ഓർമ്മപ്പൂക്കൾ – 8 3

ഓർമ്മപ്പൂക്കൾ 8

Oormappokkal Part 8 | Author : Nakul

[ Previous Part ] [ www.kambi.pw ]


 

ഞങ്ങളുടെ വണ്ടിക്ക് ചുറ്റും ചൂട് മാറാത്ത ആനപ്പിണ്ഡങ്ങളും ആനകളുടെ പല വ്യാസത്തിലുള്ള കാലടിപ്പാടുകളും .” മൂന്ന് ആനകൾ ഉണ്ടായിരുന്നു”.അവരുടെ കനിവോ ദൈവത്തിന്റെ കരുതലോ .ഏതായാലും നിങ്ങള് രക്ഷപ്പെട്ടു. ” ഓഫീസർ പറഞ്ഞു“ക്ഷമിക്കണം തെറ്റുപറ്റിപ്പോയി.മനപ്പൂർവമല്ല ” അമ്മ . “വേഗം പോകാൻ നോക്ക് .നിങ്ങൾ പോയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ, “‘ .

ആ ഓഫീസർ ഗൗരവത്തോടെ പറഞ്ഞു.ഞാൻ വണ്ടി സ്റ്റാർട്ടു ചെയ്തു . പുറത്ത് നിൽക്കുന്നവരെ ഒന്ന് നോക്കി ഞാൻ വണ്ടി മുന്നോട്ട് എടുത്തു . റിവേഴ്സ് ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ഞങ്ങളെ നോക്കി നിൽക്കുകയാണ് വനപാലകർ .ഞാൻ അമ്മയെ നോക്കി .

അമ്മയുടെ മുഖത്ത് ഒരു കള്ളചിരിയുണ്ട്.ഞാൻ അമ്മയെ നോക്കി , ജഗതി ശ്രീകുമാർ പറയുന്നത് പോലെ , അമ്മ പറഞ്ഞ ഡയലോഗ് പറഞ്ഞു” ക്ഷമിക്കണം തെറ്റ് പറ്റിപ്പോയി ”അമ്മ അത് കേട്ട് പൊട്ടി ചിരിച്ചു . കൂടെ ഞാനും.
തുർന്ന് വായിക്കുക .


” വണ്ടി രാമൻ്റെ കടയിലോട്ട് വിട് റോയ് . ചായ കിട്ടുവോന്ന് നോക്കാം .
ഞാൻ വാച്ചിൽ നോക്കി. സമയം 8.34 .
“വിളിച്ച് നോക്കട്ടെ? തുറന്നിട്ടുണ്ടോന്ന് ചോദിക്കാലോ”.
ഞാൻ അമ്മയോട് ചോദിച്ചു.

” വേണ്ട റോയ് , അവരെ ഒന്ന് ഞെട്ടിക്കാം . ആ ഞെട്ടൽ നേരിട്ട് കാണുകേം ചെയ്യാം , ഇന്നലെ രാത്രി യാത്ര പറഞ്ഞ് പോയ നമ്മൾ വെളുപ്പാൻ കാലത്ത് തിരിച്ച് ചെന്ന് ചായ ചോദിക്കുമ്പോഴുള്ള റിയാക്ഷൻ ഒന്നാലോചിച്ച് നോക്കിക്കേ ” ? അമ്മ ആവേശത്തോടെ പറഞ്ഞു .

” എന്നാൽ ശരി ” . ഞാൻ രാമേട്ടൻ്റെ വീട് – കം- കടയിലേക്ക് വണ്ടി വിട്ടു .എനിക്കും ഒരു ചൂട് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട് .

രാമേട്ടൻ്റെ വീടിനു മുന്നിലെത്തിയപ്പോൾ ആദ്യം കണ്ടത് നൈറ്റിയിൽ പൊതിഞ്ഞ ലീലയുടെ കുണ്ടിയാണ് . തിരിഞ്ഞ്, കുനിഞ്ഞു നിന്ന് മുറ്റം അടിക്കുകയാണ് ലീല . കറുപ്പിൽ മഞ്ഞ പൂക്കളുള്ള നൈറ്റിക്കടിയിലെ ഷഡ്ഡിയുടെ അതിർ രേഖകൾ പുറത്തേക്ക് തെളിഞ്ഞ് നിന്നു . വണ്ടിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കിയതും ഞങ്ങളുടെ വണ്ടി കണ്ട് കണ്ണ് മിഴിച്ചു .

തലേ ദിവസം വണ്ടിയിട്ട അതേ സ്ഥലത്ത് വണ്ടിയിടാൻ നോക്കിപ്പോൾ അതിനടുത്ത് നിന്നിരുന്ന ഒരു മരം കടപുഴകി വീണ് കിടക്കുന്നു. ഞാനും അമ്മയും വണ്ടിയിൽ നിന്നിറങ്ങി. ലീല ചൂല് താഴെയിട്ടു. കയറ്റിക്കുത്തിയ നൈറ്റി അഴിച്ചിടാതെ അവൾ നിന്നു .

” എന്ത് പറ്റി മേഡം ഈ നേരത്ത്. ? ഇന്നലെ പോയില്ലേ “. ലീല ഒറ്റ ശ്വാസത്തിൽ ചോദിച്ചു .
” എല്ലാം പറയാം .രണ്ട് ചായ കിട്ടുവോ? ” .അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു.
” അയ്യോ പിന്നെന്താ. ഇപ്പം തരാം .കേറിയിരുന്നാട്ടെ “.

ലീല ഞങ്ങളോട് രണ്ട് പേരോടുമായി പറഞ്ഞിട്ട് അകത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു ” ഈ മരം ഇന്നലത്തെ കാറ്റിൽ വീണതാണോ”. ലീല തിരിഞ്ഞ് നിന്നു പറഞ്ഞു . “ഹേയ്, ആനകള് കുത്തിമറിച്ചിട്ടതാ. ഇന്നലെ എന്തായിരുന്നു പൂരം “. അതു പറഞ്ഞ് അവൾ ധൃതിയിൽ അകത്തേയ്ക്ക് നടന്നു .

ഞാൻ അറിയാതെ ആ പോക്ക് നോക്കിയിരുന്നു . രണ്ട് 3-ാം നമ്പർ ഫുട്ബോളുകളുകൾ പുറകിൽ ഉരുണ്ട് കളിക്കുന്നു. ഞാൻ അമ്മയെ നോക്കി ആനക്കാര്യം അമ്മയെ ബാധിച്ചു മട്ടില്ല . തലേ ദിവസം രാത്രി കണ്ട പരിസരം ഇന്ന് പകൽ വെളിച്ചത്തിൽ കാണുകയാണ് അമ്മ . ചുറ്റും കാടാണ്. അടുത്തെങ്ങും വീടുകൾ ഇല്ല .

” അമ്മയ്ക്ക് വാഷ്റൂമിൽ പോകണോ “? ഞാൻ ചോദിച്ചു .
” പോകണം . പക്ഷേ ചായ കുടിച്ചിട്ട് മതി . എന്ത് പറ്റി “?
” എനിക്കൊന്ന് മൂത്രമൊഴിക്കണം ” .ഞാൻ പറഞ്ഞു .

പെട്ടെന്ന് അകത്തുനിന്ന് രാമൻ കടന്നുവന്നു. കുളിച്ച് കുറി തൊട്ടിരിക്കുന്നു. ഞങ്ങളെ കണ്ടപാടെ അത്ഭുതത്തോടെ ചോദിച്ചു. “അയ്യോ എന്താ പറ്റിയേ ? ഇന്നലെ പോയില്ലേ? ഇന്നലെ എവിടെയായിരുന്നു ? ലീല പറഞ്ഞപ്പോ ഞാൻ പേടിച്ചുപ്പോയി . ഇന്നലെ രാത്രി ഇവിടം മുഴുവൻ ആനകളുടെ വിളയാട്ടം ആയിരുന്നു”.

” ബാത്ത്റും എവിടെയാ ?”. ഞാൻ എഴുന്നേറ്റ് കൊണ്ട് രാമനോട് ചോദിച്ചു .
അയാൾ വീടിൻ്റെ ഇടത് വശത്ത് പുറകിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു ” പുറത്താണ് സാറെ . ഇതിലേ പുറകിലോട്ട് പോയാൽ ഇടത് വശത്ത് “.

ഞാൻ അയാൾ പറഞ്ഞ വഴിയിലൂടെ വീടിൻ്റെ പുറകിലേക്ക് നടന്നു. മഴയിൽ കുതിർന്ന മണ്ണിന്റെ ഗന്ധം ! . അപ്പോഴും അന്തരീക്ഷത്തിന് നല്ല തണുപ്പുണ്ട്. വീടിന്റെ പിന്നാമ്പുറത്തു നിന്ന് പുക ഉയരുന്നു . പൊറ്റത്തിന്റെ ഓരോരോ ഇഷ്ടിക കെട്ടി മുകളിൽ ഓടിട്ട കുളിപ്പുര. അതിന് തകരഷീറ്റ് കൊണ്ടുള്ള വാതിൽ .

വാതിൽ തുറന്ന് അകത്ത് കയറി.രാമൻകുളി കഴിഞ്ഞു പോയതിൻ്റെ ആയിരിക്കണം അകത്ത് ചന്ദ്രികാ സോപ്പിന്റെ മണം .

ഞാൻ സിപ്പ് തുറന്ന് മൂത്രമൊഴിച്ചു . നൈലോൺ വയർ കൊണ്ടുള്ള അഴയിൽ കഴുകി പിഴിഞ്ഞ് വിരിച്ചിട്ടിരിക്കുന്ന വെള്ള തോർത്ത് . മറ്റൊരു മുലയിൽ കെട്ടിയിരിക്കുന്ന ഒരു ചെറിയ അഴയിൽ ലീല തലേ ദിവസം ധരിച്ചിരുന്ന വയലറ്റ് സാറ്റിൻ നൈറ്റി , അതിനടുത്ത് ഇളം നീല അടിപ്പാവാട, വെള്ള ബ്രാ, അതിൻ്റെ അരികുകളിൽ വിയർപ്പും പൊടിയും കലർന്ന് കറുത്തിരുന്നു .

ലീലയുടെ വസ്ത്രങ്ങൾ ആണെന്ന് എനിക്ക് മനസ്സിലായി. അവക്കിടയിൽ കറുത്ത എന്തോ കിടപ്പുണ്ട്. എൻ്റെ കൈകൾ യാന്ത്രികമായി അതെടുത്തു. ഒരു കറുത്ത ഷെഡ്ഡി. ദേഹത്ത് നിന്ന് വലിച്ചൂരിയെടുത്തപടി അതിൻ്റെ ഇരുവശങ്ങളും ചുരുണ്ട് ഇരിക്കുകയാണ്. അതിനാൽ അടിഭാഗം മാത്രം വ്യക്തമായി കാണാം . വെളുത്ത പശ ഉണങ്ങി പിടിച്ചരിക്കുന്നു . ഞാനത് മൂക്കിലേക്കടുപ്പിച്ചു .

രൂക്ഷഗന്ധം പോയിട്ടില്ല. അടിയിൽ ഷഡ്ഡിയുടെ നൂലിഴകളിൽ കുരുങ്ങിയിരിക്കുന്ന രണ്ട് ചുരുണ്ട രോമങ്ങൾ. എൻ്റെ കുണ്ണ വിങ്ങി വീർത്തു . പെട്ടെന്ന് ഞാനത് തിരിച്ച് അഴയിലേക്കിട്ടു . തിരിഞ്ഞ് വാതിൽ തുറക്കാൻ തുടങ്ങിയ ഞാൻ മതിലിനും വാതിലിനും ഇടയിലെ വിടവിലൂടെ അകത്തേക്ക് നോക്കി നിൽക്കുന്ന ഒരു കണ്ണ് കണ്ട് ഞെട്ടിപ്പോയി .എന്റെ കയ്യും കാലും തളർന്നു.

എന്നെ വിയർത്തു.ഞാൻ ധൈര്യം സംഭരിച്ച് പതുക്കെ വാതിൽ തുറന്നു. ആരുമില്ല. അടുക്കളയിലേക്കുള്ള വാതിലിലേക്ക് നോക്കി. ഒരു മിന്നായം പോലെ അകത്തേക്ക് മറയുന്ന ലീലയുടെ നൈറ്റി കണ്ടു. തുടുത്ത കാൽപാദങ്ങളും . ഞാൻ നടന്നു .മുന്നിലെത്തുമ്പോൾ അമ്മ ചായ ഊതി കുടിക്കുകയാണ്. ” ചായ തണുക്കും” ‘. അമ്മ എന്നെ കണ്ട് ഓർമ്മപ്പെടുത്തി .

രാമേട്ടനും അടുത്തു നിൽപ്പുണ്ട്. ഞാൻ ഗ്ലാസ്സെടുത്ത് ചുണ്ടോട് ചേർത്തപ്പോൾ അമ്മ പറഞ്ഞു. “രാമൻ എം.എ. ഇംഗ്ലീഷ് ആണ് റോയ് ” . ഞാൻ ഗ്ലാസ്സ് താഴെ വെച്ച് രാമനെ നോക്കി. അതൊന്നും ഒരു കാര്യമല്ലെന്ന മട്ടിൽ രാമൻ ചിരിച്ചു പിന്നെ പറഞ്ഞു ” സാറെ ഇന്നലെ പറ്റിയ കാര്യം മാഡം പറഞ്ഞു. കേട്ടിട്ട് എൻ്റെ നല്ല ജീവൻ പോയി . ആനകള് കാറിന് അടുത്ത് വന്നിട്ടും ഒന്നും ചെയ്തില്ലെങ്കിൽ ഒറപ്പാ അത് തന്തേം തള്ളയും കുഞ്ഞും ഉള്ള ആനകൂട്ടം ആവും .

Leave a Reply

Your email address will not be published. Required fields are marked *