ഒരു ബ്ലാക് മെയിലിങ് അപാരത 127അടിപൊളി  

 

ഇത്രയും നാളും ബഹുമാനത്തോടെ മാത്രമേ ഞാൻ ജോസിനെ കണ്ടിട്ടുള്ളൂ.. എന്നാൽ ഒരാഴ്ച മുൻപ് ഇതെല്ലാം മാറി മറിഞ്ഞു…

 

……..,….,……….,……….,……………………….

ഒരാഴ്ച മുൻപ്…

സമീറയുമായുള്ള ഉച്ചക്കത്തെ കലാപരിപാടികൾ കഴിഞ്ഞ ശേഷം ഞാൻ വെറുതെ ഓഫീസിൽ ഇരിക്കുകയായിരുന്നു.

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്… നോക്കിയപ്പോൾ അനസ് ആണ്..

“ഹലോ… ”

“ഹാ.. മച്ചൂ നീ കടയിൽ ഉണ്ടോ?”

“ഉണ്ടല്ലോ, എന്താടാ?”.

“പെങ്ങൾക്കും, ഉമ്മായ്ക്കും കുറച്ചു ഡ്രസ്സ്‌ എടുക്കണമായിരുന്നു.. നീ ഉണ്ടെങ്കിൽ ഡിസ്‌കൗണ്ട് അടിക്കാമല്ലോ..” അവൻ ചിരിച്ചു..

 

“അതിനെന്താ മച്ചാ നീയവരെയും കൂട്ടി പോര്.. നമുക്ക് ശരിയാക്കാം “.. ഞാൻ പറഞ്ഞു..

 

“അത് മതി… ഞാൻ വരുന്നില്ല… അവര് വന്നെടുത്തോളും ”

” ഓകേ… ഞാൻ നോക്കിക്കോളാം… ”

പക്ഷേ അതിനിടയിൽ സ്പെഷ്യൽ സ്റ്റോക്കിന്റെ ഒരാവശ്യമുണ്ടായി ഞാനതിന്റെ തിരക്കിലായിപ്പോയി..അനസിന്റെ കാര്യം ഞാൻ മറന്നു പോയി… അതുമായി ബന്ധപ്പെട്ട് പുറത്തേക്ക് പോയ ഞാൻ തിരികെയെത്തിയപ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു..

 

സമീറ പോയിരുന്നു.. പോകും മുൻപേ വന്നിരുന്നെങ്കിൽ കുറച്ചു സുഖിക്കാമായിരുന്നു… പക്ഷേ കുറച്ചായി സമീറയിൽ നിന്നും അങ്ങനെ ഒന്നും കിട്ടിയില്ലെങ്കിലും എനിക്ക് വലിയ വിഷമമൊന്നും തോന്നില്ല…

 

പുതിയ വരുമാന മാർഗ്ഗങ്ങളും, പണവും എന്റെ പഴയ സ്വഭാവത്തിൽ ഒരുപാട് മാറ്റം കൊണ്ടു വന്നിരുന്നു. കുറച്ചു കൂടി പറഞ്ഞാൽ എന്റെ സ്വഭാവത്തിൽ പണ്ടുണ്ടായിരുന്ന എല്ലാ മൃദുല ഭാവങ്ങളും ഇല്ലാതായിരുന്നു..സ്വാർത്ഥതയും, ക്രൂരതയും കുറച്ചു കൂടുകയും ചെയ്തു…

 

പുറത്തു പോയി വന്ന ഞാൻ നോക്കിയപ്പോൾ ഫോണിൽ 7-8 മിസ്സ്ഡ് കാൾസ് … തുറന്നു നോക്കിയപ്പോൾ അനസ് 🥹….. അപ്പോഴാണ് ഞാൻ അവൻ പറഞ്ഞ കാര്യമോർത്തത്..

 

“ശേയ്യ്… ഇവന്റെ കാര്യം മറന്നു പോയല്ലോ..” ഞാൻ ആത്മഗതം നടത്തി. പിന്നെ ഫോണെടുത്തു അവനെ വിളിച്ചു…

 

ഒന്ന് രണ്ടു റിങ്ങിന് ശേഷം അവൻ ഫോണെടുത്തു.. ഹലോ എന്നതിന് പകരം ഒരു പച്ചത്തെറിയായിരുന്നു അവിടെ നിന്ന്..

 

“അളിയാ.. സോറി.സോറി…. സോറി.. 🙏🏻 പെട്ടെന്നരത്യാവശ്യ കാര്യമുണ്ടായിപ്പോയി. പോയപ്പോൾ ഞാൻ ഫോണെടുക്കാനും മറന്നു..”

 

അതിനും നല്ല കിടിലൻ തെറി തന്നെയായിരുന്നു മറുപടി… ഞാൻ പിന്നെയും കുറേ സംസാരിച്ചിട്ടാണ് അവന്റെ ദേഷ്യമൊന്നു കുറഞ്ഞത്…

 

“നീയാ ബില്ലിംഗ് അയയ്ക്ക് ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം..” ഞാൻ പറഞ്ഞു.

 

“ഓഹ്.. എന്തിനു.. എന്തായാലും ഉമ്മയുടെ, പെങ്ങളുടെയും മുൻപിൽ ഞാൻ നാണം കെട്ടു.. കൂട്ടുകാരന്റെ കടയാണ്.. ഡിസ്‌കൗണ്ട് കിട്ടും.. എന്നൊക്കെ പറഞ്ഞിട്ട് ആകെ ചമ്മി ഞാൻ…” അവൻ വീണ്ടും കലിപ്പായി.

 

“അളിയാ നീയൊന്ന് ക്ഷമി, ഞാൻ പുറത്തു പോയത് കൊണ്ടല്ലേ.. നീ ആ ബില്ലിന്റെ ഫോട്ടോ ഇട്.. ഡിസ്‌കൗണ്ട് ഞാൻ gpay ചെയ്തു തരാം…”

ഞാൻ പറഞ്ഞു…

 

കുറേ നേരത്തെ സംസാരത്തിന് ശേഷം അവൻ ബില്ല് ഇടാമെന്ന് സമ്മതിച്ചു.. ഷോപ്പിൽ നിന്നു കിട്ടിയ ബില്ല് അവൻ വാട്സ്ആപ്പ് ചെയ്തു തന്നു..

 

8550 രൂപ ബില്ലിൽ ആകെ കൊടുത്തിരിക്കുന്ന ഡിസ്‌കൗണ്ട് നൂറ്റിയൻപത് രൂപ.. ഹോ വല്ലാത്ത ഡിസ്‌കൗണ്ട് ആയിപ്പോയി.. ചുമ്മാതല്ല അവൻ തെറി വിളിച്ചത്… ഞാൻ അവന്റെ നമ്പറിലേക്ക് ഒരു ആയിരം gpay ചെയ്തു…

 

“അളിയാ.. ഹാപ്പി 👍🏻 ” എന്നൊരു മെസ്സേജ് കൂടി കൂട്ടത്തിൽ അയച്ചു…

 

“😡😏” എന്നൊരു റിപ്ലൈ മാത്രം തിരികെ കിട്ടി..

തെറി കാണാത്തതിനാൽ അവൻ ഡിസ്‌കൗണ്ടിൽ തൃപ്തനായെന്ന് എനിക്ക് മനസ്സിലായി…

 

ഞാൻ ബില്ലിലെ സമയം വച്ചു ചുമ്മാ cctv ഒന്ന് നോക്കി.. തിരക്കുള്ള സമയമാണ്.. ജോസേട്ടനാണ് കാഷ്യർ … ആൾ കസ്റ്റമേർസിനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നൊക്കെയുണ്ട്.. അനസിന്റെ ഉമ്മയും, പെങ്ങളും കൌണ്ടറിലേക്ക് വരുന്നതും ബില്ല് കിട്ടിയ ശേഷം ഫോൺ വിളിക്കുന്നതും കണ്ടു… പാവങ്ങൾ പത്ത്‌ പതിനഞ്ചു മിനിറ്റ് അവിടെ വെയിറ്റ് ചെയ്തു… സാരമില്ല ഇനി കാണുമ്പോൾ ഒരു സോറി പറയാം..

Leave a Reply

Your email address will not be published. Required fields are marked *