്കെ എത്തിത്തുടങ്ങി. ആ ദിവസത്തെ തിരക്കെല്ലാം ഒഴിഞ്ഞപ്പൊഴെക്കും രാത്രി പതിനൊന്നു മണി കഴിഞ്ഞു. ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു. വരുന്ന വഴി വടക്കെകുളത്തിൽ ഇറങ്ങി ഒന്നു മുങ്ങിക്കുളിച്ചു. തണുത്ത വെള്ളത്തിൽ ഒന്നു മൂങ്ങി നിവർന്നപ്പോൾ തന്നെ ഉണ്ടായിരുന്ന ക്ഷീണമെല്ലാം പമ്പകടന്നു.
വീട്ടിലെത്തിയപ്പൊൾ എല്ലാവരും ഉറക്കമായിരിക്കുന്നു. താക്കൊലെടൂത്ത് മെയിൻ ഡോർ തുറന്നു. കൈയിലിരുന്ന ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിൽ സ്റൈയർ കയറി നേരെ റൂമിലെത്തി ബെഡ് ലാമ്പിന്റെ സ്വിച്ച് അമർത്തി.
