ഒറ്റ രാത്രിയിൽ മാറിയ ജീവിതം – 2 6

ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2

Otta Raathriyil Maariya Jeevitham Part 2 | Author : Adheera

[ Previous Part ] [ www.kambi.pw ]

 


 

( വായനക്കാർക്ക് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും ചിലർ അത് വേണ്ട ഇങ്ങനെ വേണ്ട.. അങ്ങനെ എഴുതിയാൽ മതി എന്നൊക്കെ പറയുന്നത് എഴുതാൻ ഉള്ള മൂഡ് കളയും. കഥ ഇഷ്ടപെടാത്തവർ ഒഴിവാക്കുക )

ഫോൺ അടിക്കുന്ന ശബ്ദം കേട്ട് ആണ് ജാസ്റ്റിൻ ചിന്തയിൽ നിന്ന് ഉണർന്നത്.. സമയം കുറച്ചു ആയിരിക്കുന്നു . സനോജിന്റെ കോളിന് ശേഷം ഒന്നിലും ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റിയിട്ടില്ല.
” ഹെലൊ ജസ്റ്റി നീ എവടാ ? ”
ഷാരോൺ ആണ് ഫോണിൽ
” അം.. ഞാൻ ഇവിടെ സൂപ്പർ മാർക്കറ്റിൽ ആടാ എന്നാടാ ? ”
” എടാ നമ്മൾ പോയതിന്റെ ഫോട്ടോസ് ഒന്നും കിട്ടീല.ആ ജീവ ആണേൽ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.. രണ്ട് ദിവസായില്ലേ. നീ അവനെ വിളിച്ചിട്ട് കിട്ടിയാൽ ഒന്ന് അവനോട് എന്നെ വിളിക്കാൻ പറയണേ !! ”
” ആടാ പറഞെക്കാം നീ ഇന്ന് പോയില്ലേ ? ”
” ഞാൻ ഓഫീസിൽ ആണ് മോനെ.. നീ എന്തായാലും ഒന്ന് നോക്കീട്ട് വിളിക്ക് ട്ടോ ”
അതും പറഞ്ഞ് ഷാരോൺ കാൾ കട്ട് ആക്കി.
ഷാരോൺ എന്റെ ഉയിർ നൻപൻ ആണ്. ഒരു പക്ഷെ ഞങ്ങളുടെ ഈ ഒരു ഗ്രൂപ്പിന്റെ ആദ്യ മെമ്പറും അടിസ്ഥാനവും അവൻ തന്നെ ആണ്… ആളൊരു ഒരു ട്രിപ്പ് പ്രാന്തൻ ആണ് എവിടേം അടങ്ങി ഇരിക്കാത്ത പുതിയ ലോകവും കാഴ്ച്ചകളും എക്സ്പ്ലൊർ ചെയ്യണം എന്ന് വാശി ഉള്ള ഒരുത്തൻ..!!

ഷാരോൺ പറഞ്ഞത് പോലെ ഫോട്ടോസ് ഒന്നും കിട്ടിയിട്ടില്ല. എല്ലാം ജീവയുടെ കയ്യിൽ ആണ്. കാലങ്ങളായി നമ്മുടെ ഒഫീഷ്യൽ ഫോട്ടോ ഗ്രാഫരും അവൻ തന്നെ.
ഞാൻ അവന്റെ നമ്പർ എടുത്ത് ഡയൽ ചെയ്തു. ഒരു ഫുൾ റിംഗ് അടിച്ചു കാൾ കട്ട് ആയി.
എവിടേലും അടിച്ചു ഓഫ്‌ ആയി കിടപ്പ് ഉണ്ടാകും നാറി. മിസ്സ് കാൾ കാണുമ്പോൾ തിരിച്ചു വിളിച്ചോളും. ജസ്റ്റിൻ തന്റെ ഫോൺ മാറ്റി വച്ച് ഡ്യൂട്ടിയിൽ ഉള്ള മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു.
ഒരുപാട് കാര്യങ്ങൾ ചെയ്ത് തീര്ക്കാൻ ഉണ്ട്. അവൻ ലാപ്ടോപ് ഓൺ ആക്കി നേരെ മുന്നിൽ ആയി വച്ചു.
സർ ഫ്രീ ആണോ ഇപ്പോ ? ” പുറകിൽ മാനേജർ ആണ്.
ഈ മാസത്തെ സ്റ്റോക്ക് എത്തിയെന്ന് ആൾ വന്ന് പറഞ്ഞപ്പോൾ ആണ് ജസ്റ്റിന്റെ ശ്രെദ്ധ അങ്ങോട്ട് തിരിയുന്നത്.
താൻ എത്തിയേക്കാം എന്ന നിർദേശം നൽകി അവൻ ചെയ്ത് കൊണ്ടിരുന്നതിൽ തന്നെ ശ്രെദ്ധ കൊടുത്തു.
സമയം ഓടി കൊണ്ടെ ഇരുന്നു.. വെയിൽ മങ്ങി തുടങ്ങിയിരിക്കുന്നു..
കുറച്ചു അധിക സമയം ഉള്ളിൽ ചില വഴിച്ചത് കൊണ്ട് ഒന്ന് കത്തിക്കാനും ചായ കുടിക്കാനും വേണ്ടി ആയി ജസ്റ്റിൻ പുറത്തേക്ക് ഇറങ്ങി. ഉച്ചക്ക് ശേഷം ഇത് പതിവ് ഉള്ളത് ആണ്.

ഒരു മഴക്ക് ഉള്ള തുടക്കം എന്നോണം തണുത്ത കാറ്റ് വീശി കൊണ്ടിരിക്കുന്നു… അത് പരിണമിച്ചു മെല്ലെ മെല്ലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു. ചായ കയ്യിൽ കിട്ടിയതും അവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന കിംഗ്സ് സിഗരറ്റിനു തീ കൊളുത്തി.
ശക്തി പ്രാപിച്ച മഴക്കൊപ്പം അന്തരീക്ഷം പൂർണമായും തണുത്തു തുടങ്ങി
മഴയും ചായയും സിഗരറ്റും ആഹാ ജസ്റ്റിൻ ഒന്ന് ദീർഘ നിശ്വാസം എടുത്തു.
മഴ ആസ്വദിച്ചു തിരികെ കയറിയതും അവന്റെ ഫോൺ റിംഗ് ചെയ്തു. ജീവ ആണ്.
” എന്റെ പൊന്ന് മൈരെ നീ എന്നാ ബിസിയാടാ ? ” ജസ്റ്റിൻ കാൾ എടുത്ത് ഉടനെ
ദേഷ്യപെടുന്ന മട്ടിൽ ചോദിച്ചു.
അപ്പുറത്തു നിശബ്ദം.
” ഡാ മോനെ ജീവാ എന്നാ മിണ്ടാത്തെ പോയോ നീ ? ” ഫോൺ നേരെ ആക്കി കാൾ കട്ട് ആയിട്ടില്ല എന്ന് ഉറപ്പ് വരൂത്തി ജസ്റ്റിൻ ഇത്തവണ സൗമ്യതയൊടെ ചോദിച്ചു.
” ഇല്ല അളിയാ പോയിട്ടില്ല. നീ പറാ.. ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കുവാരുന്നു. ”
” ആം ഷാരോൺ വിളിച്ചിരുന്നൊ ? ഫോട്ടോസ് ഒക്കെ ഈ ആണ്ടിൽ കിട്ടുമോടെ? ”
” അത് ഞാൻ ഇന്ന് തന്നെ അയച്ചേക്കാടാ. ഷാരോണിനോട് ഞാൻ കൊടുക്കാന്ന് പറഞ്ഞിട്ടുണ്ട്..!! അത് അവിടെ നിക്കട്ടെ നമുക്ക് ഇന്ന് ഒന്ന് കൂടിയാലോ ?? എന്റെൽ ഒരു ഫുൾ ആഫ്റ്റർ ഡാർക്ക്‌ ഇരിപ്പുണ്ട് ”
” ഇന്ന്.. ആ നോക്കാം നീ ഇവനിംഗ് പറ പിന്നെ അവരേം കൂടി വിളിച്ചു പറഞ്ഞേക്ക്..!! അല്ല.. എവിടെ കൂടാൻ ആണ് പ്ലാൻ ? ”
ജസ്റ്റിൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ
ചോദ്യമെറിഞ്ഞു.
” നിന്റെ വീട്ടിൽ കൂടാം അതാവുമ്പോൾ നിങ്ങൾക്ക് ഡ്രൈവിംഗ് ചെയ്ത് ബുദ്ധിമുട്ടെണ്ട. എന്നാ ഒക്കേ അല്ലേ ? ”
” എന്നാ അങ്ങനെ ആവട്ടെ.. !! നീ വിളിക്ക് ”
അതും പറഞ്ഞു ജസ്റ്റിൻ കാൾ കട്ട് ആക്കി ഫോൺ പോക്കറ്റിൽ ഇട്ടു.
ജീവ വല്ലാത്തോരു ക്യാരക്ടർ ആയിട്ട് ആണ് ജസ്റ്റിനു തോന്നിയിട്ട് ഉള്ളത്. സ്നേഹിക്കുന്നവരെ ഭ്രാന്തമായി സ്നേഹിക്കും അവർക്ക് വേണ്ടി എന്തും ചെയ്യും.. എന്നാൽ പിണങ്ങിയാൽ ചെറിയ കുട്ടികളെ പോലെ വാശി ആണവന്.
ഒത്ത പൊക്കവും അതിനൊത്ത ശരീരവും.. ഒന്നിനെയും കൂസാത്ത മനൊ ധൈര്യവും അവനെന്നും ഒരുപാട് ആരാധികമാരെ നേടി കൊടുത്തിട്ടുണ്ട്. പ്രേത്യേകിച്ച് അവന്റെ ചാര കണ്ണുകൾ അതിന് എന്തോ ആകർഷണത ഉണ്ട്.
പക്ഷെ പെൺ വിഷയത്തിൽ ജീവ വലിയ താല്പര്യം കാണിക്കുന്നതോ ആരെയെങ്കിലും
നോക്കുന്നതോ താൻ കണ്ടിട്ടില്ല..!! അല്ലേലും എറിയാൻ അറിയുന്നൊന്ന് ദൈവം വടി കൊടുക്കില്ലാലോ.
അവന്റെ സങ്കല്പങ്ങളിൽ നിറഞ്ഞ അഴക് അളവുകളും വശ്യമായ കണ്ണുകളും ചിരിയും ഉള്ള പെൺരൂപം മാത്രമേ അവനെ ആകർഷിക്കു..
ജീവ വർണ്ണിക്കുന്ന പോലെ കാമ പരവശയായ വെണ്ണക്കൽ ശില്ല്പം പോലെ അംഗലാവണ്യമുള്ള ആ പ്രണയ ദേവത ആരാണാവൊ..??

‘ഫാമിലി ഡെന്റൽ മെഡിസിൻ ആൻഡ് ഓറൽ മെഡിസിൻ ക്ലിനിക് എരഞ്ഞിപ്പാലം ‘
ചുവന്നു കത്തുന്ന ലൈറ്റിൽ ആ ചെറിയ കെട്ടിടം തിളങ്ങി.
ഒരുപറ്റം ഡെന്റൽ ഡോക്ടഴ്സ് അവരുടെ ജോലികളിൽ മുഴുകിയിരിക്കുന്ന ചെറിയ ഡെന്റിസ്റ്റ് ഹോസ്പിറ്റൽ ആണ് ഇത്.
ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്ന് തുടർച്ചയായി റീൽസ് കണ്ട് കൊണ്ടിരിക്കുകയാണ് അനഘ.
ജോലി സ്ഥലത്ത് ആണെങ്കിലും അപൂർവം സമയങ്ങളിൽ മാത്രം ആണ് പേഷ്യന്റ്സ് ഇല്ലാതെ കുറച്ചു ഫ്രീ ടൈം കിട്ടുന്നത്.
” അനഘ ലഞ്ച് കഴിച്ചിരുന്നോ ? ”
ചോദ്യം കേട്ട് അവൾ തല വെട്ടിച്ചു നോക്കി.
കോ വർക്കർ ആയ ജോയൽ ആണ്. ആളൊരു കോഴിക്കുട്ടൻ ആണ്. കിട്ടുന്ന സമയത്ത് എല്ലാം ഒലിപ്പിക്കൽ ആൾക്ക് ഒരു ഹോബി ആണ്.
” ഇല്ലാ ജോയൽ…!! താൻ കഴിച്ചൊ ഞാൻ വരാം ”
ഒഴുക്കൻ മട്ടിൽ അവൾ മറുപടി കൊടുത്തു.
” എയ് വാടോ നമുക്ക് ഒരുമിച്ചിരിക്കാന്നെ ”
ആൾ വിടാൻ ഭാവം ഇല്ല എങ്കിലും അനഘ അത് ശ്രെദ്ധിക്കാൻ പോയില്ല.
അവൾ ഫോൺ മാറ്റി വച്ചു ബാത്ത് റൂമിൽ കയറി ലോക്ക് ചെയ്തു. വെള്ളം എടുത്ത് മുഖം അടിച്ചു കഴുകി.
നേരെ കാണുന്ന കണ്ണാടിയിൽ തന്റെ പ്രതിബിംബത്തിൽ നോക്കി. വെള്ളം വീണപ്പോൾ തെളിഞ്ഞു കാണൂന്ന കഴുത്തിലെ ചുവന്ന് കിടക്കുന്ന പാടുകൾ.. അതിലൂടെ അവൾ വിരൽ ഓടിച്ചു. ശേഷം പോക്കറ്റിൽ നിന്നും ഒരു ക്രീം എടുത്ത് ധൃതിയിൽ അവിടെ പുരട്ടി.. സ്കിന്നിന്റെ നിറമുള്ള ആ ക്രീം ആ ചുവന്നു തുടുത്ത പാടുകളെ അപ്പാടെ മറച്ചു.
വാഷ് റൂമിൽ നിന്നും ഇറങ്ങിയ അനഘ തന്റെ ബാഗ് ലക്ഷ്യമാക്കി നടന്നതും… പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിക്കാൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *