കണിവെള്ളരികൾ 27അടിപൊളി  

സുഗന്ധം… പാല പൂത്ത മണമാണോ? യക്ഷിയുടെ വിരലുകൾ കവിളുകളിൽ.. കഴുത്തിൽ… നെഞ്ചിൽ ഇഴയുന്നു.. പഴയ പാട്ടെവിടെയോനിന്നും ഒഴുകിയെത്തുന്നു… ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്ത രാത്രി… എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ…. ആഹ്… ആഴങ്ങളിൽ നിന്നും മോളിലേക്കുയർന്ന ഞാൻ കണ്ണുകൾ പാതി തുറന്നു.

അഴിഞ്ഞ, കറുത്തു മിന്നുന്ന മുടി ആ മുഖം പാതി മറച്ച് എൻ്റെ തോളുകളിൽ പടർന്നിരുന്നു! വശത്ത് മെത്തയിൽ എന്നിലേക്ക് തിരിഞ്ഞു കിടക്കുന്ന കൊഴുത്ത പെണ്ണ്. കണ്ണുകളിൽ കുസൃതി. നെഞ്ചിലിപ്പോൾ കുഞ്ഞനില്ല! എന്നാൽ നീണ്ട വിരലുകൾ നെഞ്ചിലെ രോമങ്ങളിലിഴയുന്നു… എപ്പോഴാണ് എൻ്റെ ടീഷർട്ടു പൊന്തി മോളിലേക്ക് തിരുകിയത്? ആ വിരൽത്തുമ്പുകൾ, മഴത്തുള്ളിയിറ്റു നിൽക്കുന്ന ഇലത്തുമ്പുകൾപോലെ… മഞ്ഞുപോലെ… മൃദുലമായി എൻ്റെ നെഞ്ചിലാകെയും…. അവിടെ നിന്നും താഴേക്കിഴഞ്ഞ് വയറിലും…പിന്നെ പൊക്കിളിൽ….. മൃദുലമായ സ്പർശം… ഓഹ്… എന്തൊരനുഭൂതിയായിരുന്നു! പൊക്കിളിൽ നിന്നും താഴേക്കൊഴുകുന്ന രോമങ്ങളുടെ ചാലിലൂടെ ആ വിരലുകൾ ചലിച്ചു… ഞാൻ കിടന്നു പുളഞ്ഞു…

എന്നെ നോക്കടാ കുട്ടാ! മന്ത്രിക്കുന്ന സ്വരം. ഞാൻ തല തിരിച്ച് വിടർന്ന കണ്ണുകളിലേക്കു നോക്കി. കനിവൂറുന്ന കണ്ണുകൾ… ഉറക്കം വരുന്നുണ്ടോടാ? പിന്നെയും ആ മധുരിക്കുന്ന സ്വരം. എൻ്റെ കൺപോളകൾ ഭാരം കൊണ്ടു പാതിയടഞ്ഞിരുന്നു… ഇന്ന് ചേച്ചീടൊപ്പം ഒറങ്ങിക്കോടാ മോനൂ… ആ വിരലുകൾ എന്നെ മെല്ലെ തിരിച്ചു കിടത്തി… ചേച്ചി മുന്നിലേക്കു നീങ്ങി ആ നിറഞ്ഞ മുലകളിലേക്ക് എൻ്റെ മുഖം മെല്ലെയമർത്തി… ചൂടും മാംസളതയും ബേബി പൗഡറിൻ്റെ മിനുസവും… പിന്നെ… പിന്നെ മുലപ്പാലിൻ്റെ ഇക്കിളിപ്പെടുത്തുന്ന ഗന്ധവും… എൻ്റെ കണ്ണുകളടഞ്ഞുപോയി… അവസാനത്തെ ഓർമ്മ ആ വിരലുകൾ എൻ്റെ കുണ്ടിക്കു താളം പിടിക്കുന്നതായിരുന്നു..

ഞാനെണീറ്റപ്പോൾ സമയം ഏഴുമണി. ബോധം കെട്ടുറങ്ങിപ്പോയിരുന്നു… ടീഷർട്ടെപ്പഴോ ഞാനൂരിയെറിഞ്ഞിരുന്നു. പെണ്ണും കുഞ്ഞനുമില്ല. തണുപ്പുള്ള മുറിയിൽ വിശാലമായ മെത്തയിൽ ഇപ്പോൾ ഞാൻ മാത്രം. നല്ല ഉന്മേഷം തോന്നി. ക്ഷീണമൊക്കെ പമ്പകടന്നിരുന്നു…

പെട്ടെന്ന് മുറിയിൽ കൊതിപ്പിക്കുന്ന ഫിൽറ്റർ കാപ്പിയുടെ മണം! ഒരു സ്റ്റീൽ ഗ്ലാസ്സുമേന്തി അതാ ഉഷച്ചേച്ചി! മധുക്കുട്ടാ! തവ സുപ്രഭാതം! കുപ്പിച്ചില്ലുടയുന്നപോലുള്ള പൊട്ടിച്ചിരി! എന്തൊരു ഭംഗിയാണ് പെണ്ണിൻ്റെ തുടുത്ത കവിളുകളിൽ വിരിയുന്ന നുണക്കുഴികൾക്ക്! ഞാനവളെ പെട്ടെന്നൊന്നു സ്കാൻ ചെയ്തു. കുളിച്ചു വേഷം മാറിയിരിക്കുന്നു. വെളുത്ത മുണ്ടും ബ്ലൗസും. ഇപ്പോഴെൻ്റെ മുന്നിൽ അവൾക്ക് മേൽമുണ്ടൊന്നും വേണ്ടെന്നായി. ആ വെളുത്തു കൊഴുത്ത പാലുനിറഞ്ഞു വിങ്ങുന്ന മുലക്കുടങ്ങളിൽ നിന്നും കണ്ണുപറിക്കാൻ ഇത്തിരി കഷ്ട്ടപ്പെട്ടു. കുനിഞ്ഞപ്പോൾ ആ മുലയിടുക്ക് അങ്ങഗാധതയിലേക്കിറങ്ങി എവിടെയോ ലയിച്ചു… കനം കുറഞ്ഞ സ്വർണ്ണമാലയുടെ അറ്റത്ത് ഞാത്തിയിട്ടിരുന്ന താലി ഒരു പെൻഡുലം പോലെ ആ നിറഞ്ഞമാറിൻ്റെ പശ്ചാത്തലത്തിൽ കിടന്നാടി…

ഞാൻ നിവർന്ന്, കട്ടിലിൻ്റെ തലയ്ക്കൽ ചാരിയിരുന്നു. മെല്ലെ കാപ്പി മൊത്തി. നല്ല രുചി. ആദ്യമായിട്ടാണ് പെണ്ണാളുണ്ടാക്കിയ എന്തേലും ഞാൻ ചെലുത്തുന്നത്… അവളെൻ്റെ കവിളിൽ തലോടി… കട്ടിയുള്ള താടിരോമങ്ങളിൽ ആ നഖങ്ങളിഴഞ്ഞു..

ഇനിയിതൊക്കെ ഷേവു ചെയ്തു കളയാൻ പറയല്ലേ ചേച്ചീ. ഞാൻ ചിരിച്ചു…

എനിക്കിഷ്ട്ടാണെടാ കുട്ടാ! അവളെൻ്റെയടുത്തിരുന്നു. ആ കൊഴുത്ത കുണ്ടിയുടെ പാർശ്വങ്ങൾ എൻ്റെ തുടയിലുരുമ്മിയമർന്നു. ആ മണം… ആ ചൂട്….കുട്ടൻ തലപൊക്കുമെന്നു തോന്നി. താങ്ക്സ് ഡാ! നീ വന്നില്ലാരുന്നേല്… എനിക്കാരുമില്ലെടാ…വലിയ കണ്ണുകൾ നിറഞ്ഞുതുടങ്ങി… ദേ! അവള് പ്ലേറ്റു മാറ്റുന്നു! ശ്ശെടാ! ഒന്നു മൂഡായി വന്നതായിരുന്നു! ഞാൻ കാപ്പിക്കപ്പു സൈഡിൽ വെച്ചു… ദേ അവളെൻ്റെ നെഞ്ചിലേക്കു വീഴുന്നു! രോമക്കാട്ടിലവളുടെ മുഖമമർന്നു… ഒരു തേങ്ങൽ! ആ ചുമലുകൾ കുലുങ്ങി…. എന്നാലതൊന്നുമല്ല എന്നെ ചൂടുപിടിപ്പിച്ചത്… അവളുടെ പാലു നിറഞ്ഞു വിങ്ങുന്ന കൊഴുത്ത മുലകൾ എൻ്റെ നെഞ്ചിലും വയറിലുമായി അമർന്നതാണ്! ഞാൻ അവളെ ചുറ്റിപ്പിടിച്ചു.. ഓഹ്… എന്തൊരു മാർദ്ദവമാണ്! ആ മുലക്കുന്നുകൾ അമർന്നയിടങ്ങളിൽ നനവു പടരുന്നു! അവളുടെ മണം… യുവതിയായ അമ്മയുടെ മണം…എൻ്റെ സിരകളിലാകെപ്പടർന്നു… നിക്കറിനുള്ളിൽ കുണ്ണ മുഴുത്തു തുടങ്ങി… ഞാൻ മെല്ല താഴേക്കൂർന്നു മലർന്നു കിടന്നു.. ഉഷയെൻ്റെ വശത്ത് പാതി എൻ്റെ മേത്തു കമിഴ്ന്നമർന്നു…… ഞാനവളുടെ പുറത്തും ഇടുപ്പിലെ മടക്കുകളിലും തഴുകി… അവളൊരു കാലെൻ്റെ തുടകളിലേക്കു മടക്കിയിട്ടു… എന്നെയവൾ വരിഞ്ഞു മുറുക്കി തന്നോടടുപ്പിച്ചു… ഞങ്ങളവിടെ ആ ലയത്തിൽ അലിഞ്ഞുകിടന്നു….. ഞാനിവിടുണ്ട് ചേച്ചീ! എപ്പോഴും! മെല്ലെ മന്ത്രിച്ചപ്പോൾ മുതിർന്ന പെൺകുട്ടി ഉറക്കെത്തേങ്ങി… പിന്നെ എന്നിലേക്കമർന്നു…

രാവിലെ വീട്ടിലേക്ക് ബൈക്കിൽ വിട്ടപ്പോൾ ഏതൊക്കെയോ അനുഭൂതികളുടെ ഓർമ്മയിൽ ഞാനൊഴുകിയിരുന്നു…. ഞാനിറങ്ങിയപ്പോൾ നിറഞ്ഞു തുളുമ്പിയ ആ വലിയ കണ്ണുകൾ! അവിടെ തെളിഞ്ഞ യാചന… വീട്ടിലെത്തിയപ്പോൾ എൻ്റേയും അവളുടേയും കണ്ണുനീരുണങ്ങി എൻ്റെ കവിളുകളിൽ ഉപ്പിൻ്റെ വെളുത്ത പരലുകൾ ഞാൻ കണ്ണാടിയിൽക്കണ്ടു. മൈര്! ഇതെന്താണ്! കെട്ട്യോനും കൊച്ചുമൊള്ള മുതിർന്ന പെണ്ണിനെയോർത്ത് കണ്ണീരൊലിപ്പിക്കണ മണ്ടൻ കുണാപ്പൻ! എനിക്കെന്നോടു തന്നെ പുച്ഛം തോന്നി.

എല്ലാം മറക്കാൻ ഞാൻ പണിയിൽ മുഴുകി… അന്നാദ്യമായി കമ്പനിയുടെ ബിസിനസ്സറിയാൻ ഞാൻ പണിപ്പെട്ടു. അപ്പോഴാണ് ഞങ്ങളുടെ ടേണോവറിൻ്റെ വലിപ്പവും ഓണർ ഭാവിയിലേക്കു നടത്തുന്ന ചില നീക്കങ്ങളുടെ ഒരേകദേശരൂപവും മനസ്സിലായത്. കമ്പനിക്ക് നല്ലഭാവിയുണ്ടെങ്കിൽ എനിക്കുമുണ്ട്. എന്താണെന്നറിയില്ല, ജീവിതത്തിലാദ്യമായി ജോലിയെടുക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി.

പതിവു ലഞ്ച് ബ്രേക്ക്. അടുത്തുള്ള ചെറിയ രണ്ടുമൂന്നു ഹോട്ടലുകളുണ്ട്. നല്ല രുചിയുള്ള ഭക്ഷണമാണ്. എന്നാലും അന്നൊരു വ്യത്യാസം വേണമെന്നു തോന്നി. നേരെ കോഫീഹൗസിലേക്കു വിട്ടു. ഒരു കോൾഡ് കോഫിക്കും എഗ്ഗ് സാൻഡ്വിച്ചിനും പറഞ്ഞു. പിന്നെ ചാഞ്ഞിരുന്നു. അപ്പഴാണ് നമ്മടെ നോക്കിയ റിങ്ങുചെയ്യുന്നത്. മുതിർന്ന പെൺകുട്ടി!

കുട്ടാ… തരംഗങ്ങളിലൂടെ ഒഴുകിവന്ന ആ തേനിറ്റുന്ന മൊഴി! ചേച്ചീ! അതുവരെ ചിന്തിച്ച കാര്യങ്ങളൊക്കെ ഞാൻ മറന്നു! നീ വൈകുന്നേരം വരില്ലേടാ? സ്വരത്തിലെ വിറയൽ ഞാനറിഞ്ഞു.

തീർച്ചയായും ചേച്ചീ! ഞാൻ ചിരിച്ചു. അല്ലേല് അമ്മയെന്നെ നിർത്തിപ്പൊരിക്കത്തില്ലേ!

Leave a Reply

Your email address will not be published. Required fields are marked *