ഓളും ഞാനും – 1 1

ഒരു പെണ്കുട്ടി, കണ്ടാൽ അത്യാവശ്യം ഉയരം അവളെ കണ്ടതും എന്റെ നെഞ്ച് പടപട ഇടിക്കാൻ തുടങ്ങി , അവളുടെ സന്തോഷവും ആകാംക്ഷയും നിറഞ്ഞ മിഴികൾ , ചിരിച്ചു കൊണ്ട് എന്തോ ടീച്ചറോട് സംസാരിച്ചു, അവളുടെ റോസ് ചുണ്ടുകളിൽ ആയിരുന്നു എന്റെ ശ്രദ്ധ , കാറ്റത്ത് അവളുടെ തട്ടം തെന്നി മാറി കളിക്കുന്നു , അവൾ അതിനെ ഒരു കൈ കൊണ്ട് പിടിച്ചു നേരെ ഇട്ടു , അവൾ ക്ലാസ്സിലേക്ക് കടന്നു വന്നു , അപ്പോൾ ടീച്ചർ ഇരുന്നോളാൻ അവളോട് പറയുന്നത് കേട്ടു.
അവൾ ക്ലാസ്സിലേക്ക് ഇരിക്കാൻ ഉള്ള സീറ്റുകൾ നോക്കുകയായിരുന്നു , ബെഞ്ചുകൾ എല്ലാം ഫുൾ ആണ് . ഇനി ഉള്ളത് ഗേൾസ്ന്റെ സൈഡ്ലെ ലാസ്റ്റ് ബെഞ്ചിൽ ആണ്. അവൾ ചിരിച്ചു കൊണ്ട് അവിടേക്ക് വന്നിരുന്നു , അപ്പോളാണ് അവൾ എന്റെ കണ്ണുമായി ഉടക്കുന്നത്, ഞാൻ ലാസ്റ്റ് ബെഞ്ചിൽ അറ്റത്തായി ആണ് ഇരിക്കുന്നത് അവളുടെ നേരെ അപ്പുറത്തെ row യിൽ ഫസ്റ്റ് , ഞാൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു, അവൾ എനിക്കും ഒരു പുഞ്ചിരി പാസ് ആക്കി വന്നിരുന്നു, പിന്നെ ക്ലാസ്സിൽ ഇരിക്കുമ്പോൾ മുഴുവനും എന്റെ ശ്രദ്ധ അവലിലേക്കായിരുന്നു .. അവളുടെ ആ പേടമാൻ മിഴികൾ എന്നെ വല്ലാതെ ആകർഷിച്ചു , അപ്പോൾ എന്റെ മനസ്സിൽ കാമം ആയിരുന്നില്ല , അവളോടുള്ള എന്റെ പ്രണയം ആയിരുന്നു , എന്റെ ആയിഷകുട്ടിയോടുള്ള പ്രണയം.
” എടാ , നീ ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റിൽ വിശ്വസിക്കുന്നുണ്ടോ ” ഞാൻ ടിപിയോട് പറഞ്ഞു ,
“പോടാ , മരണം വരെ ഞാൻ സിംഗിൾ പസങ്ക ഡാ … ”
“ആയിഷ, നല്ല പേര് അല്ലെ .. ”
“ഉവ്വ് ഉവ്വേ.. എടാ ഉണ്ണീ , ഇവിടെ ഒരുത്തന് പ്രേമത്തിന്റെ അസ്കിത തുടങ്ങി ”
“എടാ , അവൻ നോക്കിക്കോട്ടെ , നമ്മള് ഇവിടെ പഠിക്കാൻ അല്ലെ വന്നേക്കുന്നത് .. ” ഉണ്ണി ചിരിച്ചു
“ഉവ്വ് പഠിക്കാൻ , ഞാൻ ബെല്ലടിച്ചാൽ ഒന്നു വലിക്കാൻ പോവ , നീയുണ്ടോ ടീപിയെ ? ” മുസ്തഫ പറഞ്ഞു
” ഞാൻ ഇല്ലാണ്ട് പിന്നെ ”
” വലിച്ചു ചാവട പട്ടികളെ ” ഞാൻ പുച്ഛിച്ചു
“ഉം , അവളുടെ വാപ്പാന്റെ കയ്യിൽ നിന്നുള്ള അടികൊണ്ടു നീ ചാവാതെ നോക്കിക്കോ ” മുസ്തഫ ചിരിച്ചു
” ങേ , നിനക്ക് ഓളെ അറിയോ ? എങ്ങനെ ?”
“എടാ ഷബീറെ , അവൾ എന്റെ ക്ലാസ്സിലായിരുന്നു പത്തു വരെ, പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു പുസ്തകപുഴു ആണ് , ഓളുടെ വാപ്പ ഗൾഫിൽ, വീട്ടിൽ ഉമ്മയും അനിയത്തിയും മാത്രം ”
“ഹാവൂ , ഇക്കാക്കമാരൊന്നും ഇല്ലല്ലേ, പടച്ചോൻ കാത്തു ” ഞാൻ നെടുവീർപ്പിട്ടു.
“ഉം പ്രേമം കൊണ്ട് അങ്ങോട്ട് ചെന്നേക്ക് , ഓള് പിടിച്ചു തിന്നും , എടാ , അവളൊരു പ്രണയ വിരോധി ആണ് .”
അപ്പൊ ടിപി ” പോടാ , അവളെ ഞാൻ ഇവന് തന്നെ വളച്ചു കയ്യിൽ കൊടുക്കും , ഈ ടീപിയെ അറിയില്ല നിങ്ങക്ക് ”
“ഉം പണ്ട് ഗേൾസ് ടോയ്‌ലറ്റിൽ ഒളിഞ്ഞു നോക്കിയതിന് പിടിച്ചത് മറക്കണ്ട ടീപിയെ .. ” ഉണ്ണി കളിയാക്കി
“ങേ അങ്ങനെ ഒന്നു ഉണ്ടായോ ” ഞങ്ങൾ ചിരിച്ചു ..
അപ്പൊ ബെല്ലടിച്ചു , ഞാനും.ഉണ്ണിയും ക്ലാസിൽ തന്നെ ഇരുന്നു , ടീപിയും മുസ്തഫയും വലിക്കാനും പോയി .
അപ്പോളാണ് ഞങ്ങള് ഇരിക്കുന്ന ബെഞ്ചിലേക്ക് അവളുടെ കൊലുസ്സിന്റെ ശബ്ദം വന്നത് .
അവൾ എന്റെ അടുത്തേക്ക് വന്നിട്ട്
“ഹായ് ഞാൻ ആയിഷ ” എന്നു പറഞ്ഞു എനിക്ക് ഷേക്ക് ഹാൻഡ് തരാൻ കയ്യ് നീട്ടി.
അവളുടെ ആ വെളുത്ത പഞ്ഞികെട്ടു പോലെ ഉള്ള വിരലുകളിൽ സ്പർശിച്ചു ഞാനും എന്നെ പരിചയപ്പെടുത്തി .
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു അന്ന് മുഴുവനും . അവൾ എന്നോട് വന്നു പരിജയപ്പെട്ടതിന്റെ , ഉച്ചക്ക് ക്ലാസ് വിട്ടു വീട്ടിൽ എത്തിയപ്പോളും , ഉമ്മ ചോർ വിളമ്പി കഴിക്കാൻ ഇരിക്കുമ്പോളും അവളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു എന്റെ മനസ്സ് മുഴുവനും . അവളുടെ ആ കൊലസും , നനുത്ത പാദങ്ങളും , പേടമാൻ മിഴികളും എന്റെ മനസ്സിൽ നിന്നും മായുന്നേ ഇല്ലായിരുന്നു .
നാളെ അവളോട് കൂടുതൽ അടുക്കണം, അവളോട് കുറെ സംസാരിക്കണം എന്നു വിചാരിച്ചു രാത്രി കിടന്നു , അവളോടുള്ള എന്റെ പ്രണയം പൂത്തുലഞ്ഞു, അവളെ കാണാതെ എനിക് ഇരിക്ക പൊറുതി ഇല്ലായിരുന്നു. അങ്ങനെ എങ്ങനെയൊക്കെയോ ഉറക്കത്തിലേക്ക് വഴുതി വീണു .
അങ്ങനെ അവളെ കാണണം എന്ന ഒരേ ഒരു ലക്ഷ്യവുമായി അടുത്ത ദിവസം ഞാൻ ക്ലാസ്സിലേക്ക് നേരത്തെ പോയി , അപ്പോൾ ആ ക്ലാസ് മുറിയിൽ ആരും ഇല്ലായിരുന്നു , എന്തിന് അവന്മാര് പോലും ഇല്ല ഞാൻ ഒറ്റക്ക് ,
അപ്പോളാണ് ആ കൊലുസ്സിന്റെ ശബ്ദം എന്റെ ക്ലാസ് മുറിയിലേക്ക് അടുക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . അവൾ തന്നെ ആവണേ എന്നു എന്റെ മനസ്സ് മന്ത്രിച്ചു ,
അതേ അവൾ തന്നെ , ക്ലാസ് തുറന്നിട്ടെ ഉണ്ടായിരുന്നുള്ളു.
അവൾ ഒരു ബ്രൗൺ ടോപ്പും ഒരു ക്രീം കളർ മിഡിയും ആണ് , സൈം കളർ തട്ടവും . എന്റെ മോനെ .. എനിക്ക് അവളെ കണ്ട് അന്തം വിട്ടു നിന്നു .. അവളുടെ ആ സൗന്ദര്യത്തിൽ ഞാൻ അലിഞ്ഞു ഇരിക്കുവായിരുന്ന് ..
എന്നെ ആ ഇരിപ്പിൽ നിന്നും തട്ടി അവള് എന്നെ വിളിച്ചു
“എന്താ ഷെബി , ഒറ്റക്കാണോ ഇന്ന്. ?”
ഞാൻ വിയർത്തു കുളിച്ചു “ഇല്ല ഫ്രണ്ട്സ് ഇപ്പൊ വരും , ഞാൻ ചുമ്മാ നേരത്തെ വന്നു എന്നെ ഉള്ളു .. ”
” ഇന്നലെ പരിചയപ്പെടാൻ പറ്റിയില്ല ”
അങ്ങനെ ഞങ്ങൾ പരിചയപെട്ടു

Leave a Reply

Your email address will not be published. Required fields are marked *