കല്യാണം – 1 1

ഞാൻ ആദ്യമായി ആണ് ഈ സൈറ്റിൽ കഥ എഴുതുന്നത് ,തെറ്റുകൾ ഉണ്ടെങ്കിൽ മാപ്പാക്കണം…..

സാർ ക്ലോസിങ് ടൈം ആയി…

അഹ് ഓക്കേ..ഗ്ലാസിൽ ബാക്കിയുണ്ടാരുന്ന ബിയർ കുടിച്ചു ബില്ല് പേ ചെയ്തു ഞാൻ ഇറങ്ങി…എങ്ങനെയോ ഫ്ലാറ്റ് തുറന്ന് അകത്തു കേറി.. ഡ്രസ്സ്‌ ചേഞ്ച്‌ ആക്കാനുള്ള ബോധം ഇല്ലാഞ്ഞത്കൊണ്ട് കേറികിടന്നു…

രാവിലെ എന്നിറ്റപ്പോൾ നല്ല തലവേദന.. ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി.. 5 മിസ്സ്ഡ് കാൾ… അമ്മ..

അല്ലാതെ വേറെ ആരു വിളിക്കാൻ…. ഞാൻ തിരിച്ചു വിളിച്ചു..

അമ്മ : ഹെലോ മോനെ .. നീ എവിടെയാ

ഞാൻ : ഉറങ്ങി പോയി അമ്മേ… എന്താരുന്നു…

അമ്മ : നീ ഇന്ന് അവിടുന്ന് വരൂലേ…ദേ ഇനി ഒരു അഴിച്ചെയൊള്ളു നിന്റെ കല്യാണത്തിനു..

ഞാൻ : ഹും…ഇന്ന് ഇവിടുന്നു പോരും.. നാളെ രാവിലെ എത്തും… ശെരി..

ഞാൻ കാൾ കട്ട്‌ ചെയ്ത് വീണ്ടും കിടന്നു… എന്നിറ്റപ്പോൾ ഉച്ച ആയി.. ഹാങ്ങോവർ ഒകെ മാറി കുളിച്ചു ബാഗ് ഒകെ പാക്ക് ചെയ്തു… അലമാരയിൽ നിന്നും വോകെ എടുത്തു മിനറൽ വാട്ടർ ബോട്ടിൽ ആക്കി ബാഗിൽ വെച്ചു … ബസ് സ്റ്റാൻഡിലോട്ടു വിട്ടു… നേരത്തെ വിന്ഡോ സീറ്റ്‌ ബുക്ക്‌ ചെയ്തകൊണ്ട് നന്നായി… നല്ല തിരക്ക് ഉണ്ട്…

വണ്ടി മുൻപോട്ടു ഓടി തുടങ്ങി… ബാഗിന്നു കുപ്പി എടുത്ത് കുടിച്ചു… റോഡിലെ കഴിച്ച നോക്കി ഇരുന്നു

എന്തിനാ ഞാൻ ഈ പോകുന്നെ… അന്നത്തെ ഒരു ഗീത്തികെട്ട സമയത്ത് അങ്ങനെ സമ്മതിക്കേണ്ട വന്നു…. ബസിൽ എല്ലാരും ഉറങ്ങി തുടങ്ങി.. ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു … ആ ദിവസങ്ങൾ മനസ്സിൽ ഓർത്തു…

——————————————————————–

അമ്മ : ഡാ നീ വാടാ… നീ വന്നില്ല എങ്ങനാ എന്റെ പൊന്നു മോൻ അല്ലെ…

ഞാൻ : എന്റെ അമ്മേ ഞാൻ ഒന്നും ഇല്ല… അവിടെ എനിക്ക് പരിജയം ഉള്ള ആരാ ഉണ്ട്….നിങ്ങൾ രണ്ടും ഓരോത്തരും ആയി വർത്താനം പറഞ്ഞു ആ വഴി അങ്ങു പോകും..
അച്ഛൻ : എന്താടാ നിനക്ക് വന്ന… അവളുടെ കല്യാണത്തിനു നീ വന്നില്ലേ എങ്ങനാ എല്ലാരും ഞങ്ങളോടാ ചോദിക്കുന്നെ.. മര്യാദക്ക് വന്നോ എന്റെ സ്വഭാവം നിനക്ക് അറിയാലോ….

തന്തപ്പടിയോടു എതിർത്തു പറഞ്ഞാൽ ചവിട്ടി പുറത്താക്കും എന്ന് ഉള്ളത്കൊണ്ട് ഞാൻ പോയി റെഡി ആയി വന്നു..

അമ്മ : അപ്പൊ പറയണ്ട ആള് പറഞ്ഞാൽ വരാൻ നിനക്ക് അറിയാം അല്ലെ

ഞാൻ : എന്റെ അമ്മേ ഇത് ഒന്നോ രണ്ടോ ദിവസം വെല്ലം ആണോ …അഞ്ചു ദിവസം ഞാൻ എങ്ങനെ അവിടെ നിക്കും..

അച്ഛൻ : മിണ്ടാതെ ഇറങ്ങി വാ ഇങ്ങോട്ട് … അവിടെ ചുമ്മാ ഇരിക്കേണ്ട… ചെയ്യാൻ കുറെ ജോലികൾ ഉണ്ടാവും അവരെ ഒക്കെ സഹായിക്കാനും ആണ് നിന്നെ കൊണ്ടുപോകുന്ന….

ഞാൻ പോയി കാറിൽ കേറി.. അമ്മ വീട് പുട്ടി വന്നു കാറിൽ കേറി.. അച്ചൻ വണ്ടി എടുത്തു അമ്മവീട്ടിലോട്ട് യാത്ര തിരിച്ചു…

ദൈവമേ എന്റെ അഞ്ചു ദിവസം… ഞാൻ എങ്ങനെ അവിടെ തള്ളി നിക്കും….അവിടെ ഫോണിൽ റേഞ്ച് ഉണ്ടാവാണേ..

അച്ഛന് ആർമിയിൽ ആരുന്നു ജോലി അതുകൊണ്ട് സ്കൂൾ പഠനം എല്ലാം അങ്ങു ഡൽഹിയിൽ ആരുന്നു… അച്ഛൻ പട്ടാളത്തിന്നു പോന്നപ്പോൾ അച്ഛനും അമ്മയും മാത്രം നാട്ടിലോട്ട് പൊന്നു…. ഞാൻ പഠിക്കുവാരുന്നതുകൊണ്ടും എന്റെ ഫ്രണ്ട്‌സ് എല്ലാം അവിടെ ആരുന്നതുകൊണ്ടും ഞാൻ അവിടെ നിന്നു…ഡിഗ്രീ കഴിഞ്ഞു നാട്ടിൽ വന്നിട്ട് രണ്ടു മാസം ആവുന്നു.. ഇനി ഉള്ള പഠനം നാട്ടിൽ മതി എന്നാ വീട്ടുകാരുടെ നിർബന്ധം… ഒറ്റമോൻ അല്ലെ അനുഭവിച്ചു അല്ലെ പറ്റു…..

ഞാൻ ആലോചിച്ച ഇരുന്നപ്പോളേക്കും.. വണ്ടി തറവാടിന് മുന്നിൽ എത്തി… എല്ലാരേം കണ്ടിട്ട് കുറെ ആയി… ആരേം പരിജയം പോലും ഇല്ല… എങ്ങനെ ഇവരോടൊക്കെ മിണ്ടും എന്ന് ഓർത്തു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി…. ചുറ്റും ഒന്ന് നോക്കി… കല്യാണത്തിന്റെതായ ഒരുക്കങ്ങൾ എല്ലാം ഉണ്ട്. അകത്തുന്നു വെല്യമ്മയും അമ്മായിയും ഓടി വന്നു അമ്മയോട് വർത്താനം പറയുന്നു … അപ്പോൾ ആണ് അവർ എന്നെ കണ്ടത്…

അമ്മായി : എടാ നിനക്ക് ഞങ്ങളെക്കെ ഓർമ്മ ഉണ്ടോ..
ഞാൻ മറുപടി ആയി ഒന്ന് ചിരിച്ചത് മാത്രേ ഒള്ളു.

വെല്യമ്മ : നീ ഒരുപാട് അങ്ങു വളർന്ന പോയല്ലോ.. താടിയും മുടിയും എല്ലാം വളർന്നു … വെല്യ ചെക്കൻ ആയല്ലോ ..നീ എന്നാ വന്നേ..??

Leave a Reply

Your email address will not be published. Required fields are marked *