കാളിക്കാവ് 13

അമ്മയും, അച്ഛനും കൂലി പണിക്ക് പോയ ഉടനെ അപ്പുവും, സ്മൃതിയും വീടുവിട്ട് ഇറങ്ങി. വലിയ ഉത്സാഹം അവളുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാൽ മല ഒരുപാട് കയറണമല്ലോ എന്ന മടിയാണ് അവന്റെ മനസ്സിൽ.

 

ഇരുവരും വെയില് വരും മുൻപേ മല കയറി. നല്ല കാട്, നിറഞ്ഞ വള്ളി പടർപ്പ്, അതിന്റെ ഇടയിലൂടെ ചെറിയ നടവഴി. അവിടൊന്നും ഒരു മനുഷ്യ സാനിധ്യവും കണ്ടില്ല. ഒരു മണിക്കൂറോളം മല കയറി ഇരുവരും മുകളിലെത്തി. നല്ല വിശാലമായ സ്ഥലം. സ്മൃതിയുടെ കണ്ണുകൾ തിളങ്ങി. മുകളിൽ നടുവിലായി കാവ് കണ്ടു. അവളുടെ കിതപ്പൊക്കെ ആ നിമിഷം ഇല്ലാതായി. അവൾ അപ്പുവിനെ കാത്തു നിൽക്കാതെ ഓടി കാവിന്റെ അടുത്ത് ചെന്നു. നിർഭാഗ്യം എന്ന് പറയെട്ടെ നട തുറന്നിട്ടില്ല. അവളുടെ മുഖം മങ്ങി.

പിന്നാലെ അപ്പുവും അവിടെയെത്തി.

 

” അപ്പുവേട്ടാ ഇതെന്നാ തുറക്കാത്തേ..? വൈകിയാണോ തുറക്കുന്നെ..? ” സ്മൃതി നിരാശയോടെ ചോദിച്ചു.

 

” അന്ന് ഞാനും കൂട്ടുകാരും ഇതേ സമയത്താ വന്നത്. അപ്പൊ തുറന്നിരുന്നു.. ” അപ്പു തലയിൽ കൈവച്ചുകൊണ്ട് സംശയത്തോടെ പറഞ്ഞു.

 

” പിന്നെ ഇന്ന് എന്താ തുറക്കാത്തെ..? ”

 

” എനിക്ക് അറിഞ്ഞൂടാ.. ”

 

” നമുക്ക് കുറച്ചു നേരം കൂടെ കാത്തു നോക്കാം.. നട തുറക്കാൻ പൂജാരി വരുന്നേ ഉണ്ടാവു.. ”

 

” വേണ്ട.. നമുക്ക് പോകാം.. ഇന്നെനി നട തുറക്കുന്ന് തോന്നുന്നില്ല. ” അപ്പു ധൃതി കൂട്ടി.

 

” പ്ലീസ് അപ്പുവേട്ടാ.. ഇത് വരെ വന്നതല്ലേ.. കുറച്ചു കൂടെ നോക്കാം.. ” അവള് ചെറു പ്രതീക്ഷയോടെ പറഞ്ഞു.

 

കാര്യമൊന്നും ഇല്ലെന്ന് അറിഞ്ഞിട്ടും അവൻ കുറച്ചു നേരം കൂടെ അവിടെ കാക്കാൻ തീരുമാനിച്ചു. ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ആരും അവിടെ വന്നില്ല. സ്മൃതിയുടെ മുഖത്ത് നിരാശ നിറഞ്ഞ.

 

” വാ പോകാം.. ” അപ്പു പറഞ്ഞു.

 

എനി ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ലാന്ന് അവൾക്കും മനസ്സിലായി. അടച്ച നടയിൽ ഉത്സാഹമില്ലാതെ പ്രാർത്ഥിച്ച ശേഷം ചേട്ടന്റെ കൂടെ മലയിറങ്ങി. വരുമ്പോഴുള്ള ആവേശവും, വേഗതയും ഇരുവർക്കും തിരിച്ചു പോകുമ്പോ ഇല്ലായിരുന്നു.

 

പെട്ടന്ന് അടുത്ത് ഒരു അനക്കം കണ്ടു. ഇരുവരും പേടിച്ചു പോയി. ശ്രദ്ധിച്ചു നോക്കി. അത് കുറുനരിയാണ്. ഇരുവരും പേടിച്ചു. കുറുനരി അവർക്ക് നേരെ തിരിഞ്ഞു. അപ്പു സ്മൃതിയുടെ കൈയ്യും പിടിച്ച് കാടിന്റെ അകത്തേയ്ക്ക് ഓടി. കുറുനരിയും പിന്നാലെ ഓടി. എങ്ങോട്ടെന്നില്ലാതെ ഇരുവരും ഓടി. ഒടുവിൽ തളർന്ന് അവിടെ നിന്നു.

തിരിഞ്ഞു നോക്കിയപ്പോൾ കുറുനരിയെ കാണാനില്ല. ഇരുവരുടെയും മുഖത്ത് ആശ്വാസം തെളിഞ്ഞു. പെട്ടന്നാണ് ആകാശത്ത് ഉരുണ്ട് മൂടിയ മേഘങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടത്. ആലോചിക്കാൻ പോലും സമയം കിട്ടിയില്ല അപ്പോഴേക്കും മഴ പെയ്തു. എന്ത് ചെയ്യുമെന്ന് അറിയാതെ ഇരുവരും പതറി. തിരിച്ചു പോകണ്ട വഴിയും പിടിപാട് ഇല്ല.

ആകെ കുഴഞ്ഞു. അപ്പോഴാണ് ദൂരെ ഒരു ഗുഹ ശ്രദ്ധയിൽ പെട്ടത്. അപ്പു അവളെയും കൊണ്ട് അതിന്റെ അടുത്തേയ്ക്ക് ചെന്നു. അകത്തു വല്ല ജന്തുക്കളോ മറ്റോ ഉണ്ടോയെന്നു അറിയാൻ ഒരു കല്ലെടുത് എറിഞ്ഞു. അകത്തു ഒന്നും തന്നെ ഇല്ലെന്ന് അവര്ക് മനസ്സിലായി. ഉടനെ ഗുഹയുടെ അകത്തേയ്ക്ക് ചെന്നു.

ഓടി കിതച്ചത് കൊണ്ട് ഇരുവരും നന്നായി വിയർത്തു. സ്മൃതി കൈയ്യിൽ ഉള്ള കോളേജ് ബാഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്, ബാക്കി അപ്പുവിനും കൊടുത്തു. വെള്ളം കുടിച് ദാഹമൊക്കെ മാറ്റി കുറേ നേരം അവിടെ വിശ്രമിച്ചു. പുറത്ത് മഴയൊക്കെ മാറി സൂര്യൻ തെളിഞ്ഞു. ഇരുവരും പുറത്തേയ്ക്ക് ഇറങ്ങാൻ തയ്യാറായി. അപ്പോഴാണ് കാൽപ്പെരുമാറ്റം കേട്ടത്.

 

ഇരുവരും പേടിച്ചു.

 

മണിയും, സാബുവും, സുനിയുമാണ് പുറത്ത്. എല്ലാറ്റിനും 50 ന് മുകളിൽ പ്രായവും ഉണ്ട്.

 

” എടാ ഇതിന്റെ അകത്ത് ആരോ ഉണ്ട്.. ” സുനി പറഞ്ഞു.

 

” വല്ല നരിയോ മറ്റോ ആണോ..? മണി സംശയത്തോടെ ചോദിച്ചു.

Updated: May 29, 2025 — 3:23 pm

Leave a Reply

Your email address will not be published. Required fields are marked *