ആ സമയം ചേച്ചി അലറിക്കൊണ്ട് എന്നോട് ചോദിച്ചു. “ജോബി, ഞാൻ തന്ന കണക്ക് ചെയ്തോ നീ?” ഞാൻ എന്ത് പറയണം എന്നറിയാതെ വായും തുറന്നു ചേച്ചിയെ നോക്കി ഇരുന്നു. ചേച്ചി എന്റെ അടുത്തേക്ക് പാഞ്ഞുവന്നു എന്നിട്ട് എന്റെ നോട്ട് ബുക്ക് പിടിച്ചു വാങ്ങി. ശുന്യം. ചേച്ചി നോട്ട് ബുക്ക് തിരിച്ചു ടാബ്‌ലിലേക്ക് വലിച്ചെറിഞ്ഞിട്ട് സൈഡിൽ ഇരുന്ന ചുരൽ എടുത്തു. എന്നിട്ട് എന്റെ കൈപിടിച്ച് വലിച്ചു വെച്ചിട്ട് കൈവെള്ളകിട്ട് അടിക്കാൻ തുടങ്ങി.
സത്യം പറയാലോ. ഇത്രയും വേദന ഉള്ള അടി സ്കൂളിൽ പോലും ഞാൻ കൊണ്ടിട്ടില്ല. മൂന്നു അടി വരെ ഞാൻ എണ്ണി. ബാക്കി എണ്ണാൻ പറ്റിയില്ല. എന്നാലും ഒന്നും മിണ്ടാതെ ഇരുന്നു അടി വാങ്ങി ഞാൻ. കാരണം തെറ്റ് ചെയ്തല്ലോ ഞാൻ. എന്നെ ഇങ്ങനെ അടിക്കുന്നത് കണ്ടു ദിവ്യ ചേച്ചിടെ അമ്മ അടുക്കളയിൽ നിന്നു ഓടി വന്നു.
എന്നിട്ട് ചേച്ചിയെ വട്ടം പിടിച്ചു. “നീ എന്താടി ഈ കാണിക്കുന്നത്? ആ കൊച്ചിനെ കൊല്ലുമോ നീ?” ഇത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ചേച്ചി സത്യം വിളിച്ചു പറയാമോ എന്നോർത്തു. ചേച്ചി ശ്വാസം എടുത്തോണ്ട് പറഞ്ഞു. “കൊച്ചു, ഇവനൊന്നും പഠിച്ചിട്ട് കാര്യമില്ല. ഇത്രയും നേരമായിട്ടും അവനു കണക്ക് ചെയ്യാൻ പറ്റിയില്ല. എവിടെയോ നോക്കി ഇരിപ്പാണ്.” അമ്മ : ” അതും പറഞ്ഞു ഇങ്ങനെ ആണോ പിള്ളേരെ തല്ലുന്നത്? ”
ചേച്ചി : ” തല്ലുന്നില്ല. ഇന്ന് ഇനി നീ വീട്ടിൽ പൊക്കോ. എനിക്ക് പഠിപ്പിക്കാൻ വയ്യ. ” ഇതു കേട്ട എനിക്ക് കരച്ചിൽ വന്നു. ഞാൻ പതുക്കെ ബുക്ക് എല്ലാം എടുത്തു വെച്ചിട്ട് ബാഗ് എടുത്തപ്പോ അടുത്തിരുന്ന പെൺകുട്ടിയെ നോക്കി. എനിക്ക് കിട്ടിയ അടി കണ്ടു അവൾ ഞെട്ടി ഇരിക്കുകയാണ്. ഞാൻ പതുക്കെ എഴുന്നേറ്റു. അപ്പോൾ കൈയിൽ ഇരുന്ന വടി വെച്ച് ഒരു അടി കൂടെ എന്റെ ചന്തിക്ക് തന്നു. അതും കൂടെ ആയപ്പോ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അത് കണ്ടു അമ്മ ചേച്ചിടെ കൈയിൽ നിന്നു വടി വാങ്ങി എന്നിട്ട് എന്നോട് പറഞ്ഞു.
“മോൻ ഇന്ന് പൊക്കോ. ഇന്ന് ഇവൾക്ക് ഭദ്രകാളി കൂടിയിരിക്കുവാ.” ഞാൻ കലങ്ങിയ കണ്ണോടെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ആരും ഇതറിയാതെ ഞാൻ ശ്രദ്ധിച്ചു. കാരണം അടിയുടെ പാടും കണ്ടിട്ട് കാരണം ചോദിച്ചു ചെന്നാൽ മകന്റെ തനിനിറം വീട്ടുകാർ അറിയും എന്ന ഭയം കാരണം ഞാൻ മിണ്ടാതെ ഇരുന്നു. പഠിക്കാനും പറ്റിയില്ല.
ആകെ ഒന്നിനും മൂഡ് ഇല്ലാത്ത അവസ്ഥ. കുറെ നേരം പഴയ എന്റെ സാംസങ് ഫോണിൽ പാട്ട് കേട്ടു കിടക്കും, പിന്നെ വീടിനു ചുറ്റും കറങ്ങി നടന്നു. അങ്ങനെ ആ ദിവസം തള്ളി നീക്കി. പിറ്റേന്ന് ട്യൂഷന് പോകാൻ അമ്മ പറഞ്ഞപ്പോൾ തലവേദന എന്ന പേരും പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറി. ദിവ്യ ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അതുകൊണ്ട് അന്ന് വീട്ടിൽ തന്നെ ഇരുന്നു. കുറച്ചു നേരം പഠിച്ചു.
വൈകിട്ട് റസ്റ്റ് എടുക്കുക എന്ന പേരും പറഞ്ഞു ഞാൻ കുറച്ചു നേരം ചുറ്റിനടന്നു. പിന്നെ വീട്ടിൽ വന്നു കുറച്ചു നേരം പാട്ടു കേൾക്കാമെന്ന് കരുതി ഫോൺ എടുത്തപ്പോൾ ഫോണിൽ ഒരു മെസേജ്. സാധാരണ ഐഡിയ കസ്റ്റമർ കെയർ മെസ്സേജ് മാത്രമേ എനിക്ക് വരാറുള്ളൂ. എന്നാൽ ഇത് ഐഡിയ അല്ല. ഞാൻ മെസ്സേജ് തുറന്നു. “ജോബി മോനെ…”
അങ്ങനെ എന്നെ അത്രേം അടുത്തവർ മാത്രം വിളിക്കാറുള്ളു അതുകൊണ്ട് ആരാ എന്ന് അറിയാൻ ഞാൻ തിരിച്ചു മെസ്സേജ് ആയ്ച്ചു. അന്ന് ഡെയിലി 200 sms ഫ്രീ ആണ്. “ആരാ.. മനസിലായില്ല.” 5 മിനിറ്റ് കഴിഞ്ഞു റിപ്ലൈ വന്നു. “ഞാൻ ദിവ്യ ചേച്ചിയാ..” എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ഞാൻ ഒന്നും റിപ്ലൈ കൊടുക്കാതെ ഇരുന്നു.
വീണ്ടും 5 മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത മെസ്സേജ് വന്നു. “എന്താ മോനെ മിണ്ടാത്തെ? ചേച്ചിയോട് ദേഷ്യം ആണോ?” ഞാൻ : “ദേഷ്യം ഒന്നുമില്ല ചേച്ചി. ” ദിവ്യ : “പിന്നെ എന്താ ഇന്ന് ട്യൂഷന് വരാതെ ഇരുന്നേ.?” ഞാൻ : “നല്ല തലവേദന ആയിരുന്നു.” ചേച്ചി : “അങ്ങനെ ആണേൽ കുഴപ്പമില്ല. പക്ഷെ ഇന്നലത്തെ സംഭവം കാരണമാ മോൻ വരാതെ ഇരുന്നതെങ്കിൽ ചേച്ചി മാപ്പ് ചോദിക്കുന്നു.” ഞാൻ : “അയ്യോ. അങ്ങനെ ഒന്നും പറയല്ലേ. ഞാൻ തെറ്റ് ചെയ്തോണ്ട് അല്ലെ ചേച്ചി അടിച്ചത്. സോറി ” ചേച്ചി : “മോൻ ഇനി അങ്ങനെ ചെയ്യരുത് കേട്ടോ.
