കടലിന്റെ മർമ്മരം

കടലിന്റെ മർമ്മരങ്ങൾ Kadalinte Marmaram |

Author : Vedan

 


 

എന്തിനോവേണ്ടി എഴുതി കൂട്ടുന്ന ഭ്രാന്ത് നിങ്ങളിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന നിമിഷം, നിങ്ങളത് ഇരു കൈ നീട്ടി സ്വീകരിക്കുമ്പോൾ ന്നിലുണ്ടാകുന്ന സന്തോഷം.. അത് മാത്രാണ് ‘ വേടൻ’ ന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന നിക്ക് വേണ്ടു.., പിന്നെ നേരിട്ട് അല്ലാതെ ഇതിലൂടെ കിട്ടിയ കുറച്ച് ചങ്കുകൾ  അതിൽ എടുത്ത് പറയുന്ന അച്ചു ന്ന അതുൽ ബ്രോ.. താങ്കളുടെ കഥ എത്രയും പെട്ടെന്നു എഴുതി തീരട്ടെ നാശംസിച്ചു ഞാൻ ന്റെ ഈ ആമുഖം ഇവിടെ നിർത്തുന്നു.. അയ്യേ…ഇതൊരുമാതിരി പ്രസംഗം പോലെയായി.. ഇല്ലേ..! ഹം നികും തോന്നി..

ഡേയ്…. തെറിയൊന്നും പറയരുത് ” നാമം ഇല്ലാത്തവൾ, പ്രണയിനി,”  ല്ലാം പെന്റിങ് ആണ് ന്നും ഒരു അപ്ഡേഷനും തന്നിട്ടിലെന്നും അറിയാം.  വേറെയൊന്നും കൊണ്ടല്ല എഴുതാൻ ഉള്ള വെറും മടി.. അതന്നെ കാരണം.. ഇനിയും താമസിക്കും ന്നറിയിച്ചുകൊണ്ട് ഞാൻ നെന്റെ ഈ ചെറു എഴുത്തു ഇവിടെ ഇടുന്നു.. എന്തായാലും കമന്റ്‌ ൽ അറിയിക്കണം ഓക്കേ..  ഞാനൊരു സാഡിസ്റ് ആണെന്ന് ഒരു  കര””കമ്പി “” കേട്ടു. ഇതൊന്ന് വായിച്ചു നോക്കേടെ ന്നിട്ട് പറ ഞാൻ സാഡിസ്റ് ആണോന്ന്.. അല്ല പിന്നെ..,

അപ്പോ പൂവാം …,

********************************

“” ക്കെക്കൂടി ഞനെടുത് കത്തിച്ചുകളയും പെണ്ണെ…! അതൊന്ന് ഒതുക്കി കെട്ടിക്കൂടെ നിനക്ക്..? “”

കടൽകാറ്റിന്റെ മർമ്മരം ചെറു തണുപ്പേറിയ സുഖം നൽകുമ്പോൾ, അതിന്റെ ലാളനയിൽ വിടർത്തിയിട്ട ന്റെ മുടിയിഴകൾ അവന്റെ കാഴ്ചകളെ പലപ്പോഴായി മറച്ചതിലുള്ള ആലസം അവനെടുത്തു കാട്ടി.. പറഞ്ഞതും കടക്കണ്ണിൽ ഇടക്കിടെ ന്നെ നോക്കുന്നുമുണ്ട്..!

“” ആണെങ്കിൽ സഹിച്ചോ നിയ്യ്.. ഞാൻ പറഞ്ഞയല്ലേ വെട്ടി നിർത്താമെന്ന് ന്നിട്ടിപ്പോ നിക്കയോ കുറ്റം.. ഹും.. “”

പാറി പറക്കുന്ന മുടികളെ വാശിയോടെ കെട്ടിയൊതുക്കി അവന് മുഖം കൊടുക്കുമ്പോൾ, കോർപ്പിച്ചുള്ള നോട്ടമാണ് മറുപടി.,

“” ങാഹ്.. ഞാൻ അങ്ങനെയോക്കെ പറഞ്ഞെന്നിരിക്കും അതും കേട്ട് മുടിമ്മേലങ്ങാനും തൊട്ടാ…! “”

പറയുന്നതിനോടൊപ്പം അവനെന്നെ വശം ചേർന്ന് പുണർന്നുനിന്നു.., കവിളിൽ ചെറു തണുപ്പ് തന്നവൻ ചിരിയോടെതന്നെ ന്റെ കവിളിൽ കവിൾ ചേർത്തു കടലിന്റെ ആഴങ്ങളുടെ അടിത്തട്ടു തൊട്ടറിയാൻ കൂടെകൂടി..

“” ഞനൊന്ന് ചോദിച്ചാ സത്യം പറയോ നിയ്യ്….? “”

“” കൊല്ലം രണ്ടായിട്ടും ന്നോട് ചോദിക്കാൻ നിനക്കിപ്പോളും മുഖവരയോ…? നി ചോദിക്കേടി പെണ്ണെ “”

കേൾക്കാൻ കാത്തിരുന്നപോലെ ആ കൂവള മിഴികൾ വിടർന്നു, അവന്റെ ചെമ്പൻ കണ്ണുകളിൽ സ്വന്തം മുഖം തെളിഞ്ഞു വന്നതും അവളിൽ എന്തൊക്കെയോ ഒഴുകി ഇറങ്ങുന്ന പോലെയൊരു തോന്നൽ..

“” നിനക്കെന്നിൽ ഏറ്റവും പ്രിയപ്പെട്ടതെന്താണ്…?? “”

ആ ചെമ്പൻ കണ്ണുകൾ ചുളുങ്ങി, അവയെന്റെ മിഴിയിലെ രഹസ്യങ്ങൾ കവർന്നേടുക്കാൻ നെന്നപോലെ മുഖമാകെ അലഞ്ഞു..പിന്നെയതോരു ചെറുപുഞ്ചിരിയായി,

“” ഹും.. ന്തേയ്‌ പെട്ടന്നങ്ങനെ തോന്നിക്കാൻ..??””

“” അതൊക്കെയുണ്ടെന്ന് കുട്ടിക്കോ, ആദ്യം മറുപടി പറ നിയ്യ്…! “”

അവനൊന്ന് കണ്ണുകളടച്ചു നിശ്വസിച്ചു, പിന്നെ മിഴികൾ തുറന്നെന്നെ നോക്കി നിറപുഞ്ചിരി ന്നിലേക്കും തൂകി, മറുപടി പറയാൻ തുടക്കമിടുമ്പോലെ അവൻ ന്റെ മുന്നിൽ പ്രണയാദ്രമായി മുട്ടിലിരുന്നു, അവന്റെ കണ്ണുകളെ നേരിടാനാവാതെ കുനിഞ്ഞ മുഖമവൻ തന്റെ കൈകളാൽ താങ്ങി നേരെ നിർത്തി.

“” നിന്നിലെനിക് പ്രിയപ്പെട്ടതായി പലതാണ് പെണ്ണെ.. നിന്റെ ഈ കറുപ്പുതോൽക്കും കൂവളമിഴികൾ നിക്ക് പ്രിയപ്പെട്ടതാണ്.., വിയർത്തോട്ടി നനവിന്റെ ആവരണം തീർത്തു നീ ന്റെ നെഞ്ചിൽ സ്ഥാനം പിടിക്കുമ്പോൾ ന്നെ പുണരുന്നനിന്റെയി കാർക്കുന്തലിന്റെ മണമെനിക്ക് പ്രിയപ്പെട്ടതാണ്..,

ചെറുപ്പിണക്കത്തിൽ നിന്നോട് മിണ്ടാതെ നില്കുംനേരം ന്റെ കള്ളപ്പിണക്കം മാറ്റാൻ നീ ന്റെ ചുണ്ടിൽ തരുന്ന ചുടുചുംബനം നിക്ക് പ്രിയപ്പെട്ടതാണ്., അവയുടെ അവസാനം ശ്വാസം ഷെയിച്ചു ന്റെ കഴുത്തിൽ നീ തരുന്ന ചെറുവേദനയെനിക് പ്രിയപ്പെട്ടതാണ്.., പിന്നെ…! “”

“” പിന്നെ….? “”

“” പിന്നെ നിന്റെ ശ്വാസം പോലും നിക്കായി മാത്രമാണെന്ന് അറിയുന്ന, നിന്റെ ഹൃയത്തിന്റെ താളം നിന്റെത് മാത്രമാണെന്ന് അറിയുന്ന നിമിഷമാണ് നീ നിക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നത്..!””

അവന്റെ കണ്ണിലെ വശ്യത ന്നെ പുൽകിതുടങ്ങിയെന്ന് തോന്നിയതും, ഞാൻ മുഖം വെട്ടിച്ചു.

“” കാര്യം ചോദിക്കുമ്പോൾ പൈങ്കിളി ഡയലോഗടിക്കുന്നോ ജന്തു.. “”

മുഖത്തുള്ള ചെറുനാണം മറച്ചുകൊണ്ടുഞാൻ അവനെ കളിയാക്കുമ്പോൾ, മറുപടി പറയാതെ ന്റെ മുഖത്തേക്കവന്റെ മുഖമടുപ്പിച്ചു, ഒന്ന് ഞെട്ടിനിന്ന ഞാൻ ചുറ്റുംകണ്ണോടിച്ചു..

“” ന്താ ചെക്കാ നിയ് കട്ടണേ.. ദേ ആള്ക്കാര് നോക്കണെന്ന്..! “” അവന്റ കൈകളിൽ ഞാൻ ന്റെ പിടിമുറുക്കി, ബലമില്ലാത്ത ഒരു പ്രതീക്ഷേതം.

മറുപടി പറയാതെ ന്റെ സീമന്ത രേഖയിൽ അവന്റെ ജീവന്റെ ചുവപ്പ് ചലിച്ചിടത്ത് അവനവന്റെ ചുണ്ടുകൾ ചേർത്തു.. ഞാൻ പോലുമറിയാതെ ന്റെ മിഴികൾ കൂമ്പിയടഞ്ഞു, കൈകൾ കഴുത്തിലെ അലിലയിൽ കോർത്ത താലിയിൽ പിടിമുറുക്കി,..

*********************************************

പഠിക്കുന്ന സമയത്ത് ആ ചെമ്പൻ കണ്ണുകളോട് തോന്നിയ പ്രണയം,. ആരാരും അറിയാതെ അവനെ ഞാൻ ന്റെ സ്വന്തമാക്കിയ നിമിഷങ്ങൾ, അവന്റ സങ്കടത്തിലും, സന്തോഷത്തിലും, ദെഷ്യത്തിലും, വിജയത്തിലും ഞാനവമ്പോലുമറിയാതെ കൂട്ടായുണ്ടായിരുന്നു..

പറയാൻ പേടിയായിരുന്നു…. എന്നോ ചലനമറ്റ കാലുകൾക്ക് അവകാശിയായ ഈ പെണ്ണിന് അവനോട് പ്രണയം ന്ന് പറഞ്ഞാൽ എന്തായിരിക്കും മറുപടി ന്നോർത്ത്, പറയാതെ മനസ്സിൽ സൂക്ഷിച്ച പ്രണയം..

ഒരിക്കൽ ലൈബ്രറിയിൽ നിന്ന് ” വിഷാദം പൂക്കുന്ന മരങ്ങൾ “” ന്ന മാധവി കുട്ടിയുടെ ബുക്കും നെഞ്ചിലേറ്റി കൂട്ടുകാരിയുടെ കൂടെ വെളിയിലേക്ക് ഇറങ്ങിയ ന്നെ കാത്താ ചെമ്പൻ കണ്ണുകൾ ആ പടിക്കെട്ടിൽ കൈയും കൂട്ടിപിണച്ചുനിൽക്കുന്നുണ്ടായിരുന്നു. അവന്റ ആ മിഴികൾ ന്നിൽ തങ്ങി നിന്നില്ല കൂടെ നിന്നവളെ തേടി ആ മിഴികൾ നീങ്ങുന്നത് ഞാൻ ഒരു വേദനയോടെ കണ്ടുനിന്നു, അന്നദ്യമായി എനിക്ക് ന്റെ ഈ അവസ്ഥയിൽ ദേഷ്യം തോന്നി.., വിഷമം നിറഞ്ഞു,

താൻ ഏറെ സ്നേഹിക്കുന്ന ഒരുവൻ തന്റെ മുന്നിൽ നിന്ന് മോറ്റൊരാളെ സ്വന്തമാക്കാൻ തയാറെടുക്കുന്ന നിമിഷം. മരിച്ചു പോയിരുന്നെല് ന്ന് വരെ തോന്നിയിരുന്നു നിക്കപ്പോ.. കണ്ണുകൾ ന്തിനോ വേണ്ടി ചുറ്റും അലഞ്ഞു.., ഒടുവിൽ നീറിയ നെഞ്ചുമായി ഞാൻ ആ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“” നിങ്ങള് സംസാരിക്ക് ഞാൻ.. അങ്ങോട്ടേക് നിക്കാം..!!””

Leave a Reply

Your email address will not be published. Required fields are marked *