കാവ്യപുസ്തകങ്ങളും നോവലുകളും വായിച്ചു് സ്വപ്നലോകത്തിലായിരുന്ന എന്റെ കൗമാരം ഒരു വശത്തും കാമശാസ്ത്രത്തിൽ ബിരുദമെടുത്ത ഇവൻറ കൗമാരം. മറുവശത്തും നിന്നു… വിധി എന്ന പല്ലിളിച്ചു കാട്ടുന്നതായി എനിക്കു തോന്നി. എത്ര പെണ്ണുങ്ങളെ വളയ്ക്കാൻ ഞാൻ ശ്രമിച്ചു; അപൂർവ്വമായേ വിജയം എന്നോടു കനിഞ്ഞുള്ളൂ; പരാജയങ്ങളും അതിലേറെ അപമാനങ്ങളുമായിരുന്നു.
“…” അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നു പുറപ്പെട്ടു. “എന്താ, ചൂടെടുക്കുന്നാടാ?”
“ഇല്ല ഗോപൂ” ഞാൻ പറഞ്ഞു,
“ഓരോന്ന് ആലോചിച്ചുപോയതാ”
“നിന്റെ ബിസിനസ്സൊക്കെ ഇപ്പൊ എങ്ങനെയുണ്ടെടാ?”
“വലിയ ഉയർച്ചയൊന്നുമില്ല ഗോപൂ, കഷ്ടിച്ചു കഴിഞ്ഞുകൂടാനുള്ള വക കിട്ടും; അത്രയുള്ളു”
“എന്തായാലും ദേവരാജന്റെ ഈ ഓർഡർ ഞാൻ ഉടനെ മേടിച്ചു തരും; നിനക്ക് ആറ്റിങ്ങൽ പോയി പണി ചെയ്യാമോ?”
“പിന്നെന്താ, കേരളത്തിൽ എവിടെയും എനിക്കു പണിയാൻ ലൈസൻസുണ്ട്”
“എന്നാൽ ഞാൻ അവിടെ ഒരു പണി പിടിച്ചു തരാം; ആറ്റിങ്ങൽ സാൻറിൻറെ അടുത്തു തന്നെ പുതിയൊരു പാട്ട് വരുന്നുണ്ടു്; ഒരു സാജൻ പമ്പാലിലാ; അവൻ ഖത്തറിലാ; പുത്ത പണമാ; എന്റെ കൂടെ ബർക്ക്മാൻസിൽ പഠിച്ചവനാ ഞാൻ പറഞ്ഞാൽ പിന്നെ അവൻ മറുത്തൊന്നു. പറയത്തില്ല.”
“അതെന്താ, സാജൻ വല്ല പ്രസ്തു. നടത്തിയിരുന്നോ?”
“വാരാടാ”, ഗോപു വന്ന് എന്റെ ചെവിക്കു പിടിച്ചു.
“ഓർഡർ നിന്റെ കയ്യിൽ കിട്ടുമ്പോൾ നി സമ്മതിക്കും.”
“ഉവ്വവ്, നീ കാര്യം ശരിയാക്ക് കമ്മിഷണണ്ടു്”
“അതു പിന്നെ വണം; പിന്നെ ഞാൻ മോക്ഷം കിട്ടാനൊന്നുമല്ലല്ലൊ ഇതൊക്കെ ചെയ്യുന്നത്?”
“അതിരിക്കട്ടെ പ്രമിലച്ചച്ചിയുടെ വീട്ടിൽ പുതുതായി വന്ന ആ വിരുന്നുകാരി പെൺകുട്ടിയുടെ കാര്യം എന്തായി?”
“നീ അവളെ കണ്ടിരിക്കാനിടയില്ല. അവൾ അത്ര സുന്ദരിയാന്നുമല്ലായിരുന്നു; ഇരു നിറത്തിൽ മെലി ദേഹം; അവൾക്കന്ന് എന്നേക്കാൾ അൽപ്പം കൂടി പൊക്കമുണ്ടായിരുന്നു. എനിക്കന്നു് ഇത്രയും പൊക്കമില്ലായിരുന്നു; എന്നാലും നിന്നെക്കാളുണ്ടായിരുന്നു. അത്യാവശ്യമുള്ളിടത്തു മാത്രം മാംസം മുഴച്ചു നിന്ന പ്രായം, കൗമാരം വിട്ട് യൗവനം പുൽകാൻ വെമ്പുന്ന പ്രായം, അതൊന്നു കാണണ്ടതു തന്നെയാ… ഞാനൊരു കാര്യം പറയാം; ഈ പ്രായത്തിൽ ഏതു വിരൂപിയും സുന്ദരിയാകും; സ്വൽപ്പ നേരത്തേയ്ക്കു്; അതാടാ പ്രകൃതിയുടെ വിശേഷം; ഒരു നിമിഷം ഈ പ്രപഞ്ചസൗന്ദര്യമെല്ലാം അവളിൽ നിറഞ്ഞുനിൽക്കും; മറുനിമിഷം ചിലപ്പോൾ അതെല്ലാം അനുമിക്കും,
എനിക്കു ചിലപ്പോൾ തോന്നും നിന്നെപ്പോലുള്ള കവികൾ പറയുന്നതു ശരിയാണെന്നു: ദവം എല്ലാവർക്കും ഒരു സമയം തരും, അന്ന് നീയും ഞാനും എല്ലാവരും സൗന്ദര്യത്തിന്റെ നിറകുടങ്ങളായിരിക്കും; ആ നിമിഷം അവളെ പുൽകുന്നവൻ ഭാഗ്യവാനാണ്;
പുതുപൂവിൻ തേൻ നുകരാനെത്തുന്ന വണ്ടിനിപ്പാലെ. ഈശ്വരൻ വാനമായിരിക്കാം,
“പ്രമാ, എനിക്കാ സൗഭാഗ്യം വാനോളം കിട്ടിയിട്ടുണ്ട്. ഇനി മരിച്ചാലും വേണ്ടില്ല; എടാ, എൻ തത്വ ശാസ്ത്രം ജീവിതം ആസ്വദിക്കാനുള്ളതാണ്; എനിക്കു സുഖിക്കണം; നിന്നെപ്പോലെ ഒരു മുറിയിൽ പോയിരുന്നു കതകടച്ചു് ലേഖനവും കവിതയും എഴുതിയതുകൊണ്ട് എന്ത് പ്രയോജനം? നിന്റെ ഒരു കവിതയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എന്റെ മുന്മ സുകൃതമായിരിക്കാം, സ്ത്രീസുഖം എനിക്കു ആവാളം കിട്ടുന്നുണ്ട്: നിനക്കതു കിട്ടാതെ പോകുന്നതു്, നിൻറ മുജ്ജന്മ പാപങ്ങളാവാം.”
വേഗം ഒരു കവിൾ റം ഞാൻ അകത്താക്കി പുറകെ ഒരു പിടി കപ്പലണ്ടിയും. ചിന്താധീനനായി ഗോപു റമ്മും സാഡയും ചർന്ന ദ്രാവകം മൊത്തിക്കുടിച്ചു. ഒരു തത്വചിന്തകന്റെ പരിവേഷം ഞാൻ ആ സുന്ദര വദനത്തിൽ കണ്ടുവാ? ഞാൻ വല്ലാണ്ടായി.
“അന്നു രാത്രി പ്രമീല വരാൻ പതിവിലും വൈകി “, (ഗോപു തുടർന്നു “ആ പെണ്ണുറങ്ങിയിട്ടു വേണ്ട വരാൻ”, വന്ന ഉടനെ അവൾ പറഞ്ഞു. “ആരാണവൾ ?” പുതപ്പിനുള്ളിൽ പ്രമീലയെ കെട്ടിപ്പിടിച്ചു ഞാൻ ചോദിച്ചു. “അങ്ങയുടെ അനന്തിരവളാണ്; ഡിഗ്രി പരീക്ഷ എഴുതി റിസൾട്ടു വരുന്നതുവരെ ഇവിടെ താമസിക്കാൻ വന്നതാ”
