കാദറിക്കാന്‍റെ മുട്ടമണി – 8

“ചേച്ചി ആരാ..??”
അതു കേട്ട അവർ ആദ്യം ഒന്നും പറഞ്ഞില്ല..
അതിനു ശേഷം ഒന്നു കൂടി പതിഞ്ഞ ഒച്ചയിൽ അവനോടായി പറഞ്ഞു…

“ഇവിടത്തെ Receptionist ആണു..”

” ചേച്ചിക്ക്‌ ഞങ്ങളെ രക്ഷിച്ച്‌ കൂടെ..”
അവൻ ഗത്യന്തരമില്ലാതെ തങ്ങളെ മുകളികെ മുറിയിലേക്ക്‌ മുട്ടിലിഴച്ച്‌ കൊണ്ടുപോകുന്ന ചേച്ചിയുടെ കാലുകളിൽ പിടിച്ച്‌ കരഞ്ഞു..

അവന്റെ ഏങ്ങൽ കേട്ട്‌ അവൾ അവനോട്‌ പതിയെ എന്തോ പറയാനൊരുങ്ങൊയതും താഴെനിന്ന് ഒരു ആക്രോശം കേട്ടു..
“അഞ്ചലീ.. never ever utter a single word to these slaves….പറഞ്ഞത്‌ മനസ്സിലായോ നിനക്ക്‌..”
അവളുടെ പതിഞ്ഞ ഒച്ച പോലും പിടിച്ചെടുക്കാൻ കഴിവുള്ള സെൻസറുമായി താഴെ സുഭദ്ര മാഡം ഇരിക്കുന്നെന്ന് തിരിച്ചറിവില്ലാതെ അവൾ അവനോട്‌ പറഞ്ഞ വാക്കുകളൊർത്ത്‌ അഞ്ചലിക്കന്നേരം ഭയം തോന്നി..
അവൾ ഉടനെ ആ രണ്ട്‌ ആൺപിള്ളെരെയും മുകളിലെ വലിയ ഹാളിൽ കൊണ്ടുപോയി ബെൽറ്റ്‌ ജനലുമായി ബന്ധിച്ചു..

തന്റെ വിധിയെ പഴിച്ച്‌ കാദറിരിക്കാൻ നേരം താഴെ സുഭദ്ര മാഡം അഞ്ചലിയെ വഴക്ക്‌ പറയുന്നതവൻ കേട്ടു..

പിന്നെയും കുറച്ച്‌ നേരം അങ്ങനെ ഇരുന്നിട്ടുണ്ടാവണം..

അന്നേരമാണു അവൻ ആ കൊച്ചു ചെറുക്കന്റെ ഏങ്ങൽ കേട്ടത്‌…
കാദർ പതിയെ അവനടുത്തേക്ക്‌ നീങ്ങിയിരുന്നു..
“കരയല്ലെ … എല്ലാം ശരിയാവും..”
തനിക്ക്‌ തന്നെ ഉറപ്പില്ലാത്ത ഒരു ശുഭ പ്രതീക്ഷ അന്നേരം അവൻ ആ ചെറുക്കനു നൽകി..
“ചേട്ടനു തോന്നുന്നുണ്ടോ.. നമ്മൾ രക്ഷപ്പെടുമെന്ന്..??”
അവന്റെ ആ ചോദ്യത്തിൽ കാദർ ശരിക്ക്‌ കുഴങ്ങി..
അവൻ അതിനൊരു സമാധാനവും പറഞ്ഞില്ല…
” ചേട്ടാ… വീട്ടിൽ അമ്മക്കും പെങ്ങന്മാർക്കും ഞാൻ മാത്രമേ ഉള്ളൂ ചേട്ടാ.. എന്റെ അച്ചനുണ്ടായിരുന്നെങ്കി എന്നെ രക്ഷിച്ചേനെ..എങ്ങനെയെങ്കിലും..
ഇത്‌ എന്നെ രക്ഷിക്കാൻ ആരും ഇല്ല്ലാത്തോണ്ടല്ലെ ഇവരൊക്കെ ഇങ്ങനെ കാട്ടണേ..
ഇത്‌ ഇനി ഇവിടന്ന് രക്ഷപ്പെട്ടിലെങ്കി എന്റീമ്മയ്ക്കും പെങ്ങൾമാർക്കും ആരുണ്ട്‌..??”
അകന്റെ സങ്കടങ്ങൾ ഒരു വലിയ കടൽ തന്നെയാണെന്ന് കാദറിനു തോന്നി..
കാത്തിരിപ്പിന്റെ ആ നിമിഷങ്ങളിൽ വേദനകൾ മറന്ന് അവർ പരിചിതരായി മാറി.. കൃഷ്ണനുണ്ണി എന്ന ആ നമ്പൂരി ചെറുക്കൻ അവന്റെ വീടിനെപ്പറ്റിയും വീട്ടുകാരെപറ്റിയും ക്ഷേത്രത്തിലെ പൂജാ ജോലിയെപറ്റിയും അത്‌ കൊണ്ട്‌ കുടുംബം കുട്ടിക്കാലം തൊട്ടെ പോറ്റുന്നതിനെപട്ടിയും അവനോട്‌ പറഞ്ഞു.. തന്റെ കഞ്ചാവ്‌ കഥയും ആശാന്റെ കത്ത്‌ തരുന്ന പ്രതീക്ഷകളെപ്പറ്റിയും അവൻ ആ ചെറുക്കനോടും പറഞ്ഞു..
നിമിഷനേരം കൊണ്ട്‌ തങ്ങൾ ചിരപരിചിതരാണെന്ന് കാദറിനു തോന്നി..
അന്നേരം ആ വലിയ ഹാളിന്റെ കൂറ്റൻ കവാടം ഒരിക്കൽ കൂടി തുറന്നടഞ്ഞു…
ചില കാലടിപ്പാടുകൾ തങ്ങൾക്കടുത്തേക്ക്‌ നടന്നുവരുന്നുണ്ട്‌..
കാദർ കണ്ണുകൾ പൂട്ടി..
മനസ്സിൽ മദ്രസ്സയിൽ പഠിപ്പിച്ച വാക്യങ്ങൾ ഓതി.. തന്നെ രക്ഷിക്കാൻ ദൈവത്തിന്റെ ഒരു കരം മുന്നോട്ട്‌ വരുമെന്ന പ്രതീക്ഷയിൽ അകനിരുന്നു..
അന്നേരം ആ ഹാളിലെ റ്റ്യൂബ്‌ ലൈറ്റുകൾ ഒന്ന് കെട്ടു..പകരം ഭിത്തിയിലുറപ്പിച്ചിരുന്ന ഡിസ്ക്കോ ലൈറ്റുകൾ ഓണായി.. കൂട്ടത്തിൽ മ്യൂസിക്ക്‌ പ്ലെയറിൽ നിന്നും മത്തുപിടിപിക്കുന്ന മാൻഡലിന്റെ സംഗീതം ഒഴുകി തുടങ്ങി..
അവൻ കണ്ണുകൾ തുറന്നു..
ഇത്‌ സ്വപ്നമല്ല..
ഇത്‌ ഒരു കാളരാത്രിയുടെ ആരംഭമാണു..
(തുടരും..)

Leave a Reply

Your email address will not be published. Required fields are marked *