കരിയില കാറ്റിന്റെ സ്വപ്നം

ഈശ്വരാ സമയം 10 കഴിഞ്ഞു ഈ ജോലിയും വെള്ളത്തിൽ അകുമോ എന്റ കൃഷ്‌ണ നീ തന്നെ തുണ അടുത്തിരുന്ന തുരുമ്പിച്ച തകാരപ്പെട്ടിയുടെ മുകളിൽ ഇരിക്കുന്ന പഴയ ഒരു കൃഷ്ണന്റെ പ്രതിമ നോക്കി അവൾ മനമുരുക്കി പ്രാർത്ഥിച്ചു …….
അച്ചു …… അച്ചു……. ഈ ചെറുക്കാൻ എവിടെ പോയി കിടക്കുന്നു അവൾ വീടിന്റെ ഉമ്മറത്തും അടുക്കള പുറത്തും ഓടി നടന്നു വിളിച്ചു കൂവി …… ഡാ.. അച്ചുവേ……. അച്ചു …….
അവൻ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന കാരിമിന്റെ അടുത്ത് പോയതാണ് ലച്ചു
രാധമ്മ അകത്തെ മുറിയിലേക്ക് നിന്നും പതിയെ വിളിച്ചു പറഞ്ഞു അവൾ രാധമ്മ കിടക്കുന്നു ഇരുട്ട് നിറഞ്ഞ മുറിയിൽ പതിയെ കയാറിച്ചെന്നു ഹാ ഈ ബൾബും അവൻ മറിയില്ലേ …. ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ അവന് ആ ഇരുളിൽ മെഴുകുതിരി വെളിച്ചത്തിന്റെ തണലിൽ രാധമ്മയുടെ മാറിൽ കിടന്നിരുന്നു പുതപ്പ് നേരയാക്കികൊണ്ട് ലച്ചു പറഞ്ഞു
ആ കാരിമിന്റെ ഏതൊരുകാര്യത്തിന് ടൗണിൽ പോകണമെന്ന് പറയണകേട്ടു പിന്നെ ബൾബിന്റെ കാര്യം അവൻ ലീലാമ്മയുടെ അടുത്ത് പറയും അവൾ ഇപ്പോൾ കവലയിൽ പോകുമ്പോൾ വാങ്ങിച്ച് കൊണ്ട്‌ വന്ന് ഇട്ടോളും അതിന് നീ ഇങ്ങനെ കിടന്നു പിടക്കതെ എന്റെ ലച്ചു കുട്ടി അവർ അൽപ്പം വാത്സല്യത്തോടെ പറഞ്ഞു അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു
ഹ്മ്മ … ഈ ചെറുക്കാൻ അയാളുടെ പുറകെ നടന്ന് നക്കാപ്പിച്ച രൂപക്ക് ജീവിതം കളയും ഹും … ( അവൾ ഒന്ന് നെടുവീർപ്പിട്ടു) ഞാൻ അപ്പൊയെ പറഞ്ഞതാ 10 കഴിഞ്ഞു തുടർന്ന് പഠിക്കാൻ അപ്പോൾ ഇവിടെ അമ്മയും മോനും കൂടി എന്റെ കഷ്ടപ്പാടുകളുടെ നോവൽ വായിക്കാൻ തുടങ്ങും അവൾ അൽപ്പം കുസൃതിയോട് കുടി പറഞ്ഞു അമ്മയെ നോക്കി
അത് പിന്നെ എന്റെ കുഞ്ഞ് ഇങ്ങനെ കിടന്ന് കഷട്ടപ്പെടുമ്പോൾ ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുമോ എന്റെ മോളു ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഓടുകയല്ലേ അത് പറയുമ്പോൾ അവരുടെ മുഖം വിഷാദത്തിന് വഴി മാറി മിഴികളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി ആ കാണ്ണുനീർ തുള്ളികൾ അവരുടെ കണ്പീലികാളിൽ മഴവിൽ ചാരുത വരച്ച് കാട്ടി

അയ്യോടെ എന്റെ രാധമ്മു കരയുവാന്നോ അത് കൊള്ളാം എന്റെ പൊന്നു രാധകുട്ടി എല്ലാം നമ്മുടെ വിധിയാണ് അങ്ങനെ സമാധാനിക്കാം മുകളിൽ ഇരിക്കുന്നു തമ്പുരാന്റെ കൺകെട്ട് കള്ളികൾ അല്ലെ
എല്ലാം അല്ലങ്കിൽ സഖവ്‌ കരുണന്റെ കുടുബത്തിന് ഈ ഗതി വരുമോ പക്ഷേ ഈ ലച്ചു അങ്ങനെ ഒന്നും തോറ്റു കൊടുക്കാൻ തീരുമാനിച്ചിട്ടില്ല എന്നൽ എന്റെ രാധാകുട്ടിയും അച്ചുവും സങ്കടപെട്ടാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല ഞാൻ അറിയാതെ തോറ്റുപോകും അങ്ങനെ ഉണ്ടാകാൻ പാടില്ല നമ്മുടെ കുടുംബത്തിന്റ സന്ദോശവും സമാധാവും ആണ് എനിക്ക് വലുത് അതിനു വേണ്ടി എത്ര കഷ്ട്ടപ്പെട്ടാലും ഈ ലച്ചുവിന് സന്തോഷം മാത്രം ഉള്ളു അതിന്റെ ഇടക്ക് ഓരോന്ന് ഓർത്ത് സങ്കടപ്പെട്ടു ഇരുന്നാൽ നല്ല അടിവച്ചുതരും ഞാൻ പറഞ്ഞേക്കാം ഹും…. മുഖം വീർപ്പിച്ചു അടിക്കുന്ന പോലെ അഭിനയിച്ചു രാധമ്മയുടെ ഇരു കവിളുകളിൽ ആട്ടി അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ എന്നിട്ട് ചലനം അറ്റ രാധമ്മയുടെ വലത്തേ കൈ തന്റെ മടിയിൽ വച്ചു പതിയെ തലോടി നമ്മുടെ എല്ലാം സങ്കടങ്ങളും തീരും അമ്മേ എന്റെ രാധാകുട്ടി ഒന്ന് സമാധാനിക്ക് ഈ ലച്ചു അല്ലെ പറയണേ പ്ലീസ് അമ്മ പ്ലീസ് ഇത് എന്റെ വാക്കാണ് പറഞ്ഞു തീർന്നതും ലച്ചു അറിയാതെ ഒന്ന് തേങ്ങി
എന്റെ കുട്ടി നീ ഇത് എന്താ പറയണേ എത്ര ലക്ഷം കടം ഉണ്ട നിനക്ക് അറിഞ്ഞുകൂടേ ഈ വീടും സ്ഥലവും കൊടുത്താൽ പോലും അതിന്റെ പകുതി ആകുമോ എനിക്ക് അറിയാൻ പാടില്ല എന്റെ ദേവിയെ…. എന്റെ കുട്ടികളുടെ ഭാവി തകർത്തു കളയാതെ നോക്കണേ നീ മക്കളോട് ഉള്ള ആ പാവം അമ്മയുടെ കരുതൽ പാർത്ഥനക്ക് വഴി മാറിയെങ്കിലും അവരുടെ അത് കരച്ചിലിൽ അവസാനിച്ചു ഓ…. ഈ രാധാകുട്ടിയുടെ ഒരു കാര്യം എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ ലച്ചുവും അമ്മയുടെ കൂടെ അറിയാതെ കണ്ണുനിറച്ചു
അതേ അമ്മയും മോളും പതിവ് കലാപരിപാടി ഇന്നും ആരംഭിച്ചോ ഒരു ചെറുചിരിയോടെ വാതിലിന്റെ പടിയിൽ തല ചാരിനിന്നു അവരെ നോക്കി നിൽക്കുന്ന ലീലാമ്മയെ ഇരുവരും നോക്കി ലച്ചു തന്റെ സങ്കടം മറക്കാൻ വേണ്ണം പതിയെ അവരെ നോക്കി പുഞ്ചിരി പൊഴിച്ചു
ഹോ എന്റെ ലീലാമ്മച്ചി ഇത് ഇപ്പോൾ ഈ രാധാമ്മുവിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുവാ ഞാൻ പറഞ്ഞു മടുത്തു കുട്ടുക്കാരിയല്ലേ ഒന്ന് പറഞ്ഞു മനസ്സലാക്കികൊടുക്ക് ലച്ചു തമാശ എന്നാ പോലെ പറഞ്ഞു
അത് കാര്യം ആകേണ്ട മോളെ അവളുടെ സങ്കടം കൊണ്ട് അല്ലെ നീ അത് വിട്ടുകള ലീലാമ്മ അവളുടെ തോളിൽ തട്ടി പറഞ്ഞു തന്റെ സങ്കടം ഉള്ളിൽ ഒതുക്കി.
ശരി ശരി….. ഞാൻ അത് വിട്ടു പിന്നെ എന്തു പറ്റി ഇന്ന് നേരത്തെ ആണല്ലോ കവലയിൽ നിന്ന് തിരിച്ചു വരവ്
ഹോ ഒന്നും പറയണ്ട എന്റെ കൊച്ചേ സാധനങ്ങൾക്ക് മുടിഞ്ഞ വിലയ പിന്നെ ഇന്ന് മരുമോൻ ചെറുക്കൻ പൈസ ഇടുന്ന ദിവസം അല്ലെ അതുകൊണ്ട് അൽപ്പം ഇറച്ചി വാങ്ങാം എന്നു കരുതി ബീഫാ..
ഹും അപ്പോൾ മിനി ചേച്ചി ബാങ്കിൽ പോയിട്ട് തിരിച്ചുവന്നോ
ഇല്ല മോളെ അവൾ ടൗണിൽ പോകും എന്നുപറഞ്ഞു ഞാൻ എന്റെ കൈയിലെ നീക്കിയിരിപ്പ് വച്ച് വാങ്ങിച്ചതാ പിന്നെ നേരത്തെ ആണ് എന്ന് പറയാൻ താരമില്ല മണി 10.30 കഴിഞ്ഞില്ലേ
അയ്യോ.. എന്റെ ദേവിയേ പത്താരാ കഴിഞ്ഞോ എന്റെ പുതിയ പണി പോയത് തന്നെ എന്റെ ദൈവമേ ഞാൻ ഇനി എന്തുചെയ്യും
മോളേ നീ വേഗം പോകാൻ നോക്ക് ഇവിടുത്തെ എല്ലാ കാര്യവും അമ്മച്ചി നോക്കിക്കൊള്ളാം നീ പെട്ടന്ന് ചെല്ലാൻ നോക്ക്
ശരി അമ്മച്ചി ലച്ചു ലീലാമ്മയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ നൽകി ലീലാമ്മച്ചിക്ക് നിറപുഞ്ചിരി തൂകി കൊണ്ട് ലച്ചു കൈയിൽ കിട്ടിയ ബാഗ് എടുത്തും കൊണ്ട് ഓടി
ചെങ്കല്ലും കരിയിലകളും നിറഞ്ഞ നാട്ടുവഴിയിലൂടെ അവൾ വേഗത്തിൽ നീങ്ങി അവളുടെ ആ ചലനങ്ങളിൽ ആ സൂര്യദേവൻ പോലും ലയിച്ചിരുന്നു വെട്ടിത്തിളങ്ങി (ചിലപ്പോൾ നീയോഗങ്ങൾ നമ്മളെ തേടി വരും മറ്റ് ചിലപ്പോൾ നമ്മൾ അവരെ തേടി പോകും അതേ ഇവിടെയും മറിച്ചല്ല സംഭവിക്കുന്നത് മരുഭൂമി എന്ന ജീതത്തിൽ സൂര്യദേവന്റെ ശക്തി ആകുന്ന കനൽച്ചൂട് ജീവിതഭാരം എന്നോണം അവളുടെമേൽ പതിക്കുമ്പോൾ ലക്ഷ്യം അറിയാതെ പാറിപ്പറക്കുന്ന കരിയിലയെ പോലെ അവളും നമ്മുടെ മുന്നിലൂടെ ഇതാ പോകുന്നു നമുക്കും അവളുടെ ജീവിത യാത്രയിൽ ഒന്ന് പങ്കുചേർന്നാലോ വരൂ.. എല്ലാവർക്കും എന്റെ ഈ പുതിയ കഥയിലേക്ക് സ്വാഗതം….. )
ഇവൾ ലച്ചു എന്ന ലക്ഷ്മി മരണപ്പെട്ടു പോയ സഖാവ് കരുണന്റെയും വടെക്കെ മനയിൽ രാധികയുടെയും മൂത്ത മകൾ ഇപ്പോൾ വയസ്സ് 24, രണ്ടാമത്തെ അയാൾ അച്ചു എന്ന അച്യുതൻ വയസ്സ് 20, ലച്ചുവിന്റെ 12ഹം വയസ്സിൽ കരുണൻ മരണപെട്ടു.
കരുണനും രാധികയും പ്രണയവിവാഹം ആയിരുന്നു എന്ന് പ്രതേകിച്ചു പറയണ്ട കാര്യം ഇല്ലല്ലോ അവിടെയും എവിടെത്തെപോലെയും വീട്ടുകാർ എതിർത്തു ചിലരെ പോലെ അവരും നാടുവിട്ടു ഇവിടെ ഈ ഗ്രാമത്തിൽ വന്നുചേർന്നു
കരുണന്റെ കഠിന പ്രയത്നത്തിലും ആളുകളുടെ ഇടയിൽ ഉള്ള സഹകരണത്തിലും പാർട്ടിയിലും സമ്പത്തിലും അയാൾ ഉയർന്നു വന്നു എന്നാൽ അതിരുവിട്ട മദ്യപാനവും കൂടെനിന്നവരുടെ ചതിയും കാരണം അദ്ദേഹത്തിന് അധികനാൾ ആ ഉയർച്ച പിടിച്ചു നിർത്താൻ സാധിച്ചില്ല അങ്ങനെ കരുണനും കുപ്പ്കുത്തി കൂട്ടിച്ചേർത്തത് പലതും നഷ്‌ടത്തിൽ ഒഴുകിപോയി മിച്ചംവന്നത് 25 സെന്റ് സ്ഥാലവും വീടും മാത്രം.
നഷ്‌ടത്തിൽ എല്ലാം പോയപ്പോൾ കൂട്ടത്തിൽ കരുണനും നെഞ്ചുപൊട്ടിപ്പോയി(അറ്റാക്ക് ) അങ്ങനെ വിടപറഞ്ഞു പോയി…
പിന്നെ അങ്ങോട്ട്‌ രാധികയുടെ ഒറ്റയാൾ പോരാട്ടം ആയിരുന്നു ആകെ ഉള്ള 25യിൽ അവർ ഓരോന്ന് കൃഷിചെയ്തു പിന്നെ ചെറിയ രീതിയിലെ ചിട്ടി പിരിവും പിന്നെ ഒരു ചെറിയ ഹോട്ടൽ നടത്തിപ്പും അങ്ങനെ അവർ കൈവിട്ടു പോയജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. എന്നാൽ ലച്ചുവിന്റെ പ്ലസ്ടു റിസൾട്ട്‌ വന്നപ്പോൾ അന്ന് രാധികയും ജീവിത പോരാട്ടത്തിൽ മനസ്സറിയാതേ പതറി വീണുപോയി തോൽവി ഏറ്റുവാങ്ങി (ലച്ചുവിന് ഒന്നാം റാങ്ക് കിട്ടിയ വാർത്ത അറിഞ്ഞ ആ വീട്ടിൽ വീണ്ടും സന്തോഷം വിരുന്നെത്തി ലച്ചുവും, അച്ചുവും ടീച്ചർമാരെയും കൂട്ടുകാരെയും കണ്ടു സന്തോഷം പങ്കിടാൻ വേണ്ടി അമ്മയോട് പായസത്തിന്റ കാര്യം പറഞ്ഞു ഏല്പിച്ചുകൊണ്ട് പാഞ്ഞു….. # തിരികെ വന്നപ്പോൾ ചലനമറ്റ് നിലത്തുകിടക്കുന്ന രാധമ്മയെ കണ്ടപ്പോൾ ആ കുട്ടികൾ വെള്ളിടി വെട്ടിയപോലെ തരിച്ചുനിന്നുപോയ് ) ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടറിൽ നിന്ന് അറിഞ്ഞു അമിതമായ സന്തോഷം കാരണം പ്രഷർ കുടി രാധമ്മയുടെ ശരീരം തളർപോയിരിക്കുന്നു എന്ന് ആ വാർത്ത ജീവന് തുല്യമായ അമ്മയെ സ്നേഹിക്കുന്ന ലച്ചുവിന് സഹിക്കുന്നതിന് അപ്പുറമായിരുന്നു താൻ കാരണമാണ് അമ്മയ്ക്ക് ഈ ഗതി വന്നത് സ്വയം ചിന്തിച്ചുകുട്ടി അവൾ അവളെത്തന്നെ പായിക്കുകയും ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരുമാസത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം രാധമ്മയുടെ ചലനാമറ്റ ആ ശരീരം വീട്ടിലെ ചെറിയ മുറിക്കുള്ളിൽ താളക്കപ്പെട്ടു അതുവഴി സ്വാഭാവികമായും വന്നുചേരുന്ന വീട്ടുതരവാദിത്തത്തിന്റെ ചുമതല എന്നാ കോമാളി ലച്ചുവിനെ നോക്കി ഇരുകൈകളും ഉയർത്തി മാടിവിളിച്ചു ജീവിതത്തിൽ ഒറ്റപെടലുകളും നഷ്ട്ടപെടലുകളും ഉയർച്ചയും താഴ്ചയും കണ്ടുവളർന്ന സഖവ്‌ കരുണന്റെ മകളുണ്ടോ തകരുന്നു തന്നെ കൊണ്ട് ഈ കുടുംബത്തിന് വേണ്ടി പലതും ചെയ്യാൻ സാധിക്കും എന്നാ ആത്മവിഷുവസത്തോടുകൂടി അവനെയും സന്തോഷത്തോടെ കുടി അവൾ
വരവേറ്റു കൂടെ ചേർത്തു.
ഇടക്ക് പലപ്പോഴും അമ്മയും ചില അടുത്ത നാട്ടുകാരും തുടർന്ന് പഠിക്കാൻ അവളെ നിർബന്ധിച്ചപ്പോൾ ലച്ചു സ്നേഹത്തോടെ കുടി തന്നെ അവരെ തടഞ്ഞു അവളുടെ മനസ്സിൽ അപ്പോൾ അച്ചുവിനെയും അമ്മയെയും താൻ തന്നെ
ചുമലിൽ ഏറ്റിക്കൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കണം എന്നാ വശിയായിരുന്നു രാധമ്മയുടെ വീഴ്ച അറിയാതെ ആണെങ്കിലും താൻ കാരണമാണ് എന്ന് കുറ്റബോധം എന്ന ചിന്തയാകാം ലച്ചവിനെ കൊണ്ട് അങ്ങനെ ഒരു തരുമാനത്തിൽ എത്തിച്ചത്‌.
രാധമ്മയുടെ കൈപ്പുണ്യവും കഴിവും ഹോട്ടൽ രംഗത്തെ പരിജയ സമ്പത്തും കിട്ടാത്ത കൊണ്ടാണോ എന്തോ ലച്ചു അതിഗംബീരമായി ഹോട്ടൽ മേഖല പൂട്ടികെട്ടി താഴിട്ട് എന്ന് വേണമെങ്കിൽ നമ്മുക്ക് തമ്മിൽ പറയാം പക്ഷേ അവളോട് പറയാൻ നിൽക്കരുതേ ആരും അഥവാ ചെന്നാൽ അത് നിങ്ങളുടെ വിധിമാത്രമാണ് എന്ന് കരുതി മാത്രം സമാധാനിക്കു
പക്ഷേ ബാക്കി രണ്ടുമേഖലയിലും അമ്മയേക്കാൾ മിടുക്കിയാണ് അവൾ എന്ന് നമ്മുടെ ലച്ചുകുട്ടിയെന്ന നായിക ഓരോ ദിവസവും പോകും തോറും തെളിയിച്ചുകൊണ്ടിരിന്നു അങ്ങനെ ആ ജീവിത തോണി തട്ടിയും മുട്ടിയും പതിയെ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു…….
കുറച്ചു നാളുകൾക്ക് ശേഷം തന്നെ തേടിയെത്തി ആ വെള്ളിവെളിച്ചതേ കണ്ടു സന്ദോശത്തുടുകൂടി കണ്ണുനീർ മാരികൾ വാരി വിതറികൊണ്ട് അവൾ ആ വെളിച്ചത്തിന്റെ അടുത്ത് ഓടി അടുത്തു ആ കാലുകളിൽ തൊട്ട് വന്ദിച്ചു പെടുന്നനെ വാരിപ്പുണർന്നു ഇറുക്കികൊണ്ട് കൊച്ചുകുട്ടികളെ പോലെ കെറുവിച്ചുകൊണ്ട് അവൾ എന്തല്ലാമോ പറഞ്ഞു കൊണ്ട് തന്റെ പരാതി പെട്ടി തുറന്നു അയാൾ അവളുടെ തലയിൽ തഴുകി കൊണ്ട് ഒരു അച്ഛന്റെ സ്നേഹത്തോടെയും വത്സലത്തോടെയും അവളെ ചേർത്തു നിർത്തി സമാധാനിപ്പിച്ചു
(അപ്പോൾ നമുക്ക് ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം ഇദ്ദേഹം മാധവൻ പിള്ള അഡ്വക്കേറ്റ് 55 അടുത്ത് പ്രായം ഉണ്ട് മൂപ്പർക്ക് പക്ഷേ കണ്ടാൽ പറയില്ല കരുണന്റെ അടുത്ത സുഹൃത്തും പാർട്ടി വാക്കിലും ഒക്കെയാണ് ആൾ കരുണന്റെ പ്രണയം മുതൽ അദ്ദേഹം ഒരു സഹോദരാ സ്ഥാനത് അവർക്ക് ഒപ്പം ഉണ്ടായിരുന്നു കരുണന്റെ മരണശേഷം മാധവന്പിള്ള ആ കുടുംബത്തിന് ഒരു താങ്ങും തണലുമായിരുന്നു എന്നൽ ഈ അടുപ്പം നാട്ടുകാരിൽ ചില മാന്യൻ മാർക്ക് പിടിച്ചില്ല എന്ന് പ്രേതെകിച്ചു പറയേണ്ടല്ലോ അത് കാരണം കൊണ്ട് തന്നെ രാധിക ആ സഹായ അസ്തത്തിന് ഒരു അതിർവരമ്പ് തീർത്തിരുന്നു പിന്നെ പറയുമ്പോൾ എല്ലാം പറയണമെല്ലോ പുള്ളിക്കാരൻ ഭാര്യ മരിച്ചു ഒറ്റമകനുമായി നിൽക്കുന്ന വെക്തി രാധികയാണെങ്കിൽ അത് ഇങ്ങനെയും അപ്പോൾ തെറ്റുപറയാൻ പറ്റുമോ അതിനേക്കാൾ രസം പുള്ളിക്കും അവരോട് ഒരു അടുപ്പം തോന്നിയിരുന്നു എന്നതാണ് രസം എന്നാൽ അദ്ദേഹം ഒരിക്കലും രാധികയുടെ മുൻപിൽ തന്റെ മനസ്സ് തുറന്നില്ല അതിന് കാരണങ്ങൾ പലതുണ്ട്
1. ഉറ്റസുഹൃത്തും സഹോദരനുമായി കണ്ട കരുണൻ
2.എപ്പോഴും കരുണനെയും അദ്ദേഹത്തിന്റെ കുട്ടികളെയും മനസ്സിൽ നിറച്ചുകൊണ്ട് മറ്റാർക്കും അവിടെ സ്ഥാനം കൊടുക്കില്ല എന്ന് വാശി പിടിച്ചു ജീവിക്കുന്ന രാധികയെന്ന പതിവ്രതയായ ഉത്തമയായ ഭാര്യയോട് തോന്നിയ ബഹുമാനം അങ്ങനെ പലതും ഇപ്പോഴും അവരുടെ ഒരു വിളിക്കായി അദ്ദേഹം കാതോർത്തുനിൽക്കും.
കുറച്ചു നാൾ പുള്ളിക്കാരൻ സ്ഥാലത് ഇല്ലായിരുന്നു ഡൽഹിയിൽ ഹൈക്കോടതി വക്കിലായാണ് തിരിച്ചുവരവ് അതിനുമുൻപ് എന്നു പറഞ്ഞാൽ ലച്ചു sslc ജയിക്കുന്ന അവരുടെ കൂടെ അദ്ദേഹം ഉണ്ടായിരുന്നു അങ്ങനെ പറഞ്ഞാൽ സ്വന്തം മകന്റെ കൂടെ ഇരുത്തി ട്യൂസഷൻ വരെകൊടുത്തിരുന്നു അത്രക്കും സ്നേഹം ആയിരുന്നു അദ്ധേഹത്തിന് ആ കുടുംബത്തിനൊടും കുട്ടികളോടും പിന്നെ ഇപ്പോൾ ആണ് ലച്ചുവും അദ്ദേഹവും തമ്മിൽ കാണുന്നത്.
എന്താടി ലച്ചുകുട്ടി എന്റെ മോൾക്ക് സുഖമാണോ ഹും… സ്നേഹത്തോടെ തലോടിക്കൊണ്ട് ചോദിച്ചു
പിന്നെ പിന്നെ കൂടുതൽ പുന്നാരം ഒന്നും വേണ്ട എത്രനാളായി ഒന്ന് കണ്ടിട്ടും വിളിച്ചിട്ടും കത്തെഴുതിയിട്ടും എന്നിട്ട് ഒരു പുന്നാരം കൊണ്ട് വന്നിരിക്കുന്നു പോ എവിടുന്നു അവൾ കൊഞ്ചിക്കൊണ്ട് സങ്കടം വരുത്തിപറഞ്ഞു….
അതുകൊള്ളാം എന്റെ മക്കളെ കാണാൻ വേണ്ടിയല്ലേ എല്ലാ തിരക്കും മാറ്റിവച്ചിട്ട് ഈ പിള്ളെയച്ചൻ വന്നിരിക്കുന്നത് അപ്പോഴാ എന്റെ ചുന്ദരികുട്ടിയുടെ ഒരു പരിഭവം വാടി എന്റെ കുട്ടികുറുമ്പി… ലച്ചുവിനെ ചേർത്ത് പിടിച്ച് അവളെ കളിയാക്കി പറഞ്ഞു കൊണ്ട് അദ്ദേഹം അവരുടെ വീട്ടിലേക്ക് യാത്ര തിരിച്ചു……………
പിള്ളേച്ചൻ തിരികെ പോകുമ്പോള് ലച്ചുവിനോട് ഒന്ന് മാത്രം ആവിശ്യപെട്ടു അവളുടെ തുടർ പഠനം അദ്ദേഹത്തിനോടുള്ള സ്നേഹം കാരണം അവൾക്ക് മർത്തുപറയാനും സാധിച്ചില്ല അങ്ങനെ അവൾ പഠനം തുടരുകയും ഇന്ന് ഈ ദിവസം വരെ ജീവിതം മുൻപോട്ടു പോകുകയും ചെയ്തു
(പിള്ളേച്ചൻ പലപ്പോഴും അവരെ സാമ്പത്തികമായി സഹായിക്കാൻ ശ്രമിച്ചുവെങ്കിലും ലച്ചു സ്നേഹത്തോടെ അദ്ദേഹത്തെ അതിൽ നിന്നും തടഞ്ഞു ഒന്നെങ്കിൽ അദ്ദേഹത്തെ ബുദ്ധിമുട്ടകരുത് എന്നാ രാധമ്മയുടെ വാക്കുകൾ കാരണം അല്ലങ്കിൽ പലപ്പോഴായി തന്റെ മനസ്സിൽ നിന്ന് വരുന്ന അഭിമാനം കാരണം അവൾ അതെല്ലാം തന്നെ നിരസിച്ചു )
എന്റെ കണ്ണാ മണി 10.45 കഴിഞ്ഞു ഇതുവരെയും ടൗണിലേക്ക് ഒരു ബസ് വന്നില്ലല്ലോ മനസ്സിൽ ഉള്ള ആദി അറിയാതെ പിറുപിറുത്തു കൊണ്ട് അവൾ ദൂരേക്ക് നോക്കി കവലയിലെ ആ ബസ്റ്റോപ്പിൽ നിന്നു അപ്പോൾ ആ വഴിയേ ഒരു ഓട്ടോ വരുന്നു കൈ കാണിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുബോൾ അതിൽ ഇരിക്കുന്നു യാത്രക്കാരിയെ കണ്ടു അവൾക്ക് സന്തോഷം വന്നു ലച്ചു അറിയാതെ ആ പേര് ഉരുവിട്ടു മിനിചേച്ചി……..
എന്താടി പെണ്ണെ ഇവിടെ നിൽക്കുന്നെ ടൗണിലേക്ക് ആണെങ്കിൽ കയറിക്കൊടി
കേൾക്കണ്ട താമസം ലച്ചു പുഞ്ചിരി പൊഴിച്ചു കൊണ്ട് ആ ഓട്ടയില്ലേക്ക് കയറി
നീ എവിടേക്ക് പോകുവാ ലച്ചു… അവളുടെ കൈ തന്റെ മടിയിൽ പിടിച്ച് വച്ചുകൊണ്ടു മിനി തിരക്കി
ഹോ ഒന്നും പറയണ്ട എന്റെ ചേച്ചി ഒരു ജോലികിട്ടി പക്ഷെ അത് എന്ന് തന്നെ പോകുന്ന ലക്ഷണമാണ് പിന്നെ ഒന്ന് പോയിനോക്കാം അവൾ അൽപ്പം നിരാശയോടെ പറഞ്ഞു
അതൊക്കെ പോട്ടെ നിനക്ക് എവിടെയാ ജോലി കിട്ടിയത് മിനി ലച്ചുവിന് സമാധാനിപ്പിക്കാൻ എന്നോണം ചോദിച്ചു..
M.C. ഗ്രുപ്പിലെ അവിടേയാ
അയ്യോടി….. അവരുടേത് വലിയ ഗ്രൂപ്പാണ് പെണ്ണേ… നാലഞ്ചു രാജ്യത്ത് അവർക്ക് സ്ഥാപനങ്ങൾ ഉണ്ട് ദുബായിൽ അവരുടെ ഈ പ്രവിഷത്തെ ഓണം ബമ്പർ കാർ കിട്ടിയത് അച്ചായന്റെ കമ്പനിയിൽ ഉള്ള ഒരാൾക്കാണ് B.M.W. കാറാണ് കിട്ടിയത് എന്ന് അച്ചായൻ പറയുന്നകേട്ടു
ലച്ചു അതൊന്നും ശ്രദ്ധിക്കാത്തപോലെ നിരാശയോടെ പതിയെ ഒന്നും മൂളി ഹും….
ലച്ചുവിനെ മുഖഭാവം കണ്ട മിനി നീ തുള്ളിച്ചാടാതിരുന്നാൽ ഒരു കാര്യം പറയാം നിന്റെ ജോലിയുന്നും പോകാതില്ലാടി എന്റെ പെണ്ണേ അതിനുള്ള ആളുകൾ നമുക്ക് അവിടെ ഉണ്ട് നീ ഒന്ന് സമാധാനപ്പെട്ടിരിക്കടി എന്റെ ലച്ചു……
അവളുടെ കാതോരം മുഴങ്ങിയ ആ വാക്കുകൾ വിശ്വസിക്കാൻ സാധിക്കാത്ത പോലെ അത്ഭുതത്തോടെ ലച്ചു നോക്കിയപ്പോൾ മിനി ചെറുചിരിയോടെ അവളെ ചേർത്തുപിടിച്ചു
അല്പസമത്തെ നീണ്ട യാത്രയ്ക്ക് ശേഷം ആ ഓട്ടോ ഒരു പടുകൂറ്റൻ ഷോപ്പിംഗ് മഹലിന്റെ മുൻപിൽ നിന്നു ലച്ചു അത്ഭുതത്തോടെ ആ ബിൽഡിങ് ഒന്ന് നോക്കി ( 2ഏക്കർ വരുന്ന സ്ഥലത്ത് 7 നിലകൾ വരുന്ന ഒരു പടുകൂറ്റൻ ബിൽഡിംഗ്‌ ) ലച്ചു വാ പൊളിച്ചു അൽപ്പസമയം നോക്കി നിന്നു ഈ ഗ്രൂപ്പിനെ കുറിച്ചും ഷോപ്പിംഗ് മഹലിനെക്കുറിച്ചും ചാനലിലും പത്രത്തിലും കൂടിയുള്ള അറിവ് മാത്രമേ ലച്ചുവിന് ഉണ്ടായിരുന്നുള്ളു നേരിൽ കാണുന്നത് ഇത് ആദ്യമായി ആണ് ( ഇന്റർവ്യൂ നടന്നത് മറ്റൊരു ഹോട്ടലിൽ ആയിരുന്നു )എന്നാൽ പലതവണ വന്നതു കാരണം മിനിക്ക് യാതൊരു ഭാവവ്യതിയാസവും ഉണ്ടായിരുന്നില്ല അവൾ ലച്ചുവിനെ നോക്കി ഒരു ചിരിയോടെ അവളുടെ കൈയും പിടിച്ചു അതിന്റെ അകത്തോട്ട് കയറി മിനി അവിടെ നിന്നിരുന്ന സെക്യൂരിറ്റിയോട് തന്റെ സുഹൃത്തിനെ കുറിച്ച് തിരക്കി അയാൾ പറഞ്ഞത് പ്രകാരം അവർ അഞ്ചാമത്തെ നിലയിലേക്ക് പോയി അവിടെ തിരക്കിയപ്പോൾ പ്രധാനപ്പെട്ട സ്റ്റാഫുകൾ എല്ലാം മീറ്റിങ്‌ൽ ആണ് എന്നു അറിഞ്ഞു അവർ തൊട്ട് അടുത്തുള്ള വിസിറ്റിംഗ് റൂമിൽ കയറി കാത്തിരുന്നു അരമണിക്കൂർ ശേഷം കുറച്ച് ആളുകൾ പുറത്തേക്കുവന്നു അതിൽ മിനി കാത്തിരുന്ന അവരുടെ ഫ്രണ്ട് ഉണ്ടായിരുന്നു മിനി ലച്ചുവിനെ അവിടെ ഇരുത്തി ആ പെൺകുട്ടിയുടെ അടുത്ത് പോയി അൽപ്പനേരം സംസാരിച്ചു പിന്നെ ലച്ചുവിനെ അവളെ പരിചയപ്പെടുത്തി
ഇതാണ് എന്റെ ലച്ചു എന്ന ലക്ഷ്മിക്കുട്ടി
ഹും… അവൾ ലച്ചുവിനെ അടിമുടി ഒന്ന് നോക്കി മൂളി
ഞാൻ ഗീതു അവൾ ലച്ചുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈ നീട്ടി
ഹായ് ലച്ചു അവളുടെ കൈ കുലുക്കി കൊണ്ട് പറഞ്ഞു പുഞ്ചിരിച്ചു
അപ്പോയ്ന്റ്മെന്റ് ലെറ്റർ എവിടെ അവൾ കൈയിൽ ഇരുന്ന ലെറ്റർ ഗീതുവിന് നൽകി അവൾ അത് ഒന്ന് ഓടിച്ച നോക്കി
എടി മിനി എന്നാൽ നീ പൊയ്ക്കോ ലച്ചുവിനെ ഞാൻ നോക്കിക്കൊള്ളാം പോരെ
ശരിയാടി എന്നാൽ ഞാൻ ഇറങ്ങുവാ കുറച്ച് പർച്ചേസ് ഉണ്ട് ഒകെടാ ശരി മോളെ വൈകിട്ട് വീട്ടിൽ ചെന്നാൽ ഉടനെ എന്നെ വിളികാണണം കേട്ടോ ലച്ചു അതിന് മിനിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി
അങ്ങനെ ലച്ചുവും ഗീതുവും കൂടി ഫ്ലോർ മാനേജരെ പോയി കണ്ടു ഗീതു അദ്ദേഹത്തിനോട് ലച്ചുവിന്റെ വീട്ടിലെ അവസ്ഥ വിവരിച്ചു പിന്നെ ഒന്നും നോക്കാതെ അതിൽ ഒപ്പിട്ട് ലച്ചുവിനെ നോക്കി allthebest. പറഞ്ഞു ഗീതുവും ലച്ചുവും കൂടി താഴത്തെ കൗഡറിൽ പോയി ഗീതു ജോലിയുടെ എല്ലാ കാര്യങ്ങളും അവളോട് വിശദികരിച്ചു കൊടുത്തു
(ഇടക്ക് രണ്ടു കണ്ണുകൾ ലച്ചുവിനെ തന്നെ വാച്ചിംഗ് ചെയ്തുകൊണ്ടിരുന്നു ) വൈകുന്നേരം 3.30 അറുപത്തിന് അടുത്ത് പ്രായം വരുന്ന സ്ത്രീ ഫ്ലോറിൽ കയറി വന്നു ഉച്ചത്തിൽ ചോദിച്ചു ന്യൂ അപ്പോയ്ന്റ്മെന്റ് ലക്ഷ്മി ആരാണ് അവരുടെ മുഖത്തു അൽപ്പം ഗൗരവം ഉണ്ടായിരുന്നു അതിനാൽ തന്നെ ലച്ചു അൽപ്പം ഭയപ്പെട്ടു വരൂ അവർ പറഞ്ഞു ലച്ചു ഒരു പാവയെ പോലെ അവരുടെ പുറകെ പോയി ഒരു വലിയ വാതിലിന്റെ മുന്നിൽ നടത്തം അവസാനിച്ചു എവിടെ നില്ക്കു എന്നു പറഞ്ഞു അവർ ആ വലിയ വാതിൽ തുറന്നു
(എനിക്ക് ഒന്നും കേൾക്കണ്ട എന്നെ ചതിക്കുന്നവരെയും അതിന് കൂട്ട് നിൽക്കുന്നവരെയും എനിക്ക് ആവിശ്യം ഇല്ല നിങ്ങൾക്ക് രണ്ടുപേർക്കും പോകാം പിന്നെ ഗീതു നിന്റെ കൂട്ടുകാരിയുടെ അനുജത്തിയാണ് എന്നാലേ പറഞ്ഞെ അപ്പോൾ അവരോട് പറ രണ്ടുപേർക്കും കൂടി പുതിയ ജോലി കണ്ടു പിടിച്ചു തരാൻ സർ…….. സർ……. സർ…… പ്ലീസ്…. പ്ലീസ്……….. നിങ്ങക്ക്‌ പോകാം ഇത്രയും കേട്ടതും ലച്ചുവിന് തന്റെ ജോലിക്കാര്യത്തിൽ ഒരു തരുമാനമായി അത് മനസിലാക്കിയത് കൊണ്ടാകാം അവൾ അറിയാതെ പൊട്ടി പൊട്ടി കരഞ്ഞുപോയി ലച്ചു തലകുനിച്ചു നിന്ന് കരയുമ്പോൾ ആ വലിയ വാതിൽ അവൾക്ക് മുന്നിൽ തുറന്നു കണ്ണുനീർ തുള്ളികൾ അവളുടെ കണ്ണുകളെ
മുടികൊണ്ട് അവളുടെ അടുത്ത് കൂടെ നടന്നു പോയ ആ വ്യക്തിയെ കാണാൻ സാധിച്ചില്ല (അയാളുടെ പുറകെ ക്ഷേമപറഞ്ഞു അവർ നടക്കുന്നുണ്ട് എന്നാൽ അയാൾ അതൊന്നും ശ്രദ്ധിക്കാതെ വേഗം നടന്നു നീങ്ങി അപ്പോൾ ആ പ്രായംചെന്ന സ്ത്രീ ഭയബഹുമാനത്തോടെ അയാളോട് പറഞ്ഞു ആദി അതാണ് ആ കുട്ടി അവർ പതിയെ പറഞ്ഞു എന്റെ വായിൽ നിന്നും വല്ലതും കേൾക്കാതെ കൊടുക്കാനുള്ളത് കൊടുത്ത് ഇവറ്റകളെ എന്റെ മുന്നിൽ നിന്നും പറഞ്ഞുവിട്……… ##### അയാൾ ഉറച്ച ശബ്ദത്തോടെ അലറി ) സത്യം പറഞ്ഞാൽ ലച്ചു കിടുങ്ങി പോയി (അപ്പോൾ ആ സ്ത്രീ വന്നു ലച്ചുവിന്റെ കൈയിൽ ആയിരം രൂപ ഏല്പിച്ചു എന്നാൽ അവൾ അത് വാങ്ങാതെ അവിടെ നിന്നും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടി പോയി )
രാത്രിയിൽ ലച്ചു അടുക്കളപുരത്തെ തിണ്ണയിൽ ഇരുന്ന് കൊണ്ട് ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒരെന്നും ആലോചിച്ചു ഇതെല്ലാം എന്റെ സ്വപ്നം ആയിരുന്നോ എന്റെ കൃഷ്ണ…… അവൾ വീണ്ടും മിഴികൾ നിറച്ചു മടിയിൽ ഇരുന്ന മൊബൈലിൽ നോക്കി കൊണ്ട് അവൾ മിഴികൾ തുടച്ചു മിനിചേച്ചി കാളിങ് അതിൽ തെളിഞ്ഞു
ഹലോ ചേച്ചി അവൾ വിതുമ്പികൊണ്ട് വിളിച്ചു
അയ്യോ എന്റെ ലച്ചു നീ ജോലിപോയി എന്നു പറഞ്ഞുകരഞ്ഞാൽ കഷ്ടമാണ് കേട്ടോ
അതല്ല ചേച്ചി ഞാൻ കാരണം ആ പാവം ഗീതുവിന്റെ ജോലിയും കൂടി പോയില്ലേ അതോർക്കുബോൾ എനിക്ക് സഹായിക്കാൻ പറ്റുന്നില്ല അവൾ ഒരു പാവം ആയിരുന്നു
ഹും അതോ പോട്ടെ എന്റെ മോൾ സങ്കടപെടേണ്ടാ നാളെ ചേച്ചി വീട്ടിലേക്ക് വരാം നമുക്ക് എല്ലാം ശരിയാക്കാം നീ ഒന്നും സമാധാനിക്ക് ചേച്ചിയല്ലേ പറയുന്നേ അവന്റെ ഒരു മറ്റേടത്തെ ജോലി പോകാൻ പറയടി ആ നാറിയോട് എന്റെ കൊച്ചിന് ഞാൻ നല്ലൊരു ജോലി കണ്ടു പിടിച്ചു തരും നീ ഇപ്പോൾ പോയികിടക്ക് കരഞ്ഞോട് ഇരിക്കരുത് കേട്ടോ
ശരി ചേച്ചി ഓക്കേ
ലച്ചു പിന്നെയും കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ഓർമകളിൽ സഞ്ചരിച്ചു പിന്നെ കുറച്ച് കഴിഞ്ഞു മുറിയിൽ പോയി വാതിൽ അടച്ചു കിടന്നു ഉറക്കം കണ്ണുകളിൽ എത്തിയില്ലെഗിലും അവൾ കണ്ണുകൾ മുടി
രാവിലെ 9 മണിയോടെ ലച്ചു പതിവ് പോലെ പശുവിന് കാടി കൊടുത്ത് കൊണ്ടിരുന്നപ്പോൾ പതിവില്ലാതെ അവളുടെ വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിൽക്കുന്നത് അവൾ ശ്രദ്ധിച്ചു………..

Leave a Reply

Your email address will not be published. Required fields are marked *