ഒരു പെരുമഴയത്ത്

പ്രിയ സുഹൃത്തുക്കളെ “ബൈസൺവാലിയിലെ എസ്റ്റേറ്റ് ” എന്ന കഥ ഇടയ്ക്ക് വെച്ച് മുറിഞ്ഞുപോയതിൽ എല്ലാവരോടും നിർവാജ്യമായ ഖേദം പ്രകടിപ്പിച്ചികൊള്ളുന്നു. പുതിയ ഒരു റിയൽ ലൈഫ് സ്റ്റോറിയുമായി ഞാൻ വീണ്ടും എത്തുന്നു, എല്ലാവരും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ…

 

വളരെകാലത്തെ ഇടവേളക്ക് ശേഷം ആണ് ടോണി തന്റെ പേരമ്മായിയെയും കുടുംബത്തെയും കാണുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ പേരമ്മയുടെ മകൾ കാനഡയിലേക് കുടിയേറി. പിന്നാലെ അമ്മായിയും അവിടേക്ക് പോയി. അമ്മായി ഇടയ്ക്ക് നാട്ടിൽ വന്നെങ്കിലും മക്കൾ ആരും ഇത് വരെ പിന്നെ വന്നില്ല. അതിനിടയിൽ മകൾ ജീനക്ക് ഒരു പെൺകുട്ടിയും ഉണ്ടായി. ഇന്നിപ്പോ അവൾക്ക് 8 വയസ്സായി. കനേഡിയൻ സിറ്റിസൺ ആണ് അവൾ. നൊസ്റാൾജിയ അയവിറയ്ക്കാൻ അവർ ഈ ആഴ്ച നാട്ടിലേക്ക് എത്തുകയാണ്.

ഇനി ടോണിയെപ്പറ്റി, മധ്യതിരുവിതാംകൂറിലെ ഒരു മലയോര ഗ്രാമത്തിലെ ഒരു സാധാരണ ക്രിസ്ത്യൻകുടുംബത്തിലെ മൂത്തമകൻ. പിജി വരെ പഠിച്ചെങ്കിലും ജോലിക്കൊന്നും ഇതേവരെ പോയിട്ടില്ല. വയസ്സ് 30കഴിഞ്ഞു എങ്കിലും കല്യാണത്തെപ്പറ്റി ഒന്നും അവനു ചിന്ത ലവലേശം ഇല്ല. എന്നിരുന്നാലൂം തരക്കേടില്ലാത്ത ഒരു വീട്ടിലെ ഒരു നേഴ്സ് കൊച്ചുമായി ചെറിയ ഒരു പ്രണയത്തിൽ ഒക്കെ ആണ് കക്ഷി. പക്ഷെ ടോണിക്ക് ദിവ്യപ്രേമത്തിലും വിവാഹത്തിലും ഒന്നും വലിയ താല്പര്യം ഇല്ല. പതിയെ പതിയെ വളച്ചെങ്കിലും ഇത് വരെ കാര്യമായി ഒന്നും അവർക്കിടയിൽ നടന്നിട്ടില്ല. കുറച്ചു റബ്ബർ ഉള്ളതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ അങ്ങനെ നടന്നുപോകുന്നു..

 

ഓണത്തിന് ഇടക്ക് അമ്മായിയുടെയും മകളുടെയും വിസിറ്റ് ഉണ്ടെന്നു അറിഞ്ഞ ടോണിക്ക് ഈ കാര്യം അത്ര പിടിച്ചില്ല. ഓണത്തിന് എത്തുന്ന കൂട്ടുകാരുടെ കൂടെ കറങ്ങാനും,2 എണ്ണം അടിക്കാനും ഉള്ള അവസരം നഷ്ടമാകുമോ എന്ന ഭയം അവനെ അലട്ടി. എന്തായാലും അവരെ സ്വീകരിക്കാൻ ടോണി രാവിലെ തന്നെ എയർപോർട്ടിൽ എത്തി. ദാ വരുന്നു അമ്മായിയും മകളും. നിനക്കൊരു മാറ്റവും ഇല്ല അമ്മായി ടോണിയോട് പറഞ്ഞു. ടോണി പുഞ്ചിരിച്ചു. എന്നാ ഉണ്ട് ടോണി? ഒരു പതഞ്ഞ ഇംഗ്ലീഷ് ടോണിൽ ജീന ടോണിയോട്. സുഖമായിരിക്കുന്നു ചേച്ചി. ദാ മോളെ ടോണി അങ്കിൾ. ജീന മകൾ കാതറിനെ പരിചയപെടുത്തി. എന്നാൽ മകൾ വലിയ മൈൻഡ് ചെയ്യാൻ പോയില്ല. അവർ ലഗ്ഗേജ് എല്ലാം വണ്ടിയിൽ കെയറ്റി വീട്ടിലേക് യാത്രയായി. അവിടെ ടോണിയുടെ പപ്പാ മൈക്കിളും അമ്മ റാണിയും കൂടി അവരെ സ്വീകരിച്ചു. രാവിലെ കാപ്പിയും കുടിച്ചു അവർ എല്ലാവരും മുറിയിലേക് പോയി. ടോണി എങ്ങും പോയേക്കരുത് കേട്ടോ ഞാൻ കുറച്ചു ലിസ്റ്റ് ആയിട്ടാണ് വന്നിരിക്കുന്നത്.

2 ദിവസം ഉണ്ട് അതിനുള്ളിൽ മാക്സിമം സ്ഥലം കണ്ടു തീർക്കണം-ജീന അവനോടു പറഞ്ഞു. ഹോ ഭാഗ്യം 2 ദിവസം സഹിച്ചാൽ മതി. അപ്പോ ഉത്രാടം മുതൽ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിക്കാം, ടോണി മനസ്സിൽ ഓർത്തു. അതെന്ന പരിപാടിയ ചേച്ചി ഓണം ഇവിടെ കൂടാം ടോണി ചേച്ചിയോട് പറഞ്ഞു. ഏയ് ഇല്ലെടാ, ഓണത്തിന് ഞങ്ങൾ ഇച്ചായന്റെ വീട്ടിൽ പോവുകയാണ്. ട്രെയിൻ ടിക്കറ്റ് ഒക്കെ ആൾറെഡി എടുത്തു. ഈ വഴി വന്നു ആദ്യമേ വന്നു പോവണം എന്നുണ്ടായിരുന്നു. 3 വീക്ക് ആല്ലേ ഉള്ളു. വൈകിയാൽ പിന്നെ ഇങ്ങോട് ഒന്നും ഇറങ്ങാൻ സമയം കിട്ടില്ല. ഓഹോ അപ്പോ ഇനി ചേട്ടന്റെ വീട്ടിലേക് ആണ്, നന്നായി. ജീന കല്യാണം കഴിച്ചിരിക്കുന്നത് കണ്ണൂരിൽ നിന്നാണ്. പുള്ളിക്കാരൻ വന്നിട്ടില്ല. അപ്പോ 2 ദിവസം കഴിഞ്ഞു ആലുവ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് പോയി വിട്ടാൽ മതിയല്ലോ അവൻ മനസിലോർത്തു.

ഉച്ച ആയി എല്ലാവരും ഊണൊക്കെ കഴിഞ്ഞു ഒന്ന് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി. അമ്മായി ഒക്കെ ജനിച്ചു വളർന്ന തറവാട് ഒക്കെ പോയി കണ്ടു. തറവാട് ഇപ്പോ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ ഇപ്പോൾ ആളില്ല. അവിടെ പോയി എല്ലാം അവർ ക്യാമെറയിൽ പകർത്തി. കാതെറിനു തൊട്ടാൽ വാടി,റബ്ബർ,പ്ലാവ്, മാവ് എന്ന് വേണ്ട സകലമാന ചെടികളെയും പൂക്കളെയും ഒക്കെ പരിചയപെടുതി കൊടുത്തു..പിന്നെ കുറെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ ഒക്കെ പോയി അങ്ങനെ ആ ദിവസം കഴിഞ്ഞു..

രാത്രി അത്താഴത്തിന് ചേച്ചി പറഞ്ഞു നമുക് നാളെ തൂക്കുപാലം ഒക്കെ കാണാൻ പോകണം. ഒക്കെ ജീപ്പിന് പോകാം ചേച്ചി ടോണി പറഞ്ഞു. രാവിലെ പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞു മൈക്കിൾ എല്ലാവരെയും ജീപ്പിൽ കയറ്റി. മൈക്കിൾ, “എടാ ടോണി നീ ഒരു കാര്യം ചെയ്യ് വെട്ടുകാരൻ കുഞ്ഞുമോൻ ഇപ്പോൾ വരും ആ ചണ്ടി ചാക്കിൽ ആക്കി വെച്ചിട്ടുണ്ട്. കടയിൽ പോകുമ്പോൾ ഒന്ന് അവന്റെ കൂടെ പോയി തൂക്കം നോക്കണം. നീ എന്നിട്ട് പിറകെ വന്നാൽ മതി ഞങ്ങൾ പോളാന്റിയുടെ അടുത്തു കേറിയിട്ടേ തൂക്കുപാലത്തിലേക് പോകു.” ശെരി അപ്പാ. വെട്ടുകാരൻ കുഞ്ഞുമോൻ അത്ര വെടിപ്പല്ല അതാണ് ചണ്ടി തൂക്കുവാൻ കൂടെ പോകണം എന്ന് അവനോടു പറഞ്ഞത്. അവർ എല്ലാവരും ഇറങ്ങി. ടോണി വീട് പൂട്ടി പുറത്തു ഇറങ്ങി. നല്ല മഴക്കോള് കാണുന്നുണ്ട്. 5മിനിറ്റ് കഴിഞ്ഞപ്പോളേക്കും കുഞ്ഞുമോൻ അപേ ഓട്ടോയുമായി എത്തി. 6 ചാക്ക് ചണ്ടി അതിൽ കെയറ്റിവിട്ടു. എന്നിട്ട് ടോണി സ്കൂട്ടറിൽ അതിന്റെ പിറകെ വിട്ടു. സ്ഥിരമായി ഷീറ്റ് കൊടുക്കുന്ന പോളി ചേട്ടന്റെ കടയിലേക്. ചണ്ടി തൂക്കി ടോണി അവിടെ നിന്നും ഇറങ്ങി സ്കൂട്ടറിൽ കെയറി. നേരെ തൂക്കുപാലത്തിലേക് നല്ല മഴക്കോള് ഉണ്ട്.. ടോണി ചെന്നപ്പോളേക്കും അവർ പാലത്തിൽ ഒക്കെ കെയറി കഴിഞ്ഞിരുന്നു. അവിടെ നിന്നും പൈൻആപ്പിൾ ഉപ്പിൽ ഇട്ടതും വാങ്ങി അവർ കഴിച്ചുകൊണ്ട് ഇരിക്കുന്നു. അവിടെ കുറെ നേരം അവർ ചെലവഴിച്ചു. ഊണിനു സമയം ആയി.

അമ്മായി മൈക്കിലിനോട് “എടാ നമുക് എന്നാ പിന്നെ ഇനി ടൗണിൽ പോയി നല്ല ഊണ് കഴിക്കാം. ഇനി വീട്ടിൽ ചെന്നിട്ട് ഉണ്ടാക്കാൻ ഒന്നും നിക്കണ്ട.” എന്നാ ശെരി എല്ലാവരും കയറു മൈക്കിൾ പറഞ്ഞു. അന്നേരത്തെക്കും മഴ തുടങ്ങി. നല്ല ചിമിട്ടൻ മഴ. ടോണി സ്കൂട്ടറിനാണ് വന്നത്. നിങ്ങൾ വിട്ടോ ഞാൻ പിറകെ വന്നോളാം എന്റെ കയ്യിൽ റൈൻകൊട്ട് ഉണ്ടല്ലോ ടോണി അവരോടു പറഞ്ഞു. നീ എന്തിനാ പിറകെ വരുന്നത്, മഴ കണ്ടില്ലേ നീ കൂടെ കേറടാ അമ്മ റാണി അവനോടു പറഞ്ഞു. ഒരെണ്ണം വലിച്ചു ഒരു ചായയും കുടിക്കാമല്ലോ എന്നോർത്താണ് ടോണി അങ്ങനെ പറഞ്ഞത്. എന്നിട്ട് പയ്യെ കോട്ട് ഇട്ട് പോയാൽ മതിയല്ലോ. ഒരു 10 കിലോമീറ്റർ പോയാൽ മതി ടൗണിലേക്ക്. നിങ്ങൾ പൊയ്ക്കൊന്നേ ടോണി അവരോട് പറഞ്ഞു. സ്കൂട്ടർ എടുക്കാൻ പിന്നെയും ഈ വഴി പിന്നെ വരണ്ടേ.

അഹ് എന്നാൽ ശെരി എന്നും പറഞ്ഞു മൈക്കിൾ ജീപ്പ് വിട്ടു. ടോണി പതിയെ അടുത്ത് കണ്ട ചായ കടയിൽ കെയറി ഒരു പാക്കറ്റ് ഗോൾഡും ഒരു തീപ്പെട്ടിയും വാങ്ങി. ഒരു ചായയും പഴംപൊരിയും കഴിച്ചു. അവധി ദിവസം അല്ലാത്തതുകൊണ്ട് അധികം ആളൊന്നും ഇല്ല. പിന്നെ 2 മൂന്നു ദിവസം ആയിട്ട് വിട്ടു വിട്ടു പെയ്യുന്ന നല്ല മഴയും. ആള് കുറവാല്ലേ ചേട്ടാ.. ടോണി കടക്കാരനോട് ചോദിച്ചു. മഴയല്ലേ മോനെ, ഓണം അവധി ഒക്കെ തുടങ്ങിയാൽ ആള് വരും കടക്കാരൻ അവനോടു പറഞ്ഞു. അവർ ഒരു 10 മിനിറ്റ് ആയി കാണും പോയിട്ട്. എന്നാൽ പിന്നെ പോയേക്കാം ടോണി മനസ്സിൽ പറഞ്ഞിട്ട് സ്കൂട്ടറിന്റെ സീറ്റ് പൊക്കി കോട്ടിനായി തപ്പി. മയിര് കൊട്ട് ഇല്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *