ഒന്നുമറിയാതെ – 3

ഒന്നുമറിയാതെ 3

Onnumariyaathe Part 3 | Author : Perillathavan

[ Previous Part ] [ www.kambi.pw ]


രാവിലെ അലാറം അടിക്കുന്ന സൗണ്ട് കേട്ടാണ് ഉണർന്നത്. നോക്കുമ്പോ 7 മണി. ജനിച്ചതിനു ശേഷം ഇപ്പോഴായിരിക്കും ഇത്രേം നേരത്തെ എഴുന്നേൽക്കുന്നത്. പിന്നെ പെട്ടെന്ന് തന്നെ പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു റെഡി ആയി. ആദ്യമായിട്ടാണ് കുളിച്ചട്ടൊക്കെ ക്ലാസ്സിലേക്ക് പോകുന്നത്. ഇതുവരെ ഒരുങ്ങി ഒക്കെ പോയിട്ട് ആരെ കാണിക്കാൻ എന്നായിരുന്നു തോന്നൽ. ഇനി അങ്ങനെ അല്ലെലോ 😄.

 

റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും കണ്ടു പന്തം കണ്ട പെരുചാഴിയെ നോക്കുന്ന പോലെ എന്നെ നോക്കുന്ന ലെച്ചുനെ.

 

ലെച്ചു : അമ്മേ ഇത് എന്താ ഇന്ന് ലോകം അവസാനിക്കാൻ പോവുകയാണോ?

 

അവിടെ നിന്നും ഓളിയിട്ടു അടുക്കളയിൽ പണിയെടുക്കുന്ന അമ്മ കേൾക്കാൻ വേണ്ടി ഉറക്കെ പറഞ്ഞു.അത് കേട്ടതും എന്താ സംഭവം എന്ന് അറിയാൻ വന്ന അമ്മയും എന്നെ നോക്കി അതെ നിൽപ്പ്.

 

ഞാൻ : ഇങ്ങനെ നോക്കുക ഒന്നും വേണ്ട. ഇപ്പൊ പ്രായപൂർത്തി ആയ സ്ഥിതിക്ക് കൊറച്ചു ഉത്തരവാദിത്വം ഒക്കെ ആവാം എന്ന് കരുതിയാണ്.

അമ്മ : ഓ പിന്നെ നീ അല്ലെ പറയണേ. ഇന്ന് എന്താടാ രാവിലെ വല്ല ഫുട്ബോൾ കളിയും ഉണ്ടോ ഇല്ലേൽ ഇത്രേ നേരത്തെ എഴുന്നേൽക്കാർ ഇല്ലെലോ?

ലെച്ചു : ഫുട്ബോൾ കളിയോ? അതിനെന്തിനാ ഇത്രേം നേരത്തെ എഴുന്നേറ്റു കുളിക്കുന്നതൊക്കെ?ഇതിലെന്തോ ഉഡായിപ്പിണ്ടല്ലോ 🙄

ഞാൻ (ഒന്ന് പരുങ്ങി): ഉഡായിപ്പോ? എന്ത് ഉഡായിപ്പു? നീ വെറുതെ രാവിലെ തന്നെ എന്റേന്ന് മേടിക്കും വേഗം ക്ലാസ്സിൽ പോവാൻ നോക്കടി.

ലെച്ചു : പിന്നെ നീ കൊറയെ എന്നിക്ക് തരും. എന്ത് ഉഡായിപ്പാണേലും ഇന്ന് വൈകുന്നേരം കണ്ടുപിടിക്കും…

ഞാൻ : അതെന്താ നിനക്ക് ഇത്ര കോൺഫിഡൻസ്?

ലെച്ചു : വൈകുന്നേരം കീർത്തി ചേച്ചിയും ഫാമിലിയും വരുന്നുണ്ട്. കീർത്തി ചേച്ചി കണ്ടുപിടിക്കാതെ ഇരിക്കില്ല നിന്റെ ഉഡായിപ്പുകൾ ഒന്നും 😂

 

ഈ കീർത്തി എന്റെ കസിൻ ആണെന്ന് മുന്നേ പറഞ്ഞിട്ടുണ്ടല്ലോ പക്ഷെ ഞങ്ങൾ നല്ല കൂട്ടായതുകൊണ്ട് തന്നെ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും പറയും. ഇല്ലേൽ എങ്ങനേലും കണ്ടുപിടിക്കും.എന്റെ ഒരേ പ്രായം ആണ് അവൾക്കും.

 

ഞാൻ : ഓ എന്നാ അങ്ങനെ ആവട്ടെ. അമ്മേ ഞാൻ എന്നാ ക്ലാസ്സിലേക്ക് പോവുകയാണ്. ബൈ 😘

അമ്മ : എടാ കഴിച്ചിട്ട് പോയാൽ മതി.

ഞാൻ : എന്നാ പെട്ടെന്ന് തായോ ബസ് വരാൻ ടൈം ആയി.

 

ഭക്ഷണം കഴിക്കുന്നതിനോട് കൂടെ അമൽനെ ഫോണിൽ വിളിച്ചു ഇറങ്ങാൻ പറഞ്ഞു.

 

ബസ് സ്റ്റോപ്പ്‌ ലേക്ക് നടക്കുമ്പോൾ മൊത്തം എന്റെ മനസ്സിൽ അവളുടെ അടുത്ത് എന്തേലും സംസാരിക്കണം കൂട്ടാവണം എന്നായിരുന്നു. ചിന്തിച്ചു ചിന്തിച്ചു സ്റ്റോപ്പ്‌ എത്തിയതറിഞ്ഞില്ലേ. നമ്മുടെ കക്ഷി അവിടെ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കില്ല എന്ന നിൽപ്പാണ്.

ഞാൻ രണ്ടും കല്പിച്ചു അവളുടെ അടുത്ത് പോയി നിന്നു. അടുത്ത് വന്നത് ആരാ എന്ന് നോക്കാൻ വേണ്ടി അവൾ ഒന്ന് തല പൊക്കി നോക്കി. പോയി എല്ലാം പോയി… ആ കണ്ണുകൾ എന്റെ മനസിന്റെ കണ്ട്രോൾ മൊത്തം കളയും എന്നായപ്പോ ഞാൻ നോട്ടം മാറ്റി. അവൾ ഒന്ന് നോക്കിയിട്ട് പഴയ പോലെ നിന്നു.

 

ഞാൻ എന്റെ എല്ലാ ധൈര്യവും എടുത്ത് ഒന്ന് കൂടെ അവളുടെ അടുത്തേക്ക് നിന്നിട് ഒരു ഹയ്യ് പറഞ്ഞു.

അവളും തിരിച്ചു ഹയ്യ് പറഞ്ഞിട്ട് നേരെ നോക്കി നിന്നു.

 

ഞാൻ : എന്നെ മനസിലായില്ലേ? നമ്മൾ ഇന്നലെ സ്കൂ…

 

ഇത്രേം പറയുമ്പോൾതെക്കും അവൾക്കു കേൾക്കാൻ താല്പര്യമില്ലാത്തതു പോലെ കൊറച്ചു അപ്പുറത്തേക്ക് മാറി നിന്നു. എനിക് അതെന്തോ വല്ലാതെ ഫീൽ ആയി. ഞാൻ പിന്നെ ഒന്നും പറയാൻ പോകാതെ ഒരു പൊട്ടനെ പോലെ സ്റ്റോപ്പിൽ നിന്നു റോഡ് ക്രോസ്സ് ചെയ്തു കൊറച്ചു മാറി നിന്നു.

ഇതൊക്കെ അവളും ശ്രേദ്ധിക്കുന്നുണ്ടെങ്കിലും ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.

 

ബസ് വന്നിട്ടും ഞാൻ അതിൽ കയറിയില്ല. അടുത്തത്തിലും കയറിയില്ല. മനപൂർവം കയറാതിരുന്നതല്ല, ഞാൻ മൊത്തം ഡെസ്പ് ആയിരുന്നു ഒന്നും ശ്രദ്ധിച്ചില്ല. ഒരു ഹോൺ അടികെട്ടാണ് തല പൊക്കിനോക്കിയത്. നോക്കുമ്പോ സഞ്ജു ചേട്ടൻ. പുള്ളി ഇടക്ക് ആൾടെ ഏട്ടന്റെ ബൈക്ക് കൊണ്ട് ക്ലാസ്സിലേക്ക് വരാറുണ്ട്.

 

സഞ്ജു : എടാ എന്ത് ആലോചിച്ചു ഇരിപ്പാണ്. ക്ലാസ്സിൽ പോണില്ലേ ടൈം കഴിഞ്ഞല്ലോ?

 

അപ്പോഴാണ് ഞാനും ടൈം നോക്കിയത് 9 മണി ഒക്കെ കഴിഞ്ഞു. ഞാൻ ഇങ്ങനെ ഇപ്പൊ ഒരു ½ മണിക്കൂർ ആയി ഇരിക്കാണ്.

 

ഞാൻ : ആഹ് പോണം.

സഞ്ജു : എന്നാ വാ കയറു ഞാൻ ഒറ്റക്ക എന്തായാലും സ്കൂൾലേക്ക് അല്ലെ?

ഞാൻ കൂടുതൽ ഒന്നും പറയാതെ ബൈക്കിൽ കയറി.

 

ഏകദെശം 5 മിനിറ്റിൽ ക്ലാസ്സിൽ എത്തി. എന്റെടുത്ത് പിന്നെ കാണാം എന്ന് പറഞ്ഞു സഞ്ജു ചേട്ടനും ക്ലാസ്സിൽ പോയി. ഞാനും പിന്നെ ഇനി അവിടെ കെടന്നു ചുറ്റിതിരിയണ്ട എന്ന് വെച്ച് ക്ലാസ്സിലേക്ക് കയറാൻ തീരുമാനിച്ചു.

 

ഹിമ : അല്ല ഇതാര്? ആശാൻ വഴി വല്ലതും മാറിയണോ ഇങ്ങോട്ട് വന്നത്?

 

ഞാൻ വെറുതെ കേട്ടുകൊണ്ടിരുന്നു. സാദാരണ ഇങ്ങനെ വല്ലതും പറഞ്ഞാൽ തർക്കുത്തരം പറയാറാണ് പതിവ്. ഇന്നെന്തോ അതിനു ഒരു മൂഡ് ഇല്ല.

 

ഹിമ : നിങ്ങൾക്കു രണ്ടിനും തലയ്ക്കു വല്ല അടിയും കിട്ടിയോ? ഒരുത്തൻ രാവിലെ നേരത്തെ ക്ലാസ്സിൽ അടങ്ങിയോതുങ്ങി ഇരിക്കുന്നു. ഒരുത്തൻ തർക്കുത്തരം ഒന്നും പറയാതെ എല്ലാം കേട്ട് നില്കുന്നു. എല്ലാ ദിവസവും ഇങ്ങനാണേൽ നിങ്ങൾക്കു രണ്ടിനും കൊള്ളാം.

ഞാൻ : ഞാൻ ക്ലാസ്സിൽ കയറിക്കോട്ടെ?

ഹിമ : ഓ വായയിൽ നാക്കിണ്ടായിരുന്നോ? ഞാൻ വിചാരിച്ചു രാവിലെ മുറിഞ്ഞു പോയിക്കാണും എന്ന്. അല്ലെങ്കിൽ ഇങ്ങനെ ഇവിടെ ഒന്നും മിണ്ടാതെ നില്കണ്ടതല്ലെലോ? ഹ്മ്മ്… കേറി ഇരിക്ക് എന്തായാലും.

 

ഞാൻ ഒന്നും മിണ്ടാതെ അമലിന്റെ അടുത്ത് പോയി ഇരുന്നു. കുറച്ചു കഴിഞ്ഞിട്ടും അവനൊന്നും ചോയ്ക്കാത്തത് കൊണ്ട് ഞാൻ അവനെ വെറുതെ തോണ്ടി. എവിടെ…. അവൻ മൈൻഡ് പോലും ചെയ്യുന്നില്ല.

 

ഞാൻ : ഡാ അമലേ…

 

അവനൊന്നു കലിപ്പിട്ടു എന്നെ നോക്കിയിട്ട് പിന്നെ നേരെ നോക്കിയിരുന്നു.

 

ഞാൻ : ഡാ

 

ഞാൻ പിന്നെയും അവനെ കുലുക്കി വിളിച്ചുകൊണ്ടേയിരുന്നു.

 

അമൽ : നിനക്ക് എന്താടാ?

ഞാൻ : മോനെ നീ കൂടുതൽ വെളച്ചിൽ എടുത്താൽ ഇവിടിട്ടു തല്ലും. നീ എന്താ ഒന്നും മിണ്ടാതെ?

അമൽ : ഓ എന്നാ നീ തല്ലെടാ. രാവിലെ നേരത്തെ വിളിച്ചേഴുന്നേൽപ്പിച്ചു ക്ലാസ്സിൽ വരാൻ പറഞ്ഞിട്ട് വന്നു നോക്കുമ്പോ ഒരു പട്ടികുഞ് പോലും ഇല്ല.

ഞാൻ (മനസ്സിൽ):ഓ അപ്പൊ ഇതാണ് കാര്യം. ഞാൻ ആണെങ്കിൽ ആ കാര്യം വിട്ടുപോയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *